പ്രധാനതലക്കെട്ടുകൾ

UltraTech Cement: സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 1310.34 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇത് 1310.06 കോടി രൂപയായിരുന്നു.

State Bank of India: ബാസൽ III കംപ്ലെയിന്റ് ബോണ്ടുകൾ വിതരണം ചെയ്തു കൊണ്ട് 6000 കോടി രൂപ സമാഹരിച്ച് ബാങ്ക്.

നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് State Bank of India-ക്ക് മേൽ ആർ.ബി.ഐ ഒരു കോടി രൂപ പിഴ ചുമത്തി.

Adani Ports and Special Economic Zone: സ്വകാര്യ പ്ലേസ്മെന്റ്  അടിസ്ഥാനത്തിൽ സുരക്ഷിതമായ എൻസിഡികൾ വിതരണം ചെയ്തു കൊണ്ട് 1000 കോടി രൂപ സമാഹരിച്ച് കമ്പനി.

Dixon Technologies (India): നോയിഡയിലെ നിർമാണ കേന്ദ്രത്തിൽ സ്മാർട്ട്ഫോണുകളുടെ നിർമാണം നടത്തുന്നതിനായി യുഎസ് ആസ്ഥാനമായുള്ള സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓർബിക്കുമായി കമ്പനി കെെകോർത്തു. 

L&T Infotech: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 20.8 ശതമാനം വർദ്ധിച്ച് 551.7 കോടി രൂപയായി.

Route Mobile: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 28 ശതമാനം വർദ്ധിച്ച് 42 കോടി രൂപയായി.

Sunteck Realty: മഹാരാഷ്ട്രയിൽ 110 ഏക്കർ ഭൂമിയിൽ പുതിയ ഭവന പദ്ധതി വികസിപ്പിക്കുന്നതിനുള്ള സംയുക്ത വികസന കരാറിൽ കമ്പനി ഒപ്പുവച്ചു.

ഇന്നത്തെ പ്രധാന ക്യു 2 ഫലങ്ങൾ

 • Hindustan Unilever
 • Nestle India
 • ICICI Prudential Life Insurance
 • L&T Technology Services
 • ACC
 • ICICI Securities
 • Navin Fluorine International
 • DCM Shriram
 • Jubilant Ingrevia
 • Tata Steel BSL
 • Sonata Software
 • Network 18 Media & Investment

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ വളരെ വലിയ ഗ്യാപ്പ് അപ്പിൽ 18440ന് അടുത്തായി വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് 18440-18540 എന്ന റേഞ്ചിനുള്ളിൽ അസ്ഥിരമായി നിന്നു.  തുടർന്ന്  0.76 ശതമാനം നേട്ടത്തിൽ 18477 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റിയും 39550-39950 എന്ന റേഞ്ചിനുള്ളിൽ അസ്ഥിരമായി കാണപ്പെട്ടു. 40000ൽ പ്രതിരോധം രേഖപ്പെടുത്തിയ സൂചിക തുടർന്ന് 0.87 ശതമാനം നേട്ടത്തിൽ 39684 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി പി.എസ്.യു ബാങ്ക് (+3.9%), നിഫ്റ്റി മെറ്റൽ(+3.8%), നിഫ്റ്റി ഐടി (+1.5%) എന്നിവ ലാഭത്തിൽ അടച്ചു. അതേസമയം നിഫ്റ്റി ഫാർമ (-0.89%) നഷ്ടത്തിൽ അടച്ചു.

യൂറോപ്യൻ വിപണികൾ ഇന്നലെ തുടർച്ചയായി താഴേക്ക് വീണുകൊണ്ട് നഷ്ടത്തിൽ അടച്ചു. ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച  യുഎസ് വിപണി അവസാന നിമിഷം തിരികെ കയറി ലാഭത്തിൽ അടച്ചു. ടെക്നോളജി ഓഹരികളാണ് യുഎസ് വിപണിയുടെ മുന്നേറ്റത്തിന് പിന്തുണ നൽകിയത്.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് കാണപ്പെടുന്നത്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സ് എന്നിവ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY ഉയർന്ന നിലയിൽ  18,566-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. 7 മണിക്ക് 18500ൽ വ്യാപാരം ആരംഭിച്ച എസ്.ജി.എക്സ് നിഫ്റ്റി പിന്നീട് 18550ലേക്ക് കുതിച്ചുകയറുകയായിരുന്നു.

18,500, 18,440, 18,340 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,550, 18,600 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 39,950, 39,550, 39,400 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

18500, 18600 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 18300, 18000 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 40000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 39000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് ഇപ്പോൾ 17.18 ആയി കുത്തനെ ഉയർന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 512 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി, അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1703 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

ഇൻഫിയുടെ പിന്തുണയോടെ ഐടി ഓഹരികൾ കഴിഞ്ഞ ദിവസം മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ HDFCBANK നേരിയ തോതിൽ താഴേക്ക് വീണു. ഐടി, ബാങ്കിംഗ് ഓഹരികളിൽ തുടർന്നും ശ്രദ്ധിക്കാവുന്നതാണ്.

കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഇന്നും വിപണിക്ക് ഗ്യാപ്പ് അപ്പ് നിലനിർത്താൻ സാധിക്കുമോ എന്ന് നോക്കാം. ഇതിന് സാധിച്ചില്ലെങ്കിൽ നിഫ്റ്റി താഴേക്ക് വീണ് 18,540-18,440 എന്ന സപ്പോർട്ട് രേഖപ്പെടുത്തിയേക്കും. ഇവിടെയുള്ള പ്രെെസ് ആക്ഷൻ ലേവലുകൾ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement