ഇന്നത്തെ വിപണി വിശകലനം

ആഗോള വിപണിയെ പിന്തുടർന്ന് എക്കാലത്തെയും റിക്കാഡ് നിലയിൽ  (14734) തുറന്ന   നിഫ്റ്റി ഏവരെയും ഞെട്ടിച്ചു കൊണ്ട് വലിയ മുന്നേറ്റമാണ് കാഴ്ചവച്ചത്. എന്നൽ  ഉച്ചയ്ക്ക് രണ്ട് മണിയോടെ സൂചിക ശക്തമായി താഴേക്ക് വീഴാൻ തുടങ്ങി. രാവിലെ നേടിയ  250 പോയിന്റുകളും നിമിഷ നേരം കൊണ്ട് തന്നെ നഷ്ടമായി 14590 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.  

32746 ൽ തുറന്ന ബാങ്ക് നിഫ്റ്റയും സൈഡ് വേ ട്രെൻഡ് തുടർന്ന ശേഷം പിന്നീട് മറ്റു സൂചകകൾക്ക് ഒപ്പം താഴേക്ക് വീണു. 32000ത്തിൽ സപ്പോർട്ടെടുത്ത ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസത്തെക്കാൾ 356 പോയിന്റ് താഴെയായി 32186 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലയിലുമുള്ള സൂചികകൾ  നേരിയ നഷ്ടത്തിൽ  ചുവന്ന നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ വിപണിയിൽ വലിയ ഒരു ഗ്യാപ്പ് അപ്പ് ഉണ്ടായിട്ടാണ്  ഇത് സംഭവിച്ചതെന്ന് ഓർക്കുക.

യൂറോപ്യൻ വിപണികൾ എല്ലാം തന്നെ  ഫ്ലാറ്റായിട്ടാണ് വ്യാപാരം നടത്തുന്നത്. എല്ലാ ഏഷ്യൻ വിപണികളും പച്ച നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

പ്രധാനവാർത്തകൾ

നിഫ്റ്റിയുടെ ചാർട്ടിലേക്ക് നോക്കിയാൽ 1:30 ഓടെയാണ്  സൂചിക എക്കാലത്തെയും ഉയർന്ന നില കെെവരിച്ചത്. ഇതിന് പിന്നാലെ തന്നെ എല്ലാ സൂചികകളും താഴേക്ക് വീഴാൻ തുടങ്ങി. 2 മണിയോടെ ശക്തമായ ഒരു പതനാത്തിനാണ് സൂചിക സാക്ഷ്യം വഹിച്ചത്. 1:30ക്ക് തുറന്ന യൂറോപ്യൻ വിപണിയിൽ കാര്യമായ കുതിച്ചുകയറ്റം ഉണ്ടാകാതിരുന്നത് നിങ്ങൾ ശ്രദ്ധിച്ചിരുന്നേൽ തീർച്ചയായും നിങ്ങൾക്ക് നിഫ്റ്റിയുടെ ഈ പതനം മുൻകൂട്ടി കാണാനാകുമായിരുന്നു.

എക്കാലത്തെയും ഉയർന്ന നിലയിലെത്തി അസ്ഥിരമായി തുടർന്ന നിഫ്റ്റി പിന്നീട് ശക്തമായി താഴേക്ക് വീഴുകയായിരുന്നു. നിഫ്റ്റിയുടെ പതനം വിപണിയിലെ ഓരോ ഓഹരികളേയും താഴേക്ക് കൊണ്ട് പോയി. പല ഓഹരികളും ചിട്ടുകൊട്ടാരം പോലെ നിഫ്റ്റിക്കൊപ്പം തകർന്നു വീണു.

റിസൾട്ടുകൾ വന്നതിന് പിന്നാലെ BajFinance , BajFinserv എന്നീ കമ്പനികൾ  വിപണിയിൽ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. ഇരു കമ്പനികളും ഇന്ന്  നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം നേടി.

Bajaj Autoയുടെ പ്രതിവർഷ  അറ്റാദായം  23 ശതമാനം വർധിച്ച്  1,560 കോടി രൂപയായി ഉയർന്നു. ഇതോടെ കമ്പനിയുടെ ഓഹരിയിൽ വൻ ഉയർച്ച രേഖപ്പെടുത്തി. Royal Enfield  നിർമാതാക്കളായ  Eicher റിന്റെ ഓഹരികളും നേട്ടം കെെവരിച്ചു.

കാർഷിക നിയമങ്ങളിൽ സ്റ്റേ വരികയും ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള കരാറിന് അനുമതി ലഭിക്കുകയും ചെയ്തതോടെ Reliance ഓഹരികളിലെ കുതിച്ചുകയറ്റം പുനരാരംഭിച്ചു.

Tata Motors ഇന്നും വലിയ രീതിയിലുള്ള നേട്ടം കെെവരിച്ചു . ദിവസത്തെ ഏറ്റവും ഉയർന്ന നിലയായ 299 രൂപയിൽ  ഓഹരി വിലയെത്തി.

ഇന്ത്യയുടെ ഗ്യാസ് ഉത്പാദനം വർദ്ധിക്കുമെന്ന കണക്കുകൂട്ടലിനിടയിൽ ONGC ഓഹരികൾ 4.2 ശതമാനം താഴേക്ക് വീണു. വിതരണ കമ്പനികളുടെ ഓഹരിയിലും വൻ ഇടിവ് രേഖപ്പെടുത്തി. GAIL 3  ശതമാനവും IGL 5 ശതമാനവും  MGL 4 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഈ കമ്പനികൾ നിഫ്റ്റിയുടെ top  losers പട്ടികയിലേക്ക് തള്ളപെട്ടു.

പ്രതീക്ഷയ്ക്ക് വിരുദ്ധമായി ഫലം വന്നതിന് പിന്നാലെ
Bandhan Bank ന്റെ ഓഹരികൾ   നാല് ശതമാനം ഇടിഞ്ഞു.

ഏഷ്യൻ പെയിന്റ്‌സ് അറ്റാദായത്തിൽ 62 ശതമാനം വർധനവ് രേഖപ്പെടുത്തി. ലാഭം  1,265 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ ഏതാനും  മാസങ്ങളായി  ഓഹരിയിൽ  അതിശയകരമായ റാലിയാണ് നടക്കുന്നത്. Indigo Paints IPO നാളെ അവസാനിക്കും. നിങ്ങൾ ഐ.പി.ഒയ്ക്ക് അപേക്ഷിച്ചിട്ടുണ്ടോ?

വിപണി മുന്നിലേക്ക്

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പരീക്ഷണ ലാബിൽ തീപിടുത്തമുണ്ടായെങ്കിലും ഇത്  വാക്‌സിനുകളെ ബാധിച്ചിട്ടില്ല. ഈ കെട്ടിടം ഇപ്പോഴും നിർമാണ ഘട്ടത്തിലാണുള്ളത്. ഇതാകുമോ നിഫ്റ്റിയുടെ പതനത്തിന് കാരണം ?

ജോ ബെെഡനും കമലാ ഹാരിസും സത്യപ്രതിജ്ഞാ ചൊല്ലി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ യു.എസ് വിപണിൽ വൻ മുന്നേറ്റമുണ്ടായി. എല്ലാം ശുഭമായി അവസാനിച്ചത് വിപണിയിൽ കൂടുതൽ പ്രതീക്ഷ നൽകുന്നു.

വിപണി അസ്ഥിരമായി നിന്നിരുന്ന ഒരു ദിവസമായിരുന്നു ഇന്ന്. യുണിയൻ ബജറ്റ് പ്രഖ്യാപിക്കുന്ന ഫെബ്രുവരി 1ന് സമാനമായ അസ്ഥിരത നമ്മുക്ക് പ്രതീക്ഷിക്കാം.

നിഫ്റ്റി വീണതിന് പിന്നാലെ  യൂറോപ്യൻ വിപണികൾ
അസ്ഥിരമായി തുടർന്ന സാഹചര്യത്തിൽ ആഗോള വിപണിയിലെ ചലനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. 

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement