ഇന്ത്യയുടെ വളർച്ചാ പ്രവചനം 8.3 ശതമാനമായി കുറച്ച് ലോക ബാങ്ക്

2022 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രവചനം 8.3 ശതമാനമായി കുറച്ച് ലോക ബാങ്ക്. കൊവിഡ് വ്യാപനം ഇന്ത്യയിൽ വീണ്ടെടുക്കൽ തടസ്സപ്പെടുത്തുന്നുവെന്നും ലോക ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം അടിസ്ഥാന സൗകര്യങ്ങൾ, ഗ്രാമവികസനം, ആരോഗ്യം, സേവനം, ഉത്പാദനം എന്നീ മേഖലയിലെ ശക്തമായ വീണ്ടെടുക്കൽ പ്രയോജനം ചെയ്യുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

മാക്സ് ഫിനാൻഷ്യൽ ക്യു 4 ഫലം, അറ്റാദായം 62.34 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ മാക്സ് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 32.34 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 36.09 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 128.88 ശതമാനം വർദ്ധിച്ച് 9759.75 കോടി രൂപയായി.

തെക്കുകിഴക്കൻ ഏഷ്യയിൽ ആഗോള സാന്നിധ്യം വിപുലീകരിച്ച് റൂട്ട് മൊബൈൽ

തെക്കുകിഴക്കൻ ഏഷ്യയിൽ ആഗോള സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി  ഇന്തോനേഷ്യയിൽ അനുബന്ധ സ്ഥാപനമായി പി ടി റൂട്ട് മൊബൈൽ ആരംഭിക്കുന്നതായി റൂട്ട് മൊബൈൽ ലിമിറ്റഡ്  പ്രഖ്യാപിച്ചു. ഇന്തോനേഷ്യയുടെ കൺട്രി മാനേജരായി എൽസിയ സുസാന്റോയെ നിയമിച്ചു. മുംബൈ ആസ്ഥാനമായുള്ള പ്രമുഖ ക്ലൗഡ് കമ്മ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമാണ് റൂട്ട് മൊബൈൽ.

സുവൻ ഫാർമ ക്യു 4 ഫലം, അറ്റാദായം 12 ശതമാനം വർദ്ധിച്ച് 83 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ സുവൻ ഫാർമയുടെ ഏകീകൃത അറ്റാദായം 12.05 ശതമാനം വർദ്ധിച്ച് 83.12 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 26.85 ശതമാനമായി ഇടിഞ്ഞു.  ഇതേകാലയളവിൽ  കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 40.27 ശതമാനം വർദ്ധിച്ച് 259.16 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 1 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

വീഡിയോകോൺ  ട്വിൻസ്റ്റാർ ടെക്നോളജീസിന് വിൽക്കാൻ അനുമതി നൽകി നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ

വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിനായുള്ള ട്വിൻസ്റ്റാർ ടെക്നോളജീസിന്റെ റെസല്യൂഷൻ പദ്ധതിക്ക് അനുമതി നൽകി നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ. വേദാന്ത ഗ്രൂപ്പിന്റെ ഭാഗമാണ് ട്വിൻസ്റ്റാർ. 46000 കോടി രൂപ കടബാധ്യതയുള്ള വീഡിയോകോൺ 2,962 കോടി രൂപ വായ്പ്പക്കാർക്ക് തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

ക്യു ഐ പി വഴി 300 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ഐനോക്സ് ലഷർ

ക്യു ഐ പി വഴി 300 കോടി രൂപ സമാഹരിക്കാൻ അംഗീകാരം നൽകി ഐനോക്സ് ലഷർ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ്. ഓഹരി ഒന്നിന് 315.25 രൂപ വീതം ഫ്ലോർ വിലയ്ക്കാണ് വിതരണം ചെയ്യുക. ബിസിനസ്സ് വിപുലീകരണത്തിനും  കടങ്ങൾ തിരിച്ചടയ്ക്കുന്നതിനുമായി ഈ തുക ഉപയോഗിക്കും.

ബെംഗളൂരു എയർപോർട്ടിൽ 775 മുറികളുള്ള ഹോട്ടലിനായി ബിഎസിഎല്ലുമായി കരാർ ഒപ്പിട്ട് ഇന്ത്യൻ ഹോട്ടൽസ് 

ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ  775 മുറികളുള്ള ഒരു ഹോട്ടലിനായി ബെംഗളൂരു എയർപോർട്ട് സിറ്റി ലിമിറ്റഡുമായി കരാറിൽ ഏർപ്പെട്ടു. 450 മുറികളുള്ള ‘വിവന്ത’, 325 മുറികളുള്ള ‘ഇഞ്ചി’ ഹോട്ടൽ എന്നിവയുടെ സംയോജനമായിരിക്കുമിത്. 

ഒഡീഷയിലെ വൈദ്യുതി വിതരണ കമ്പനികൾ ഏറ്റെടുക്കാൻ  ടാറ്റാ പവറിന് അംഗീകാരം നൽകി സിസിഐ 

ഒഡീഷയിലെ മൂന്ന് വൈദ്യുതി വിതരണ കമ്പനികളിലെ 51 ശതമാനം വീതം ഓഹരി മൂലധനം ഏറ്റെടുക്കാൻ ടാറ്റാ പവറിന് അനുമതി നൽകി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. വെസ്റ്റേൺ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ഓഫ് ഒഡീഷ,  സതേൺ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ഓഫ് ഒഡീഷ, സെൻട്രൽ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി  ഓഫ്  ഒഡീഷ ലിമിറ്റഡ് എന്നിവയാണ്  ഇത്. ഓരോ കമ്പനിയുടെയും 51 ശതമാനം ഓഹരി മൂലധനം ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഒഡീഷ ലിമിറ്റഡിൽ  നിന്ന് ടാറ്റാ പവർ ഏറ്റെടുക്കും.

പ്രധാനതലക്കെട്ടുകൾ 2023ൽ പലിശ നിരക്ക് വർദ്ധിപ്പിച്ചേക്കുമെന്ന് ഫെഡ് സൂചിപ്പിച്ചതിന് പിന്നാലെ യുഎസ് വിപണി ഇടിഞ്ഞു. പിന്നീട് വിപണി ഭാഗികമായി തിരികെ കയറി. Shriram Transport Finance: 2019 ജനുവരിയിൽ 450 കോടി രൂപ വരെയുള്ള പരിധിയിൽ ഇഷ്യു ചെയ്ത ബോണ്ടുകൾ തിരികെ വാങ്ങുമെന്ന് കമ്പനി അറിയിച്ചു. Dr Reddy’s Labs: സ്പുട്നിക് വാക്സിൻ പൈലറ്റ് മുംബൈ, ബെംഗളൂരു, ന്യൂഡൽഹി തുടങ്ങിയ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ച് ഫാർമ കമ്പനി. Punjab & Sind Bank: ലങ്കോ ഇൻഫ്രാടെക് ലിമിറ്റഡിനെ ഒരു […]
വളത്തിന് 14755 കോടി രൂപ അധിക സബ്സിഡി അനുവദിച്ച് കേന്ദ്രം  വളത്തിന് 14755 കോടി രൂപ അധിക സബ്സിഡി അനുവദിച്ച് കേന്ദ്ര മന്ത്രിസഭായോഗം. ഡി-അമോണിയം ഫോസ്ഫേറ്റ് രാസവളങ്ങളുടെ സബ്സിഡി നിരക്ക് ബാഗിന് 700 രൂപ വീതം ഉയർത്തി. രാജ്യാന്തര വിപണിയിലെ വിലക്കയറ്റം കർഷകരിൽ ചെലുത്തുന്ന ആഘാതം കുറയ്ക്കുന്നതിനാണ് സർക്കാർ നടപടി. RITES ക്യു 4 ഫലം, അറ്റാദായം 1.6 ശതമാനം ഇടിഞ്ഞ് 141 കോടി രൂപയായി  മാർച്ചിലെ നാലാം പാദത്തിൽ RITES-ന്റെ പ്രതിവർഷ അറ്റാദായം 1.6 ശതമാനം […]
ഇന്നത്തെ വിപണി വിശകലനം ദിവസങ്ങൾക്ക് ശേഷം ബെയറിഷായി നിഫ്റ്റി. 15848 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് വളരെ വലിയ ചാഞ്ചാട്ടത്തിന് വിധേയമായി. മുകളിലേക്ക് കയറാൻ ശ്രമിച്ച സൂചിക 15900 എന്ന നിലയിൽ ഉയർന്ന വിൽപ്പനാ സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്ന് 15750 ലേക്ക് വീണു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമിച്ച സൂചികയിൽ അവസാന നിമിഷവും ഇടിവ് സംഭവിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 101 പോയിന്റുകൾ/ 0.64 ശതമാനം താഴെയായി 15,767 എന്ന നിലയിൽ നിഫ്റ്റി  […]

Advertisement