സമീപകാലത്തായി ഇന്ത്യയിലെ പ്രധാനപെട്ട ടയർ ഓഹരികളിൽ ശക്തമായ കുതിച്ചുകയറ്റമാണ് കാണാനാകുന്നത്. ജെ.കെ ടയറുകളുടെ ഓഹരികളിൽ 23 ശതമാനത്തിൽ അധികം വർദ്ധനവാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ലിൽ രേഖപ്പെടുത്തിയത്. അതേസമയം എം.ആർ.എഫ് എക്കാലത്തെയും ഉയർന്ന റിക്കാഡ് രേഖപ്പെടുത്തി 96,400 വരെയെത്തി. CEAT  ഓഹരികൾ രണ്ട് വർഷം കൊണ്ട് 1535 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തു. ടയർ മേഖലയിൽ കാണുന്ന ഈ കുതിച്ചു കയറ്റത്തിന് പിന്നിലെ കാരണങ്ങൾ അറിയാം.

മികച്ച ക്യ 3 ഫലങ്ങളിലുള്ള പ്രതീക്ഷ

രാജ്യത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ  ഓട്ടോമൊബെെൽ മേഖലയിൽ ശക്തമായ കുതിച്ചുകയറ്റമാണ് കാണാനായത്. പൊതുഗതാഗതം ഒഴിവാക്കിയ ജനങ്ങൾ സ്വകാര്യ വാഹനങ്ങൾ വാങ്ങാൻ ആരംഭിച്ചതാണ് ഈ കുതിച്ചുകയറ്റത്തിന് പിന്നിലെ പ്രധാന കാരണം. ഉത്സവകാലം അടുത്തതോടെ വാഹന നിർമ്മാണ കമ്പനികൾ  കൂടുതൽ വാഹനങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചു. ഒക്ടോബർ- ഡിസംബർ  കാലയളവിൽ പുതിയ വാഹനങ്ങളുടെ ബുക്കിംഗിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ വാഹന നിർമ്മാണ കമ്പനികളിൽ നിന്നും ഇന്ത്യയിലെ ടയർ കമ്പനികൾക്ക് അനേകം ഓഡറുകൾ ലഭിച്ചു തുടങ്ങി.

ക്യൂ 3 കാലഘട്ടത്തിൽ ഇരു ചക്രവാഹനങ്ങളുടെയും കൃഷി ആവശ്യങ്ങൾക്കായുള്ള  വാഹനങ്ങളുടെയും ആവശ്യകതയേറി വന്നു.
ഇതോടെ ഈ മേഖലയിലുള്ള കമ്പനികൾ ആവശ്യനുസരണം വാഹനങ്ങളുടെ നിർമാണവും വർദ്ധിപ്പിച്ചു. ഇതിനൊപ്പം കമ്പനികൾ രാജ്യത്തെ തങ്ങളുടെ വിതരണ ശൃംഖലയും  വിപുലീകരിച്ചു. ഈ കാരണങ്ങളാൽ ക്യൂ 3 ഫലങ്ങൾ പുറത്തുവരുമ്പോൾ ടയർ കമ്പനികൾ മികച്ച പ്രകടനം കാഴ്ചവയക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു. 

ക്യൂ 3യിലെ  സാമ്പത്തിക  വളർച്ച

CEAT Ltd   ഡിസംബറിലെ അറ്റാദായത്തിൽ    പ്രതിവർഷം
150 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ലാഭം 132 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ  ടയർ നിർമ്മാണ കമ്പനിയുടെ വരുമാനം  പ്രതിവർഷം 2221 കോടി രൂപയായി ഉയർന്നു. ക്യൂ 3 ഫലങ്ങൾ പ്രകാരം കമ്പനി മികച്ച പ്രകടനാമാണ് കാഴ്ചവച്ചത്.

JK Tyre & Industries Ltd 
പതിമടങ്ങ്  വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ കമ്പനിയുടെ അറ്റാദായം 230.46 കോടി രൂപയായി ഉയർന്നു. FY20യുടെ മൂന്നാം പാദത്തിൽ കമ്പനി 10.27 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കമ്പനികളുടെ പ്രവർത്തനങ്ങളിൽ നിന്നുമുള്ള ഏകീകൃത വരുമാനം പ്രതിവർഷം  21.7 ശതമാനം ഉയർന്ന് 2769 രൂപയായി.  പാസഞ്ചർ, പബ്ലിക്ക്,കാർഷിക  വാഹനങ്ങളുടെ  ആവശ്യകത വർദ്ധിച്ചതാണ് കമ്പനിയുടെ നേട്ടത്തിന് കാരണമായത്.

Apollo Tyres, MRF, Balkrishna Industries തുടങ്ങിയ കമ്പനികളുടെ ക്യൂ 3 ഫലങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. വിൽപ്പന വർദ്ധിച്ച സാഹചര്യത്തിൽ ഈ കമ്പനികൾ എല്ലാം തന്നെ ശക്തമായ വളർച്ച കെെവരിക്കുമെന്നാണ്  കരുതപ്പെടുന്നത്. 

ടയറുകൾ  ഇറക്കുമതി  ചെയ്യുന്നതിന്  വിലക്ക് ഏർപ്പെടുത്തി സർക്കാർ

ഇന്ത്യൻ ടയർ മേഖല നേരിട്ടുവന്നിരുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ  ഒന്നായിരുന്നു വിദേശ രാജ്യങ്ങളിൽ നിന്നുള്ള ടയറുകളുടെ ഇറക്കുമതി. ബസ്,ട്രക്ക് എന്നിവയ്ക്ക് ആവശ്യമായ 40 ശതമാനം  ടയറുകളും  (TBR) ചെെനയിൽ നിന്നാണ് ഇറക്കുമതി
ചെയ്തിരുന്നത്.  രാജ്യത്തിന് ആവശ്യമായ മുഴുവൻ ടയറുകളുടെയും മൂന്നിലൊന്ന് ചെെനയിൽ നിന്നായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്.

കാറുകൾ, ബസുകൾ, ലോറികൾ, മോട്ടോർ ബെെക്കുകൾ
എന്നിവയിൽ ഉപയോഗിക്കുന്ന പുതിയ ന്യൂമാറ്റിക് ടയറുകൾ ഇറക്കുമതി ചെയ്യുന്നതിന് 2020 ജൂണിൽ രാജ്യം നിയന്ത്രണം ഏർപ്പെടുത്തി. ഇത്തരം ടയറുകൾ എല്ലാം തന്നെ  restricted പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ വിദേശ രാജ്യങ്ങളിൽ നിന്നും ടയർ ഇറക്കുമതി ചെയ്യാൻ  ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റെ (DGFT)  അനുമതി ആവശ്യമായി. ചെെന പോലെയുള്ള രാജ്യങ്ങളിൽ നിന്നുള്ള അനാവശ്യ  ഇറക്കുമതികൾ തടയുന്നതിന് ഇത് സഹായകരമായി.

കൊവിഡ് പ്രതിസന്ധിയിൽ താളം തെറ്റി നിന്നിരുന്ന ഓട്ടോ മേഖലയ്ക്ക് വലിയ രീതിയിലുള്ള കെെതാങ്ങാണ് ഇതിലുടെ ലഭിച്ചത്. ഇന്ത്യയിലെ ടയർ വ്യവസായം പ്രതീക്ഷിച്ചതിലും മികച്ച ആഭ്യന്തര ഉത്പാദനം നടത്തുന്നുവെന്നും രാജ്യത്തു നിന്നുള്ള കയറ്റുമതി വർദ്ധിച്ചതായും  ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ചെയർമാൻ (ATMA) കെ.എം. മമ്മൻ പറഞ്ഞു.

സർക്കാർ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ആഭ്യന്തര ഉത്പാദകർക്ക് ഏറെ പ്രചോദനം നൽകി. ഇതോടെ ഇന്ത്യൻ വാഹന നിർമാണ കമ്പനികളിൽ നിന്നും   മുൻ മാസങ്ങളിലേക്കാൾ കൂടുതൽ ഓഡറുകൾ CEAT,  MRF, and Apollo Tyres എന്നീ കമ്പനികൾക്ക് ലഭിച്ചു തുടങ്ങി.  ഉദാഹരണത്തിന് ഇറ്റാലിയൻ കമ്പനിയായ Pirelli
Tyresൽ നിന്നും  Interceptor 650നായി ടയറുകൾ വാങ്ങിയിരുന്ന  Royal Enfield  ഇപ്പോൾ   CEAT tyresൽ നിന്നാണ് ടയറുകൾ വാങ്ങുന്നത്. നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ ഫ്രഞ്ച് വാഹന ടയർ നിർമാണ കമ്പനി ഇന്ത്യയിലേക്ക് ടയറുകൾ ഇറക്കുമതി ചെയ്യില്ലെന്ന് കാണിച്ച്  ഡീലർമാർക്ക് കത്തു നൽകി. അതേസമയം കയറ്റുമതി നിയന്ത്രണത്തിൽ മാറ്റം വരുത്തുന്നതിനായി കാത്തിരിക്കുകയാണ് വിദേശ കമ്പനികൾ.

മുന്നിലേക്ക് 

ഇന്ത്യൻ ടയർ മേഖലയിലുള്ള ഈ പോസിറ്റീവ് വികാരം തന്നെയാണ് CEAT, Goodyear India,  MRF എന്നിവയുടെ മുന്നേറ്റത്തിന് കാരണമായത്.  ഫ്ലിപ്പ്കാർട്ട് മുൻ സി.ഇ.ഒ JK Tyre ടയറിന്റെ 1.34 ശതമാനം ഓഹരികൾ വാങ്ങിയതും ഓഹരി വിലയുടെ കുതിച്ചുകയറ്റത്തിന് കാരണമായി.   

മറ്റു ടയർ കമ്പനികളുടെ ക്യൂ 3 ഫലം വരാനിരിക്കെ ടയർ സ്റ്റോക്കുകളിൽ ഇനിയും ശക്തമായ ഒരു മുന്നേറ്റം കണ്ടേക്കാം. കാരണം ഈ ഓഹരികൾ എല്ലാം തന്നെ ടാറ്റാ മോട്ടോർസിന് സമാനമായി  മുൻ കാലങ്ങളിലെ ഉയർച്ച കെെവരിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഈ കമ്പനികളുടെ എല്ലാം തന്നെ  നല്ല ഫലങ്ങൾ പുറത്തുവരുമെന്ന്  പ്രതീക്ഷിക്കാം.

സർക്കാർ വിദേശ ടയർ കമ്പനികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ആഭ്യന്തര കമ്പനികൾക്ക്  ഏറെ കച്ചവടം ലഭിച്ചു. എന്നാൽ നിയന്ത്രണം വന്നതോടെ വിദേശ ടയർ കമ്പനികൾ ഇന്ത്യൻ വിപണിയിൽ നിന്നും  ഇല്ലാതാകുന്നതാണ്  കാണാനാകുന്നത്. ഇതോടെ ആഭ്യന്തര കമ്പനികൾ ടയർ വില വർദ്ധിപ്പിച്ചു. പിന്നാലെ റബ്ബറിന്റെ വില കൂടി. ടയറുകളുടെ ആവശ്യകത വർദ്ധിക്കുകയും വിദേശ കമ്പനികൾ വിപണി ഒഴിയുകയും ചെയ്തതോടെ
കമ്പനികൾ ലാഭം കൊയ്യാൻ തുടങ്ങി. ഇത് ദീർഘ കാലയളവിൽ ആർക്കാണ് നഷ്ടം വരുത്തിവയ്ക്കുക? അതേ നമ്മുക്ക് തന്നെ, നമ്മൾ ഉപഭോക്താക്കൾക്ക് തന്നെ. എന്നാൽ ഓഹരി വിപണിയുടെ ഭാഗമായി നിൽക്കുന്നവർക്ക് ഇതിലൂടെ നേട്ടമുണ്ടായേക്കാം.  നിങ്ങൾക്ക് ഈ റായിലുടെ ഭാഗമാകാൻ കഴിഞ്ഞുവോ  ? കമന്റ് ചെയ്തു അറിയിക്കുക.

സ്പെഷ്യാലിറ്റി സ്റ്റീൽ ഉത്പാദനത്തിനായി 6322 കോടി രൂപയുടെ പിഎല്‍ഐ പദ്ധതിക്ക് കേന്ദ്രാനുമതി രാജ്യത്ത് സ്പെഷ്യാലിറ്റി സ്റ്റീല്‍ ഉത്പാദനത്തിനായുള്ള 6322 കോടി രൂപയുടെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്  പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. 40,000 കോടി രൂപയുടെ അധിക നിക്ഷേപവും 25 മെട്രിക് ടണ്‍ ശേഷി വര്‍ധിപ്പിക്കാനും പദ്ധതി സഹായിക്കുമെന്ന് കരുതപ്പെടുന്നു. ഇത് സ്റ്റീൽ കയറ്റുമതി വർദ്ധിപ്പിക്കുകയും ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറയ്ക്കുകയും ചെയ്യും. ഹിന്ദുസ്ഥാൻ യൂണിലിവർ ക്യു 1 ഫലം, അറ്റാദായം 9.6 ശതമാനം വർദ്ധിച്ച് 2061 […]
ഇന്നത്തെ വിപണി വിശകലനം ആഗോള വിപണികൾ നേട്ടം കെെവരിച്ചതിന് പിന്നാലെ തിരികെ കയറി നിഫ്റ്റി. ഗ്യാപ്പ് അപ്പിൽ 15,746 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 80 പോയിന്റുകൾ മുകളിലേക്ക് കയറിയ സൂചിക 15810-825 എന്നിവിടെ സമ്മർദ്ദം നേരിട്ടു. ഉച്ചയോടെ താഴേക്ക് വീണ സൂചിക വിപണി അടയ്ക്കുന്നതിന് മുമ്പായി ശക്തമായ തേരോട്ടം കാഴ്ചവച്ച് ദിവസത്തെ ഏറ്റവും ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 192 പോയിന്റുകൾ/ 1.23 ശതമാനം […]
ഇന്ത്യയുടെ സമഗ്രവികസനത്തിന്റെ  പ്രധാന പങ്കുവഹിച്ച കമ്പനിയാണ് 80 വർഷത്തിലേറെ പാരമ്പര്യമുള്ള ലാർസൻ ആന്റ് ട്യൂബ്രോ ലിമിറ്റഡ്.  രണ്ടാം ലോകമഹായുദ്ധസമയത്ത് രണ്ട് ഡാനിഷ് എഞ്ചിനിയേഴ്സ് സ്ഥാപിച്ച എൽ ആന്റ് ടി ലോകത്തിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ്, നിർമ്മാണ കമ്പനികളിലൊന്നായി വളർന്ന് പന്തലിച്ചു. ദേശീയപാതകൾ, വിമാനത്താവളങ്ങൾ, മെട്രോകൾ, ഫാക്ടറികൾ, ന്യൂക്ലിയർ റിയാക്ടറുകൾ, പവർ പ്ലാന്റുകൾ, പ്രതിരോധ ഉപകരണങ്ങൾ എന്നിവ കമ്പനി നിർമിച്ചുവരുന്നു. എല്ലാ മാസവും ആയിരം കോടിയിൽ ഏറെ രൂപയുടെ ഓർഡറുകളാണ് വിവിധ മേഖലകളിൽ നിന്നായി കമ്പനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലാർസൻ […]

Advertisement