പതിറ്റാണ്ടിലെ ഏറ്റവും വലിയ ഐപിഒയ്ക്കാണ് ഇന്ത്യൻ വിപണി ദിവസങ്ങൾക്ക് മുമ്പ് സാക്ഷ്യംവഹിച്ചിരുന്നത്. പേടിഎമ്മിന്റെ മാതൃസ്ഥാപനമായ ഒൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ഐപിഒയ്ക്ക് ശേഷം 27 ശതമാനത്തിന്റെ നഷ്ടമാണ് ലിസ്റ്റിംഗ് ദിവസം തന്നെ നിക്ഷേപകർക്ക് സമ്മാനിച്ചത്. 18300 കോടി രൂപയുടെ ഐപിഒയ്ക്ക് മേൽ റീട്ടെയിൽ നിക്ഷേപകർക്ക് വളരെ വലിയ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. എന്നാൽ  സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഓഹരി ഡിസ്കൗണ്ടിൽ ലിസ്റ്റ് ചെയ്തത് നിക്ഷേപകരെ ആശങ്കയിലാക്കി. പേടിഎം ഓഹരി താഴേക്ക് കൂപ്പുകുത്തിയതിനുള്ള കാരണവും കമ്പനിയിലെ ഭാവി സാധ്യതകളുമാണ് മാർക്കറ്റഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

പ്രൊമോട്ടർമാരും ഹെഡ്ജ് ഫണ്ടുകളും ഓഹരികൾ വിറ്റഴിച്ചു

ഐപിഒ വിതരണത്തിലൂടെ 18300 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത്. 83000 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും ഓഫർ ഫോർ സെയിൽ വഴി 10000 കോടി രൂപയുമാണ് ഇതിന്റെ ഭാഗമായിരുന്നത്. ഐപിഒ പരാജയം ആയേക്കുമെന്ന സൂചന നേരത്തെ തന്നെ ലഭ്യമായിരുന്നു. ജാക്ക് മായുടെ ആന്റ്ഫിൻ ഹോൾഡിംഗ് ബിവി, ആലിബാബ ഗ്രൂപ്പ്, സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് എന്നിവയാണ് ഏറ്റവും കൂടുതൽ ഓഹരികൾ ഓഫ്ലോഡ് ചെയ്തത്. പ്രൊമോട്ടർമാരും ഹെഡ്ജ് ഫണ്ടുകളും ഇവർക്കൊപ്പം ഓഹരികൾ വിറ്റഴിച്ചു. ഹെഡ്ജ് ഫണ്ടുകളും ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകളും പൊതുവെ അപകട സാധ്യതകൾ ഏറ്റെടുത്തു കൊണ്ടാണ് നിക്ഷേപം നടത്താറുള്ളത്. എന്നാൽ ഇപ്പോൾ വെഞ്ച്വർ ക്യാപിറ്റൽ, ഹെഡ്ജ് ഫണ്ടുകൾ എന്നിവ കമ്പനിയിലെ ഓഹരികൾ വിറ്റഴിച്ചു കൊണ്ട് പണം പിൻവലിക്കാൻ ശ്രമിച്ചു. ഐപിഒയിൽ വലിയ സാധ്യതകൾ നിലനിന്നിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു.

റീട്ടെയിൽ നിക്ഷേപകരുടെ അമിത പ്രതീക്ഷ

2021 നവംബർ 3-ന്, പലിശനിരക്കുകൾ കുറയ്ക്കുകയും സർക്കാർ ബോണ്ടുകൾ വിൽക്കുകയും ചെയ്തുകൊണ്ട് ക്വാണ്ടിറ്റേറ്റീവ് ലഘൂകരണം ആരംഭിക്കാനുള്ള പദ്ധതികൾ യുഎസ് ഫെഡ് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം വിപണിയിൽ പെട്ടെന്നൊരു നീക്കം ഉണ്ടാക്കിയില്ല. എന്നാൽ ഉയർന്ന അപകടസാധ്യതയുള്ള ആസ്തികളിൽ നിന്ന് പതുക്കെ പിൻമാറാനുള്ള സമയം ആയെന്ന് നിക്ഷേപകർ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ റീട്ടെയിൽ നിക്ഷേപകർക്ക് ഇത് മനസിലായിരുന്നില്ല.

നിങ്ങളെയും എന്നെയും പോലെയുള്ള സാധാരണക്കാരാണ് റീട്ടെയിൽ നിക്ഷേപകർ. ആദ്യ ദിവസം തന്നെ പേടിഎം ഐപിഒ 18 ശതമാനം മാത്രമെ സബ്സ്ക്രെെബ് ചെയ്യപ്പെട്ടുള്ളു. റീട്ടെയിൽ നിക്ഷേപകരുടെ ഭാഗം 78 ശതമാനം സബ്സ്ക്രെെബ് ചെയ്യപ്പെട്ടപ്പോൾ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം 2 ശതമാനം മാത്രമെ സബ്സ്ക്രെെബ് ചെയ്യപ്പെട്ടുള്ളു. എൻഐഐയുടെ ഭാഗം 5 ശതമാനം സബ്സ്കെെബ് ചെയ്യപ്പെട്ടു. അവസാന ദിവസം ഐപിഒ 1.89 തവണ മാത്രമാണ് സബ്സ്കെെബ് ചെയ്യപ്പെട്ടത്. അവസാനം വിദേശ നിക്ഷേപ സ്ഥാപനങ്ങളും റീട്ടെയിൽ നിക്ഷേപകരും ഐപിഒ ഓവർസബ്‌സ്‌ക്രിപ്‌ഷനൻ ആക്കിമാറ്റി.

DateQIBNIIRetailTotal
Day 1Nov 8, 20210.060.020.780.18
Day 2Nov 9, 20210.460.051.230.48
Day 3Nov 10, 20212.790.241.661.89

അനുചിതമായ സമയം

ഒരു ഐപിഒയെ സംബന്ധിച്ചിടത്തോളം സമയമാണ് എല്ലാം. ഈ സീസണിലെ ഏറ്റവും അവസാനത്തെ ചുരുക്കം ചില ഐപിഒകളിൽ ഒന്നായിരുന്നു പേടിഎം ഐപിഒ. സർക്കാരുകൾ ധനസഹായം നൽകി കൊണ്ട് പണലഭ്യത ഉറപ്പുവരുത്തിയതാണ് ഐപിഒ ബുൾ റണ്ണിന് കാരണമായത്. പണലഭ്യതയുടെ പെട്ടന്നുള്ള ഒഴുക്ക് ഉയർന്ന അപകടസാധ്യതയുള്ള നിക്ഷേപങ്ങളിലേക്ക് ആളുകളെ എത്തിച്ചു. ഇതേതുടർന്ന് നിഫ്റ്റി, സെൻസെക്സ് എന്നിവ എക്കാലത്തെയും ഉയർന്ന നിലകെെവരിച്ചു. എല്ലാ പണവും വിപണിയിലേക്കും ഐപിഒയിലേക്കും മാറ്റപ്പെട്ടു. ഉയർന്ന മൂല്യത്തിൽ ഐപിഒ നടത്തികൊണ്ട് പേടിഎമ്മിന്റെ എതിരാളികൾ നിക്ഷേപകർക്ക് വമ്പൻ ലാഭം നേടി നൽകിയിരുന്നു. അതേസമയം നെെക്ക, സൊമാറ്റോ എന്നിവ സുഗമമായി വിൽപ്പന നടത്തിയപ്പോൾ പേടി ഐപിഒ എങ്ങനെ പരാജയപ്പെട്ടുവെന്ന ചോദ്യമാണ് ഉയരുന്നത്.

Nykaa IPO: അറിയേണ്ടതെല്ലാം എന്ന ലേഖനത്തിൽ ഞങ്ങൾ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സമീപകാലത്ത് വരുന്ന ഐപിഒകൾ എല്ലാം തന്നെ ഉയർന്ന മൂല്യത്തിലാണുള്ളത്. ഇത് വിപണിയിലെ ലിക്യുഡിറ്റി ഇല്ലാതെയാക്കി. നെെക്ക ഐപിഒയാണ് നവംബറിൽ ആദ്യമായി നടക്കുന്നത്. ഇത് കമ്പനിക്ക് നേട്ടമായേക്കാം. എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനി കുറഞ്ഞ സമയത്തിനുള്ളിലാണ് വളർച്ച കെെവരിച്ചത്.

ഭാവി എങ്ങനെ?

അനലിസ്റ്റുകൾ ഇതിനോട് അകം തന്നെ കമ്പനിയുടെ അമിത മൂല്യനിർണയത്തെ പറ്റി സൂചിപ്പിച്ചിരുന്നു. അമിതമായ മൂല്യമുള്ള ഐപിഒകൾക്ക് ബുൾ മാർക്കറ്റിൽ മാത്രമെ നിലനിൽക്കാൻ സാധിക്കുകയുള്ളു. എന്നാൽ കരടികൾ വരുമ്പോൾ ഈ ഓഹരികൾ എല്ലാം തന്നെ താഴേക്ക് വീണേക്കാം. കിഴിവുള്ള ലിസ്റ്റിംഗിലൂടെ കമ്പനിയെ വിപണി ശരിയായി വിലയിരുത്തി, തുടർന്ന് ഓഹരിയെ മീഡിയൻ മൂല്യനിർണ്ണയത്തിലേക്ക് വലിച്ചിഴച്ചു. വിപണി ഓഹരിയുടെ മികച്ച മൂല്യം എത്രയെന്ന് തീരുമാനിച്ചു കഴിഞ്ഞു. Macquarie എന്ന ഗവേഷണ സ്ഥാപനം അതിന്റെ ഏറ്റവും കുറഞ്ഞ റേറ്റിംഗ് ‘അണ്ടർ പെർഫോം’ കമ്പനിക്ക് നൽകിയിട്ടുണ്ട്.

നഷ്ടത്തിൽ പ്രവർത്തിക്കുന്ന കമ്പനിയാണെങ്കിലും, നഷ്ടവും ചെലവും നികത്താൻ പേടിഎമ്മിന് കഴിഞ്ഞു. കമ്പനി നഷ്ടത്തിൽ തുടരുമ്പോൾ, അതിന്റെ സാമ്പത്തിക വളർച്ചയും സ്ഥിരതയും അടുത്തിടെ ആരോഗ്യകരമായി കാണപ്പെട്ടിരുന്നു. കമ്പനിക്ക് ഒരു പ്രത്യേക ലിസ്റ്റഡ് എതിരാളികളില്ല. കമ്പനി പ്രവർത്തിക്കുന്ന എല്ലാ മേഖലകളിലും അവർക്ക് ഒരു എതിരാളികളുണ്ട്. ഈ അമിത വൈവിധ്യവൽക്കരണം മാതൃ വിഭാഗങ്ങളിലെ കമ്പനിയുടെ വളർച്ചയെ മുരടിപ്പിച്ചേക്കാം.

അമിത മൂല്യ നിർണയത്തിൽ പരാജയപ്പെട്ട ഐപിഒ എന്നത് നമ്മൾ മാർക്കറ്റ് സെെക്കിളിന്റെ കൊടുമുടിയിലാണുള്ളതെന്ന അപായ സൂചന നൽകുന്നു. അമിത മൂല്യനിർണയത്തിലൂടെ കമ്പനിയുടെ പ്രൊമോട്ടർമാർ പണം സമ്പാദിച്ചപ്പോൾ, റീട്ടെയിൽ നിക്ഷേപകർക്ക് വൻ നഷ്ടം നേരിട്ടു. അലോട്ട്‌മെന്റ് ലഭിച്ചവരോട് ഓഹരി വിറ്റഴിച്ചു കൊണ്ട് നഷ്ടം ബുക്ക് ചെയ്യാൻ വിശകലന വിദഗ്ധർ ഉപദേശിച്ചതായി ചില വാർത്താ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റീട്ടെയിൽ നിക്ഷേപകർ സമഗ്രമായ ഗവേഷണം നടത്തുകയും ഓഹരി വാങ്ങുന്നതിന് മുമ്പ് ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് ഈ സംഭവം ഒരിക്കൽ കൂടി ഓർമപ്പെടുത്തുകയാണ്.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement