5ജി വരുമ്പോള്‍ നിക്ഷേപകരെ കാത്തിരിക്കുന്നത് വമ്പന്‍ സാധ്യതകള്‍; അറിയേണ്ടതെല്ലാം

Home
editorial
with-5g-spectrum-rolling-in-heres-where-you-should-invest
undefined

“2021 പകുതിയോടെ  ഇന്ത്യയിൽ 5ജി വിപ്ലവത്തിന് ജിയോ തുടക്കം കുറിക്കും” കഴിഞ്ഞ ഡിസംബറിൽ ഇന്ത്യൻ മൊബെെൽ കോൺഗ്രസിൽ പങ്കെടുത്ത റിലയൻസ് മേധാവി  മുകേഷ് അംബാനിയുടെ വാക്കുകളാണിത്. സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യാതെ മേക്ക് ഇൻ ഇന്ത്യ ആത്മനിർഭർ ഭാരത് എന്നിവയുടെ ഭാഗമായി  5ജി സാങ്കേതിക വിദ്യ രാജ്യത്ത് തന്നെ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. എയർടെൽ, വോഡഫോൺ-ഐഡിയ, ബി.എസ്.എൻ.എൽ  തുടങ്ങിയ സേവന ദാതാക്കളും ഇതേ പാത പിന്തുടർന്നേക്കും.

5ജി സാങ്കേതികവിദ്യ വരുന്നതോടെ നെറ്റ്‌വർക്കിംഗ്  മേഖലയിൽ വലിയ മാറ്റങ്ങളാകും സംഭവിക്കുക.  ഇത് ഇന്ത്യയിലെ ടെലികോം, ഒപ്പ്റ്റിക്ക് ഫെെബർ, ടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ കമ്പനികളുടെ വിപണി സാധ്യത വർദ്ധിപ്പിക്കും. ചോദ്യമെന്തെന്നാൽ  നടക്കാൻ പോകുന്ന ഈ വിപ്ലവത്തിൽ നിന്നും നമുക്ക് എങ്ങനെ ലാഭമുണ്ടാക്കാമെന്നതാണ്. രാജ്യത്ത് 5ജി സാങ്കേതികവിദ്യ വരുന്നതിന് മുമ്പായി തന്നെ ഏതൊക്കെ മേഖലകളിൽ  നിക്ഷേപിക്കണമെന്ന് അറിയാം. 

5G മേഖലകൾ

ഇന്ത്യയിൽ 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് നിരവധി  മേഖലകളിൽ നിന്നുമായി  അനേകം  സേവനങ്ങളാണ് ആവശ്യമായിവരിക. ഇതിൽ  പ്രധാനമേഖലകൾ ഏതെല്ലാമെന്ന് പരിചയപ്പെടാം.

Power
Tower Infrastructure
Cabling and Networking 
Mobile Service Provider

ഊർജ്ജം (Power)

5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് വളരെ വലിയ രീതിയിലുള്ള ഊർജ്ജം ആവശ്യമായി വരും. നിലവിൽ ഊജ്ജ ലഭ്യതയുടെയും ടവർ നിർമ്മാണ പ്രവർത്തനങ്ങളുടെയും അഭാവം മൂലം ഗ്രാമപ്രദേശങ്ങളിലേക്ക് 4ജി സേവനങ്ങൾ പോലും പൂർണമായും എത്തിക്കാനായിട്ടില്ല. ഈ സാഹചര്യത്തിൽ 5ജി വരുമ്പോൾ POWERGRID, NTPC, Adani Transmission എന്നിവയുടെ പ്രാധാന്യം ഏറെയാണ്.

വെെദ്യൂതി തടസം നേരിട്ടാൽ  ഡീസൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കേണ്ടത്  അനിവാര്യമാണ്. Reliance Jio, Indus Towers, Bharti Infratel, Viom Networks, American Tower, Telesonic Networks, Etisalat, Ooredoo, Tata Tele, Vodafone, Nokia, BSNL, MTNL തുടങ്ങിയ  രാജ്യത്തെ മുഴുവൻ ടെലികോം കമ്പനികളും Mahindra Powerol-ൽ നിന്നുമാണ് ഡീസൽ ജനറേറ്ററുകൾ വാങ്ങുന്നത്. Cummins India ആണ് മറ്റൊരു പ്രധാന ജനറേറ്റർ വിതരണ കമ്പനി.  

ടവർ നിർമ്മാണം (Tower and Infrastructure)

രാജ്യത്തെ എല്ലാ ടെലികോം സേവന ദാതാക്കൾക്കും ടവർ നിർമ്മിച്ചു നൽകുന്നത് ഇൻഡുസ് ടവേർസാണ്. നിലവിൽ 172,094 ടവറുകളും 314,106 കോ-ലോക്കഷൻസുമാണ്  ഇൻഡുസ് ടവേർസിനുള്ളത്. 5ജി സേവനങ്ങൾ വരുന്നതോടെ Indus Towers-ൽ വളരെ വലിയ കുതിച്ചു കയറ്റമുണ്ടായേക്കാം. ടെലികോം മേഖലയ്ക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്ന മറ്റൊരു കേന്ദ്ര  സർക്കാർ  ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് Indian Telephone Industries (ITI).

Tech Mahindra (TECHM) 5ജിയിൽ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള മറ്റൊരു കമ്പനിയാണ്. 5ജി നെറ്റ്‌വർക്ക് ഇൻഫ്രാസ്ടക്ചറുകൾക്കായും കൺസൾട്ടൻസി സേവനങ്ങൾക്കായും പ്രവർത്തിക്കുന്ന CISCO-മായി Tech Mahindra പാർട്ട്നർഷിപ്പിലേർപ്പെട്ടിട്ടുണ്ട്.

നെറ്റ്‌വർക്ക് & കേബിളിംഗ് (Cabling and Networking) 

ഫെെബർ കേബിളുകൾ വീടുകളിലേക്ക്  വിതരണം ചെയ്യുന്ന കമ്പനിയാണ്  Sterlite Technologies (STLTECH),  ജിയോ ഫെെബർ ഇതിന് ഒരു ഉദാഹരണമാണ്. 2018 നവംബറിൽ  റിലയൻസ് ജിയോയിൽ നിന്നും  Sterlite-ൽന് വലിയ അളവിൽ  ഓഡറുകൾ ലഭിച്ചിരുന്നു. ഒപ്പ്റ്റിക്കൽ ഫെെബറിന്റെ ശേഷി  18 മില്ല്യണിൽ നിന്നും 33 മില്ല്യൺ കിലോ മീറ്ററിലേക്ക്  വർദ്ധിപ്പിക്കുന്നതിനായി കമ്പനി 300 കോടി രൂപ ചെലവാക്കുമെന്ന് സ്റ്റെർലൈറ്റ് സി.ഇ.ഒ കഴിഞ്ഞ ഡിസംബറിൽ പറഞ്ഞിരുന്നു. 5 ജി പ്രോജക്ടുകളുടെ ഭാഗമായി കമ്പനി 300 മുതൽ 400 വരെ ജീവനക്കാരെ ജോലിക്കെടുക്കാനൊരുങ്ങുന്നതായും അദ്ദേഹം പറഞ്ഞു. ഒരു ഫെെബർ കേബിൾ  കമ്പനിയിൽ നിന്നും ടെക്ക് കമ്പനിയിലേക്ക് ചുവടുമാറുന്നതിന്റെ സൂചനയാണിത്. കഴിഞ്ഞ ഡിസംബറിൽ “ഗരുഡ” എന്ന പേരിൽ കമ്പനി 5ജി ഇൻഡോർ സെൽ ആരംഭിച്ചിരുന്നു.

എഫ്.ടി.ടി.എച്ച് സർവീസുകൾക്കായി Himachal Futuristic Communications (HFCL)  ജിയോയുമായി ചേർന്നു കൊണ്ട് കേബിളുകൾ സ്ഥാപിച്ചുവരികയാണ്. രാജ്യത്തെ ഏറ്റവും വലിയ എഫ്.ടി.ടി.എച്ച്  കേബിൾ നിർമ്മാതാക്കളാണ് HFCL.

5ജി സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന് ആവശ്യമായ
ഹാർഡുവെയറുകളും, ഉപകരണങ്ങളും മറ്റു സേവനങ്ങളും
വിതരണം ചെയ്യുന്ന മറ്റൊരു കമ്പനിയാണ് Tejas Networks (TEJASNET). കൂടുതൽ  അറിയാൻ കമ്പനിയുടെ വെബ്സെെറ്റ് സന്ദർശിക്കുക.

റിലയൻസ് ജിയോക്ക് ഓഹരി വിഹിതമുള്ള  DEN NetworksHathway Cables എന്നീ കമ്പനികളും  ഫെെബർ കേബിൾ സേവനങ്ങൾ  നൽകുന്നു.

സേവന ദാതാക്കൾ (Service Providers)

റിലയൻസ് ജിയോ തന്നെയാകും രാജ്യത്ത്  ആദ്യം 5ജി സേവനങ്ങൾ  ലഭ്യമാക്കുക. വോഡഫോൺ- ഐഡിയ, ഭാരതി എയർടെൽ  തുടങ്ങിയ ടെലികോം സേവന ദാതാക്കൾക്ക് സർക്കാരിലേക്ക്  സ്പെക്ട്രം കുടിശ്ശികയായി  കോടികൾ  നൽകേണ്ടിവന്നത് ഇവരെ  സാമ്പത്തിക പ്രതിസന്ധിയിലാക്കി. എന്നിരുന്നാലും VI എന്ന ബ്രാൻഡ് നിർമ്മാണത്തിലൂടെ കെെകോർത്ത വോഡഫോൺ- ഐഡിയ സാമ്പത്തിക പുരോഗതി കെെവരിക്കുകയും പ്രതീക്ഷ നൽകുകയും ചെയ്യുന്നു. ജിയോക്ക് പിന്നാലെ എയർടെല്ലും വിഐയും അധികം വെെകാതെ തന്നെ 5 ജി സേവനങ്ങൾ ലഭ്യമാക്കും.

നിഗമനം

യുഎസിലെ പോലെ 5ജിയിൽ മാത്രം പൂർണ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റോക്കുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമല്ല. കൊവിഡ് പ്രതിസന്ധി മറികടന്ന് രാജ്യം പുരോഗതി കെെവരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കമ്പനികൾ 5ജി പോജക്ടിന്റെ ഭാഗമായേക്കാം.

ഒരു നിക്ഷേപകന്റെ കാഴ്ചപ്പാടിൽ നോക്കിയാൽ നിങ്ങൾ  നെറ്റ്‌വർക്ക് നിർമ്മാണ കമ്പനികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഓപ്റ്റിക്കൽ ഫെെബർ, നെറ്റ്‌വർക്ക് കേബിളുകൾ, ടെലികോം കൺസൾട്ടിംഗ് സ്ഥാപനങ്ങൾ, ജനറേറ്റർ നിർമ്മാണ കമ്പനികൾ, ടവർ നിർമ്മാണ കമ്പനികൾ, സ്റ്റീൽ കമ്പനികൾ  എന്നീ ഓഹരികൾക്ക് പ്രാധാന്യം നൽകണം. രാജ്യത്ത് ആദ്യമായി 5ജി സേവനങ്ങൾ ലഭ്യമാക്കുന്നതിനാൽ റിലയൻസ് ജിയോ തന്നെയാകും നേട്ടങ്ങളിൽ മുന്നിട്ട് നിൽക്കുക. 

5ാം തലമുറ ടെലികമ്മ്യൂണിക്കേഷനെന്നാൽ വെറും വേഗതയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഉയർന്ന കവറേജ്, കൂടുതൽ കണക്റ്റിവിറ്റി, കാര്യക്ഷമത എന്നിവയാകും 5ജിയുടെ മറ്റു പ്രത്യേകതകൾ. സ്മാർട്ട് ടിവികൾ, സ്മാർട്ട് ഹോമുകൾ, സ്മാർട്ട് സ്പീക്കറുകൾ, ഓട്ടോ ഡ്രൈവൻ കാറുകൾ എന്നിവ  4ജി നെറ്റ്‌വർക്കിന്റെ ഭാഗമായിരുന്നു.  5ജി സാങ്കേതികവിദ്യയിൽ എന്തൊക്കെ ഉണ്ടാകുമെന്ന്  നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ?

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023