ഡിസംബറിൽ 13.56 ശതമാനമായി കുറഞ്ഞ് ഡബ്ല്യുപിഐ പണപ്പെരുപ്പം

ഇന്ത്യയുടെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിലെ 14.23% ൽ നിന്ന് ഡിസംബറിൽ 13.56% ആയി കുറഞ്ഞു. ഇന്ധനം, പവർ, പച്ചക്കറി എന്നിവയുടെ വിലകളിലെ ഇടിവാണ് കാരണം. ഉൽപ്പാദന വസ്തുക്കളുടെ പണപ്പെരുപ്പം നവംബറിലെ 11.92 ശതമാനത്തിൽ നിന്ന് 10.62 ശതമാനമായി കുറഞ്ഞു. ഇന്ധന, ഊർജ്ജ പണപ്പെരുപ്പം നവംബറിലെ 39.8.ൽ നിന്ന് ഡിസംബറിൽ 32.3 ശതമാനമായി. പച്ചക്കറികളുടെ പണപ്പെരുപ്പം നവംബറിലെ 3.9 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 31.56 ശതമാനമായി ഉയർന്നു.

എച്ച്‌സിഎൽ ടെക് ക്യു 3 ഫലങ്ങൾ: അറ്റാദായം 13% കുറഞ്ഞ് 3,442 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌സിഎൽ ടെക്‌നോളജീസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 13.6% വർധിച്ച് 3,442 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 6% വർദ്ധിച്ചു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 15.7% ഉയർന്ന് 22,331 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 10 രൂപ കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ ബുഡാപെസ്റ്റ് ആസ്ഥാനമായുള്ള സ്റ്റാർസ്‌കീം 42.5 മില്യൺ ഡോളറിന് ( ഏകദേശം 315 കോടി രൂപ) എച്ച്സിഎൽ ടെക് ഏറ്റെടുക്കും. ഇതിലൂടെ തങ്ങളുടെ ഡാറ്റാ എഞ്ചിനീയറിംഗ് സേവനങ്ങളും മധ്യ, കിഴക്കൻ യൂറോപ്പിലെ സാന്നിധ്യവും ശക്തിപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

മുംബൈയിൽ 4.2 ഏക്കർ ഭൂമി ഏറ്റെടുത്ത് ഒബ്‌റോയ് റിയൽറ്റി

മുംബൈയിലെ സെൻട്രൽ പ്രാന്തപ്രദേശമായ ഭാണ്ഡൂപ്പിലെ എൽബിഎസ് മാർഗിലെ 4.2 ഏക്കർ ഭൂമി 115 കോടി രൂപയ്ക്ക് ഏറ്റെടുത്ത് ഒബ്‌റോയ് റിയൽറ്റി. ഒബ്‌റോയ് കൺസ്ട്രക്ഷൻസ് വഴിയാണ് കമ്പനി ഭൂമി ഏറ്റെടുത്തത്. ഭൂമിയിൽ ഏകദേശം 8 മുതൽ 9 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള റെസിഡൻഷ്യൽ വികസന സാധ്യതകളുണ്ട്. നിലവിലെ പ്രോപ്പർട്ടി നിരക്കുകൾ അനുസരിച്ച് പദ്ധതിക്ക് ഏകദേശം 900 മുതൽ 1,000 കോടി രൂപ വരെ വരുമാനം ലഭിക്കും

റിനിറ്റിസിനുള്ള നാസൽ സ്പ്രേയ്ക്ക് ഗ്ലെൻമാർക്ക് ഫാർമയ്ക്ക് യുഎസ്എഫ്ഡിഎ അംഗീകാരം

ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ഗ്ലെൻമാർക്ക് സ്പെഷ്യാലിറ്റി എസ്എയ്ക്ക് (സ്വിറ്റ്സർലൻഡ്) യുഎസിൽ റയാൽട്രിസ് വിപണനം ചെയ്യുന്നതിനായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (യുഎസ്എഫ്ഡിഎ) നിന്നും അനുമതി ലഭിച്ചി. സീസണൽ അലർജിക് റിനിറ്റിസ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന നാസൽ സ്പ്രേയാണ് റയാൽട്രിസ്.

ഹൗസ് ഓഫ് മസാബയുടെ 51 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ ആദിത്യ ബിർള ഫാഷൻ

ഹൗസ് ഓഫ് മസാബ ലൈഫ്‌സ്റ്റൈലിന്റെ 51% ഓഹരി 90 കോടി രൂപയ്ക്ക് സ്വന്തമാക്കാൻ ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡ്. 2009-ൽ മസാബ ഗുപ്ത സ്ഥാപിച്ച ഹൗസ് ഓഫ് മസാബ ലൈഫ്‌സ്റ്റൈൽ സൗന്ദര്യവർദ്ധക വസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങിയവ മസാബ എന്ന ബ്രാൻഡിന് കീഴിലാണ് പുറത്തിറക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 500 കോടി രൂപയുടെ വാർഷിക വരുമാനമാണ് ഇതുവഴി കമ്പനി ലക്ഷ്യമിടുന്നത്.

829.5 കോടി രൂപയുടെ റോഡ് പദ്ധതിയുടെ ഏറ്റവും കുറഞ്ഞ ലേലക്കാരനായി അശോക ബിൽഡ്‌കോൺ

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റോഡ് പ്രോജക്‌റ്റിന്റെ ലേലത്തിൽ ഏറ്റവും കുറഞ്ഞ ലേലക്കാരനായി അശോക ബിൽഡ്‌കോൺ ലിമിറ്റഡ്. കർണാടകയിലെ ബെൽഗാം-സങ്കേശ്വര് ബൈപാസ് (NH-48) എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം (EPC) മോഡിൽ ആറ് വരിയാക്കുന്നതാണ് പദ്ധതി. 829.49 കോടി രൂപയാണ് പദ്ധതിയുടെ ലേല തുക.

ഡിസംബറിൽ യാത്രാ വാഹന വിൽപ്പനയിൽ 13 ശതമാനം ഇടിവ്

ഡിസംബറിൽ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ ഫാക്ടറികളിൽ നിന്ന് ഡീലർമാർക്കുള്ള പാസഞ്ചർ വെഹിക്കിൾ (പിവി) വിൽപ്പന. 13 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സിന്റെ (സിയാം) കണക്കു പ്രകാരം 2020 ഡിസംബറിലെ 2,52,998 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 2021 ഡിസംബറിൽ 2,19,421 യൂണിറ്റുകളായിരുന്നു പിവി ഡിസ്‌പാച്ചുകൾ. ആഗോളതലത്തിലെ സെമി കണ്ടക്ടർ ക്ഷാമം മൂലം വാഹന വ്യവസായത്തിനെയും ബാധിച്ചിട്ടുണ്ട്.

എൽ സാൽവഡോറിലെ പ്രവർത്തനം വിപുലീകരിക്കാൻ ഹീറോ മോട്ടോകോർപ്പ്

എൽ സാൽവഡോറിന്റെ തലസ്ഥാന നഗരമായ സാൻ സാൽവഡോറിൽ പുതുതായി തുറന്ന ഔട്ട്‌ലെറ്റിൽ റീട്ടെയിൽ വിൽപ്പന ആരംഭിച്ചതോടെ എൽ സാൽവഡോറിലെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡ്. കമ്പനിക്ക് എൽ സാൽവഡോറിൽ 200 ലധികം ടച്ച് പോയിന്റുകളുടെ വിതരണ ശൃംഖലയുണ്ട്. അഞ്ച് ഷോറൂമുകൾ, 15 ഡീലർഷിപ്പുകൾ, 85 റീട്ടെയിൽ, 26 സ്പെയർ പാർട്സ് ഔട്ട്‌ലെറ്റുകൾ, 14 നഗരങ്ങളിലായി സർവീസ് സെന്ററുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഡൽഹിവെരിയുടെ 7,640 കോടി രൂപയുടെ ഐപിഒയ്ക്ക് സെബിയുടെ അനുമതി

ന്യൂ ഏജ് ലോജിസ്റ്റിക്‌സ് സ്റ്റാർട്ടപ്പായ ഡൽഹിവെരിയുടെ 7,460 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) അംഗീകരിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). 5,000 കോടി രൂപയുടെ ഓഹരികളുടെ പുതിയ ഇഷ്യൂവും 2,460 കോടി രൂപയുടെ ഓഫർ ഫോർ സെയും ഐപിഒയിൽ ഉൾപ്പെടുന്നു. ആദ്യകാല നിക്ഷേപകരായ സോഫ്റ്റ്ബാങ്കും കാർലൈൽ ഗ്രൂപ്പും യഥാക്രമം 750 കോടി രൂപയുടെയും 920 കോടി രൂപയുടെയും ഓഹരികൾ ഓഫ്ലോഡ് ചെയ്യും.

"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. […]

Advertisement