കൊവിഡ് ചികിത്സയ്ക്കായി സൈഡസ് കാഡിലിന്റെ വിരാഫിൻ മരുന്നിന് ഡി.സി.ജി.ഐയുടെ അനുമതി
സൈഡസ് കാഡിലിന്റെ കൊവിഡിന് എതിരായ വിരാഫിൻ മരുന്നിന് ഡി.സി.ജി.ഐ അനുമതി നൽകി. അടിയന്തര ഉപയോഗത്തിന് നിബന്ധനകളോടെയാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. 91.15 ശതമാനം രോഗികൾക്കും ഏഴ് ദിവസത്തിനുള്ളിൽ രോഗം ഭേദമാകുന്നതായും കമ്പനി അവകാശപ്പെട്ടു.
എച്ച്സിഎൽ ടെക്നോളജീസ് ക്യു 4 ഫലം; അറ്റാദായം 25.6 ശതമാനം വർദ്ധിച്ച് 2962 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ എച്ച്സിഎൽ ടെക്നോളജീസിന്റെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 25.6 ശതമാനം വർദ്ധിച്ച് 2962 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം 1.8 ശതമാനം വർദ്ധിച്ച് 19642 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 6 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
വെൻഡ് (ഇന്ത്യ) ക്യു 4 ഫലം; അറ്റാദായം 5.30 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ വെൻഡ് ഇന്ത്യ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം വർദ്ധിച്ച് 5.30 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 0.77 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രതിവർഷ വരുമാനം 75.61 ശതമാനം വർദ്ധിച്ച് 45.15 കോടി രൂപയായി. ഓഹരി ഒന്നിന് 20 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഐ.പി.ഒ വഴി 7700 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി പവർഗ്രിഡ് ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്
പവർഗ്രിഡ് ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഐ.പി.ഒ വഴി 7700 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു. ഏപ്രിൽ 29ന് ഇത് നടത്തും. ഫ്രഷ് ഇഷ്യുവിനായി 4,995 കോടി രൂപയുടെ ഓഹരികളാണ് വകയിരുത്തിയിരിക്കുന്നത്.
ആദിത്യ ബിർള മണി ക്യു 4 ഫലം; അറ്റാദായം 32 ശതമാനം വർദ്ധിച്ച് 3.68 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ആദിത്യ ബിർള മണി ലിമിറ്റഡിന്റെ പ്രതിവർഷ അറ്റാദായം 31.8 ശതമാനം വർദ്ധിച്ച് 3.68 കോടി രൂപയായി.
ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 10 ശതമാനം വർദ്ധിച്ച് 49 കോടി രൂപയായി.
ഒഡീഷയിലെ റൂർക്കലിൽ പുതിയ സ്റ്റോർ തുറന്ന് വി 2 റീട്ടെയിൽ
ഒഡീഷയിലെ റൂർക്കലിൽ പുതിയ സ്റ്റോർ തുറന്ന് വി 2 റീട്ടെയിൽ. അതേസമയം ബീഹാറിലെ ചപ്രയിലും രാജസ്ഥാനിലെ കോട്ടയിലുമായി രണ്ട് റീട്ടെയിൽ സ്റ്റോറുകൾ കമ്പനി അടച്ചുപൂട്ടി. രാജ്യത്ത് മൊത്തം 94 റീട്ടെയിൽ സ്റ്റോറുകളാണ് കമ്പനിക്കുള്ളത്.
ജിഎൻഎ എക്സ്ലെക്സ് ക്യൂ 4 ഫലം, അറ്റാദായം 496 ശതമാനം വർദ്ധിച്ച് 27.63 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ജിഎൻഎ എക്സ്ലെക്സിന്റെ പ്രതിവർഷ അറ്റാദായം 496 ശതമാനം വർദ്ധിച്ച് 27.63 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 71.6 ശതമാനം വർദ്ധിച്ച് 310 കോടി രൂപയായി.
കാപ്ലിൻ സ്റ്റെറൈൽസിന്റെ പ്രോക്ലോർപെറാസൈൻ എഡിസൈലേറ്റ് ഇൻജക്ഷന് യുഎസ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകി
കാപ്ലിൻ സ്റ്റെറൈൽസിന്റെ പ്രോക്ലോർപെറാസൈൻ എഡിസൈലേറ്റ് ഇൻജക്ഷന് യുഎസ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു. കാപ്ലിൻ പോയിന്റ് ലബോറട്ടറീസിന്റെ അനുബന്ധ സ്ഥാപനമാണ് കാപ്ലിൻ സ്റ്റെറൈൽസ്.