കഴിഞ്ഞ മാസം മുതൽക്കെ ഇന്ത്യൻ ഓഹരി വിപണി ശക്തമായ ചാഞ്ചാട്ടത്തിന് വിധേയമാണ്. വിപണിക്ക് മേൽ ഏവരും ബെയറിഷ് മാനോഭാവമാണ് വച്ചുപുലർത്തുന്നത്.

ഒക്ടോബർ പകുതിയോടെ  എക്കാലത്തെയും ഉയർന്ന നിലയായ 18604.45 രേഖപ്പെടുത്തിയതിന് പിന്നാലെ സൂചിക 8,9 ശതമാനത്തിന്റെ പതനമാണ് രേഖപ്പെടുത്തിയത്. ഇന്ന് സൂചിക 2 ശതമാനത്തിന് മുകളിൽ നഷ്ടം രേഖപ്പെടുത്തി 17110 എന്ന നിലയിലേക്ക് വീണു. നിഫ്റ്റി ഫാർമ ഒഴികെയുള്ള സൂചികകൾ എല്ലാം തന്നെ നഷ്ടത്തിലാണുള്ളത്.


വിപണി ഇടിയാനുള്ള കാരണം എന്താണെന്നാകും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. ഇതിന് ഒരു കാരണം മാത്രമായി പറയാൻ സാധിക്കില്ല.
ഒന്നിലധികം കാരണങ്ങളാലാണ് വിപണിയിൽ കരടികൾ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നത്. ഇക്കാരണങ്ങൾ എന്തെല്ലാം ആണെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.

പുതിയ കൊവിഡ് വകഭേദം

പുതിയ വകഭേദം  കണ്ടെത്തി ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ B.1.1.529 എന്ന് വിളിക്കപ്പെടുന്ന ഈ വകഭേദത്തിന്, മ്യൂട്ടേഷനുകളിലൂടെ വളരെ അസാധാരണമായ രൂപമാണ് കൈവന്നിരിക്കുന്നത്.  അവയ്ക്ക് ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും കൂടുതൽ സംക്രമണം നടത്താനും സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. വാക്സിനുകളെ ശക്തമായി പ്രതിരോധിക്കാനും പുതിയ വകഭേദത്തിന് സാധിക്കുമെന്ന് അധികൃതർ പറയുന്നു.

ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഹോങ്കോംഗ് എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്ന് വരുന്നതോ വഴിയെ പോകുന്നതോ ആയ യാത്രക്കാരെ കർശനമായി പരിശോധിക്കാനും ഇന്ത്യൻ സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ബ്രിട്ടനും ഇസ്രായേലും ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി.

ട്രാവൽ, ഹോസ്പിറ്റാലിറ്റി ഓഹരികൾ ഇന്ന് നഷ്ടത്തിലാണ് കാണപ്പെടുന്നത്. ഇന്റർഗ്ലോബ് ഏവിയേഷൻ 7.5 ശതമാനവും, സ്‌പൈസ്‌ജെറ്റ് ലിമിറ്റഡ് 5.5 ശതമാനവും ഇടിഞ്ഞു. ഇന്ത്യൻ ഹോട്ടൽസ് ലിമിറ്റഡ് 7.4 ശതമാനവും ഇഐഎച്ച് ലിമിറ്റഡ് 4.4 ശതമാനവും, ലെമൺ ട്രീ ഹോട്ടൽസ് ലിമിറ്റഡ് 5.6 ശതമാനവും, ചാലറ്റ് ഹോട്ടൽസ് ലിമിറ്റഡ് -7.4 ശതമാനവും നഷ്ടം രേഖപ്പെടുത്തി. 

വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നു

മിക്ക യൂറോപ്യൻ രാജ്യങ്ങളും കൊവിഡ്  ബൂസ്റ്റർ വാക്സിനേഷൻ ഷോട്ടുകൾ വിപുലീകരിക്കുകയും ഒറ്റരാത്രികൊണ്ട് നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തു. കൊവിഡുമായി ബന്ധപ്പെട്ട് ഒരു ലക്ഷം മരണങ്ങളുടെ പരിധി കടന്നതിന് പിന്നാലെ ജർമ്മനി ലോക്ക്ഡൗൺ കർശനമാക്കി. സ്ലൊവാക്യയും രണ്ടാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ,  ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ വീണ്ടെടുക്കലിന്റെ വേഗത നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ടാണ്.

എഫ്ഐഐഎസ് ഓഹരികൾ വിറ്റഴിക്കുന്നു

നവംബറിൽ ഇക്വിറ്റി ക്യാഷ് മാർക്കറ്റിൽ 17,900 കോടി രൂപയുടെ നെറ്റ് ഔട്ട്ഫ്ലോയാണ് ഉണ്ടായത്.  ഏപ്രിൽ മുതൽ 87,000 കോടി രൂപയിലധികമായി പല സ്ഥാപനങ്ങളും ഏറ്റവും ഉയർന്ന നിലയിൽ ലാഭത്തിൽ ബുക്ക് ചെയ്തിട്ടുണ്ട്. നിരന്തരമായ വിൽപ്പന നിക്ഷേപകരുടെ ആവേശം കെടുത്തി. വൻതോതിലുള്ള ഉത്തേജനം കുറയ്ക്കാനും  പലിശ നിരക്ക് വർധിപ്പിക്കാനുമുള്ള യുഎസ് ഫെഡറൽ റിസർവിന്റെ പദ്ധതികളുടെ അടിസ്ഥാനത്തിലാണ് വിദേശ നിക്ഷേപകർ ലാഭം ബുക്ക് ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ നീക്കം യുഎസും ഇന്ത്യയും തമ്മിലുള്ള പലിശ നിരക്ക് വ്യത്യാസം കുറയ്ക്കും, ഇത് അവരെ ആകർഷകമാക്കും.

അടുത്തിടെ, ആഗോള ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്.എ “ഇന്ത്യൻ വിപണികളിൽ നിന്ന് ലാഭം ബുക്ക് ചെയ്യാനുള്ള സമയമാണിതെന്ന് വ്യക്തമാക്കിയിരുന്നു. കമ്പനികളുടെ മാർജിനുകളിൽ താഴോട്ട് സമ്മർദ്ദം ഉണ്ടാക്കുന്ന ഊർജ്ജത്തിന്റെ കുതിച്ചുചാട്ടവും വിശാലമായ ഇൻപുട്ട് വില സമ്മർദ്ദവും സംബന്ധിച്ച ആശങ്കകൾ ഉയർത്തി. ചെലവേറിയ മൂല്യനിർണ്ണയത്തെക്കുറിച്ചുള്ള ആശങ്കകളും സിഎൽഎസ്എ ഉയർത്തിക്കാട്ടിയുരുന്നു.

അതേസമയം, ആഭ്യന്തര നിക്ഷേപകർ നവംബറിൽ ഇതുവരെ 13,000 കോടി രൂപയുടെ ഓഹരികൾ വാങ്ങി, ഏപ്രിൽ മുതൽ നോക്കിയാൽ 69,000 കോടി രൂപയിലധികം നിക്ഷേപമാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ നടത്തിയിട്ടുള്ളത്. എഫ്.ഐഐഎസിന്റെ സഹായം ഇല്ലാതെ വിപണിയെ അധികകാലം പിന്തുണയ്ക്കാൻ ഡിഐഐഎസിന് സാധിക്കുകയില്ല.

ഇനി എന്ത്?

2020 മാർച്ചിന് ശേഷം നിഫ്റ്റി ഇതുവരെ ഒരു മാസവും  മുൻ മാസത്തെ താഴ്ന്ന നിലയ്ക്ക് താഴെയായി വ്യാപാരം അവസാനിപ്പിച്ചിട്ടില്ല. നിലവിലുള്ള(17100) നിലയ്ക്ക് താഴെയായി സൂചിക വ്യാപാരം അവസാനിപ്പിച്ചാൽ, 2020 മാർച്ചിന് ശേഷം ആദ്യമായി മുൻ മാസത്തെ താഴ്ന്ന നിലയേക്കാൾ താഴെയായി നിഫ്റ്റി ഇത്തവണ വ്യാപാരം അവസാനിപ്പിക്കും. ടെക്ക്നിക്കൽ അനാലിസിസ് വച്ച് നോക്കിയാൽ ഇത് അത്ര നല്ല സൂചനയല്ല നൽകുന്നത്. ഒരു വലിയ തിരുത്തലിന്റെ സൂചനയാണോ  ഇതെന്ന് കാത്തിരുന്ന് കാണാവുന്നതാണ്.

നിഫ്റ്റിയുടെ ഒരു മാസത്തെ ചാർട്ട്

നിങ്ങളുടെ പോർട്ട്‌ഫോളിയോയിൽ അടിസ്ഥാനപരമായി ശക്തമായ സ്റ്റോക്കുകൾ മാത്രം ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. നിങ്ങളുടെ സ്വിംഗ് പൊസിഷനുകളിൽ സ്റ്റോപ്പ് ലോസ് നിലനിർത്തുന്നതും ഉചിതമാണ്. നിങ്ങളുടെ ഹോൾഡിംഗുകളിലെ ക്രമരഹിതമായ സ്റ്റോക്കുകളിൽ നിന്ന് ലാഭം ബുക്ക് ചെയ്യുകയും നല്ല ഓഹരികളിൽ വീണ്ടും നിക്ഷേപിക്കുകയും ചെയ്യുക.

വിപണി ഇടിയാൻ മറ്റ് എന്തെങ്കിലും കാരണം ഉള്ളതായി നിങ്ങൾ കരുതുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement