യുഎസ് ഫെഡറൽ റിസർവിന്റെ ഡിസംബറിലെ പോളിസി മീറ്റിംഗിന്റെ മിനിറ്റ്സ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനുള്ള സെൻട്രൽ ബാങ്കിന്റെ പദ്ധതികളെ പറ്റി ഇതിൽ സൂചിപ്പിച്ചിരുന്നു. ഫെഡ് തീരുമാനത്തിൽ ആശങ്കയിലായ നിക്ഷേപകർ ഓഹരികൾ വിറ്റഴിക്കാൻ ആരംഭിച്ചതിനെ തുടർന്ന് യുഎസ് വിപണി കൂപ്പുകുത്തിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച ഇന്ത്യൻ വിപണിയും 1.5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഫെഡ് മിനിറ്റ്സിൽ എന്തെല്ലാം ആണ് സൂചിപ്പിച്ചുട്ടുള്ളതെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.

ഫെഡ് മിനിറ്റ്സ്

ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) മീറ്റിംഗ് മിനിറ്റ്സ് എന്നത് ഏകദേശം രണ്ടാഴ്ച മുമ്പ് നടന്ന കമ്മിറ്റിയുടെ നയ ക്രമീകരണ മീറ്റിംഗിന്റെ വിശദമായ റെക്കോർഡാണ്. പണനയത്തെക്കുറിച്ചുള്ള എഫ്ഒഎംസിയുടെ നിലപാടിനെക്കുറിച്ചുള്ള വിശദമായ ഉൾക്കാഴ്ചകൾ ഇത് വാഗ്ദാനം ചെയ്യുന്നു. സമ്പദ്‌വ്യവസ്ഥയിലെ മൊത്തത്തിലുള്ള പണ വിതരണം നിയന്ത്രിക്കുന്നതിനും സുസ്ഥിര വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും യുഎസ് ഫെഡ്  നടപടികൾ സ്വീകരിക്കാൻ പദ്ധതിയിടുന്നു. ഭാവിയിലെ പരിശ നിരക്കുകളിൽ സംഭവിക്കാൻ സാധ്യതയുള്ള മാറ്റങ്ങളെ പറ്റി അറിയാൻ ഈ മിനിറ്റ്സ് പരിശോധിക്കാവുന്നതാണ്.

  • ജനുവരി 5ന് പുറത്തിറക്കിയ ഒരു രേഖയിൽ ഡിസംബർ 14-15 തീയതികളിൽ നടന്ന പോളിസി മീറ്റിംഗിന്റെ മിനിറ്റ്സ് സൂചിപ്പിക്കുന്നത് ചരക്കുകളുടെയും സേവനങ്ങളുടെയും വിലയിലെ വർധനവിലും, ആഗോള വിതരണ തടസ്സങ്ങളെക്കുറിച്ചും ഫെഡറൽ ഉദ്യോഗസ്ഥർ ആശങ്കാകുലരാണെന്നാണ്. ഈ ആശങ്ക ഒമെെക്രോൺ വകഭേദം സൃഷ്ടിക്കുന്ന അപകടസാധ്യതകളെക്കാൾ കൂടുതലാണ്.

  • ഫെഡറൽ റിസർവ് ഇതുവരെ അതിന്റെ പണനയത്തിൽ സ്ഥിരമായ നിലപാട് പുലർത്തിയിരുന്നു. റിപ്പോ നിരക്കിലോ ഓപ്പൺ മാർക്കറ്റിൽ നിന്ന് ബോണ്ട് വാങ്ങുന്നതിലോ വലിയ മാറ്റമൊന്നും വരുത്തിയിരുന്നില്ല. സെൻട്രൽ ബാങ്കിന്റെ ലക്ഷ്യമായ 2 ശതമാനം എന്നതിന്റെ ഇരട്ടിയിലധികം പണപ്പെരുപ്പത്തെ പ്രതിരോധിക്കാൻ എടുത്ത ഡിസംബറിലെ ഫെഡറൽ റിസർവിന്റെ പെട്ടെന്നുള്ള നയ മാറ്റത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ മിനിറ്റ്സ് വാഗ്ദാനം ചെയ്യുന്നു. യഥാർത്ഥ പണപ്പെരുപ്പ നിരക്ക് ടാർഗെറ്റഡ് അല്ലെങ്കിൽ പ്രൊജക്റ്റഡ് നാണയപ്പെരുപ്പ നിരക്കിനേക്കാൾ കൂടുതലാകുമ്പോഴെല്ലാം തന്നെ ഏതൊരു സെൻട്രൽ ബാങ്കും പലിശനിരക്ക് കുറയ്ക്കുകയോ ബോണ്ടുകൾ / ബോണ്ട് വാങ്ങൽ ഓപ്പൺ മാർക്കറ്റിൽ വിൽക്കുകയോ ചെയ്യും. പണപ്പെരുപ്പം നിലവിൽ യുഎസിൽ നാല് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലാണ്, തൊഴിലില്ലായ്മ ഏതാണ്ട് പകർച്ചവ്യാധിക്ക് മുമ്പുള്ള തലത്തിലേക്ക് കുറയുകയും ചെയ്തു.


     
  • സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതും ഉയർന്ന പണപ്പെരുപ്പവും മുമ്പ് പ്രതീക്ഷിച്ചതിലും നേരത്തെയുള്ളതും വേഗത്തിലുള്ളതുമായ പലിശ നിരക്ക് വർദ്ധനയിലേക്ക് നയിച്ചേക്കമെന്ന് ഫെഡറൽ റിസർവ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ നീക്കം പ്രധാനമായും സമ്പദ്‌വ്യവസ്ഥയിൽ നിന്ന് പണം തിരികെ എടുക്കുകയും ഉപഭോക്താക്കളെ ചെലവിടുന്നതിൽ നിന്ന് പരിമിതപ്പെടുത്തുകയും ചെയ്യുന്നു.

  • പണപ്പെരുപ്പത്തിൽ നിന്ന് ഉയരുന്ന അപകടസാധ്യതകളെ പ്രതിരോധിക്കുന്നതിനായി നവംബർ ആദ്യം നടന്ന മീറ്റിംഗിൽ പറഞ്ഞതിനേക്കാൾ വേഗത്തിൽ ഫെഡറേഷന്റെ ബോണ്ട് വാങ്ങൽ പരിപാടി അവസാനിപ്പിക്കുമെന്ന് എഫ്ഒഎംസി പ്രഖ്യാപിച്ചു. ഈ പ്രക്രിയയെയാണ് ടാപ്പറിംഗ് എന്ന് പറയപ്പെടുന്നത്.  അതിനാൽ, പ്രതീക്ഷിച്ചതിലും കുറച്ച് മാസങ്ങൾക്ക് മുമ്പ് ഫെഡറൽ അതിന്റെ എമർജൻസി ക്വാണ്ടിറ്റേറ്റീവ് ഈസിങ്ങ് പ്രോഗ്രാം (സമ്പദ്‌വ്യവസ്ഥയിലേക്ക് പണം പമ്പ് ചെയ്യുന്നത്) നിർത്തിവയ്ക്കാൻ പോകുന്നു.

  • പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുന്നതിനുള്ള ചില നടപടികൾക്കായി എഫ്.ഒഎംസി വോട്ട് ചെയ്തു. കഴിഞ്ഞ മീറ്റിംഗിൽ നിന്ന് വ്യത്യസ്തമായി എഫ്ഒഎംസി കർശനമായ നടപടികൾ കൈകൊണ്ടിട്ടുണ്ട്. മാർച്ച് പകുതി മുതൽ പലിശ നിരക്ക് വർധിപ്പിക്കുമെന്ന് സൂചന നൽകുന്ന നടപടികളുടെ ഒരു പരമ്പര തന്നെ എഫ്ഒഎംസി പ്രഖ്യാപിച്ചു. ഇതിനർത്ഥം സാധാരണയേക്കാൾ കൂടുതൽ വിപണിയെ ബാധിച്ചേക്കാവുന്ന ഒരു തീരുമാനം  ഫെഡ്  എടുത്തേക്കാം എന്നാണ്.

യുഎസ് ഫെഡ് ചെയർ ജെറോം പവൽ രണ്ടാമത്തെ നാല് വർഷത്തെ ടേമിലേക്കുള്ള തന്റെ നാമനിർദ്ദേശത്തിൽ വാദം കേൾക്കുന്നതിനായി അടുത്ത ആഴ്ച സെനറ്റ് ബാങ്കിംഗ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകും. ആ സമയത്ത് യുഎസ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ അദ്ദേഹം വ്യക്തമാക്കാൻ സാധ്യതയുണ്ട്. വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ, 2022 ലെ ഫെഡറേഷന്റെ ലക്ഷ്യങ്ങളുടെ നേട്ടം ആത്യന്തികമായി കൊവിഡ് കേസുകളുടെ കുതിച്ചുചാട്ടത്തോട് രാജ്യം എങ്ങനെ പ്രതികരിക്കുന്നു, ജീവിതം എത്ര വേഗത്തിൽ സാധാരണ നിലയിലേക്ക് പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

വരും ആഴ്ചകളിൽ സ്ഥിതിഗതികൾ എങ്ങനെ മാറുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.


ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement