അനേകം കമ്പനികൾ ഇൻസോൾവൻസി അഥവ പാപ്പരത്തം പ്രഖ്യാപിച്ചതായി നിങ്ങൾ കേട്ടിടുണ്ടാകും. ഇത്തരം കമ്പനികളെ ഏറ്റെടുക്കാൻ വമ്പൻ ബിസിനസ് ഗ്രൂപ്പുകൾ തമ്മിൽ ശക്തമായ മത്സരം നടക്കുന്നതായും കാണാം. അടുത്തിടെ കടക്കെണിയിലായ ഡിഎച്ച്എഫ്എല്ലിനെ 34,250 കോടി രൂപയ്ക്ക് പിരമൽ ക്യാപിറ്റൽ ഏറ്റെടുത്തിരുന്നു. എന്താണ് പാപ്പരത്തമെന്നും ഇന്ത്യയിലെ അതിന്റെ  നടപടിക്രമങ്ങൾ എന്താണെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് വിശദമാക്കുന്നത്. 

എന്താണ് പാപ്പരത്തം ?

വരുമാനത്തിൽ ഉണ്ടായ അപ്രതീക്ഷിത ഇടിവോ, മോശം സാമ്പത്തിക സ്ഥിതി മൂലമോ കമ്പനിക്ക് ഒരു ഘട്ടത്തിൽ തങ്ങളുടെ കടബാധ്യതകൾ വീട്ടാൻ സാധിക്കാതെ വന്നേക്കാം. ഒരു വ്യക്തിക്കൊ കമ്പനിക്കൊ ഇത്തരത്തിൽ കടം വാങ്ങി തിരിച്ചടയ്ക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയെയാണ് ഇൻസോൾവൻസി അഥവ പാപ്പരത്തം എന്ന് പറയുന്നത്. മിക്കപ്പോഴും ഇത്തരം കമ്പനികൾ എല്ലാം തങ്ങളുടെ ആസ്തികൾ വിറ്റഴിച്ചു കൊണ്ട് കടബാധ്യതകൾ വീട്ടുന്നതായി കാണാം.

പാപ്പരത്തം വിവിധതരം
  1. Cash-flow insolvency – ഒരു കമ്പനിക്കൊ വ്യക്തിക്കൊ കുടിശ്ശിക വീട്ടാൻ ആവശ്യമായ ആസ്തി ഉള്ള സാഹചര്യമാണിത്. എന്നാൽ ഇത്തരം ആസ്തികൾ കടം വീട്ടാൻ ഉപയോഗിക്കാൻ  എളുപ്പമാകാതെ വരുന്നു. ഉദാഹരണത്തിന് കടബാധ്യതനായ ഒരാൾക്ക് വലിയ വീടും ആസ്തികളും ഉണ്ടാകും. എന്നാൽ ഇത്  ലിക്യൂഡ് ആസ്തി അല്ലാത്തതിനാൽ എളുപ്പം പണമാക്കി മാറ്റാൻ സാധിക്കുന്നതല്ല.(ലിക്യൂഡ് ആസ്തി എന്നാൽ അത് പെട്ടന്ന് പണമാക്കി മാറ്റാൻ സാധിക്കും. ഉദാഹരണത്തിന് ഓഹരി, സേവിംഗ്  അക്കൗണ്ട്, കാശ്)

  2. Balance-sheet insolvency – ഒരു കമ്പനിക്കൊ വ്യക്തിക്കൊ കുടിശ്ശിക വീട്ടാൻ ആവശ്യമായ ആസ്തി ഇല്ലാതെ വരുന്ന സാഹചര്യമാണിത്. മിക്കപ്പോഴും ഇത്തരം സ്ഥാപനങ്ങൾ ബാ​ങ്ക്റ​പ്റ്റിന് വിധേയമാകും. കുടിശ്ശിക വീട്ടുന്നതിനുള്ള നിയമപരമായ നടപടിയാണ്  ബാ​ങ്ക്റ​പ്റ്റ്. ഇതിലൂടെ ചർച്ചചെയ്ത് കാര്യങ്ങൾ പരിഹരിക്കും.

