സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്  (ZEEL) ഓഹരി ചൊവ്വാഴ്ച 40 ശതമാനം കത്തിക്കയറി 261.55 എന്ന ഉയർന്ന നില രേഖപ്പെടുത്തിയിരുന്നു. അതേ ദിവസം കമ്പനിയുടെ സഹോദര സ്ഥാപനങ്ങളായ Dish TV (+9.8%), Zee Media (+4.5%), Zee Learn (+19.6%) എന്നിവയും നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.

സീൽ ഓഹരിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി അരങ്ങേറുന്ന നടകീയ രംഗങ്ങളും അതിന് പിന്നാലെ കാരണങ്ങളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

ഐഐഎഎസ് ഉയർത്തിയ ആശങ്ക

സെപ്റ്റംബർ 10ന്  പ്രോക്സി ഉപദേശക സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർ അഡ്വൈസറി സർവീസസ് സീൽ ഓഹരിക്ക് മേൽ പുതിയ ആശങ്കകൾ ഉയർത്തി. മനീഷ് ചോഖാനി, അശോക് കുര്യൻ എന്നീ ബോർഡിലെ രണ്ട് സ്വതന്ത്ര ഡയറക്ടർമാരെ വീണ്ടും നിയമിക്കുന്നതിന് വോട്ട് ചെയ്യരുതെന്ന് അവർ കമ്പനിയുടെ ഓഹരി ഉടമകളോട് ആവശ്യപ്പെട്ടു. ഇരുവരും കമ്പനിയുടെ ഓഡിറ്റ്, റെമ്യുണറേഷൻ  കമ്മറ്റിയിലെ അംഗങ്ങളായിരുന്നു. സെപ്റ്റംബർ 14ന് നടന്ന സീലിന്റെ വാർഷിക പൊതുയോഗത്തിന് മുമ്പായി ഇരുവരും തങ്ങളുടെ പദവികളിൽ നിന്നും രാജിവച്ചിരുന്നു.

2020-21 സാമ്പത്തിക വർഷം ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്ത സമയത്ത് സിഇഒ പുനിത് ഗോയങ്കയുടെ ശമ്പളം 46 ശതമാനം വർദ്ധിപ്പിക്കാൻ സീലിന്റെ നോമിനേഷൻ ആൻഡ് റെമ്യുണറേഷൻ  കമ്മറ്റി അനുമതി നൽകിയതായി ഐഐഎഎസിന്റെ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, സിഇഒയുടെ പുതുക്കിയ വേതനം 2020ലെ വാർഷിക യോഗത്തിൽ ഓഹരി ഉടമകൾ അംഗീകരിച്ചതിനേക്കാൾ വളരെ കൂടുതലായിരുന്നു. ഗുരുതരമായ കോർപ്പറേറ്റ് ഭരണ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി, സീലിൻറെ സാമ്പത്തിക പ്രസ്താവനകൾ സ്വീകരിക്കുന്നതിനെതിരെ ഉപദേശക സ്ഥാപനം ഓഹരി ഉടമകൾക്ക് മുന്നറിയിപ്പ് നൽകി.

എന്നാൽ പ്രശ്നങ്ങൾ ഇവിടം കൊണ്ട് അവസാനിച്ചില്ല. അശോക് കുര്യൻ സീലിന്റെ പ്രൊമോട്ടർമാരിൽ ഒരാളായാണ് കണിച്ചിരിക്കുന്നത് . ഓഹരി ഉടമകളുടെ അംഗീകാരമോ മതിയായ രേഖകളോ ഇല്ലാതെയാണ് അശോക് കുര്യനെ നോൺ-പ്രൊമോട്ടറായി പുനർനിർണയിച്ചിരിക്കുന്നതെന്നും ഐഐഎഎസ് ആരോപിച്ചു.

കഴിഞ്ഞ വർഷവും ഗോയങ്കയുടെ ശമ്പള പരിഷ്കരണത്തിൽ ഐഐഎഎസ് ആശങ്ക ഉയർത്തിയിരുന്നു. മോശം മേൽനോട്ടം, വായ്പ  എഴുതിത്തള്ളൽ, ശമ്പള പരിഷ്കരണം തുടങ്ങിയ അനേകം കാരണങ്ങൾ ചൂണ്ടിക്കാട്ടി 2020ലെ വാർഷിക പൊതു യോഗത്തിലും സിഇഒയെ മാറ്റണമെന്ന് ഓഹരി ഉടമകളോട് ഐഐഎഎസ് ആവശ്യപ്പെട്ടിരുന്നു.

മുന്നിലേക്ക് എന്താണ്?

സീലിൽ 17.88 ശതമാനം ഓഹരി വിഹിതമുള്ള ഇൻവെസ്കോ ഡെവലപ്പിംഗ് മാർക്കറ്റ്സ് ഫണ്ടും ഒഎഫ്ഐ  ഗ്ലോബൽ ചൈന ഫണ്ടും ചേർന്ന് സുപ്രധാന പ്രമേയങ്ങൾ പാസാക്കുന്നതിനായി ഓഹരി ഉടമകളുടെ ഒരു പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. സിഇഒ പുനിത് ഗോയങ്കയെ നീക്കം ചെയ്തതു കൊണ്ട് പകരം ആറ് പുതിയ സ്വതന്ത്ര ഡയറക്ടർമാരെ നിയമിക്കാനുള്ള തീരുമാനവും ഇതിൽ ഉണ്ടായേക്കും. ബോർഡ് ഒരു മീറ്റിംഗിന് വിളിക്കുന്നതിൽ പരാജയപ്പെട്ടാൽ, നിക്ഷേപകർക്കോ ഷെയർഹോൾഡർമാർക്കോ മൂന്ന് മാസത്തിനുള്ളിൽ യോഗം വിളിച്ച് ചേർക്കാൻ സാധിക്കും.

ഭാവി സാധ്യതകൾ

മാർക്കറ്റ് അനലിസ്റ്റുകൾ മുന്നിലേക്ക് വയ്ക്കുന്ന മൂന്ന് സാധ്യതകൾ

  1. മാനേജ്മെന്റ് മാറുന്നതോടെ സീലിന്റെ ബോർഡിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. പുതിയ ബോർഡിന് കീഴിൽ പുതിയ സിഇഒയെ നിയമിക്കുകയും ചെയ്യും.

  2. കമ്പനിയുടെ ബോർഡിൽ മാറ്റം സംഭവിച്ചേക്കാം. എന്നാൽ നിലവിലെ മാനേജ്മെന്റ് തുടർന്നേക്കും. ഒപ്പം പുനിത് ഗോയങ്ക എംഡി, സിഇഒ എന്നീ സ്ഥാനങ്ങളിൽ തുടർന്നേക്കും.

  3. പുതിയ കൂട്ടം നിക്ഷേപകരുമായി മാനേജ്മെന്റ് ഭരണ തുടർച്ച നേടിയേക്കും. ഇങ്ങനെയാണെങ്കിൽ നിലവിലുള്ള ഓഹരിയുടമകൾ സീലിൽ നിന്ന് പുറത്തുപോകുകയും പുനിത് ഗോയങ്കയെ എംഡി, സിഇഒ ആയി പിന്തുണച്ചു കൊണ്ട് പുതിയ നിക്ഷേപകർ വരികയും ചെയ്യും.

നിഗമനം 

11 ഭാഷകളിൽ 46 ചാനലുകൾ പ്രക്ഷേപണം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ, വിനോദ കമ്പനികളിൽ ഒന്നാണ് സീൽ. റിപ്പോർട്ടുകൾ പ്രകാരം മാനേജ്മെന്റിലെ മാറ്റം കമ്പനിയുടെ ബ്രാൻഡിനെയും മാർക്കറ്റ് സ്ഥാനത്തെയും ബാധിക്കാൻ സാധ്യതയില്ല. ഒപ്പം ഒരു പുതിയ പ്രൊഫഷണൽ ബോർഡിന്റെയും നേതൃത്വ സംഘത്തിന്റെയും നിയമനം കമ്പനിയുടെ പോസിറ്റീവ് നീക്കമായി കാണക്കാക്കാം. ചൊവ്വാഴ്ച ഓഹരിയിൽ ഉണ്ടായ മുന്നേറ്റത്തിന് പിന്നാലെ കാരണം ഇതാകാം. 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സീൽ അതിന്റെ കടം കുറയ്ക്കുകയും സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കമ്പനിയുടെ ഒടിടി പ്ലാറ്റ്ഫോമായ ZEE5 8 കോടി പ്രതിമാസ ശരാശരി ഉപയോക്താക്കളുള്ള ഏറ്റവും വലിയ ആഭ്യന്തര നോൺ-സ്പോർട്സ് പ്ലാറ്റ്ഫോമാണ്. സീലിന്റെ ബിസിനസ്സ് സാധ്യതകളിൽ പുരോഗതി കണ്ടുതുടങ്ങിയപ്പോൾ തന്നെ കമ്പനിക്കുള്ളിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉടലെടുത്തു. ഇത് സീലിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു.

പ്രമുഖ നിക്ഷേപകനായ രാകേഷ് ജുജുൻവാലയുടെ റെയർ എന്റർപ്രൈസസ്, ബോഫ സെക്യൂരിറ്റീസ് യൂറോപ്പ് എസ്‌എ എന്നിവർ നടത്തിയ ബൾക്ക് ഡീലുകളാണ് ഓഹരിയുടെ 40 ശതമാനം മുന്നേറ്റത്തിന് കാരണമായത്. സെപ്റ്റംബർ 14ന് എൻ‌എസ്‌ഇയിലെ ബൾക്ക് ഡീൽ ഇടപാടുകളിലൂടെ റെയർ എന്റർപ്രൈസസ് ഓഹരി ഒന്നിന് 220.44 രൂപ നിരക്കിൽ 50 ലക്ഷം ഓഹരികൾ വാങ്ങികൂട്ടി. ഓഹരിക്ക് ശരാശരി 236.2 രൂപ നിരക്കിൽ ബോഫ സെക്യൂരിറ്റീസും 48.65 ലക്ഷം ഓഹരികൾ വാങ്ങികൂട്ടി.

സീലിനെ പറ്റി കൂടുതൽ അറിയാൻ മാർക്കറ്റ്ഫീഡ് മുമ്പ് പ്രസ്ദ്ധീകരിച്ച ലേഖനം വായിച്ചു നോക്കാവുന്നതാണ്. കമ്പനിയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.

ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]
ഒരു കമ്പനിയിൽ നിക്ഷേപിക്കുന്നതിന്  മുമ്പായി തന്നെ അടിസ്ഥാന പരമായി പലപഠനങ്ങളും നമ്മൾ നടത്താറുണ്ട്. മിക്കപ്പോഴും പല സാമ്പത്തിക അനുപാതങ്ങളും പുതുതായി വരുന്നവരെ ആശയകുഴപ്പത്തിലാക്കാറുണ്ട്. ഇന്നത്തെ ഈ ലേഖനത്തിലൂടെ ലിവറേജ് റേഷ്യോ, വാല്യുവേഷൻ റേഷ്യോ എന്നിങ്ങനെ രണ്ട് തരം സാമ്പത്തിക അനുപാതങ്ങളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്. ഇതിനായി ടാറ്റാ സ്റ്റീൽ എന്ന കമ്പനിയെയും അതിന്റെ എതിരാളിയായ ജെഎസ്ഡബ്ല്യു സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ എന്ന കമ്പനിയെയും നമുക്ക് ഉദാഹരണമായി എടുത്തു കൊണ്ട് വിശകലനം ചെയ്യാം. ഒരു അനുപാതം വച്ചുകൊണ്ട് മാത്രം […]

Advertisement