പ്രധാനതലക്കെട്ടുകൾ

HDFC:  തങ്ങളുടെ മാതൃസ്ഥാപനമായ എച്ച്‌ഡിഎഫ്‌സിയുടെ ലയന നിർദ്ദേശത്തിന് ബാങ്കിംഗ് മേഖല റെഗുലേറ്റർ ആർബിഐയുടെ അനുമതി ലഭിച്ചതായി ബാങ്ക് അറിയിച്ചു.

Life Insurance Corporation of India: സംയുക്ത സംരംഭമായ എൽഐസി നേപ്പാളിന്റെ നിർദ്ദിഷ്ട അവകാശ ഇഷ്യുവിൽ കമ്പനി 80.67 കോടി രൂപ നിക്ഷേപിക്കും.

Adani Enterprises: 2.416 ദശലക്ഷം ടൺ വിതരണത്തിനായി 4,000 കോടി രൂപയ്ക്ക് മുകളിൽ ഉദ്ധരിച്ച ഉണങ്ങിയ ഇന്ധനത്തിന്റെ ഇറക്കുമതിക്കുള്ള കോൾ ഇന്ത്യയുടെ ടെൻണ്ടൽ ലേലത്തിൽ സ്വന്തമാക്കി കമ്പനി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 15736 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 15670 വരെ താഴേക്ക് നീങ്ങി. ശക്തമായ വീണ്ടെടുക്കൽ നടത്തിയ സൂചിക ദിവസത്തെ ഉയർന്ന നില മറികടന്നു. തുടർന്ന് 88 പോയിന്റുകൾക്ക് മുകളിലായി 15835 എന്ന നിലയിൽ  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി
ഫ്ലാറ്റായി 33613 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ വശങ്ങളിലേക്ക് നീങ്ങി. അവസാന നിമിഷം ഇത് മറികടന്ന സൂചിക ശക്തമായ മുന്നേറ്റം നടത്തി. തുടർന്ന് 401 പോയിന്റുകൾ/ 1.2 ശതമാനം മുകളിലായി 33941 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി എഫ്.എം.സി.ജി 2.66 ശതമാനം ഉയർന്നു.

യൂഎസ് വിപണി
അവധി ആയിരുന്നു. യൂറോപ്പ്യൻ വിപണി കയറിയിറങ്ങി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യുച്ചേഴ്സ്  എന്നിവ താഴ്ന്ന നിലയിലാണ്  വ്യാപാരം നടത്തുന്നത്.

SGX NIFTY 15,835- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

15,780, 15,740, 15,670, 15,640 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,850, 15,890, 15,930, 16,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ബാങ്ക് നിഫ്റ്റിയിൽ  33,800, 33,680, 33,550 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,000, 34,130, 34,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 16200ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 15700ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 34000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 33000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 21 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2100 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1700 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ശക്തമായ വീണ്ടെടുക്കലാണ് വിപണിയിൽ ഉണ്ടായത്. എന്നാൽ ഒരു ഗ്യാപ്പ് ഫില്ലിംഗ് ഉണ്ടായാൽ 15930 ശ്രദ്ധിക്കാവുന്നതാണ്. അത് പോലെ തന്നെ ബാങ്ക് നിഫ്റ്റി ദിവസത്തെ ഡൌൺ ട്രെൻഡിൽ തട്ടിൽ നിൽക്കുന്നത് ശ്രദ്ധിക്കുക. 34130ന് മുകളിലേക്ക് എത്തപ്പെട്ടാൽ വരും ദിവസങ്ങളിൽ സൂചികയിൽ ശക്തമായ മുന്നേറ്റം നടന്നേക്കാം.

ചൈനയിലെ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ സിമാവോയുടെ ബോണ്ട് പേയ്‌മെന്റ് നഷ്ടപ്പെട്ടതോടെ ഇരുമ്പയിര് വില കുറഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖല വളരെക്കാലമായി വെല്ലുവിളികൾ നേരിടുകയാണ്. അതേസമയം ചൈനയ്‌ക്കെതിരെ ട്രംപ് ഏർപ്പെടുത്തിയ ചില താരിഫുകൾ ബിഡൻ നീക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇത് ഏഷ്യൻ മാർക്കറ്റിന് ഗുണം ചെയ്തേക്കും.

നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമിച്ച് 15900ൽ തട്ടി താഴേക്ക് വീണാൽ 15700ന് താഴേക്ക് ക്ലോസ് ചെയ്യുന്നത് വരെ ശ്രദ്ധിക്കുക. അങ്ങനെ നടന്നാൽ താത്ക്കാലിക റാലി കഴിഞ്ഞ് അടുത്ത ഘട്ട വീഴ്ചയിലേക്ക് വിപണി കടക്കുന്നതായി പറയാം.

നിഫ്റ്റിയിൽ താഴേക്ക് 15740 ശ്രദ്ധിക്കുക. മുകളിലേക്ക് 15930 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement