പ്രധാനതലക്കെട്ടുകൾ

Infosys: ബൈബാക്ക് ഓഫറിന്റെ ഭാഗമായി 9,200 കോടി രൂപയുടെ  5.58 കോടിയിലധികം ഓഹരികൾ കമ്പനി  തിരികെ വാങ്ങി. ഓഹരി ഒന്നിന് 1648.53 രൂപ നിരക്കിലാണ് തിരികെ വാങ്ങിയത്.

Kotak Mahindra Bank: കമ്പനിയുടെ അനുബന്ധ സ്ഥാപനം ത്രീ പിഎൽ ബിസിനസിലേക്ക് 1,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു.

Avenue Supermarts:
ഹരിയാനയിലെ ഫരീദാബാദിൽ പുതിയ ഡി-മാർട്ട് സ്റ്റോർ തുറന്ന് കമ്പനി.

Piramal Enterprises Limited: കമ്പനിയുടെ പിന്തുണയുള്ള  ഇന്ത്യ റിസർജൻസ് ഫണ്ട് തൃശൂർ എക്സ്പ്രസ് വേ ലിമിറ്റഡിനായി 555 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു.KNR Constructions:
ഹൈദരാബാദ് ഗ്രോത്ത് ഇടനാഴിയുടെ നിർമാണ പദ്ധതിക്കായി കമ്പനിക്ക് 312.79 കോടി രൂപയുടെ കത്ത് ലഭിച്ചു.

ഹ്രസ്വകാല കൊവിഡ് നിർദ്ദിഷ്ട ആരോഗ്യ ഇൻഷുറൻസ് പോളിസികൾ 2022 മാർച്ച് വരെ വിൽക്കാനും പുതുക്കാനുമായി ഇൻഷുറൻസ് കമ്പനികൾക്ക് ഐആർഡിഎഐ അനുമതി നൽകി. ഇൻഷുറൻസ് കമ്പനികളിൽ ശ്രദ്ധിക്കുക.

Shriram City Union Finance: എൻസിഡി വിതരണത്തിലൂടെ 850 കോടി രൂപ സമാഹരിക്കാൻ ചെയ്യാൻ ഒരുങ്ങി കമ്പനി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ 17380 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴുകയും 17250ന് അടുത്ത് സപ്പോർട്ട് രേഖപ്പെടുത്തുകയും ചെയ്തു. ഇവിടെ നിന്നും തിരികെ കയറിയ സൂചിക 17355 എന്ന ദിവസത്തെ ഉയർന്ന നില രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി മുൻ ദിവസങ്ങളിലെ പോലെ തന്നെ ബെയറിഷായി തുടർന്നു. എങ്കിലും ഇന്നലെ 36500 എന്ന നിർണായക സപ്പോർട്ട് സൂചികയ്ക്ക് നഷ്ടമായി. തുടർന്ന് താഴേക്ക് വന്ന സൂചിക 36300 രേഖപ്പെടുത്തി. ഇവിടെ നിന്നും സപ്പോർട്ട് എടുത്ത സൂചിക 0.58 ശതമാനം നഷ്ടത്തിൽ 36471 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മെറ്റലിനൊപ്പം നിഫ്റ്റി മീഡിയ ഇന്നലെ മികച്ച പ്രകടനം കാഴ്ചവച്ചു. ഐടി ഓഹരിയും ശക്തമായി കാണപ്പെട്ടു. അതേസമയം ബാങ്കിംഗ് സൂചിക താഴേക്ക് വീണു.

യൂറോപ്യൻ വിപണികൾ മുകളിലേക്ക് കയറി ലാഭത്തിൽ അടച്ചു.
യുഎസ് വിപണി ലാഭത്തിലാണ് അടച്ചതെങ്കിലും ചാർട്ട് ബെയറിഷ് സൂചന നൽകുന്നു.

പാശ്ചാത്യ വിപണികളെ പിന്തുടർന്ന് ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് കാണപ്പെടുന്നത്. യൂറോപ്യൻ , യുഎസ് ഫ്യൂച്ചേഴ്സും ലാഭത്തിലാണുള്ളത്.

SGX NIFTY ഉയർന്ന നിലയിൽ 17,410-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.17,300-17,290, 17,250, 17200 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17400, 17440, 17500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 36,500, 36,200, 36000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,800, 37,000, 37200, 37,500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

17400, 17500 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 17300, 17000 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു. ഇത് സൂചികയുടെ മുകളിലേക്കുള്ള നീക്കം പരിമിതമാണെന്ന സൂചന നൽകുന്നു.

36500ലാണ് ബാങ്ക് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 36500ൽ തന്നെ അനേകം പുട്ട് ഒഐയും കാണാം. എങ്കിലും പുട്ടുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ് 36500ലെ കോളുകളുടെ എണ്ണം.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1419 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും  559  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

യുഎസിലെ  പണപ്പെരുപ്പ കണക്കുകൾ ഇന്ന് രാത്രി പുറത്തുവരും. ഇവ പ്രതീക്ഷകൾക്ക് വിരുദ്ധമാണെങ്കിൽ വിപണിയെ അത് സാരമായി ബാധിച്ചേക്കും. മികച്ച കണക്കുകളാണ് പുറത്ത് വരുന്നതെങ്കിൽ വിപണിയെ അത് കൂടുതൽ മുകളിലേക്ക് ഉയർത്തിയേക്കും.

ഇന്ത്യയുടെ പണപ്പെരുപ്പ കണക്കുകൾ ഇന്നലെ പുറത്തുവന്നിരുന്നു . ഇവ പ്രതീക്ഷിച്ചത് പോലെ തന്നെയായിരുന്നു. ഇത് വിപണിയിൽ ശുഭസൂചന നൽകുന്നു.

ഇന്നലെ ഹെവിവെയിറ്റ് ഓഹരികളായ  RELIANCE,  HDFCBANK എന്നിവ വീണപ്പോൾ TCS-നെ മുൻ നിർത്തി ഐടി ഓഹരികൾ മുന്നേറ്റം നടത്തിയിരുന്നു. KOTAKBANK- ഓഹരിയും നേട്ടം കെെവരിച്ചിരുന്നു. ഈ ഓഹരികളിൽ എല്ലാം തന്നെ ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement