ഐ.പി.ഒ വഴി 8250 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി സൊമാറ്റോ
8,250 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് നിർദ്ദേശിച്ചു കൊണ്ടുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് സൊമാറ്റോ സെബിക്ക് കെെമാറി. ഓഫർ ഫോർ സെയിലിലൂടെ 7500 കോടി ഇക്യൂറ്റി ഷെയറുകൾ വിൽക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കമ്പനിയിൽ നിക്ഷേപമുള്ള ഇൻഫോ എഡ്ജ് 750 കോടി രൂപയുടെ ഓഹരി വിൽക്കും.
കടപത്രവിതരണത്തിലൂടെ 2 ബില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങി എസ്.ബി.ഐ
കടപത്രവിതരണത്തിലൂടെ 2 ബില്യൺ ഡോളർ സമാഹരിക്കുന്നതിന് എസ്.ബി.ഐ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഏകദേശം 14,942 കോടി രൂപയാണ് ബിസിനസ് വിപുലീകരണത്തിനായി ബാങ്ക് സമാഹരിക്കുക.
ബജാജ് ഫിൻസെർവ് ക്യു 4 ഫലം: അറ്റാദായം വർദ്ധിച്ച് 979 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ബജാജ് ഫിൻസെർവിന്റെ അറ്റാദായം അഞ്ചിരട്ടി വർദ്ധിച്ച് 979 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 16 ശതമാനം വർദ്ധിച്ച് 15387 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് കമ്പനി 3 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഹാത്ത്വേ കേബിൾ ക്യു 4 ഫലം: അറ്റാദായം 47 ശതമാനം വർദ്ധിച്ച് 72 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഹാത്ത്വേ കേബിൾസിന്റെ പ്രതിവർഷ അറ്റാദായം 47 ശതമാനം വർദ്ധിച്ച് 72 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 3.72 ശതമാനം വർദ്ധിച്ച് 438.71 കോടി രൂപയായി.
ഏപ്രിൽ 27ന് സിംഗപ്പൂർ സർക്കാരിന്റെ സ്വവെറിജിൻ വെൽത്ത്
ഫണ്ട് 22.22 രൂപ നിരക്കിൽ ഹാത്ത്വേ കേബിൾ ആൻഡ് ഡാറ്റാകോമിന്റെ 1.6 കോടി ഓഹരികൾ ഏറ്റെടുത്തു.
അനുപം റസായന് 1100 കോടി രൂപയുടെ ഓർഡർ ലഭിച്ചു
സ്പെഷ്യാലിറ്റി കെമിക്കൽസ് വിതരണം ചെയ്യുന്നതിനായി അനുപം റസായൻ ഇന്ത്യ ലിമിറ്റഡിന് പത്ത് മൾട്ടിനാഷണൽ ലൈഫ് സയൻസ് കമ്പനികളിൽ നിന്ന് കത്ത് ലഭിച്ചു. മൊത്തം 1100 കോടി രൂപയുടെ ഓർഡറാണ് കമ്പനിക്ക് ലഭിച്ചത്.
കെപിഐടി ടെക്നോളജീസ് ക്യു 4 ഫലം: അറ്റാദായം 23 ശതമാനം വർദ്ധിച്ച് 47 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ കെപിഐടി ടെക്നോളജീസിന്റെ പ്രതിവർഷ അറ്റാദായം 23.6 ശതമാനം വർദ്ധിച്ച് 47 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 3.8 ശതമാനം ഇടിഞ്ഞ് 546.6 കോടി രൂപയായി.
പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് ഐപിഒ നാളെ മുതൽ ആരംഭിക്കും
പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് പ്രാഥമിക ഓഹരി വിൽപ്പന ഏപ്രില്‍ 29 ന് ആരംഭിക്കും. ഐപിഒ വഴി 7,735 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യൂണിറ്റ് പ്രൈസ് ബാന്‍ഡ് 99-100 രൂപയാണ്. വിൽപ്പന മെയ് 3ന് അവസാനിക്കും.
സുന്ദരം ക്ലേട്ടൺ ക്യു 4 ഫലം; അറ്റാദായം 17 ശതമാനം ഇടിഞ്ഞ് 167 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ സുന്ദരം ക്ലേട്ടണിന്റെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 17.4 ശതമാനം ഇടിഞ്ഞ് 167.16 കോടി രൂപയായി.
പ്രതിവർഷ അറ്റാദായം 18 മടങ്ങ് വർദ്ധനവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 0.85 ശതമാനം ഇടിഞ്ഞ് 6451.09 കോടി രൂപയായി.
ടാറ്റാ കമ്മ്യൂണിക്കേഷൻസ് ക്യു 4 ഫലം: അറ്റാദായം 299 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ടാറ്റാ കമ്മ്യൂണിക്കേഷൻസ് 299 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 275 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 7.38 ശതമാനം ഇടിഞ്ഞ് 4073.25 കോടി രൂപയായി.