പ്രധാനതലക്കെട്ടുകൾ
Just Dial: മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 34 ശതമാനം ഇടിഞ്ഞ് 22.1 കോടി രൂപയായി.
GHCL: നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 144 ശതമാനം വർദ്ധിച്ച് 271.3 കോടി രൂപയായി.
Suzlon Energy: REC യുടെ നേതൃത്വത്തിലുള്ള ലെൻഡർമാരുടെ കൺസോർഷ്യവുമായി നിലവിലുള്ള വായ്പ സൗകര്യങ്ങൾ റീഫിനാൻസ് ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി ഒരു രൂപ ടേം ലോൺ കരാറിൽ കമ്പനി ഒപ്പുവച്ചു.
Maruti Suzuki: ഏപ്രിൽ മാസം കമ്പനിയുടെ മൊത്തം പ്രതിവർഷ വിൽപ്പന 6 ശതമാനം ഇടിഞ്ഞ് 150,661 യൂണിറ്റായി.
Tata Motors: ഏപ്രിൽ മാസം കമ്പനിയുടെ മൊത്തം പ്രതിവർഷ വിൽപ്പന 74 ശതമാനം ഉയർന്ന് 78468 യൂണിറ്റായി.
ഇന്നത്തെ നാലാം പാദഫലങ്ങൾ
HDFC
Adani Wilmar
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച ഗ്യാപ്പ് അപ്പിൽ 17330 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി. ആദ്യ ഘട്ടത്തിൽ താഴേക്ക് വീണ സൂചിക പിന്നീട് തിരികെ കയറി. തുടർന്ന് 143 പോയിന്റുകൾ/0.83 ശതമാനം താഴെയായി 17102 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 36524 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ നിരവധി തവണ സമ്മർദ്ദം അനുഭവപ്പെട്ടതിന് പിന്നാലെ താഴേക്ക് വീണു. തുടർന്ന് 334 പോയിന്റുകൾ/ 0.92 ശതമാനം താഴെയായി 36088 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ലാഭത്തിൽ അടച്ചു.
യൂഎസ് വിപണികൾ കുത്തനെ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച മുന്നേറ്റം നടത്തിയിരുന്നു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
ചൈനീസ്, ഹോങ്കോഗ് വിപണികൾ അവധിയായിരുന്നു. യുഎസ് ഫ്യൂച്ചേഴ്സ് ലാഭത്തിലും യൂറോപ്യൻ ഫ്യുച്ചേഴ്സ് ലാഭത്തിലും കാണപ്പെടുന്നു.
SGX NIFTY 16906-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,000, 16,950, 16,870 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,200, 17,300, 17,370 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 35750, 35500, 35000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,400, 36,700, 36,850, 37,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18000, 17300 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17000, 17100 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 37000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 35000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 19.4 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3600 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 3500 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
അനേകം കാരണങ്ങളെ തുടർന്ന് വെള്ളിയാഴ്ച വിപണി അടയ്ക്കാൻ നേരം സൂചികകൾ കുത്തനെ താഴേക്ക് വീണിരുന്നു. ചൈനയിൽ കൊവിഡ് രൂക്ഷമാകുന്നു, എൽഐസി ഐപിഒ സെക്കണ്ടറി മാർക്കറ്റിൽ ലിക്യുഡിറ്റി കുറയ്ക്കുന്നു. അതേസമയം തന്നെ എൽഐസി മാർക്കറ്റ് ക്യാപ്പിന്റെ 3.5 ശതമാനമായി ഐപിഒ ചുരുക്കിയിരുന്നു എന്ന കാര്യവും ഓർക്കുക.
ഫലങ്ങൾ വരുന്നതിനാൽ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയിലേക്ക് ശ്രദ്ധിക്കുക. HDFCയും ഇന്ന് ഫലങ്ങൾ പുറത്തുവിടും.
ചെറിയ പെരുന്നാൾ ആയതിനാൽ തന്നെ വിപണി നാളെ അവധി ആയിരിക്കും. അതിനാൽ തന്നെ ഇന്ന് വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കും.
ഈ ആഴ്ച നിഫ്റ്റിയിൽ മുകളിലേക്ക് 17400 പ്രതിബന്ധമായേക്കും. താഴേക്ക് 16880 ശക്തമായ സപ്പോർട്ട് ആയേക്കും.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.