പണപ്പെരുപ്പവും പലിശ നിരക്കിലെ വർദ്ധനവും വിപണിയിൽ ആഘാതം സൃഷ്ടിക്കുന്നത് എങ്ങനെ? കൂടുതൽ അറിയാം

Home
editorial
the-impact-of-high-inflation-and-interest-rates-hikes
undefined

ഫെഡറൽ റിസർവ് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പലിശ നിരക്ക് വർദ്ധനയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലോകമെമ്പാടുമുള്ള ഓഹരി വിപണി നിക്ഷേപകരെ ഞെട്ടിച്ചു. അമേരിക്കൻ ഫെഡറേഷന്റെ ഈ നടപടി, പണപ്പെരുപ്പം പിടിച്ചുനിർത്താൻ മറ്റ് രാഷ്ട്രങ്ങളെ പരുഷമായ നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിക്കുമെന്ന് പലരും കരുതുന്നു.

പലിശ നിരക്ക് വർദ്ധനയ്ക്ക് പിന്നിലെ ഘടകങ്ങളെ പറ്റിയും  ഈ തീരുമാനത്തെ നമ്മൾ ഭയപ്പെടേണ്ടതുണ്ടോ എന്നുമാണ് മാർക്കറ്റ് ഇന്ന് ചർച്ചെയ്യുന്നത്.

സംഭവം ഇങ്ങനെ

ആദ്യം തന്നെ ഒരു ബിസിനസ് സൈക്കിളിന്റെ അടിസ്ഥാന മാക്രോ ഇക്കണോമിക് ആശയം എന്താണെന്ന് നമുക്ക് പരിശോധിക്കാം. ബിസിനസുകളും സമ്പദ്‌വ്യവസ്ഥയും മൊത്തത്തിൽ ഒരു നേർരേഖയിൽ നീങ്ങുന്നില്ല. സമ്പദ്‌വ്യവസ്ഥയിൽ വിപുലീകരണങ്ങളും സങ്കോചങ്ങളും ഉണ്ടാകുന്നുണ്ട്. അതായിത് ഉയർച്ച താഴ്ചകൾ ഉണ്ടാകുന്നു. സമ്പദ്‌വ്യവസ്ഥ വികസിക്കുമ്പോൾ ദീർഘകാലത്തിൽ ഇവ പോസിറ്റീവായി കാണപ്പെടുന്നു.

കൊവിഡ് പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി, ഓരോ രാജ്യത്തെയും സർക്കാരുകൾക്കും സെൻട്രൽ ബാങ്കുകൾക്കും അവരുടെ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കേണ്ടത് അത്യാവശ്യമായി വന്നു.  അതിനാൽ ഉത്തേജക പാക്കേജുകൾ നൽകിയും കുറഞ്ഞ റിപ്പോ നിരക്കുകളിലൂടെയും അവർ അവരുടെ സമ്പദ്‌വ്യവസ്ഥയെ കെെപിടിച്ച് ഉയർത്തി. സെൻട്രൽ ബാങ്കുകൾ (ഇന്ത്യയിലെ റിസർവ് ബാങ്ക്, യുഎസിലെ ഫെഡറൽ റിസർവ് എന്നിവ പോലെ) വാണിജ്യ ബാങ്കുകൾക്ക് വായ്പ നൽകുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്.

അതേസമയം വിതരണക്കാർക്ക് ഉയർന്ന ആവശ്യകതയ്ക്ക് അനുസരിച്ച് വതരണം  നിലനിർത്താൻ കഴിഞ്ഞില്ല. ഇതോടെ ആവശ്യകത കുതിച്ചുയരുകയും വിതരണം കുറയുകയും ചെയ്തു. വിതരണ ശൃംഖലകൾക്ക് നിലവിലുള്ള ആവശ്യം തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല. ഇതോടെ സാധനങ്ങളുടെ വില കുതിച്ചുയരാൻ തുടങ്ങി. ഇത് പണപ്പെരുപ്പത്തിന് കാരണമായി. പണപ്പെരുപ്പത്തെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

മുകളിൽ നൽകിയിട്ടുള്ള ഗ്രാഫിൽ നിന്ന് യുഎസിലെ പണപ്പെരുപ്പത്തിന്റെ ആഘാതം എങ്ങനെയെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. 40 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് ഇത് കാണപ്പെടുന്നത്. 2021 ഡിസംബറിലെ പണപ്പെരുപ്പ നിരക്ക് മുൻവർഷത്തെ അപേക്ഷിച്ച് 7 ശതമാനം കൂടുതൽ  ആയിരുന്നു.


സമ്പദ്‌വ്യവസ്ഥ വളരെ വേഗത്തിൽ വളരുന്നതിനാൽ തന്നെ നമ്മൾ ഇപ്പോൾ  വിപുലീകരണ ഘട്ടത്തിന്റെ അവസാനത്തിലാണുള്ളത്. മറുവശത്ത്, പണപ്പെരുപ്പം വ്യാപിക്കാൻ തുടങ്ങിയതോടെ ഓഹരി വിപണികൾ പലമടങ്ങ് നേട്ടമാണ് നിക്ഷേപകർക്ക്  നൽകിയത്. എന്നാൽ ഇപ്പോൾ പണപ്പെരുപ്പം നിയന്ത്രിച്ചില്ലെങ്കിൽ സമ്പദ് വ്യവസ്ഥ പൂർണമായും തകർന്നടിയും.

എങ്ങനെയാണ് സർക്കാർ ഈ പ്രശ്നം പരിഹരിക്കുക? ഇവിടെയാണ് സെൻട്രൽ ബാങ്കുകളുടെ മൊണേറ്ററി പവർ വരുന്നത്. നേരത്തെ കുറച്ചിരുന്ന പലിശ നിരക്കുകൾ ഫെഡറൽ റിസർവിന് ഇപ്പോൾ  വർദ്ധിപ്പിക്കാൻ കഴിയും. ഇങ്ങനെ സംഭവിച്ചാൽ വ്യവസായങ്ങൾക്കും വ്യക്തികൾക്കും എളുപ്പത്തിൽ വായ്പ ലഭിക്കില്ല. ഈ നീക്കം സമ്പദ്‌വ്യവസ്ഥയിൽ ഒഴുകുന്ന പണത്തിൽ കുറവുണ്ടാക്കും. ഒടുവിൽ പണപ്പെരുപ്പം കുറയുകയും ചെയ്യും. 

ഓഹരി വിപണിയെ ഇത് എങ്ങനെ ബാധിക്കും?

നിക്ഷേപകർ ഓഹരികൾക്ക് ഭാവിയിൽ ലഭിക്കാൻ സാധ്യതയുള്ള വരുമാനത്തെ അനുസരിച്ചാണ് അതിന് മൂല്യം കൽപ്പിക്കുന്നത്. ഉദാഹരണത്തിന്, പലരും നെെയ്ക്കാ, പേടിഎ, സൊമാറ്റോ തുടങ്ങിയ ഉയർന്ന മൂല്യമുള്ള സ്റ്റാർട്ടപ്പ് കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. , ഈ സ്ഥാപനങ്ങൾ ഭാവിയിൽ മികച്ച വിൽപ്പനയും വരുമാനവും സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്നു.

പലിശനിരക്ക് വർദ്ധിക്കുന്നതോടെ അത് ജനങ്ങൾക്കിടയിൽ പണലഭ്യത കുറയുന്നതിന് കാരണമാകും. ഇതോടെ അവർ  ചെലവുകൾ ചുരുക്കുകയും, ഇത് ആത്യന്തികമായി കമ്പനികളുടെ വിൽപ്പനയെ ബാധിക്കുകയും ചെയ്യും. ഇതിനാൽ തന്നെ കമ്പനികളുടെ മൂല്യനിർണ്ണയം ചോദ്യം ചെയ്യപ്പെടുകയും നിക്ഷേപകർക്ക് ഈ ഓഹരികളിൽ ഒരു മോശം വികാരം ഉണ്ടാകുകയും ചെയ്യും. പലിശ നിരക്ക് വർധിപ്പിക്കുമ്പോൾ ഭാവിയിലെ വരുമാന മൂല്യത്തെ ആശ്രയിക്കുന്ന ഏത് മേഖലയ്ക്കും അത് തിരിച്ചടിയായേക്കാം. 

മുകളിൽ നൽകിയിട്ടുള്ള 5 വർഷത്തെ ചാർട്ടിൽ ഓരോ മേഖലാ സൂചികയും മുൻകാലങ്ങളിൽ എങ്ങനെയാണ് നീങ്ങിയിട്ടുള്ളതെന്ന് നമുക്ക് കാണാം. ഇതിൽ ഐടി കമ്പനികൾ നിഫ്റ്റിയേക്കാൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചതായി കാണാം.

നിഗമനം

നിയന്ത്രിച്ചില്ലെങ്കിൽ പണപ്പെരുപ്പം ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പൂർണമായും ഇല്ലാതെയാകും. യുഎസ് ഫെഡറൽ റിസർവിന്റെ നടപടി സമ്പദ്‌വ്യവസ്ഥയിൽ കുറച്ചു കാലത്തേക്ക് പണ പരിമിതികൾ സൃഷ്ടിക്കും. എന്നാൽ ഇത് ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ വിപുലീകരണത്തിനായി സഹായിക്കും.

യുഎസ് ഫെഡറൽ റിസർവിന്റെ ഡിസംബറിലെ പോളിസി മീറ്റിംഗിന്റെ മിനിറ്റ്സ് പുറത്തുവന്നതിന് പിന്നാലെ (ഇത് വായിക്കുവാനായി ലിങ്ക് സന്ദർശിക്കുക) ടെക് സ്റ്റോക്കുകൾക്ക് ഉയർന്ന വെയിറ്റേജ് ഉള്ള യുഎസിലെ നാസ്ഡാക് സൂചിക ഇന്നുവരെ 7 ശതമാനത്തിലധികം ഇടിഞ്ഞു. അതേസമയം ഇന്ത്യൻ വിപണി അത്രയും താഴേക്ക് വീണില്ല.

മുന്നിലേക്ക് പോകുമ്പാൾ ഇന്ത്യൻ വിപണികളെ പിടിച്ചുകുലുക്കിയേക്കാവുന്ന സമാനമായ പ്രവർത്തനങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കെെക്കൊണ്ടേക്കാം. ഉയർന്ന ഉപഭോക്തൃ കേന്ദ്രീകൃത കമ്പനികളുടെയും സാങ്കേതിക സ്ഥാപനങ്ങളുടെയും ഓഹരികൾ അവരുടെ വിൽപ്പന/വരുമാന പ്രവചനങ്ങൾ കുറയുന്നതിനാൽ ഹ്രസ്വകാലത്തേക്ക് ഇടിവ് രേഖപ്പെടുത്തിയേക്കാം.

ബാങ്കുകൾ പലിശ നിരക്കുകൾ വർദ്ധിപ്പിക്കുന്നതിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023