പ്രധാനതലക്കെട്ടുകൾ

Reliance Industries: സൗദി അരാംകോയുമായുള്ള 15 ബില്യൺ ഡോളറിന്റെ കരാറിൽ നിന്നും പിൻമാറി റിലയൻസ്.

PayTM: ഒക്ടോബറിൽ  കമ്പനിയിലൂടെയുള്ള പ്രതിവർഷ പേയ്മെന്റുകൾ 131 ശതമാനം വർദ്ധിച്ച് 11.2 ബില്ല്യൺ ആയതായി കമ്പനി പറഞ്ഞു.

IRB Infra: 5347 കോടി രൂപയുടെ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങൾക്ക് വിൽക്കുന്നതിന് ഓഹരി ഉടമകളുടെ അനുമതി ലഭിച്ചതായി കമ്പനി പറഞ്ഞു.

ONGC:
റിലയൻസുമായി ഉള്ള കരാർ റദ്ദാക്കിയതിന് പിന്നാലെ ക്രൂഡ് ഓയിൽ ദീർഘകാല വിതരണത്തിനായി സൌദി അരാംകോയുമായി കമ്പനി കരാറിൽ ഏർപ്പെട്ടു.

Kesoram Industries: 2500 കോടി രൂപ സമാഹരിച്ചു കൊണ്ട് കടം തീർക്കാൻ കമ്പനി ബോർഡ് അംഗീകാരം നൽകി.

Amber Enterprises: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ IL JIN Electronics-ന് എയർ കണ്ടീഷണറുകൾക്കുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിനായി വാണിജ്യ മന്ത്രാലയത്തിൽ നിന്നും അനുമതി ലഭിച്ചു.

ഇന്നത്തെ വിപണി സാധ്യത

വ്യാഴാഴ്ച ഫ്ലാറ്റായി 17895 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും വളരെ പെട്ടന്ന് തന്നെ താഴേക്ക് കൂപ്പുകുത്തി.  17690 എന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക മുകളിലേക്ക് കയറിയെങ്കിലും 17830ൽ അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് വീണ്ടും താഴേക്ക് വീണു.  തുടർന്ന് 134 പോയിന്റുകൾക്ക് താഴെയായി 17765 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 38060 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് കൂപ്പുകുത്തി. 37750 എന്ന സപ്പോർട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വീണ്ടെടുക്കൽ നടന്നു. ഇതിനാൽ തന്നെ നിഫ്റ്റിക്ക് സമാനമായ ചാഞ്ചാട്ടം ബാങ്ക് നിഫ്റ്റിയിൽ ഉണ്ടായില്ല. തുടർന്ന് 65 പോയിന്റുകൾ/ 0.17 ശതമാനം താഴെയായി 37976 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

യുഎസ് വിപണികൾ കയറിയിങ്ങിയാണ് കാണപ്പെടുന്നത്. ലാഭമെടുപ്പിനെ തുടർന്ന് ഡൌ താഴേക്ക് വീഴുകയും, നാസ്ഡാക് മുകളിലേക്ക് കയറുകയും,  S&P 500 അസ്ഥിരമായി നിൽക്കുകയും ചെയ്യുന്ന കാഴ്ചയാണ് യുഎസിലുള്ളത്. പുതിയ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ ലോക്ക്ഡൌൺ ഭീതിയെ തുടർന്ന് യൂറോപ്യൻ വിപണികളും താഴേക്ക് വീണു.

HANG SENG, നിക്കി എന്നിവ നഷ്ടത്തിലും, സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി സെൻട്രൽ ബാങ്ക് നയ മാറ്റങ്ങൾ സൂചിപ്പിച്ചതിനെ തുടർന്ന് ചെെനീസ് വിപണി ലാഭത്തിലുമാണുള്ളത്. തുടർന്ന് ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.

CAC 40 ഫ്യൂച്ചേഴ്സ് ഒഴികെ യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ്  എന്നിവ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17,778-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,750, 17,690, 17650, 17,610, 17,550 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.  17,800, 17880, 17,950, 18000, 18,050 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 38,000, 37,750, 37,500, 37,350, 37,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,000, 38,100, 38,350 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും. 

18000, 18500 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17500, 17400 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 38000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയും, പുട്ട് ഒഐയും കാണപ്പെടുന്നത്. 40000ൽ ശക്തമായ കോൾ ഒഐയും 37000ൽ അനേകം പുട്ട് ഒഐയും ഉള്ളതായി കാണാം.

വിക്സ് ഇപ്പോൾ 14.86 ആയി കുറഞ്ഞു.വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3930 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും  1885 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം എടുത്തതിന് പിന്നാലെ വിപണി എങ്ങനെ പ്രതികരിക്കുമെന്നുള്ളതിൽ വിവിധ അഭിപ്രായങ്ങളാണ് നിലവിലുള്ളത്. മാറ്റങ്ങൾ അംഗീകരിക്കാനുള്ള സർക്കാരിന്റെ സന്നദ്ധതയെയാണ് ഇത് സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിക്ക് ഇത് പിന്തുണ നൽകിയേക്കാം. രാഷ്ട്രീയ സ്ഥിരത വിപണിക്ക് അനുയോജ്യാണ്.

പ്രധാന എഫ്.എം.സി.ജി കമ്പനികൾക്ക് ഇതിനെ തുടർന്ന് പി.എൽ.ഐ പദ്ധതികൾ ലഭിക്കാൻ സാധ്യതയുണ്ട്. ലോജിസ്റ്റിക്, കാർഷിക ഉപകരണ കമ്പനികളെയും തീരുമാനം പ്രതികൂലമായി ബാധിച്ചേക്കാം.

സൗദി അരാംകോയുമായുള്ള കരാറിൽ നിന്നും പിന്തിരിഞ്ഞ് റിലയൻസ്. 2030 ഓടെ കാർബൺ മുക്ത രാജ്യമെന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതാകാം ഒരുപക്ഷേ പുതിയ തീരുമാനത്തിനുള്ള കാരണം. ഓഹരിയിൽ ശ്രദ്ധിക്കാവുന്നതാണ്.

കമ്പനിയുടെ വരുമാനം 8 മുതൽ 11 ശതമാനം വരെ 2022-24 കാലഘട്ടങ്ങളിൽ വർദ്ധിക്കുമെന്ന് യുഎസ് അസ്ഥാനമായുള്ള  Cognizant പ്രതീക്ഷിക്കുന്നു. ഈ വാർത്ത ഇന്ത്യൻ ഐടി കമ്പനികൾക്ക് പിന്തുണ നൽകിയേക്കും.

യൂറോപിലെ കൊവിഡ് കേസുകൾ വർദ്ധിച്ചു വരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ കേസുകൾ കുറവാണ്. വിപണിയിലേക്ക് പണമൊഴുക്കിനുള്ള സാധ്യത കാണുന്നുണ്ട്. ആഗോള വിപണികളിൽ കാണപ്പെടുന്ന പൊതു വികാരം ഇന്ത്യൻ വിപണിയെ സ്വധീനിച്ചേക്കും.ഒഐ കണക്കുകളിലേക്ക് നോക്കുമ്പോൾ 17500-18000 എന്ന റേഞ്ചിനുള്ളിൽ തന്നെയാണ് സൂചിക ഈ മാസം വ്യാപാരം അവസാനിപ്പിക്കാൻ സാധ്യതയുള്ളത്. 17650 തകർത്ത് താഴേക്ക് വീണാൽ 17325 ആണ് അടുത്ത സപ്പോർട്ട്. 18230 ശക്തമായ പ്രതിരോധ മേഖലയാണ്. 17950-18000 എന്നിവ ശക്തമായി മറികടന്നാൽ പ്രതീക്ഷ നൽകാം.

ബജറ്റ് ദിവസത്തെ എക്കാലത്തെയും ഉയർന്ന നിലയിൽ ബാങ്ക് നിഫ്റ്റി സപ്പോർട്ട് രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം. ഇത് തകർന്നാൽ സൂചിക വരും ദിവസങ്ങളിൽ ശക്തമായ പതനത്തിന് സാക്ഷ്യംവഹിച്ചേക്കാം.

ആദ്യത്തെ 30 മിനിറ്റ്  വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കാം. സുരക്ഷിതമായി മാത്രം വ്യാപാരം നടത്തുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement