ഇന്ത്യയിലെ ഊർജ്ജ മേഖലയുടെ പ്രവർത്തനങ്ങൾ എങ്ങനെയാണ് നടക്കുന്നതെന്നും അതിലെ അവസരങ്ങളെ പറ്റി അറിയാനും ഏവർക്കും ആകാംക്ഷയുണ്ടാകും. 1991ലെ ഉദാരവത്ക്കരണ നയത്തിന്ശേഷം ആദ്യമായി രാജ്യത്തെ ഊർജ്ജ മേഖലയിൽ മാറ്റം കൊണ്ടുവരാൻ പോവുകയാണ്. ഇത് ഉപയോക്താവിനും ഊർജ്ജ കമ്പനിക്കും ഒരു പോലെ ഗുണകരമാകും. ധനമന്ത്രാലയം ഊർജ്ജ മേഖലയെ സ്വകാര്യവത്ക്കരിക്കാനും ഡീലെെസൻസ് ചെയ്യാനും പദ്ധതിയിടുന്നു. ഇതിലൂടെ രാജ്യത്തിന്റെ ഊർജ്ജ മേഖലയിൽ വളരെ വലിയ മാറ്റങ്ങൾ സംഭവിച്ചേക്കാം.

2020 ഓക്ടോബറിലെ കണക്കുകൾ പ്രകാരം രാജ്യത്തെ മുഴുവൻ പവർ സ്റ്റേഷനുകളുടെ ശേഷി 373.43 GW-യും ട്രാൻസ്മിഷൻ ലെെനുകളുടെ നീളം 4,98,651 കിലോ മീറ്ററുമാണ്.  ഇന്ത്യ ബ്രാൻഡ് ഇക്വിറ്റി ഫൌണ്ടേഷന്റെ (IBEF) കണക്കുകൾ പ്രകാരം 2000-ത്തിനും 2020-നും ഇടയിൽ 1.11 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങളിൽ (FDI) നിന്നും ഇന്ത്യൻ ഊർജ്ജ മേഖലയ്ക്ക് ലഭിച്ചത്. ഇത് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിക്ഷേപിച്ച മുഴുവൻ പണത്തിന്റെ 3 ശതമാനത്തിന് അടുത്ത് വരും.

വിലനിർണ്ണയത്തിലെ മാറ്റവും  ഊർജ്ജ  നയവും മൂലം വൈദ്യുതിയുടെ ആവശ്യഗത കുറഞ്ഞതിനാൽ ഊർജ്ജ നിർമ്മാണ, വിതരണ, ട്രാൻസ്മിഷൻ കമ്പനികൾ എല്ലാം തന്നെ സാമ്പത്തിക പ്രതിസന്ധിയിലാണ്.

2020ലെ വൈദ്യുതി ഭേദഗതി ബില്ലും 2021ലെ ബജറ്റ് പ്രഖ്യാപനവും ഊർജ്ജ മേഖലയിൽ കൊണ്ടുവന്നേക്കാവുന്ന മാറ്റം വളരെ വലുതാണ്. ഈ ബില്ലുകൾ പാർലമെന്റ് അംഗീകരിച്ചാൽ ഊർജ്ജ മേഖലയുടെ നിലവിലെ മുഖം തന്നെ മാറ്റിമറിക്കപ്പെടും. ഓഹരി വിപണിയിൽ ഈ മാറ്റം എങ്ങനെ പ്രതിഫലിക്കുമെന്നും ഒപ്പം പവർ കമ്പനികളിലെ നിക്ഷേപ സാധ്യതകളെ പറ്റിയും നമുക്ക് മനസിലാക്കാം.

ഊർജ്ജ മേഖലയിലുള്ള കമ്പനികൾ

പവർ ഗ്രിഡ്

സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ  ഏറ്റവും വലിയ പവർ ട്രാൻസ്മിഷൻ കമ്പനിയാണ് പവർ ഗ്രിഡ്. 966,496 കോടി രൂപയാണ് കമ്പനിയുടെ മാർക്കറ്റ് ക്യാപ്പിറ്റൽ. കമ്പനിക്ക് ഇക്യൂറ്റിയുടെ പുറത്ത് 17 ശതമാനം വാർഷിക വരുമാനമാണ് ലഭിക്കുന്നത്. ഇതിന് അർത്ഥം കമ്പനിയിൽ നിക്ഷേപിക്കുന്ന ഓരോ 100 രൂപയ്ക്കും 17 രൂപ വീതം ലാഭവിഹിതം ലഭിക്കും. കമ്പനിയുടെ  ROCE  5.44 ശതമാനവും ROA 4.3 ശതമാനവുമാണ്.  ഇതിൽ നിന്നും കമ്പനി തങ്ങളുടെ മൂലധനവും അടിസ്ഥാന സൗകര്യങ്ങളും കൃത്യമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് മനസിലാക്കാം. 5ജി, ഇലക്ട്രിക് വാഹനങ്ങളുടെ വരവോടു കൂടി ഊർജ്ജത്തിന്റെ ആവശ്യഗത വർദ്ധിക്കും. ഇതിനൊപ്പം പവർ ഗ്രിഡ് ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഐ.പി.ഒ നടത്താനും പദ്ധതിയിടുന്നു. ഇത് ഓഹരി വിപണിയിൽ കമ്പനിയുടെ മൂല്യം വർദ്ധിപ്പിക്കും.

അദാനി ട്രാൻസ്മിഷൻ

അദാനി ഗ്രൂപ്പിന്റെ സഹസ്ഥാപനമായി അദാനി ട്രാൻസ്മിഷനാണ് ഇന്ത്യയിലെ ഏറ്റവും വലിയ പവർ ട്രാൻസ്മിഷൻ കമ്പനി.

  • 27,000+ മെഗാവോൾട്ട് ആമ്പിയർ പ്രക്ഷേപണ ശേഷി.
  • 3,000,000+ ഉപഭോക്താക്കൾ.
  • 15,400 ഓളം നീളത്തിലുള്ള  ട്രാൻസ്മിഷൻ ലൈനുകൾ

അദാനി ഗ്രൂപ്പ് ഏറെ കടത്തിൽ മുങ്ങി നിൽക്കുന്ന ഒരു സ്ഥാപനമാണ്. എന്നിരുന്നാലും കൃത്യസമയത്ത് കടങ്ങൾ വീട്ടികൊണ്ട് നിലകൊള്ളുന്ന ഒരു തുടർപാരമ്പര്യം അദാനി ഗ്രൂപ്പിനുണ്ട്. മുൻ വർഷങ്ങളിൽ അദാനി ട്രാൻസ്മിഷൻ വളരെ വലിയ കടങ്ങൾ എടുത്തിരുന്നതായി കാണാം എന്നാൽ ഇവ എല്ലാം തന്നെ കൃത്യമായി തിരിച്ചടയ്ക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ അദാനി ഗ്രൂപ്പ്  കടങ്ങളെല്ലാം വിദേശത്തുനിന്നാണ് എടുത്തിട്ടുള്ളത്.

മുംബൈയിലേക്ക് വെെദ്യൂതി എത്തിക്കുന്നത് അദാനി ട്രാൻസ്മിഷനാണ്.  കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 1131.5 ശതമാനം വരുമാനമാണ് കമ്പനിക്ക് ലഭിച്ചത്. ഇത് പ്രകാരം ഒരാൾ 1 ലക്ഷം രൂപ കമ്പനിയിൽ നിക്ഷേപിച്ചിരുന്നെങ്കിൽ 5 വർഷത്തിനുള്ളിൽ അത് 11 ലക്ഷമായി മാറുമായിരുന്നു.

ടോറന്റ് പവർ

ഇന്ത്യയിലെ  ഒരു ഊർജ്ജ ഉത്പാദന, വിതരണ കമ്പനിയാണ് പവർ ടോറന്റ്. ഗുജറാത്തിലാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ പ്രധാനമായും അരങ്ങേറുന്നത്. ഗുജറാത്തിലെ പ്രധാന നഗരങ്ങളിലേക്ക് വെെദ്യുതി എത്തിക്കുന്നത് ടോറന്റ് പവറാണ്. മുംബെെക്ക് അടുത്തായി ഭിവണ്ടിയിലും യുപിയിലെ ആഗ്രയിലും ഉൾപ്പെടെ മഹാരാഷ്ട്രയിലെ പ്രധാനസ്ഥലങ്ങളിലും അദാനി ഗ്രൂപ്പ് വെെദ്യുതി എത്തിക്കുന്നുണ്ട്.

