ഓരോ തവണ നിങ്ങൾ വിപണിയുമായി ബന്ധപ്പെട്ട വാർത്തകൾ വായിക്കുമ്പോൾ കാണുന്ന പേരാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) എന്നുള്ളത്. ശരിക്കും ആരാണ് ഇവർ? എങ്ങനെയാണ് ഇവർ വിപണിയെ നിയന്ത്രിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ

മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, പെൻഷൻ ഫണ്ടുകൾ, ബാങ്കുകൾ & മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിങ്ങനെ ഇന്ത്യയിൽ അധിഷ്ഠിതമായ സ്ഥാപനങ്ങളെയാണ് പൊതുവായി ഡിഐഐ അഥവ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ എന്ന് പറയുന്നത്. ക്ലയന്റുകളിൽ നിന്ന് പണം സമാഹരിച്ച് കൊണ്ട് ഇവർ ഇക്വിറ്റി, ഡെറ്റ്, സ്വർണം തുടങ്ങിയ സാമ്പത്തിക ആസ്തികളിൽ നിക്ഷേപിക്കുന്നു. 2021-2022 സാമ്പത്തിക വർഷം ഇവർ എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് നമുക്ക് നോക്കാം.

2021 ഏപ്രിൽ മുതൽ ഡിഐഐഎസ് ഓഹരികൾ വാങ്ങികൂട്ടുന്നത് കാണാം. ക്യാശ് മാർക്കറ്റിൽ നിന്നും 30560 കോടി രൂപയുടെ ആസ്തിയാണ് അവർ വാങ്ങികൂട്ടിയത്.

മ്യൂച്വൽ ഫണ്ട്സ്

ഒരു പൊതു നിക്ഷേപ ലക്ഷ്യമുള്ള വ്യത്യസ്ത വ്യക്തികളിൽ നിന്നും സ്ഥാപന നിക്ഷേപകരിൽ നിന്നും ഒരു മ്യൂച്വൽ ഫണ്ട് പണം  എടുക്കുന്നു. നിക്ഷേപകർക്ക് വരുമാനം ഉണ്ടാക്കുന്നതിനായി സെക്യൂരിറ്റികളിലും ആസ്തികളിലും നിക്ഷേപിക്കുന്ന ഒരു പ്രൊഫഷണൽ ഫണ്ട് മാനേജരാണ് ഈ സമാഹരിച്ച തുക കൈകാര്യം ചെയ്യുന്നത്.

നിക്ഷേപ പദ്ധതിയുടെ അപകടസാധ്യത അനുസരിച്ച്, ഇവർ ഇക്വിറ്റി, സ്വർണ്ണം, സ്ഥിര വരുമാന സെക്യൂരിറ്റികൾ (ബോണ്ടുകൾ, കടപത്രങ്ങൾ) എന്നിവയിൽ വിശാലമായി നിക്ഷേപിക്കുന്നു.

അസറ്റ് അണ്ടർ മാനേജ്‌മെന്റ്  പ്രകാരം ഇന്ത്യയിലെ മികച്ച മ്യൂച്വൽ ഫണ്ട് ഹൗസുകൾ ഏതൊക്കെയെന്ന് നോക്കാം. എഎംയു എന്നത് ഒരു ഫണ്ട് ഹൗസ് നടത്തുന്ന നിക്ഷേപങ്ങളുടെ മൊത്തം വിപണി മൂല്യത്തെ സൂചിപ്പിക്കുന്നതാണ്. 

ഇൻഷുറൻസ് കമ്പനികൾ

ഇൻഷുറൻസ് പോളിസി എന്നത് ഉപഭോക്താവും ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള ഒരു കരാറാണ്. ഈ കരാർ പ്രകാരം, ഇൻഷ്വർ ചെയ്ത വ്യക്തി ഇൻഷുറൻസ് കമ്പനിക്ക് പതിവായി പ്രീമിയം അടയ്ക്കണം. ലൈഫ് ഇൻഷുറൻസ് മുതൽ ആരോഗ്യം, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ് മുതലായ  ഒന്നിലധികം ഇൻഷുറൻസ് ഓപ്ഷനുകൾ ലഭ്യമാണ്. ഏതെങ്കിലും ക്ലെയിം ഉണ്ടായാൽ, പോളിസി പരിധിക്കുള്ളിൽ കമ്പനി ഉപഭോക്താവിന് ഒരു വലിയ തുക നൽകും. ഈ അപകടസാധ്യത തടയുന്നതിനായി ഇൻഷുറൻസ് കമ്പനി ക്ലയന്റുകളിൽ നിന്ന് ശേഖരിക്കുന്ന പ്രീമിയം തുക  വിവിധ സാമ്പത്തിക ഉപകരണങ്ങളിൽ നിക്ഷേപിക്കുന്നു. 

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് (എൽഐസി) ലൈഫ് ഇൻഷുറൻസ് വിഭാഗത്തിൽ 50 ശതമാനത്തിന് മുകളിൽ വിപണി വിഹിതമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിഐഐകളിൽ ഒന്നാണിത്.

പെൻഷൻ ഫണ്ടുകൾ

മതിയായ കോർപ്പസ് ഉപയോഗിച്ച് തടസ്സരഹിതമായ വിരമിക്കൽ ജീവിതം ഉറപ്പാക്കാൻ  പെൻഷൻ സ്കീമുകൾ പൗരന്മാരെ അനുവദിക്കുന്നു. ഇതിലൂടെ ഒരു വ്യക്തിക്ക് അവരുടെ ശമ്പളത്തിൽ നിന്നും ഒരു നിശ്ചിത തുക അടയ്ക്കാൻ കഴിയും, വിരമിച്ചതിന് ശേഷം പ്രതിമാസ പെൻഷനായി ഇവ ലഭിക്കുകയും ചെയ്യും. ഈ സ്കീമുകൾ മാർക്കറ്റ്-ലിങ്ക്ഡ് ഉൽപ്പന്നങ്ങളായതിനാൽ, ഒരു ഫണ്ട് മാനേജർ പണം ശേഖരിക്കുകയും ഒന്നിലധികം സാമ്പത്തിക ആസ്തികളിൽ നിക്ഷേപിക്കുകയും ചെയ്യും.

നാഷണൽ പെൻഷൻ സ്കീമിനെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക. ഇപിഎഫ്ഒയെ പറ്റി അറിയാൻ ലിങ്ക് സന്ദർശിക്കുക. ഇവയാണ് പ്രധാനപ്പെട്ട പെൻഷൻ ഫണ്ടുകൾ.

ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും

ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങളും ദീർഘകാല ലക്ഷ്യങ്ങൾക്കായുള്ള നിക്ഷേപങ്ങളിൽ പങ്കാളികളായിട്ടുണ്ട്. റിസ്‌ക് കുറഞ്ഞ ഫിക്‌സഡ് റിട്ടേൺ ലഭിക്കുന്ന നിക്ഷേപങ്ങളായ സർക്കാർ സെക്യൂരിറ്റിസ്,   കോർപ്പറേറ്റ് ബോണ്ടുകൾ എന്നിവയിൽ ഇവർ പ്രധാനമായും നിക്ഷേപം നടത്തി വരുന്നു. 

"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. […]

Advertisement