ഇ​ൻ​സോ​ൾ​വ​ൻ​സി ആ​ൻ​ഡ്
ബാ​ങ്ക്റ​പ്റ്റ്സി കോ​ഡ്, 2016

2015 വരെ ഇന്ത്യയിലെ ഒരു പാപ്പരത്ത കേസ് തീർപ്പാക്കാൻ നാലെര വർഷം വരെയെടുത്തിരുന്നു. കോടതി നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട് കാലതാമസവും അവ്യക്തതയും നിലനിന്നു. കേസിൽ ഉൾപ്പെട്ടവർക്ക് നിയമപരമായി വലിയ  ചെലവുകളും നേരിടേണ്ടിവന്നിരുന്നു. ഇതേതുടർന്ന് ഇത്തരം കേസുകൾ സമയ ബന്ധിതമായി തീർക്കാൻ അധികൃതർ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായാണ് 2016ൽ  ഇ​ൻ​സോ​ൾ​വ​ൻ​സി ആ​ൻ​ഡ് ബാ​ങ്ക്റ​പ്റ്റ്സി കോ​ഡ് (ഐ.ബി.സി) നടപ്പാക്കുന്നത്. പാപ്പരത്ത കേസുകൾ  സാമ്പത്തികമായി പരിഹരിക്കുന്നതിനുള്ള ഒറ്റത്തവണ മാർഗമാണിത്. ഇതിലൂടെ  ചെറുകിട നിക്ഷേപകരുടെ താത്പ്പര്യങ്ങൾ പരിരക്ഷിക്കുകയും ബിസിനസ്സ്  പ്രക്രിയ  കൂടുതൽ കാര്യക്ഷമമാകുകയും ചെയ്യും. 255ൽ അധികം സെക്ഷനുകളും  11 ഷെഡ്യൂളുകളുമാണ്  ഐ‌ബി‌സിയിലുള്ളത്. തിരിച്ചടവ് മുടങ്ങുമ്പോൾ പണം കുടിശ്ശിക നൽകിയാൾക്ക്  കടക്കാരന്റെ ആസ്തികളിൽ നിയന്ത്രണം ലഭിക്കുകയും  180 ദിവസ കാലയളവിനുള്ളിൽ പാപ്പരത്തം പരിഹരിക്കുന്നതിന് തീരുമാനങ്ങൾ എടുക്കാനും ഈ നിയമം അനുവദിക്കുന്നു. കടക്കാരനും കുടിശ്ശിക നൽകിയാളും തമ്മിലുള്ള പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് ചർച്ചചെയ്ത് തീരുമാനിക്കുന്നതിനുള്ള അവസരവും ഈ കോഡ് നൽകുന്നു.

നടപടിക്രമങ്ങള്‍

ABC എന്ന കമ്പനി സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് തങ്ങളുടെ കടങ്ങൾ വീട്ടാൻ കഴിയാത്ത അവസ്ഥയിലാണെന്ന് കരുതുക. ഈ സാഹചര്യത്തിൽ കമ്പനിക്ക് കുടിശ്ശിക നൽകിയവർ എ.ബി.സിയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട്  ദേശീയ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കും. കമ്പനിയുടെ സാമ്പത്തിക കണക്കുകൾ പരിശോധിച്ച ശേഷം 14 ദിവസത്തിനുള്ളിൽ എൻ.സി.എൽ.ടിക്ക് ഇത് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം.

ഇത് അംഗീകരിച്ചാൽ  180 ദിവസത്തിനുള്ളിൽ എബിസിക്കായി ഒരു റെസല്യൂഷൻ പ്ലാൻ തയ്യാറാക്കാൻ ഒരു ഇടക്കാല റെസല്യൂഷൻ പ്രൊഫഷണലിനെ(ഐ.ആർ.പി) ട്രിബ്യൂണൽ നിയമിക്കും. ഈ കാലയളവിൽ എ.ബി.സിയുടെ ബോർഡ് ഡയറക്ടർമ്മാരെ സസ്പെന്റ് ചെയ്യും. പ്രമോട്ടർമാർക്ക് കമ്പനിയിലുള്ള മുഴുവൻ അധികാരങ്ങളും നഷ്ടപ്പെടും.  പിന്നീട് എ.ബി.സിയുടെ മുഴുവൻ ആസ്തികളും  ഐ.ആർ.പിന്റെ നിയന്ത്രണത്തിലാകും. ഐ.ആർ.പിയുടെ സഹായത്തോടെ കുടിശ്ശിക നൽകിയവരുടെ  സമിതി സ്ഥാപനത്തിന്റ ലിക്യൂഡ്  ആസ്തികൾ വിറ്റുകൊണ്ട് പണം സമാഹരിക്കാൻ ശ്രമിക്കും.


180 ദിവസത്തിനുള്ളിൽ  കോർപ്പറേറ്റ് ഇൻ‌സോൾ‌വെൻസി റെസല്യൂഷൻ പ്രൊസീജിയർ വഴി  കമ്പനിയെ പുനരുജ്ജീവിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ എ.ബി.സി എന്ന കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ചു കൊണ്ട് മറ്റു ലേല പരിപാടികളിലേക്ക് കടക്കും. ഇതിലൂടെ കമ്പനിയുടെ മൊത്തം ആസ്തികളും വിറ്റു പണമാക്കി കൊണ്ട് കുടിശ്ശിക നൽകിയവർ, എ.ബി.സിയുടെ  മുൻഗണന ഓഹരി ഉടമകൾ എന്നിവർക്ക് വീതിച്ച് നൽകും. ഐ.ആർ.പിക്കും അവരുടെ പ്രതിഫലം ലഭിക്കും.

ഉത്തമ ഉദാഹരണം

പാപ്പരത്ത നടപടികളിലൂടെ കടന്നുപോയ ഇന്ത്യയിലെ ആദ്യത്തെ ധനകാര്യ സ്ഥാപനമാണ് ദിവാൻ  ഹൌസിംഗ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്. അനേകം കടബാധ്യതകളാണ്  കമ്പനിക്ക് ഉണ്ടായിരുന്നത്. ഡി.എച്ച്.എഫ്.എൽ ആയിരത്തിലധികം കോടികൾ തിരിമറി നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. പിന്നാലെ 2019ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ചു. ഡി.എച്ച്.എഫ്.എല്ലിനെതിരെ 86,892 കോടി രൂപയുടെ കടബാധ്യതയാണ് വായ്പ്പാ സ്ഥാപനങ്ങൾ ആരോപിച്ചത്. 2018ൽ 600ന് മുകളിൽ വ്യാപാരം നടത്തിയിരുന്ന കമ്പനിയുടെ ഓഹരി വില ഒരു വർഷം കൊണ്ട് 15ലേക്ക് കൂപ്പുകുത്തി.

പാപ്പരായി പ്രഖ്യാപിച്ചതിന് പിന്നാലെ ഡി.എച്ച്.എഫ്.എല്ലിന്റെ ആസ്തികൾ  2020 ഒക്ടോബറിൽ ലേലത്തിൽ വയ്ക്കുകയും അദാനി ഗ്രൂപ്പ്, പിരാമൽ എന്റർപ്രൈസസ് എന്നീ കമ്പനികൾ അത് ഏറ്റെടുക്കുന്നതിനായി വിലപേശുകയും ചെയ്തു. തുടർന്ന്  ഡി.എച്ച്.എഫ്.എൽ പൂർണമായും പിരാമൽ എന്റർപ്രൈസസ് ഏറ്റെടുത്തു.

ഇപ്പോൾ നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടാകും  ഇത്തരത്തിൽ കേസും പ്രശ്നങ്ങളുമായി കൂപ്പുകുത്തിയ ഒരു  കമമ്പനി ഏറ്റെടുക്കാൻ എന്തിനാണ് ഈ കമ്പനികൾ മത്സരിക്കുന്നതെന്ന്. വളരെ കുറഞ്ഞ വിലയിൽ കമ്പനി പൂർണമായും സ്വന്തമാക്കാൻ സാധിക്കുന്നുവെന്നതാണ് ഇതിന് കാരണം. നല്ല രീതിൽ പ്രവർത്തിക്കുന്ന കമ്പനി വാങ്ങുന്നത് വളരെ ചെലവാണ്. എന്നാൽ തങ്ങളുടെ കമ്പനി വിപുലീകരിക്കുന്നതിനായി ഇത്തരം സ്ഥാപനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ വമ്പൻ ബിസിനസ് ഗ്രൂപ്പുകൾ മുന്നോട്ട് വരുന്നു. റിസ്ക്ക് ഏറ്റെടുത്തുകൊണ്ട്  ഡി.എച്ച്.എഫ്.എല്ലിൽ മൂല്യം കണ്ടെത്താൻ പിരാമൽ ഗ്രൂപ്പിന് സാധിച്ചു. 

എല്ലാത്തരം കെമിക്കൽ ഉൽപന്നങ്ങളുടെയും വേഗത്തിൽ വളരുന്ന വിപണികളിലൊന്നായാണ് ഇന്ത്യയെ കണക്കാക്കുന്നത്. സമീപകാല കണക്കുകൾ പ്രകാരം, ഇന്ത്യ കെമിക്കൽ വിൽപ്പനയിൽ ലോകത്ത് ആറാം സ്ഥാനത്താണുള്ളത്. ആഗോള കെമിക്കൽ വ്യവസായത്തിന്റെ 3 ശതമാനവും രാജ്യം സംഭാവന ചെയ്യുന്നു.മേഖലയിൽ ശക്തമായ മത്സരമാണ് അരങ്ങേറുന്നത്. പോയവർഷങ്ങളിൽ പ്രധാന കെമിക്കൽ കമ്പനികളുടെ ഓഹരികൾ എല്ലാം തന്നെ ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. കെമിക്കൽ കമ്പനികളെ പറ്റിയും അവയുടെ വളർച്ചാ സാധ്യതകളെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  ഇന്ത്യൻ കെമിക്കൽ വ്യവസായം ഇന്ത്യയിലെ രാസ വ്യവസായം വൈവിധ്യപൂർണ്ണവും […]
പ്രധാനതലക്കെട്ടുകൾ Tata Chemicals: യുഎസിലെ തങ്ങളുടെ സോഡ ബിസിനസ് 1 ബില്യൺ ഡോളറിന് വിൽക്കാൻ ഒരുങ്ങി കമ്പനി. Bharti Airtel: കമ്പനിയുടെ 21000 കോടി രൂപയുടെ റെെറ്റ് ഇഷ്യുവിനുള്ള സബ്സ്ക്രിഷൻ ഇന്നലെ അവസാനിച്ചു. മൊത്തം സബ്സ്ക്രിപ്ഷൻ 1.44 തവണയായി രേഖപ്പെടുത്തി. Reliance Industries: അരാംകോ ചെയർമാനെ സ്വതന്ത്ര ഡയറക്ടറായി നിയമിക്കാനുള്ള നിർദ്ദേശത്തിന് കമ്പനിക്ക് ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചു. KEC International: കമ്പനിയുടെ വിവിധ ബിസിനസുകൾക്കായി 1829 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചു. lnduslnd Bank: […]
സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും 16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ […]

Advertisement