ചില സാഹചര്യങ്ങളിൽ തകരാറ് മൂലമോ മറ്റു തടസങ്ങളാലോ ഉത്പാദിപ്പിച്ച വെെദ്യുതി ഉപഭോക്താക്കളിലേക്ക് എത്തിക്കാനാകില്ല. ഇത്തരത്തിൽ ഉണ്ടാകുന്ന നഷ്ടത്തിനെയാണ് T&D നഷ്ടം എന്ന് പറയുന്നത്. രാജ്യത്ത് ഏറ്റവും കുറച്ച് T&D നഷ്ടം രേഖപ്പെടുത്തുന്ന കമ്പനിയാണ് ടോറന്റ് പവർ. 4.5 ശതമാനം T&D  നഷ്ടം മാത്രമാണ് ടോറന്റ് പവറിനുള്ളത്. അതേസമയം ഇന്ത്യയുടെ ആവറേജ്  T&D നഷ്ടം 20 ശതമാനമാണ്. ഇതിലൂടെ ടോറന്റ് പവറിന് ശക്തവും നവീനവുമായ സാങ്കേതിക വിദ്യ വെെദ്യുതി വിതരണത്തിനായി ഉണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്.

കമ്പനിയുടെ സാമ്പത്തിക അടിത്തറ പരിശോധിച്ചാൽ നികുതിക്ക് ശേഷമുള്ള ലാഭം ഉയർന്ന് വരികയാണ്.  5 വർഷത്തിനുള്ളിൽ കമ്പനി
31.2 ശതമാനം വരുമാനമാണ് നിക്ഷേപത്തിലൂടെ  കെെവരിച്ചത്.
കമ്പനിയുടെ ROE 12.82 ശതമാനമാണ്.

കൊൽക്കത്ത ഇലക്ട്രിക് സപ്ലൈ കോർപ്പറേഷൻ ലിമിറ്റഡ് (CESC)

കൊൽക്കത്തയിലും സമീപ  ജില്ലകളിലുമായി  ഊർജ്ജ ഉത്പാദന, വിതരണ എന്നിവ നടത്തിവരുന്ന കമ്പനിയാണ് കൊൽക്കത്ത ഇലക്ട്രിക് സപ്ലൈ കോർപ്പറേഷൻ ലിമിറ്റഡ്. രാജസ്ഥാനിലും മഹാരാഷ്ട്രയിലും കമ്പനി വൈദ്യുതി വിതരണം നടത്തുന്നുണ്ട്.

കഴിഞ്ഞ 3,4 വർഷമായി കമ്പനി അത്ര നേട്ടമെന്നും കെെവരിച്ചതായി കാണാനായിട്ടില്ല. എന്നാൽ സമീപകാലത്തായി കമ്പനി മികച്ച പ്രകടം കാഴ്ചവച്ചുവരുന്നു. പശ്ചിമ ബംഗാളിലെ കമ്പനിയുടെ സെയിൽ വോളിയം കൊവിഡിന്റെ മുന്നത്തെ നിലമറികടന്നു. രാജസ്ഥാനിലെ ബിസിനസും ലാഭം രേഖപ്പെടുത്തുമെന്ന് പറയപ്പെടുന്നു. വെെദ്യൂതി വിതരണ കമ്പനികൾക്കായി  3 ലക്ഷം കോടി രൂപ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത് കമ്പനിക്ക് നേട്ടമുണ്ടാക്കി. ഓഹരി ഉടമകൾക്ക് വളരെ വലിയ ലാഭവിഹതമാണ്  കമ്പനി പ്രഖ്യാപിച്ചത്. ഓഹരികൾ 14.2 ശതമാനമാണ് കഴിഞ്ഞ 6 മാസത്തിനുള്ളിൽ വളർച്ച രേഖപ്പെടുത്തിയത്.

ടാറ്റാ പവർ

ഊർജ്ജ നിർമ്മാണവും വിതരണവും ഒരു പോലെ നടത്തിവരുന്ന കമ്പനിയാണ് ടാറ്റാ പവർ. കമ്പനിയുടെ 60 ശതമാനം വരുമാനം ഊർജ്ജ നിർമ്മാണത്തിലൂടെയും 40 ശതമാനം വരുമാനം ഊർജ്ജ വിതരണത്തിലൂടെയുമാണ് ലഭിക്കുന്നത്. മുംബെെ, അജ്മീർ, ഡൽഹി എന്നിവിടങ്ങളിലായി ടാറ്റാ പവർ വെെദ്യുതി വിതരണം നടത്തി വരുന്നു. മുംബെെ, ഡൽഹി എന്നിവിടങ്ങളിലായി 26 ലക്ഷം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. 21,000 സർക്യൂട്ട് കിലോമീറ്റർ  ട്രാൻസ്മിഷൻ, വിതരണ ഗ്രിഡുകളും കമ്പനിക്കുണ്ട്. Rooftop solar(RTS) energy-യുടെ 10 ശതമാനം ഓഹരികളും ടാറ്റാ പവർ കെെവശം വച്ചിരിക്കുന്നു.

കൊവിഡ് ലോക്ക് ഡൗൺ  ഊർജ്ജ മേഖലയെ ബാധിച്ചത് പോലെ തന്നെ ടാറ്റാ പവറിന്റെ നിർമ്മാണ, വിതരണങ്ങളെയും ബാധിച്ചിരുന്നു.  കമ്പനിയുടെ പ്രധാനവരുമാനത്തിന്റെ ഭാഗമല്ലാത്ത ആസ്തികൾ വിറ്റഴിച്ചു കൊണ്ട് കടങ്ങൾ തീക്കുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിലൂടെ ഒരു വർഷം കൊണ്ട് കടത്തിന്റെ 14 ശതമാനം കുറയ്ക്കാൻ കമ്പനിക്ക് സാധിച്ചു. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഊർജ്ജ നിർമ്മാണ കമ്പനിയെന്ന നിലയിൽ ഊർജ്ജ മേഖലയിലെ സ്വകാര്യവത്ക്കരണവും ഡീലിസ്റ്റിംഗും ടാറ്റാ പവറിന് ഗുണം ചെയ്തേക്കും. 

ഐ.ഇ.എക്സ് (IEX)

ഊർജ്ജവുമായി ബന്ധപ്പെട്ട കരാറുകളുടെ വ്യാപാരം നടത്തുന്നതിനായി വൈദ്യുത കോർപ്പറേഷനുകൾക്കും ബോർഡുകൾക്കും അനുവദിച്ചിട്ടുള്ള  ഒരു പവർ ട്രേയിഡിംഗ് ഫ്ലാറ്റുഫോമാണ് ഇന്ത്യ എനർജി എക്സ്ചേഞ്ച് അഥവ IEX. എങ്ങനെയാണൊ ഒരു സാധാരണ നിക്ഷേപകൻ ഓഹരി വിപണിയിൽ പങ്കെടുത്ത് ലാഭമുണ്ടാക്കുന്നത് ഇപ്രകാരം തന്നെയാണ് വെെദ്യൂത കോർപ്പറേഷനുകൾ IEXൽ വ്യാപാരം നടത്തി കൊണ്ട് ലാഭമുണ്ടാക്കുന്നത്. ഊർജ്ജ നിർമ്മാണ കമ്പനികൾ, ട്രാൻസ്മിഷൻ കമ്പനികൾ, വിതരണ കമ്പനികൾ എന്നിവർക്ക് ഐ.ഇ.എക്സിലൂടെ വ്യാപാരം നടത്താം. IEX-നെ പറ്റി കൂടുതലറിയാൻ ലിങ്ക് സന്ദർശിക്കുക.

ബജറ്റ് 2021

2021ലെ കേന്ദ്ര ബജറ്റ് ഊർജ്ജ മേഖലയ്ക്ക് ഏറെ പ്രചോദനം നൽകുന്ന ഒന്നാണ്. 3 ലക്ഷം കോടി രൂപയാണ് ധനമന്ത്രി നിർമല സീതാരാമൻ ഊർജ്ജ മേഖലയ്ക്ക് മാത്രമായി അനുവദിച്ചിരിക്കുന്നത്. 5 വർഷത്തിനുള്ളിൽ തുക പൂർണമായും വിതരണം ചെയ്യും. ഊർജ്ജ മേഖലയിലെ നഷ്ടം കുറയ്ക്കുന്നതിനും ഗ്രാമപ്രദേശങ്ങളിലേക്ക് കൂടുതൽ വെെദ്യൂതി എത്തിക്കുന്നതിനും ഇത് സഹായകരമാകും.  ഉപഭോക്താക്കൾക്ക്  വെെദ്യുതി വിതരണക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടി കെെകോള്ളുമെന്നും ധനമന്ത്രി പറഞ്ഞു. ഇതിലൂടെ ഊർജ്ജ രംഗത്ത് കഠിനമായ മത്സരം അരങ്ങേറുകയും ഇത്  ന്യായമായ വിലയിൽ വെെദ്യുതി ലഭിക്കുന്നതിന് കാരണമാവുകയും ചെയ്യും.

വെെദ്യുതി ഭേദഗതി ബില്ല് സംബന്ധിച്ച  പ്രഖ്യാപനവും  ധനമന്ത്രി നടത്തിയിരുന്നു. ഊർജ്ജ മേഖലയെ ഡിലെെസൻസ് ചെയ്യുന്നതിലൂടെ ചെറുകിട ഊർജ്ജ കമ്പനികളുടെ വിപുലീകരണ  സാധ്യത വർദ്ധിക്കും. ഇതിനൊപ്പം സോളാർ പവർ പദ്ധതികൾക്കായി 2606 കോടി രൂപയും സർക്കാർ അനുവദിച്ചു.

ഊർജ്ജ നിക്ഷേപം

2021ലെ യൂണിയൻ ബജറ്റ് പ്രഖ്യാപനം  ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ശ്രദ്ധിക്കപെട്ട ഓന്നായിരുന്നു. കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി നിരവധി പാങ്കേജുകളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.(ബജറ്റിനെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക). ബജറ്റ് പ്രഖ്യാപനത്തിൽ ഊർജ്ജ മേഖല നേരിടുന്ന പ്രശ്നങ്ങളും പുനർനിർമ്മാണ ഊർജ്ജത്തിന്റെ ആവശ്യഗതയെ പറ്റിയും ധനമന്ത്രി പറഞ്ഞു. രാജ്യമിപ്പോൾ കൽക്കരി പ്രതിസന്ധി നേരിട്ടുവരികയാണ്. കൽക്കരിയുടെ ലഭ്യത കുറഞ്ഞുവരികയാണ്. അതേസമയം പുനർനിർമ്മാണ ഊർജ്ജം ഏറെ ചെലവേറിയതുമാകുന്നു.

ഇന്ത്യൻ ഊർജ്ജ മേഖലയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ സംഭവിക്കാൻ പോവുകയാണ്. ഇത് വിപണിയിലെ ഊർജ്ജ മേഖലയിലുള്ള നിലവിലെ കാഴ്ചപാട് തന്നെ പൂർണമായും മാറ്റിമറിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഏറെ പ്രയോജം ചെയ്യുന്ന രീതിയിലാണ് രാജ്യത്തെ ഊർജ്ജ നയങ്ങൾ  ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ ഗുണം  രാജ്യത്തെ ഓരോ സാധാരണക്കാരനും ലഭിക്കും. ഇതിലൂടെ ഊർജ്ജ കമ്പനികളുടെ ഡിമാൻഡ് കുറയുകയും അറ്റാദായം കുറയുകയും ചെലവ് വർദ്ധിക്കുകയും ചെയ്യുന്നു. ഊർജ്ജ മേഖലയ്ക്ക് പ്രശസ്ത ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐ.സി.ആർ.എ മോശം റേറ്റിംഗാണ് നൽകിയത്. കൊവിഡ് മഹാമാരിയെ തുടർന്ന് രാജ്യത്തെ ഊർജ്ജ ആവശ്യഗതയിൽ വൻ ഇടിവ് രേഖപ്പെടുത്തിയത് ഇതിന് കാരണമായി.

രാജ്യത്തിന്റെ  ഉൾപ്രദേശങ്ങളിലേക്ക്  വെെദ്യുതി എത്തിച്ചു കൊണ്ട്  ഇതിലൂടെ കാര്യക്ഷമതയും ലാഭവും വർദ്ധിപ്പിക്കുകയാണ്  നിലവിൽ പവർ കമ്പനികളുടെ ലക്ഷ്യം. ഊർജ്ജ മേഖലയെ ഡീലെെസൻസ് ചെയ്യുന്നതിലൂടെ ഊർജ്ജ കമ്പനികളിലേക്കുള്ള പണം ഒഴുക്ക്( cash flow) വർദ്ധിക്കും. ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ വികസനം, ഇലക്ട്രിക് വാഹനങ്ങളുടെ കടന്നുവരവ്, 5ജി വിപ്ലവം എന്നിവ ഊർജ്ജത്തിന്റെ ആവശ്യഗത വർദ്ധിപ്പിക്കും. ഇതിനാൽ  ഊർജ്ജ മേഖലയുടെ ഭാവി ഏറെ ശോഭനീയമാണ്.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement