ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപിക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുമ്പോൾ, ഡെഫി (DeFi) അഥവാ ഡിസെൻട്രലെെസിഡ് ഫിനാൻസ് എന്നറിയപ്പെടുന്ന ടോക്കണുകളുടെ ഒരു വിഭാഗം നിങ്ങൾ കണ്ടിട്ടുണ്ടാകാം. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയുടെയും വൈവിധ്യമാർന്ന ക്രിപ്‌റ്റോകളുടെയും പുരോഗതിക്കൊപ്പം, പലരും ഡെഫിയെ ലോകത്തിലെ ധനസഹായത്തിന്റെ ഭാവിയായി കണക്കാക്കുന്നു. ഡിസെൻട്രലെെസിഡ്  ഫിനാൻസിനെ പറ്റിയാണ്  മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

ലേഖനം വായിക്കുന്നതിന് മുമ്പായി ക്രിപ്പ്റ്റോകറൻസികളെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കാവുന്നതാണ്. 

എന്താണ് സെൻട്രലെെസിഡ് ഫിനാൻസ്?

ഡിസെൻട്രലെെസിഡ് ഫിനാൻസിനെ പറ്റി അറിയുന്നതിന് മുമ്പായി സെൻട്രലെെസിഡ് ഫിനാൻസിനെ പറ്റി അറിയേണ്ടതുണ്ട്. എല്ലാത്തരം സാമ്പത്തിക സേവനങ്ങളിലേക്കുമുള്ള പ്രവേശനത്തിന്റെ കേന്ദ്ര പോയിന്റായി പ്രവർത്തിക്കുന്ന ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും പോലുള്ള ഇടനിലക്കാർ ഉൾക്കൊള്ളുന്നതാണ് സെൻട്രലെെസിഡ് ഫിനാൻസ് എന്ന് പറയപ്പെടുന്നത്. പരമ്പരാഗത ബാങ്കിംഗ് സംവിധാനങ്ങളിലൂടെയാണ് ബിൽ പേയ്‌മെന്റുകൾ, നിക്ഷേപങ്ങൾ, സമ്പത്ത് മാനേജ്‌മെന്റ് എന്നിവ നടത്തുന്നത്. നിലവിൽ ഇവയെല്ലാം തന്നെ കേന്ദ്ര അതോറിറ്റിയായ ആർബിഐയുടെ കീഴിലാണുള്ളത്. ബാങ്കുകൾ നമ്മുടെ അക്കൗണ്ടുകൾ നിയന്ത്രിക്കുകയും  ഇടപാടുകൾ സാധൂകരിക്കുകയും ചെയ്യുന്നു.

ജനപ്രീതി ഉണ്ടായിരുന്നിട്ടും, സെൻട്രലെെസിഡ് ഫിനാൻസിന് ചില പോരായ്മകളുള്ളതായി കാണാം. ലോകമെമ്പാടുമുള്ള നിരവധി ആളുകൾക്ക് ഇപ്പോഴും ബാങ്കുകളോ അടിസ്ഥാന സാമ്പത്തിക സേവനങ്ങളോ ഉപയോഗിക്കാൻ സാധിച്ചിട്ടില്ല. കേന്ദ്ര അധികാരികളുടെ കെടുകാര്യസ്ഥത മൂലം പണപ്പെരുപ്പം ഉണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നു. പണം സംഭരിക്കുന്നതും ഇടപാട് നടത്തുന്നതും ചെലവേറിയതും കാര്യക്ഷമമല്ലാത്തതുമാണ്. ഇതിനാൽ തന്നെ നിലവിലെ സാഹചര്യത്തിൽ കേന്ദ്രീകൃത സാമ്പത്തിക സംവിധാനങ്ങൾ വഞ്ചനയ്ക്കും അഴിമതിക്കും വിധേയമാണ്.

ഇതിനെ തുടർന്നാണ് ഡിസെൻട്രലെെസിഡ് ഫിനാൻസ് സംവിധാനങ്ങളുടെയും ആപ്ലിക്കേഷനുകളുടെയും സ്രഷ്ടാക്കൾ സെൻട്രലെെസിഡ് ഫിനാൻസ് വ്യവസ്ഥയുടെ പിഴവുകൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയത്.

എന്താണ് ഡിസെൻട്രലെെസിഡ് ഫിനാൻസ് (DeFi)?

ഡിസെൻട്രലെെസിഡ് ഫിനാൻസ് എന്നത് പിയർ-ടു-പിയർ (P2P) സാമ്പത്തിക സേവനങ്ങളോ പൊതു ബ്ലോക്ക്ചെയിനുകളിൽ നിർമ്മിച്ച ആപ്ലിക്കേഷനുകളോ ഉൾപ്പെടുന്നതാണ്, പ്രധാനമായും ഇതേറിയം.  സാമ്പത്തിക പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകുന്ന എല്ലാ ഇടനിലക്കാരെയും കേന്ദ്ര അധികാരികളെയും ഇത് മാറ്റി നിർത്തുന്നു. ഇത്തരം ഡിസെൻട്രലെെസിഡ് ആപ്പുകൾ വഴി നിങ്ങൾക്ക് പലിശ നേടാനും കടം വാങ്ങാനും വായ്പ നൽകാനും ഇൻഷുറൻസ് വാങ്ങാനും ഡെറിവേറ്റീവുകൾ വാങ്ങാനും സാധിക്കും.

പ്രോഗ്രാമിംഗിനും ഡിസെൻട്രലെെസിഡ് ഫിനാൻസ് സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഇതേറിയം ബ്ലോക്ക്ചെയിൻ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഡെഫിക്ക് ആവശ്യമാണ്. സാമ്പത്തിക സേവനങ്ങൾ സൃഷ്ടിക്കുന്നതിനോ മാനേജുചെയ്യുന്നതിനോ ഒരാൾക്ക് ഇതേറിയം നെറ്റ്‌വർക്കിൽ ഓട്ടോമേറ്റഡ് കോഡ് രൂപീകരിക്കാം. ചില നിബന്ധനകൾ പാലിച്ചാൽ ഈ സ്മാർട്ട് കരാറുകൾ സാമ്പത്തിക ഇടപാടുകൾ സ്വയമേവ നടപ്പിലാക്കും. ഡെവലപ്പർമാർ ഡെഫി-അധിഷ്‌ഠിത എക്‌സ്‌ചേഞ്ചുകൾ, വായ്പാ സേവനങ്ങൾ, കൂടാതെ ഒരു സ്ഥാപനവും നിയന്ത്രിക്കാത്ത ഇൻഷുറൻസ് കമ്പനികൾ എന്നിവ നിർമിച്ചിട്ടുണ്ട്.

ഇന്ന് ലോകമെമ്പാടും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മികച്ച ഡെഫി പ്രോജക്ടുകൾ സാമ്പത്തിക സേവനങ്ങൾക്കും ഇടപാടുകൾക്കും കൂടുതൽ വഴക്കവും സുതാര്യതയും കൊണ്ടുവരാൻ ലക്ഷ്യമിടുന്നു. ഇടപാടുകളുടെ വേഗത വർദ്ധിപ്പിക്കാനും ചെലവ് മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

ഡെഫിയുടെ ജനപ്രിയ ആപ്ലിക്കേഷനുകൾ

  • Decentralised Exchanges (DEXs), ക്രിപ്‌റ്റോകറൻസികൾ വാങ്ങാനോ വിൽക്കാനോ വ്യാപാരം ചെയ്യാനോ ഉപയോക്താക്കളെ സഹായിക്കുന്ന ഓൺലൈൻ എക്‌സ്‌ചേഞ്ചുകളാണ് ഡിസെൻട്രലെെസിഡ് എക്‌സ്‌ചേഞ്ചുകൾ. ഉദാഹരണത്തിന്, നിങ്ങൾക്ക് DEX-ൽ ബിറ്റ്‌കോയിൻ, ഈഥർ,  DAI എന്നിവയ്‌ക്ക് പകരമായി യുഎസ് ഡോളർ കൈമാറ്റം ചെയ്യാവുന്നതാണ്. DAI എന്നത് ഒരു സ്റ്റേബിൾകോയിൻ ആണ്, അതിന്റെ മൂല്യം യുഎസ് ഡോളറുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രിപ്പ്റ്റോ കറൻസികളിലെ ചാഞ്ചാട്ടത്തിൽ നിന്നും ഇത് മുക്തമാണ്. DEX-കൾ ഉപയോക്താക്കളെ നേരിട്ട് ബന്ധിപ്പിക്കുന്നതിനാൽ അവർക്ക് അവരുടെ പണം ഉപയോഗിച്ച് ഒരു ഇടനിലക്കാരനെ വിശ്വസിക്കാതെ തന്നെ പരസ്പരം ക്രിപ്‌റ്റോകറൻസികൾ ട്രേഡ് ചെയ്യാൻ സാധിക്കുന്നു.

    നിങ്ങൾ ഒരു DEX-ൽ ട്രേഡ് ചെയ്യുമ്പോൾ, എക്സ്ചേഞ്ച് ഓപ്പറേറ്റർമാരോ ഐഡി സ്ഥിരീകരണ സംവിധാനങ്ങളോ പിൻവലിക്കൽ ഫീസോ ഈടാക്കുന്നതല്ല. പകരം ഇതേറിയം പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച സ്‌മാർട്ട് കരാറുകൾ നിയമങ്ങൾ നടപ്പിലാക്കുകയും ട്രേഡുകൾ നടപ്പിലാക്കുകയും ഫണ്ടുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
  • DeFi-based lending, ഡെഫി അടിസ്ഥാനമാക്കിയുള്ള വായ്പകൾ ഡിസെൻട്രലെെസിഡ് ഫിനാൻസിന്റെ  അതിവേഗം വളരുന്ന ഒരു വിഭാഗമാണ്. ഡെഫി ലെൻഡിംഗ് പ്രോട്ടോക്കോളുകളുടെ സഹായത്തോടെ, ലോണുകൾ ലഭിക്കുന്നതിന് നിങ്ങളുടെ ക്രിപ്റ്റോ ഹോൾഡിംഗുകൾ ഉപയോഗിക്കാനാകും. ഈ വായ്പകൾ നിങ്ങൾക്ക് പരമ്പരാഗത ബാങ്കുകളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ എളുപ്പവും താങ്ങാനാവുന്നതുമാണ്. മറുവശത്ത്, ഉപയോക്താക്കൾക്ക് അവരുടെ പണം കടം കൊടുക്കുന്നതിനുള്ള പലിശയും ലഭിക്കും. വായ്പാ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ബാങ്കുകൾ പോലുള്ള ഇടനിലക്കാരെ മാറ്റിസ്ഥാപിക്കാൻ ഡെഫി അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമുകൾ സ്മാർട്ട് കരാറുകൾ ഉപയോഗിക്കുന്നു.

  • Stablecoins, ഡെഫിയുടെ മറ്റൊരു രൂപമാണ് സ്റ്റേബിൾ കോയിൻസ്.
    കരുതൽ ആസ്തികൾ പിന്തുണയ്ക്കുന്ന ക്രിപ്‌റ്റോകറൻസികളുടെ ഒരു വിഭാഗമാണ് ഇവ. ക്രിപ്‌റ്റോകറൻസികളുടെ എല്ലാ അടിസ്ഥാന സവിശേഷതകളും ആനുകൂല്യങ്ങളും ഉറപ്പാക്കിക്കൊണ്ട് വില സ്ഥിരത നൽകാൻ ഇത് ശ്രമിക്കുന്നു. ടെതർ ഒരു സ്റ്റേബിൾകോയിന്റെ ഒരു ഉദാഹരണമാണ്.
  • Yield Farming, ഡെഫിയുടെ ഏറ്റവും മികച്ച ഉപയോഗ കേസുകളിൽ ഒന്നായി യീൽഡ് ഫാമിംഗ് കണക്കാക്കപ്പെടുന്നു. അധിക ക്രിപ്‌റ്റോകറൻസിയുടെ രൂപത്തിൽ ഉയർന്ന റിട്ടേണുകളോ റിവാർഡുകളോ സൃഷ്‌ടിക്കുന്നതിന് ക്രിപ്‌റ്റോ ആസ്തികൾ നിക്ഷേപിക്കുകയോ വായ്പ നൽകുകയോ ചെയ്യുന്ന രീതിയാണിത്. ഡെഫി പ്രോട്ടോക്കോളുകൾ ഉപയോഗിച്ച്, ഒരു ക്രിപ്‌റ്റോ ഹോൾഡർക്ക് തന്റെ നിലവിലുള്ള ഹോൾഡിംഗുകൾ ഉപയോഗിച്ച് കൂടുതൽ ക്രിപ്‌റ്റോ ടോക്കണുകൾക്കായി “ഫാം” ചെയ്യാൻ സാധിക്കുന്നതാണ്. 
  • Decentralized insurance, ഡെഫിയിലെ ഡിസെൻട്രലെെസിഡ് ഇൻഷുറൻസ് ഇൻഷുറൻസിനെ വിലകുറഞ്ഞതും കൂടുതൽ സുതാര്യവുമാക്കാൻ ലക്ഷ്യമിടുന്നു.

നിഗമനം

ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കുന്ന ഡിജിറ്റൽ സാമ്പത്തിക സേവനങ്ങളുടെ വരും തലമുറയാണ് ഡെഫി. നിലവിൽ സാമ്പത്തിക വിവേചനവും ഉയർന്ന ചാർജുകളും അനുഭവിക്കുന്ന ആഗോള ജനസംഖ്യയുടെ വലിയൊരു ഭാഗത്തിന് അത്തരമൊരു ഡിസെൻട്രലെെസിഡ് ഫിനാൻസ് സംവിധാനം ഏറെ പ്രയോജനം ചെയ്യും.

ഇൻഫ്രാസ്ട്രക്ചർ വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിലായതിനാൽ ഡെഫിയുമായി ബന്ധപ്പെട്ട് അനേകം അപകടസാധ്യതകളും നിലനിൽക്കുന്നുണ്ട്. ഡെഫിയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയിൽ ബഗുകൾ ഉണ്ടാകാം, ശ്രദ്ധിച്ചില്ലെങ്കിൽ, നിങ്ങൾ കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയ പണം നഷ്‌ടമായേക്കാം. മുൻകാലങ്ങളിൽ, സ്മാർട്ട് കരാറുകൾ നിയമങ്ങൾ ശരിയായി നിർവചിക്കാത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, കൂടാതെ പണം മോഷ്ടിക്കാൻ നിലവിലുള്ള പഴുതുകൾ ചൂഷണം ചെയ്യാൻ ഹാക്കർമാർ ശ്രമം നടത്തിയിരുന്നു. നിലവിലുള്ള ഏതെങ്കിലും ഫെഡി പ്രോജക്റ്റുകളോ സേവനങ്ങളോ പരീക്ഷിക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽപ്പോലും, നിങ്ങൾക്ക് നഷ്ടപ്പെടാൻ കഴിയുന്ന ചെറിയ തുക മാത്രമാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. ഒരു ഡെഫി അധിഷ്‌ഠിത ഉൽപ്പന്നമോ സേവനമോ അവ ഉപയോഗിക്കുന്നതിന് മുമ്പ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്.

ഡെഫിയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്തു അറിയിക്കുക.

"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. […]

Advertisement