ഇൻഷുറൻസ് ബൈ ചെയ്യുന്നത് അപ്രതീക്ഷിതമായി വരുന്ന ആപത്തുകളിൽ നിന്നും പ്രശനങ്ങളിൽ നിന്നും നിങ്ങളെ സാമ്പത്തികമായി രക്ഷപ്പെടുത്തും. പെട്ടന്ന് ഉണ്ടാകുന്ന ഏതൊരു നഷ്ടവും ഇൻഷുറൻസ് കവർ ചെയ്യും. നിക്ഷേപ ഗുണങ്ങളും ഇൻഷുറൻസും ഒരുമിച്ചുള്ള സാമ്പത്തിക ഉത്പ്പന്നത്തെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.


യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻസ് അഥവ യുഎൽഐപി എന്നത് ഒരേ സമയം ഇൻഷുറൻസും നിക്ഷേപ സേവനങ്ങളും നൽകി വരുന്നു. ഇതിലൂടെ ഇൻഷുറൻസ് എടുക്കുന്നവർക്ക് ഓരേ സമയം ഇക്യുറ്റി, ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപം നടത്താനും ഒപ്പം തന്നെ ഇൻഷുറൻസിന്റെ പരിരക്ഷയും ലഭിക്കുന്നു.

പ്രവർത്തന രീതി?


നിങ്ങൾ യുഎൽഐപി വാങ്ങുകയും കൈവശം വയ്ക്കുകയും ചെയ്താൽ സ്ഥിരമായി പ്രീമിയം അടയ്ക്കേണ്ടതുണ്ട്. ഈ നൽകുന്ന പ്രീമിയത്തിന്റെ ഒരു ഭാഗം ഇൻഷുറൻസ് കവറേജിലേക്കായി മാറ്റി വയ്ക്കും. അധികം വരുന്ന തുക ഓഹരികളിലേക്കും ഡെറ്റ് ഫണ്ടിലേക്കും ഹൈബ്രിഡ് ഫണ്ടിലേക്കും പോളിസി ഹോൾഡറുടെ പേരിൽ നിക്ഷേപിക്കും.  [ഒരു പ്രത്യേക അനുപാതത്തിൽ ഇക്വിറ്റി, ഡെറ്റ് സെഗ്‌മെന്റുകൾ എന്നിവയുടെ മിശ്രിതത്തിൽ നിക്ഷേപിക്കുന്ന ഒരു സാമ്പത്തിക ഉപകരണമാണ് ഹൈബ്രിഡ് അഥവ ബാലൻസ്ഡ് ഫണ്ട്.] എല്ലാ പോളിസി ഹോൾഡർമാരുടെയും നിക്ഷേപങ്ങൾ ഒരു പ്രൊഫഷണൽ ഫണ്ട് മാനേജരാകും നോക്കി നടത്തുക.

മാർക്കറ്റിന്റെ അവസ്ഥയ്ക്ക് അനുസരിച്ച് ഇക്യുറ്റി ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം പരസ്പ്പരം മാറ്റാൻ യുഎൽഐപി അനുവദിക്കുന്നു. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിന് മേൽ മ്യൂച്ചൽ ഫണ്ടിന് നികുത്തി അടയ്ക്കുന്ന അതേ രീതിയൽ തന്നെ നികുതി അടയ്ക്കാവുന്നതാണ്.

നികുതി ആനുകൂല്യങ്ങൾ

യുഎൽഐപി നിക്ഷേപത്തിലുടെ ലഭിക്കുന്ന പണത്തിന് മേൽ ആദായ നികുതി ആക്ട് 80C പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നികുതി ഇളവ് നേടാനാകും. പോളിസിയിൽ നിന്നുള്ള റിട്ടേണുകൾ കാലാവധി പൂർത്തിയാകുമ്പോൾ 2.5 ലക്ഷം വരെയാണെങ്കിലും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഎൽഐപി നിക്ഷേപകൻ ഈ കാലയളവിൽ മരണപ്പെട്ടാൽ പോളിസി പ്രകാരം നോമിനിക്ക് ആനുകൂല്യങ്ങൾ ലഭിക്കും. മരണത്തിന്റെ ഭാഗമായി ലഭിക്കുന്ന തുകയും നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കാലാവധിയും മറ്റു അനുബന്ധ നിരക്കുകളും

യുഎൽഐപി അഞ്ച് വർഷത്തെ നിർബന്ധിത ലോക്ക്-ഇൻ കാലയളവിലാണ് വരുന്നത്. ഇതിന് അർത്ഥം നിക്ഷേപം തുടങ്ങിയ ശേഷം അഞ്ച് വർഷത്തിന് ശേഷം മാത്രമെ നിങ്ങൾക്ക് നിങ്ങളുടെ നിക്ഷേപം  പിൻവലിക്കാൻ സാധിക്കുകയുള്ളു എന്നതാണ്. ഇതിന് മുമ്പായി പണം തികികെ എടുക്കുന്നതിനായി വ്യവസ്ഥകൾ ഒന്നും തന്നെയില്ല. അഞ്ച് വർഷത്തിന് ശേഷം നിങ്ങൾക്ക് മുഴുവൻ തുകയും പിൻവലിക്കാവുന്നതാണ്. യുഎൽഐപി എന്നത് ഇൻഷുറൻസും നിക്ഷേപവും ഒരുമിച്ച് ഉള്ളതിനാൽ തന്നെ സാധാരണ നിലയിൽ ഒരാൾ കുറഞ്ഞത് 15 വർഷമെങ്കിലും ഇതിൽ നിക്ഷേപം നടത്തുന്നതാണ് നല്ലത്.

ഇതിനായി ഫണ്ട് മാനേജർമാർ 1.05 ശതമാനം മുതൽ 2.25 ശതമാനം വരെ വാർഷിക ചാർജുകൾ ഈടാക്കിയേക്കാം.

യുപിഐഎല്ലിൽ നിക്ഷേപിക്കുന്നതിന് മുമ്പായി തന്നെ വിശദമായ പഠനം നടത്തി നഷ്ട സാധ്യത മനസിലാക്കി മാത്രം നിക്ഷേപിക്കുക.

പ്രധാനതലക്കെട്ടുകൾ Grasim Industries:  മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 55.56 ശതമാനം വർദ്ധിച്ച് 4070.46 കോടി രൂപയായി. Bayer CropScience: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ഇരട്ടി  വർദ്ധിച്ച് 152.7 കോടി രൂപയായി. Muthoot Finance: കടപത്ര വിതരണത്തിലൂടെ 300 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി അറിയിച്ചു.Metropolis Healthcare: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 34 ശതമാനം ഇടിഞ്ഞ് 40 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 61 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. Dollar Industries: […]
ഇന്നത്തെ വിപണി വിശകലനം തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി. ഇന്ന് 16230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. വീണ്ടെടുക്കൽ നടത്താനുള്ള സാധ്യത നിലനിന്നിട്ടും വിപണിക്ക് മുന്നേറ്റം നടത്താൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 89 പോയിന്റുകൾ/0.55 ശതമാനം താഴെയായി 16125 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34250 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും ആദ്യത്തെ മുന്നേറ്റത്തിന് ശേഷം സൂചിക വശങ്ങളിലേക്ക് മാത്രമാണ് നീങ്ങിയത്. […]
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ Aether Industries Ltd തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 24ന് ആരംഭിക്കുന്ന ഐപിഒയെ പറ്റിയുള്ള വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Aether Industries Ltd 2013ൽ പ്രവർത്തനം ആരംഭിച്ച ഏഥർ ഇൻഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ വളർന്ന് കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനികളിൽ ഒന്നാണ്. സങ്കീർണ്ണവും വ്യത്യസ്‌തവുമായ രസതന്ത്രം, സാങ്കേതിക കോർ കഴിവുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഇന്റർമീഡിയറ്റുകളും രാസവസ്തുക്കളും കമ്പനി ഉത്പാദിപ്പിക്കുന്നു.സ്വന്തമായി ആർ ആൻഡ് […]

Advertisement