മാർച്ചിൽ 14.55% ആയി ഉയർന്ന് പണപ്പെരുപ്പം

2022 മാർച്ചിൽ ഇന്ത്യയുടെ മൊത്ത വില സൂചിക (ഡബ്ല്യുപിഐ) 14.55 ശതമാനമായി വർധിച്ചു. വാണിജ്യ, വ്യവസായ മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത്. 2021 ഏപ്രിൽ മുതൽ തുടർച്ചയായ 12-ാം മാസവും മൊത്തവില പണപ്പെരുപ്പം ഇരട്ട അക്കത്തിൽ തുടരുകയാണ്. ഫെബ്രുവരിയിൽ 13.11% വർധനവാണ് രേഖപ്പെടുത്തിയത്. ജനുവരിയിൽ ഇത് 13.68% ആയിരുന്നു. ഫെബ്രുവരിയിലെ 8.19 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ മാർച്ചിൽ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിഭാഗത്തിൽ 8.06% വർധനവാണുണ്ടായത്.

റെക്കോഡ് സ്റ്റീൽ ഉൽപ്പാദനവും വിൽപ്പനയും രേഖപ്പെടുത്തി ജെഎസ്പിഎൽ

കഴിഞ്ഞ സാമ്പത്തിക വർഷം ജെഎസ്പിഎൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിന്റെ വിൽപ്പന 5.03% വർധിച്ച് 7.63 മെട്രിക് ടൺ ആയി രേഖപ്പെടുത്തി. 2022 സാമ്പത്തിക വർഷത്തിൽ 8.1 മെട്രിക് ടൺ സ്റ്റീൽ ആണ് കമ്പനി ഉത്പാദിപ്പിച്ചത്. റെക്കോർഡ് നിരക്കാണിത്. 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കമ്പനിയുടെ ഉത്പാദനം പ്രതിവർഷം 2% വർധിച്ച് 2.11 മെട്രിക് ടൺ ആയി രേഖരപ്പെടുത്തിയിട്ടുണ്ട്. ജെഎസ്പിഎല്ലിന്റെ അംഗുൽ പ്ലാന്റ് വിപുലീകരണവും നടന്നുകൊണ്ടിരിക്കുകയാണ്. 2025 സാമ്പത്തിക വർഷത്തോടെ 15 മെട്രിക് ടൺ ശേഷിയിൽ കൈവരിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

മൈൻഡ്‌ട്രീ ക്യു 4 ഫലങ്ങൾ: അറ്റാദായം 49% വർധിച്ച് 473 കോടി രൂപയായി

മാർച്ചിൽ അവസാനിച്ച പാദത്തിൽ മൈൻഡ്‌ട്രീ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 49.1% വർധിച്ച് 473 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 37.4% വർഷം വർധിച്ച് 2,897.4 കോടി രൂപയായിട്ടുണ്ട്. 2.3 ബില്യൺ ഡോളറിന്റെ പുതിയ ഡീലുകളും കമ്പനി നേടിയിട്ടുണ്ട്. ഇത് 2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്തം ഓർഡർ ബുക്ക് 9.5 ബില്യൺ ഡോളറായി ഉയർത്തിയിട്ടുണ്ട്. അതേസമയം ഓഹരി‌ ഒന്നിന് 27 രൂപ വീതം കമ്പനിയുടെ ബോർഡ് അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

യൂസ്ഡ് കൊമേഷ്യൽ വെഹിക്കിൾ വിപണിയിലേക്ക് അശോക് ലെയ്‌ലാൻഡ്

മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസുമായി സഹകരിച്ച് യൂസ്ഡ് കൊമേഷ്യൽ വെഹിക്കിൾ ബിസിനസിലേക്ക് പ്രവേശിക്കാൻ അശോക് ലെയ്‌ലാൻഡ് ലിമിറ്റഡ്. രണ്ട് സ്ഥാപനങ്ങളും ചേർന്ന് പഴയ വാണിജ്യ വാഹനങ്ങളുടെ കൈമാറ്റം, വിനിയോഗം, വിപണനം എന്നിവയ്ക്കായി പ്ലാറ്റ്ഫോം സ്ഥാപിക്കും. ഇന്ത്യയിൽ ഉടനീളം വ്യാപിച്ചുകിടക്കുന്ന 700 ലധികം പാർക്കിംഗ് യാർഡുകളിൽ ഡിജിറ്റൽ ഇക്കോസിസ്റ്റത്തെയും പങ്കാളികളെയും പ്രയോജനപ്പെടുത്തി ഉപയോ​ഗിച്ച വാഹനങ്ങളുടെ വിപണി കാര്യക്ഷമമാക്കാനാണ് അശോക് ലെയ്‌ലാൻഡ് ലക്ഷ്യമിടുന്നത്.

865 കോടി ക്യുഐപി വരുമാനം ഭൂമി ഏറ്റെടുക്കലിനായും കടം കുറയ്ക്കാനും ഉപയോ​ഗിക്കാൻ ഇന്ത്യബുൾസ് റിയൽ എസ്റ്റേറ്റ്

സ്ഥാപന നിക്ഷേപകർക്ക് ഓഹരികൾ വിറ്റ് സമാഹരിക്കുന്ന 865 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനും കടം കുറയ്ക്കുന്നതിനുമായി ഉപയോഗിക്കാൻ ഒരുങ്ങി ഇന്ത്യാബുൾസ് റിയൽ എസ്റ്റേറ്റ് ലിമിറ്റഡ്. മാർച്ച് 7 നാണ് കമ്പനി ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (ക്യുഐപി) ആരംഭിച്ചത്. ഇന്ത്യബുൾസ് റിയൽ എസ്റ്റേറ്റിന്റെ നിലവിലെ ഓഹരിയുടമകൾ ക്യുഐപി വഴി 15.8% ഓഹരികളാണ് സ്വന്തമാക്കിയത്.

2022 സാമ്പത്തിക വർഷത്തിൽ 43% ഉയർന്ന് ഇന്ത്യയുടെ യാത്രാ വാഹന കയറ്റുമതി

2022 സാമ്പത്തിക വർഷത്തിൽ 43 ശതമാനം വർധിച്ച് 5,77,875 യൂണിറ്റായി ഇന്ത്യയിൽ നിന്നുള്ള പാസഞ്ചർ വാഹനങ്ങളുടെ (പിവി) കയറ്റുമതി. 2.3 ലക്ഷം യൂണിറ്റുകളാണ് മാരുതി സുസുക്കി ഇന്ത്യ വിതരണം ചെയ്തത്. അതേസമയം പാസഞ്ചർ കാറുകളുടെ കയറ്റുമതി 42% വർധിച്ച് 3,74,986 യൂണിറ്റായിട്ടുണ്ട്. കൂടാതെ യൂട്ടിലിറ്റി വാഹനങ്ങളുടെ കയറ്റുമതി 46% ഉയർന്ന് 2,01,036 യൂണിറ്റായി. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിന്റേതാണ് (സിയാം) കണക്കുകൾ.

അതേസമയം വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളുടെ ആഘാതം നികത്താൻ മാരുതി സുസുക്കി അതിന്റെ മുഴുവൻ മോഡൽ ശ്രേണിയുടെയും വില 0.9 മുതൽ 1.9% വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.

ഐഎഫ്എസ്‌സി ഗിഫ്റ്റ് സിറ്റി ബ്രാഞ്ച് വഴി 500 മില്യൺ ഡോളർ സമാഹരിച്ച് എസ്ബിഐ

ഐഎഫ്എസ്സി ഗിഫ്റ്റ് സിറ്റി ശാഖയിലൂടെ 500 മില്യൺ ഡോളർ ( ഏകദേശം 3,800 കോടി രൂപ) സമാഹരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഗിഫ്റ്റ് സിറ്റി ബ്രാഞ്ച് വഴി എസ്ബിഐ സമാഹരിച്ച ആദ്യത്തെ ഓഫ്‌ഷോർ യുഎസ്ഡി സെക്യൂർഡ് ഓവർനൈറ്റ് ഫിനാൻസിംഗ് റേറ്റ് ലിങ്ക്ഡ് സിൻഡിക്കേറ്റഡ് ലോണാണിത്. എംയുഎഫ്ജി, ബാങ്ക് ഓഫ് അമേരിക്ക, ജെപി മോർഗൻ എന്നിവരാണ് ഈ ഓഫറിന്റെ സംയുക്ത വായ്പക്കാർ. ഫസ്റ്റ് അബുദാബി ബാങ്കായിരുന്നു ഫെസിലിറ്റി ഏജന്റായി പ്രവർത്തിച്ചത്.

വിറ്റാമിൻ ബി 12 കുത്തിവയ്പ്പിനായി സൈഡസ് ലൈഫ് സയൻസസിന് യുഎസ്എഫ്ഡിഎ അംഗീകാരം

സയനോകോബാലമിൻ കുത്തിവയ്പ്പ് വിപണനം ചെയ്യാൻ സൈഡസ് ലൈഫ് സയൻസസ് ലിമിറ്റഡിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (യുഎസ്എഫ്ഡിഎ) നിന്നും അന്തിമ അനുമതി ലഭിച്ചു. അനീമിയ മൂലമുണ്ടാകുന്ന വിറ്റാമിൻ ബി 12 ന്റെ കുറവ് ചികിത്സിക്കാനും പ്രതിരോധിക്കാനുമാണ് മരുന്ന് ഉപയോഗിക്കുന്നത്. ഗുജറാത്തിലെ ജറോഡിലുള്ള കമ്പനിയുടെ ഇൻജക്‌റ്റബിൾസ് നിർമ്മാണ കേന്ദ്രത്തിലായിരിക്കും മരുന്ന് നിർമ്മിക്കുക.

എൽ ആൻഡ് ടി ഇൻഫോടെക്കും മൈൻഡ്ട്രീയും ലയിപ്പിച്ച് 22 ബില്യൺ ഡോളറിന്റെ സ്ഥാപനം സൃഷ്ടിക്കാൻ എൽ ആൻഡ് ടി

സോഫ്റ്റ്‌വെയർ സ്ഥാപനങ്ങളായ എൽ&ടി ഇൻഫോടെക്കും മൈൻഡ്‌ട്രീയും തമ്മിലുള്ള ലയനം നടത്താൻ ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ബ്ലൂംബെർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് കമ്പനികളുടെയും ബോർഡുകൾ അടുത്ത ആഴ്ച തന്നെ ലയനത്തിനുള്ള ഓഹരി കൈമാറ്റ അനുപാതം പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.

പൂനെയിൽ 11.5 ഏക്കർ ഭൂമി ഏറ്റെടുത്ത് മഹീന്ദ്ര ലൈഫ്‌സ്‌പേസ്

പൂനെയിലെ പിംപ്രിയിൽ 11.5 ഏക്കർ ഭൂമി ഏറ്റെടുത്ത് മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ്. ഭൂമിക്ക് 2 ദശലക്ഷം ചതുരശ്രയടി വികസിപ്പിച്ചെടുക്കാവുന്ന സ്ഥലവും ഏകദേശം 1,700 കോടി രൂപയുടെ മൊത്ത വികസന മൂല്യവും ഉണ്ടെന്നാണ് കണക്കാക്കുന്നത്. അടുത്ത 12 മാസത്തിനുള്ളിൽ പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിക്കാനാണ് റിയൽറ്റി സ്ഥാപനം ലക്ഷ്യമിടുന്നത്.

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement