പ്രതിരോധ ഓഹരികളിലെ നിക്ഷേപ സാധ്യത ചിന്തിക്കുന്നതിലും അപ്പുറം

Home
editorial
why-you-should-look-into-defence-stocks-right-now
undefined


ലോകത്തിലെ മികച്ച സേനകളുടെ പട്ടികയിൽ ആദ്യം തന്നെയാണ് ഇന്ത്യൻ സേനയുടെ സ്ഥാനം. എന്നാൽ അമേരിക്ക, റഷ്യ, ഫ്രാൻസ് ഉൾപ്പെടെയുള്ള വിദേശ  രാജ്യങ്ങളിൽ നിന്നുമാണ് ഇന്ത്യ നിലവിൽ  പ്രതിരോധ ആവശ്യങ്ങൾക്കായി  ആയുധങ്ങളും പോർവിമാനങ്ങളും പ്രധാനമായും വാങ്ങുന്നത്. എന്നാൽ വരും കാലങ്ങളിൽ മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ തന്നെ ആഭ്യന്തരമായി ഇവ വികസിപ്പിക്കാനും നിർമ്മിക്കാനുമുള്ള നീക്കത്തിലാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി രാജ്യത്ത് മിസെെലുകൾ, യുദ്ധവിമാനങ്ങൾ, വെടിക്കോപ്പുകൾ എന്നിവ നിർമ്മിക്കുന്നതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഈ നടപടി  പ്രതിരോധ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികൾക്ക് ഏറെ ഗുണകരമാകും.

അടുത്തിടെ നടന്ന എയ്റോ ഇന്ത്യ 2021-ന്റെ ഭാഗമായി രാജ്യത്തെ  പ്രധാന എയ്റോസ്പേയിസ്,  പ്രതിരോധ കമ്പനികൾ  കേന്ദ്ര സർക്കാരുമായി നിരവധി കരാറുകളിൽ ഏർപ്പെട്ടിരുന്നു. പ്രതിരോധ സംവിധാനങ്ങളുടെ ആഭ്യന്തര ഉത്പാദനം നടപ്പാക്കുന്നതിൽ ആത്മനിർഭർ ഭാരതിന് കീഴിലുള്ള തങ്ങളുടെ നയം കേന്ദ്രബിന്ദുവായി മാറിയെന്ന് എയറോ ഇന്ത്യ 2021 പരിപാടിയിൽ  പങ്കെടുത്ത് കൊണ്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. സേനയുടെ വിപൂലീകരണത്തിനായി 130 ബില്ല്യൻ ഡോളർ ചെലവാക്കാനും ഇന്ത്യ പദ്ധതിയിടുന്നു.

ആഭ്യന്തര നിർമ്മാണത്തിനൊപ്പം കയറ്റുമതിയും  ഇന്ത്യയുടെ  പ്രതിരോധ കമ്പനികളുടെ അവസരങ്ങൾ വർദ്ധിപ്പിക്കുന്നു. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്നതും നേട്ടം കൊയ്യാൻ സാധ്യതയുള്ളതുമായ കമ്പനികൾ ഏതെല്ലാമെന്ന് നോക്കാം. 

Hindustan Aeronautics Limited

പോർവിമാനങ്ങൾ, ഹെലികോപ്ടറുകൾ, എയ്‌റോ എഞ്ചിനുകൾ, എയ്‌റോസ്‌പേസ്  ഘടനകൾ എന്നിവയുടെ  രൂപകൽപ്പന, വികസനം, നിർമ്മാണം, സേവനം എന്നവ  നടത്തിവരുന്ന ഇന്ത്യൻ കമ്പനിയാണ്  ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്(HAL). ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 1940 ലാണ് സ്ഥാപിക്കപെട്ടത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കമ്പനി നാവിഗേഷൻ, മിസൈൽ നാവിഗേഷൻ, ലേസർ  റേഞ്ച് സംവിധാനങ്ങൾ, ഹെഡ്-അപ്പ് ഡിസ്പ്ലേകൾ, ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറുകൾ, ആശയവിനിമയ ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്നു. ഇന്ത്യൻ  സേനയ്ക്കായി “തേജസ്”  പോലെയുള്ള ഏറ്റവും നൂതനമായ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകളും ഹെലികോപ്റ്ററുകളും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്  നിർമ്മിച്ചു നൽകിയിട്ടുണ്ട്. 

ഇന്ത്യയിൽ നിന്നും മാത്രമല്ല ലോകത്തിലെ തന്നെ വിവിധ രാജ്യങ്ങളിലുള്ള സ്പേയിസ്, പ്രതിരോധ, സിവിൽ മേഖലകളിൽ   നിന്നുമായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിന് നിരവധി കരാറുകൾ ലഭിച്ചിട്ടുണ്ട്. എയറോ സ്പേയിസ് രംഗത്ത് അതിവദഗ്ദ്ധമായ രൂപകൽപ്പന, വികസന ശേഷിയാണ്  കമ്പനിക്കുള്ളത്. വർദ്ധിച്ചുവരുന്ന ആവശ്യഗത പരിഗണിച്ചു കൊണ്ട്  ഇന്ത്യയിലുടനീളം 11 ഗവേഷണ കേന്ദ്രങ്ങളാണ് കമ്പനി സ്ഥിപിച്ചിട്ടുള്ളത്.  

തേജസ് പോർവിമാനം

സമീപകാല പ്രഖ്യാപനങ്ങൾ 

ഇന്ത്യന്‍ വ്യോമസേനയ്ക്കു കരുത്തായി 83 മാര്‍ക്ക്-1എ തേജസ് (ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ്) യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി  പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി കരാർ ഓപ്പുവച്ചതായി ഈ കഴിഞ്ഞ ഫെബ്രുവരി 3ന്
കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.  മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി  48,000 കോടി രൂപയ്ക്ക് 83 തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങാനാണ്  കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 2024 മാർച്ചോടെ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് കെെമാറും.


അടുത്തിടെ റോൾസ് റോയിസുമായി കെെകോർക്കുമെന്ന്  ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് അറിയിച്ചിരുന്നു. സിവിൽ, ഡിഫൻസ് എയ്‌റോസ്‌പെയ്‌സിനായി വിതരണ ശൃംഖല വിപുലീകരിക്കുന്നതും റോൾസ് റോയ്‌സിന്റെ ആഗോള ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനായി അഡോർ എംകെ 871 എഞ്ചിനുകൾക്കായി അംഗീകൃത കേന്ദ്രം സ്ഥാപിക്കുന്നതും ഇതിൽ ഉൾപ്പെടും. 60 വർഷത്തോളം ഈ പങ്കാളിത്തം തുടരുമെന്നും കമ്പനി അറിയിച്ചു.

സാമ്പത്തിക വളർച്ച

അനേകം ഓർഡറുകളും കയറ്റുമതികളും വർദ്ധിച്ചതിനെ തുടർന്ന്   ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിന്റെ വരുമാനവും അറ്റാദായവും
സുസ്ഥിരമായി വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കമ്പനിയുടെ ശരാശരി വരുമാനം 4.44 ശതമാനം വളർച്ച രേഖപ്പെടുത്തി. അതേസമയം മേഖലയിൽ 3.73 ശതമാനം വളർച്ച മാത്രമാണ്  രേഖപ്പെടുത്തിയത്. 2020 മാർച്ച് 31ന് അവസാനിച്ച  സാമ്പത്തിക വർഷം കമ്പനി ഏറ്റവും ഉയർന്ന  വിറ്റുവരവ് രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ മൂന്നാം പാദ ഫലങ്ങൾ ഇത് വരെ പുറത്ത് വന്നിട്ടില്ല. കമ്പനി 87.19 ശതമാനം വിപണി വിഹിതം നേടിയിട്ടുണ്ട്.

2020 ഏപ്രിൽ വരെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിന്റെ ഓഹരി വില 98 ശതമാനം ഉയർച്ച രേഖപ്പെടുത്തി. കമ്പനി  ആകർഷകമായ  ഇടക്കാല ലാഭവിഹിതമാണ് പ്രഖ്യാപിക്കുന്നത്. 

Bharat Dynamics Limited

ഗൈഡഡ് മിസൈലുകളുടെയും അനുബന്ധ പ്രതിരോധ ഉത്പ്പന്നങ്ങളുടെയും നിർമ്മാണവും വിൽപ്പനയും നടത്തിവരുന്ന കമ്പനിയാണ് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL). 1970ൽ പൊതുമേഖല സ്ഥാപനമായി  ആംഭിച്ച കമ്പനി പ്രതിരോധമന്ത്രാലയത്തിന് കീഴിലാണ്
പ്രവർത്തിക്കുന്നത്. ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് തൊടുക്കുന്ന  മിസൈലുകൾ, ആന്റി  ടാങ്ക്  ഗൈഡഡ് മിസൈലുകൾ, അണ്ടർവാട്ടർ ആയുധങ്ങൾ, ലോഞ്ചറുകൾ എന്നിവ കമ്പനി നിർമ്മിച്ചു നൽകുന്നു. ഇന്ത്യൻ സേനയ്ക്ക് ആവശ്യമായ  എല്ലാ ഉപകരണങ്ങളും BDL നിർമ്മിച്ച് നൽകുന്നു.

അത്യാധുനിക മിസൈൽ, ടോർപിഡോ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുന്നതിനുമായി കമ്പനി ഡി.ആർ.ഡി.ഒയുമായി   ഒത്തു പ്രവർത്തിക്കുന്നുണ്ട്. തെലങ്കാനയിലും ആന്ധ്രപ്രദേശിലുമായി നാല് യൂണിറ്റുകളാണ് ഭാരത് ഡൈനാമിക്സിനുള്ളത്.  വിപുലീകരണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ അമരാവതിയിലും കമ്പനി പുതിയ യൂണിറ്റ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഗവേണങ്ങളും വികസന പ്രവർത്തനങ്ങളിലുമാണ് കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

സമീപകാല പ്രഖ്യാപനങ്ങൾ

എയറോ ഇന്ത്യ 2021-ന്റെ ഭാഗമായി ദിഷാനി  ഗരുഡസ്ത്ര എന്നീ  രണ്ട് ഉത്പനങ്ങളാണ് ഭാരത് ഡൈനാമിക്സ്  പുറത്തിറക്കിയത്. ഗരുഡാസ്ട്ര എന്നത്  ഒരു നൂതന അന്തർവാഹിനി വിരുദ്ധ, സ്വയം മാർഗനിർദേശമുള്ള, അത്യാധുനിക ഹോമിംഗ് ടോർപ്പിഡോ അണ്ടർവാട്ടർ മിസൈൽ ആണ്. എൻ.എസ്.ടി.എൽ ഡി.ആർ.ഡി.ഒ എന്നിവയുടെ സംയോജിതമായ പ്രവർത്തനങ്ങളിലൂടെയാണ് ഇത് വികസിപ്പിച്ചെടുത്തത്. വായുവിൽ വിന്യസിക്കാൻ കഴിയുന്ന  അന്തർവാഹിനി യുദ്ധ (ASW) സോനോബൂയ് സംവിധാനമാണ്  ദിഷാനി. 10 ഓളം ആഭ്യന്തര അന്താരാഷ്ട്ര കമ്പനികളുമായി BDL പങ്കളിത്തത്തിൽ ഏർപ്പെട്ടിടുണ്ട്.

സാമ്പത്തിക വളർച്ച

പ്രതിരോധ സേനയിൽ നിന്നും അന്താരാഷ്ട്ര വിപണിയിൽ നിന്നും അനവധി ഓർഡറുകൾ ലഭിച്ചിട്ടും കമ്പനിയുടെ വരുമാനം കുറഞ്ഞുവരികയാണ്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കമ്പനിയുടെ വരുമാനം -0.42 ശതമാനം മാത്രമാണ് വളർച്ച കെെവരിച്ചത്. അതേസമയം 3.37 ശതമാനമാണ് മേഖലയിൽ ഉണ്ടായ വളർച്ച. കമ്പനി തങ്ങളുടെ മൂന്നാം പാദ ഫലങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല.

കമ്പനി മികച്ച രീതിയിലുള്ള ഇടക്കാല ലാഭവിഹിതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2020 ഏപ്രിൽ 2020 വരെ 84 ശതമാനം വർദ്ധനവാണ് കമ്പനിയുടെ ഓഹരിയിൽ രേഖപ്പെടുത്തിയത്. 

Bharat Electronics Limited

പ്രതിരോധ സേനയ്ക്ക് ആവശ്യമായ ഇലക്ട്രിക് ഉത്പനങ്ങളുടെ നിർമ്മാണം, കയറ്റുമതി, വിതരണം എന്നിവ സംബന്ധിച്ച കാര്യങ്ങളാണ് ഭാരത് ഇലക്ട്രോണ്ക്സ് നടത്തി വരുന്നത്. 1954ൽ ബെംഗളൂരു ആസ്ഥാനമായാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. ആശയവിനിമയ സംവിധാനങ്ങൾ, കര അടിസ്ഥാനമാക്കിയുള്ള റഡാറുകൾ, നാവിക സംവിധാനങ്ങൾ, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ, ടാങ്ക്, കവചിത യുദ്ധ വാഹന ഇലക്ട്രോണിക് സംവിധാനങ്ങൾ എന്നിവ ബെലിന്റെ പ്രതിരോധ ഉത്പ്പന്നങ്ങളിൽ പെടും. ഡി.ആർ.ഡി.ഒയുമായി ചേർന്നാണ് കമ്പനി  ഇവയെല്ലാം രൂപകൽപ്പന ചെയ്യുന്നത്.

ആഭ്യന്തര സുരക്ഷാ ഉൽപ്പന്നങ്ങൾ, സിവിൽ റഡാറുകൾ, ട്രാഫിക് മാനേജുമെന്റ് സംവിധാനങ്ങൾ, സൗരോർജ്ജ പവർ സോലുഷ്യൻസ് , ടെലികോം, പ്രക്ഷേപണം എന്നീ ഉത്പന്നങ്ങളും കമ്പനി നൽകുന്നു.

Software Defined Radio Tactical (SDR-Tac) നായി  പ്രതിരോധമന്ത്രാലയം അടുത്തിടെ ഭാരത് ഇലക്ട്രോണ്ക്സിന് കരാർ നൽകിയിരുന്നു. 1000 കോടി രൂപയുടെ കരാറാണ്  ഇത്. SDR-Tac എന്നത് കപ്പലിൽ ഉപയോഗിക്കുന്ന ഒരു റേഡിയോ സംവിധാനമാണ്.

സാമ്പത്തിക വളർച്ച


സ്ഥിരമായ ഓർഡറുകൾ ലഭിക്കുന്നതിനെ തുടർന്ന് ഭാരത് ഇലക്ട്രോണ്ക്സിന്റെ വരുമാനം വർദ്ധിച്ച് വരികയാണ്.
കമ്പനിയുടെ പ്രതിവർഷ വരുമാനം 11.45 ശതമാനം ഉയർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം  മേലയുടെ ശരാശരി വളർച്ച 8.47 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്.

ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനയുടെ ഏകീകൃത അറ്റാദായം 278 കോടി രൂപയായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 1.4 ശതമാനം ഉയർന്ന് 2343 കോടി രൂപയായി. 2020 ഏപ്രിൽ വരെ  കമ്പനിയുടെ ഓഹരി വില 90 ശതമാനം ഉയർച്ച നേടി.


പ്രധാനമായും ശ്രദ്ധിക്കേണ്ട കമ്പനികൾ 

പ്രതിരോധ മേഖലയ്ക്കായി പ്രവർത്തിക്കുന്ന മറ്റു കമ്പനികൾ ഏതൊക്കെയെന്ന് നോക്കാം.

  • Ashok Leyland – ഇന്ത്യൻ ആർമിക്കായി ട്രക്കുകൾ നിർമ്മിച്ചു നൽകുന്നു.
  • Larsen & Toubro – കമ്പനി സേനയ്ക്ക് വേണ്ട ഉപകരണങ്ങൾ  രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമായി പ്രവർത്തിച്ചുവരുന്നു.
  • Astra Microwave Products – മൈക്രോവേവ് അടിസ്ഥാനമാക്കിയുള്ള ഉയർന്ന മൂല്യമുള്ള റേഡിയോ ഫ്രീക്വൻസി തരങ്കങ്ങൾ നൽകുന്നു
  • Bharat Forge – ഇന്ത്യൻ സൈന്യത്തിന് പീരങ്കി തോക്കുകൾ വിതരണം ചെയ്യാൻ കമ്പനി പദ്ധതിയിടുന്നതായി  റിപ്പോർട്ടുകൾ ഉണ്ട്.
  • Apollo Microsystems – പ്രതിരോധ മേഖലയ്ക്ക് കസ്റ്റം-ബിൽറ്റ് ഇലക്ട്രോണിക്സ്, ഇലക്ട്രോ മെക്കാനിക്കൽ സേവനങ്ങൾ നൽകുന്നു.
  • Reliance Naval & Engineering – യുദ്ധകപ്പലുകൾ നന്നാക്കുന്നതിനായി കമ്പനി പ്രതിരോധമന്ത്രാലയവുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

നിഗമനം 

ഇന്ത്യ ബ്രാൻഡ് ഇക്വിറ്റി ഫൌണ്ടേഷന്റെ കണക്കുകൾ പ്രകാരം 2030 ഓടെ ഇന്ത്യൻ എയറോ സ്പേയിസ്, പ്രതിരോധം എന്നിവയുടെ വിപണി മൂല്യം 70 ബില്ല്യൻ ഡോളറാകും(ഏകദേശം 5.10 ലക്ഷം കോടി രൂപ). പ്രതിരോധമന്ത്രാലയത്തിനായി കോടികളാണ് കേന്ദ്ര സർക്കാർ ചെലവഴിക്കുന്നത്. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി കൂടുതൽ ഓർഡറുകളും കമ്പനിക്ക് ലഭിച്ചു. അനേകം വിദേശ നിക്ഷേപ സ്ഥാപനങ്ങളാണ് പ്രതിരോധ കമ്പനികളിൽ നിക്ഷേപിക്കാൻ സാധ്യതയുള്ളത്. ഡി.ആർ.ഡി.ഒ കൂടുതൽ ഉത്പന്നങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിനാൽ തന്നെ എയറോ സ്പേയിസ് മേഖലയിലും പ്രതിരോധ മേഖലയിലും  കൂടുതൽ മുന്നേറ്റമുണ്ടായേക്കും.

നിലവിലെ  സാഹചര്യത്തിൽ മുകളിൽ സൂചിപ്പിച്ച എല്ലാ കമ്പനികൾക്കും ദീർഘ കാല നിക്ഷേപങ്ങൾക്കായി വലിയ  സാധ്യതകളാണുള്ളത്. നമ്മുടെ  പ്രതിരോധ സേനയ്ക്കായി  ഈ കമ്പനികൾ നൽകാൻ പോകുന്ന സംഭാവനകൾ എന്തെല്ലാമാകുമെന്ന്  കാത്തിരുന്നു കാണാം. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023