സൊമാറ്റോയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം 20 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി
സൊമാറ്റോയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം 20 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 8250 കോടി രൂപ സമാഹരിക്കാനുള്ള സൊമാറ്റോയുടെ ഐപിഒയ്ക്ക് സെബി അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഗ്രേ മാർക്കറ്റ് പ്രീമിയം വർദ്ധിച്ചത്. അതേസമയം കമ്പനിയുടെ പ്രധാന ഓഹരിയുടമയായ ഇൻഫോ എഡ്ജ് ഓഫർ ഫോർ സെയിലിലൂടെ വിഹിതം 750 കോടിയിൽ നിന്ന് 375 കോടി രൂപയായി കുറച്ചു. സൊമാറ്റോയുടെ ഐപിഒ പ്രെെസ് ബാൻഡ് 70-72 രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊൽക്കത്ത ആസ്ഥാനമായ ജി.ആർ.എസ്.ഇ കമ്പനിക്ക് 1.8 മില്യൺ ഡോളറിന്റെ ഓർഡർ ലഭിച്ചു
ബംഗ്ലാദേശ് ഫിഷറീസ് വകുപ്പിനായി പട്രോളിംഗ് ബോട്ടുകൾ നിർമിക്കുന്നതിന് കൊൽക്കത്ത ആസ്ഥാനമായുള്ള മിനീരത്ന പിഎസ്യു ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആന്റ് എഞ്ചിനീയേഴ്സിന് 1.8 മില്യൺ ഡോളറിന്റെ ഓർഡർ ലഭിച്ചു. അനധികൃത മത്സ്യബന്ധനം തടയുന്നതിനായും രക്ഷാപ്രവർത്തനങ്ങൾക്കായും ഈ ബോട്ട് ഉപയോഗിക്കും.
ഡൽഹിയിലും ലഡാക്കിലുമായി ഹൈഡ്രജൻ ബസുകൾ വാങ്ങാൻ ഒരുങ്ങി എൻടിപിസി
ഡൽഹിയിലും ലഡാക്കിലുമായി ഹൈഡ്രജൻ ഇന്ധന സെൽ ബസുകൾ വിന്യസിക്കുന്നതിനുള്ള ടെണ്ടർ സ്വന്തമാക്കി എൻടിപിസി വിദ്യുത് വ്യാപർ നിഗം ലിമിറ്റഡ്. ടാറ്റാ മോട്ടോർസുമായി ചേർന്ന് 15 ഹൈഡ്രജൻ സെൽ ബസുകൾക്കായി കമ്പനി ഇതിനകം ഓർഡറുകൾ നൽകിയിട്ടുണ്ട്. എൻടിപിസി റിന്യൂവബിൾ എനർജി ബസുകൾക്ക് ഹരിത ഹൈഡ്രജൻ നൽകും.
ജൂലെെയിൽ വാഹന നിർമാണം വർദ്ധിപ്പിക്കാൻ ഒരുങ്ങി അശോക് ലെയ്ലാൻഡ്
ജൂലെെയിൽ വാഹന നിർമാണം വർദ്ധിപ്പിക്കാൻ ഒരുങ്ങി അശോക് ലെയ്ലാൻഡ്. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിൽ മേയ് കാലയളവിൽ കമ്പനിയുടെ പ്ലാന്റുകൾ പൂർണമായി അടച്ചുപൂട്ടിയിരുന്നു. മൊത്തത്തിലുള്ള വിപണിയുടെ ആവശ്യം ജൂലെെയിൽ വർദ്ധിക്കുമെന്നും കരുതപ്പെടുന്നു.
ആഭ്യന്തര വിമാന സര്‍വീസുകൾക്കായി കൂടുതല്‍ ഇളവുകള്‍ നൽകി സിവിൽ ഏവിയേഷൻ മന്ത്രാലയം
ആഭ്യന്തര വിമാന സര്‍വീസുകൾക്കായി കൂടുതല്‍ ഇളവുകള്‍ നൽകി സിവിൽ ഏവിയേഷൻ മന്ത്രാലയം. ഒരോ സർവീസിലും 65 ശതമാനം യാത്രക്കാര്‍ക്ക് അനുമതി നൽകിയിട്ടുണ്ട്. രണ്ടാം കൊവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തിൽ മേയിൽ യാത്രാ അനുമതി 80 ൽ നിന്നും 50 ശതമാനമായി കുറച്ചിരുന്നു.
മഹാരാഷ്ട്രയിലെ കരിമ്പ് ഉത്പാദനം 200 ലക്ഷം ടൺ വർദ്ധിക്കുമെന്ന് എൻഎഫ്സിഎസ്എഫ് മേധാവി
മഹാരാഷ്ട്രയിലെ കരിമ്പ് ഉത്പാദനം 237 ലക്ഷം ടണ്ണായി വർദ്ധിക്കുമെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് കോപ്പറേറ്റീവ് ഷുഗർ ഫാക്ടറി മേധാവി ജയപ്രകാശ് ദന്ദേഗാവ്കർ. കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ 1,012 ലക്ഷം ടൺ കരിമ്പ് ഉത്പാദിപ്പിച്ചിരുന്നു.
ജൂണിൽ മാരുതിയുടെ ഉത്പാദനം മുൻ മാസത്തെ അപേക്ഷിച്ച് നാലിരട്ടിയായി വർദ്ധിച്ചു
ജൂണിൽ മാരുതി സുസുകിയുടെ ഉത്പാദനം 165576 യൂണിറ്റായി രേഖപ്പെടുത്തി. മേയിൽ 40,924 യൂണിറ്റുകൾ മാത്രമാണ് കമ്പനി ഉത്പാദിപ്പിച്ചത്. മേയിൽ കമ്പനിയുടെ ഫാക്ടറികൾ ഭാഗികമായി അടച്ചിട്ടിരിക്കുകയായിരുന്നു.
ജെഎൽആർ റിപ്പോർട്ട്, ചിപ്പ് ക്ഷാമം എന്നിവയെ തുടർന്ന് ടാറ്റാ മോട്ടോർസ് ഓഹരി ഇടിഞ്ഞു
നെഗറ്റീവ് ക്യാഷ് ഫ്ലോ, ചിപ്പ് ക്ഷാമം എന്നിവയെ തുടർന്ന് ടാറ്റാ മോട്ടോർസ് ഓഹരി ഇന്ന് 8 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഒരു കാറിന്റെ നിർമാണ നിയന്ത്രണ സംവിധാനങ്ങളിൽ സുപ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് സെമികണ്ടക്ടറുകൾ. ആഗോള ചിപ്പ് ക്ഷാമത്തെ പറ്റി അറിയാൻ ലിങ്ക് സന്ദർശിക്കുക.