ഇന്നുവരെ കണ്ടിട്ടില്ലാത്ത തരം തകർച്ചയാണ് ക്രിപ്‌റ്റോകറൻസികളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാണാനായത്. ബിറ്റ്കോയിൻ 32 ശതമാനവും ഇതേറിയം 40 ശതമാനവും ഡോഗ് കോയിൻ 41 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

ആഗോള നിക്ഷേപകർക്ക് ഒരു ട്രില്യൺ യുഎസ് ഡോളറാണ് ഈ  തകർച്ചയിൽ നഷ്ടമായത്. ഏകദേശം 73 ലക്ഷം കോടി രൂപ. എന്ത് കൊണ്ടാണ് ക്രിപ്റ്റോവിപണിയിൽ ഇത്തരത്തിൽ ഒരു ഇടിവ് ഉണ്ടായത്? ലോക നിക്ഷേപകർ ഈ വീഴച്ചയിൽ നിന്നും എങ്ങനെ കരകയറും? ക്രിപ്‌റ്റോകറൻസികളുടെ ഭാവി എന്താകും? തുടങ്ങിയ ചോദ്യങ്ങൾക്കാണ്  മാർക്കറ്റ്ഫീഡ് ഇന്ന്  ഉത്തരം നേടുന്നത്.

എന്ത് കൊണ്ടാണ് ക്രിപ്റ്റോ വിപണി തകർന്നത്?

ക്രിപ്പ്റ്റോകറൻസികളുടെ വില അമിതമാകുമോ എന്ന ഭയവും, എലോൺ മസ്ക്കിന്റെ ട്വീറ്റുകളും, ക്രിപ്റ്റോകറൻസികൾക്ക് മേൽ ചെെന ഏർപ്പെടുത്തിയ നിയന്ത്രണവുമാണ് ചുരുക്കി പറഞ്ഞാൽ വിപണി ഇടിയാൻ കാരണമായത്. 

  • കഴിഞ്ഞ ഒരു വർഷത്തിൽ ലോകമെമ്പാടുമുള്ള ക്രിപ്റ്റോകറൻസികൾ മികച്ച നേട്ടം കൊയ്യ്തു. ബിറ്റ്കോയിൻ 400 ശതമാനവും ഇതേറിയം 1300 ശതമാനവും നേട്ടം കെെവരിച്ചു. വിപണിയിലേക്ക് കടന്ന് വന്ന ഡോഗ് കോയിൻ ഒരു മാസം കൊണ്ട് ഇരട്ടിയായി ഉയർന്നു. മറ്റു ചെറിയ ക്രിപ്റ്റോകറൻസികളും ഐസിഒ ചെയ്തു കൊണ്ട് വിപണിയുടെ ഭാഗമായി. ഐ.പി.ഒക്ക് സമാനമായി ക്രിപ്റ്റോ വിപണിയുടെ ഭാഗമാകാൻ നടത്തുന്നതാണ് ഐസിഒ അഥവ പ്രാരംഭ കോയിൻ വിൽപ്പന. ഇക്കാലയളവിൽ ക്രിപ്റ്റോകറൻസികൾ സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുകയും ചെയ്തു. പ്രമുഖ നിക്ഷേപ സ്ഥാപനങ്ങൾ വരെ ബിറ്റ്കോയിനിൽ നിക്ഷേപം നടത്താൻ ആരംഭിച്ചു. ഇതോടെ  ബിറ്റ്കോയിൻ ശക്തമായ മുന്നേറ്റം കാഴ്ചവച്ച് ഉയർന്ന നില കെെവരിച്ചു. വിപണി വളരെ വലിയ ഉയരത്തിൽ നിൽക്കുന്നതിനാൽ തന്നെ ഏവരിലും ഭീതി ഉടലെടുത്തിരുന്നു.
  • ഡോഗ് കോയിനുമായി ബന്ധപ്പെട്ട് എലോൺമസ്ക് ചില ട്വീറ്റുകൾ പുറത്തുവിട്ടിരുന്നു. ഇതിന് മുമ്പ് വരെ മുകളിലേക്ക് കത്തിക്കയറി കൊണ്ടിരുന്ന ഡോഗ് കോയിൻ പിന്നീട് താഴേക്ക് വീണു. ക്രിപ്റ്റോ കറൻസികളെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് മസ്ക്. അദ്ദേഹത്തിന്റെ കമ്പനിയായ ടെസ്ലയ്ക്ക് ബിറ്റ്കോയിനിൽ നിക്ഷേപമുണ്ട്. ബിറ്റ്‌കോയിനിൽ പേയ്‌മെന്റ് സ്വീകരിക്കാൻ ഒരുങ്ങുന്നതായും കമ്പനി അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഈ തീരുമാനം മാറ്റി. ബിറ്റ്കോയിൻ ഖനനത്തിന് ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള വൈദ്യുതി ആവശ്യമാണെന്നും ഇത്  പരിസ്ഥിതിക്ക്  സുസ്ഥിരമാകില്ലെന്നും മസ്ക് പറയുന്നു. ഇത് സംബന്ധിച്ച അദ്ദേഹത്തിന്റെ ട്വീറ്റും ടെസ്ലയുടെ പിൻമാറ്റവുമാണ് ക്രിപ്റ്റോ കറൻസിയുടെ പതനത്തിന് കാരണമായത്.

  • ക്രിപ്റ്റോകറൻസികളുടെ വീഴ്ചയ്ക്കുള്ള മറ്റൊരു പ്രധാന  കാരണമെന്നത് ചെെന ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന, നാഷണൽ ഇന്റർനെറ്റ് ഫിനാൻസ് അസോസിയേഷൻ ഓഫ് ചൈന, ചൈന ബാങ്കിംഗ് അസോസിയേഷൻ, പേയ്‌മെന്റ് ആൻഡ് ക്ലിയറിംഗ് അസോസിയേഷൻ ഓഫ് ചൈന എന്നിവർ  ക്രിപ്റ്റോ കറൻസികളുടെ വ്യാപാരം പൂർണ്ണമായും നിയന്ത്രിക്കുന്നതിനായി  സംയുക്തമായി ഒരു പ്രസ്താവന പുറത്തിറക്കി. ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട് നിലവിൽ  ട്രേഡിംഗ്, ഇൻഷുറൻസ്, ഡെറിവേറ്റീവ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനിളെയും നിരോധിക്കും. പ്രാരംഭ നാണയ ഓഫറുമായി ക്രിപ്റ്റോ ഖനനം ചെയ്യുന്നതിനും 2017 ൽ ചൈന നിരോധനം ഏർപ്പെടുത്തിയിരുന്നു. 
     

കഴിഞ്ഞ  മാസം പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ഡെപ്യൂട്ടി ഗവർണർ ലി ബോ ക്രിപ്റ്റോകറൻസി ഒരു ബദൽ നിക്ഷേപ മാർഗമാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചെെനയുടെ അപ്രതീക്ഷിത നീക്കമെന്നതും ആശ്ചര്യം ഉയർത്തുന്നു. ക്രിപ്റ്റോകറൻസികളിലെ ഊഹകച്ചവടം സാധാരണക്കാരന്റെ സാമ്പത്തിക ക്രമത്തെ  ബാധിക്കുന്നുവെന്ന് ആരോപിച്ചാണ് ചെെനയുടെ നടപടി.

കെെവശം വയ്ക്കണോ വിറ്റ് ഒഴിവാക്കണോ?

മറ്റേതൊരു സെക്യൂരിറ്റിയെ പോലെയും ക്രിപ്റ്റോകറൻസിയും താഴ്ന്ന  വിലയിൽ വാങ്ങുക എന്ന തത്വം പിന്തുടരുന്നു. ഇതിനാൽ തന്നെ നല്ല ഒരു നിക്ഷേപകൻ ക്രിപ്പ്റ്റോയുടെ വില ഇടിയുമ്പോൾ കുറഞ്ഞ വിലയ്ക്ക്  കൂടുതൽ കറൻസികൾ വാങ്ങും. ഇത് തന്നെ ക്രിപ്പ്റ്റോ വിപണിയുടെ  പതനത്തിന്  ശേഷം സംഭവിക്കും.

“സ്റ്റോക്ക് അഥവ  ക്രിപ്റ്റോ ആകട്ടെ, വില കുറയും തോറും അത് വീണ്ടും ഉയരുമെന്ന പ്രതീക്ഷയിൽ വീണ്ടും വീണ്ടും ആവറേജ് ചെയ്യുകയോ കൂടുതൽ വാങ്ങുകയോ ചെയ്യുന്നു. ഇത് കൂടുതലായും റീട്ടെയിൽ നിക്ഷേപകരിൽ കണ്ടുവരുന്ന കാര്യമാണ്. വില ശരാശരിയായി കുറയ്ക്കാൻ ഇത് സഹായിക്കുമെങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ ഇത് പരാജയമാണെന്ന് കാണാം.” സീറോഡ സഹസ്ഥാപകൻ നിഖിൽ കമ്മത്ത് ട്വീറ്റ് ചെയ്തു.  എനിക്ക് ക്രിപ്‌റ്റോയുമായി പരിജ്ഞാനമില്ല,  എന്നാൽ  നിക്ഷേപത്തിനുള്ള നിയമങ്ങൾ എല്ലാം  ഒന്നുതന്നെയാണ്. അപകട സാധ്യത കൂടുതലാണേൽ നിക്ഷേപത്തിന്റെ ശതമാനം കുറയ്ക്കുകയും ആവറേജ് ചെയ്യാതിരിക്കുകയും ചെയ്യുക.

ടെസ്ലയുടെ പിൻമാറ്റവും ചെെന ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമാണ് ക്രിപ്റ്റോ വിപണി കൂപ്പുകുത്താൻ കാരണമായത്. നിലവിലെ സാഹചര്യത്തിൽ നിക്ഷേപകർ ഒരിക്കലും ശുഭാപ്തിവിശ്വാസിയോ അശുഭാപ്തിവിശ്വാസിയോ ആകരുത്. വ്യാപാരത്തിന്റെ അടിസ്ഥാന നിയമങ്ങളിൽ ഉറച്ചുനിൽക്കുകയാണ് ഈ ഘട്ടത്തിൽ വേണ്ടത്. ക്രിപ്‌റ്റോകറൻസികളുടെ  അപകടസാധ്യത വർദ്ധിക്കുമ്പോൾ അവയുടെ  എക്‌സ്‌പോഷർ കുറയുന്നു. പിന്നീട്  കൂടുതൽ സ്ഥിരത കൈവരിക്കുന്തോറും എക്‌സ്‌പോഷർ  വർദ്ധിക്കുന്നതായും കാണാം. നിങ്ങളുടെ പോർട്ട്ഫോളിയോയിൽ ഏറെയും ക്രിപ്റ്റോ ആണെങ്കിൽ ഇത്തരത്തിൽ ഒരു തകർച്ചമതിയാകും നിങ്ങളുടെ സമ്പത്തിന്റെ വലിയ ഒരു ശതമാനവും ഇല്ലാതെയാക്കാൻ.

മോശം ബാങ്കുകൾക്കുള്ള 30,600 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടിക്ക് മന്ത്രിസഭ അംഗീകാരം മോശം വായ്പകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് (ബാഡ് ബാങ്ക്) നൽകുന്ന സുരക്ഷാ രസീതുകൾക്ക് 30,600 കോടി മൂല്യമുള്ള സർക്കാർ ഗ്യാരണ്ടി നൽകാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. എൻഎആർസിഎൽ ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളിൽ നിന്ന് നിഷ്ക്രിയ ആസ്തികൾ കൂട്ടിച്ചേർക്കുകയും വിനിയോഗിക്കുകയും ഒഴിവാക്കുകയും  ചെയ്യും. മോശം വായ്പകൾക്കായി മൂല്യത്തിന്റെ 15 ശതമാനം വരെ ബാഡ് ബാങ്ക് പണമായി നൽകും. 85 […]
ഇന്നത്തെ വിപണി വിശകലനം കാളകൾക്കൊപ്പം മുന്നേറ്റം തുടർന്ന് നിഫ്റ്റി, സൂചിക എക്കാലത്തെയും പുതിയ ഉയർന്ന നില കെെവരിച്ചു. 17552 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി 17500ൽ സപ്പോർട്ട് രേഖപ്പെടുത്തി. ഇന്നലെ പ്രതിരോധ രേഖയായി നിന്നിരുന്ന 17500 ഇന്ന് സപ്പോർട്ട് ആയി നിലകൊണ്ടു.  ഇവിടെ നിന്നും സാവധാനം തിരികെ കയറിയ സൂചിക ദിവസത്തെ ഉയർന്ന നില മറികടന്നു. അവസാന നിമിഷം ശക്തി കെെവരിച്ച സൂചിക 17600 മറികടന്ന് മുന്നേറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 110 […]
സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്  (ZEEL) ഓഹരി ചൊവ്വാഴ്ച 40 ശതമാനം കത്തിക്കയറി 261.55 എന്ന ഉയർന്ന നില രേഖപ്പെടുത്തിയിരുന്നു. അതേ ദിവസം കമ്പനിയുടെ സഹോദര സ്ഥാപനങ്ങളായ Dish TV (+9.8%), Zee Media (+4.5%), Zee Learn (+19.6%) എന്നിവയും നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. സീൽ ഓഹരിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി അരങ്ങേറുന്ന നടകീയ രംഗങ്ങളും അതിന് പിന്നാലെ കാരണങ്ങളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  ഐഐഎഎസ് ഉയർത്തിയ ആശങ്ക സെപ്റ്റംബർ 10ന്  പ്രോക്സി […]

Advertisement