പ്രധാനതലക്കെട്ടുകൾ

HDFC Bank: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക്  ക്രെഡിറ്റ് പിന്തുണ വാഗ്ദാനം ചെയ്യുന്നതിനായി നാഷണൽ സ്മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷനുമായി ബാങ്ക് ധാരണാപത്രം ഒപ്പുവച്ചു.

Dr Reddy’s Laboratories: റഷ്യൻ കൊവിഡ് വാക്സിനായ സ്പുട്നിക്കിന്റെ ആദ്യ ഡോസ് വിതരം ചെയ്യാൻ ആരംഭിച്ചു.

Ceat: രാജ്യത്തെ റീട്ടെയിൽ വിൽപ്പന ശൃംഖല നവീകരിക്കാൻ ഒരുങ്ങി ടയർ നിർമാണ കമ്പനി. വരും മാസങ്ങളിൽ മെട്രോ നഗരങ്ങളിലും പ്രധാന വിപണികളിലുമായി 10 പുതിയ ഡിസൈൻ സ്റ്റോറുകൾ കമ്പനി ആരംഭിക്കും.

ICRA-യിലെ 2.07 ലക്ഷം ഇക്യുറ്റി ഓഹരികൾ ഓപ്പൺ മാർക്കറ്റിലൂടെ വിറ്റഴിച്ച് ലെെഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.

Voltas, Blue Star, Dixon Tech, Amber Enterprises, Hindalco: കേന്ദ്ര സർക്കാരിന്റെ പി.എൽ.ഐ പദ്ധതിക്ക് അപേക്ഷ സമർപ്പിക്കാൻ ഒരുങ്ങി കമ്പനികൾ. ഇതിലൂടെ ഉടനി 3000 കോടി രൂപയുടെ നിക്ഷേപം ലഭിക്കും.

TVS Motor Company: ഇടിജി ലോജിസ്റ്റിക്സിനെ പുതിയ വിതരണക്കാരായി തിരഞ്ഞെടുത്ത് കമ്പനി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ പ്രതീക്ഷിച്ചത് പോലെ താഴേക്ക് വീണ നിഫ്റ്റി 17300ൽ സപ്പോർട്ട് രേഖപ്പെടുത്തി. ദിവസം മുഴുവൻ സൂചികയിൽ ചാഞ്ചാട്ടം രൂക്ഷമായിരുന്നു. തുടർന്ന് 0.9 ശതമാനം നഷ്ടത്തിൽ 17362 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി ദിവസം മുഴുവൻ ദുർബലമായി കാണപ്പെട്ടു. 36500 എന്ന നിർണായക സപ്പോർട്ട് തകർത്ത് താഴേക്ക് വീണ സൂചിക 36200 രോഖപ്പെടുത്തി. പിന്നീട് നിഫ്റ്റിക്കൊപ്പം തിരികെ കയറിയ ബാങ്ക് നിഫ്റ്റി 0.34 ശതമാനം നഷ്ടത്തിൽ 36468 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

റിയൽറ്റി, ഐടി എന്നിവ നഷ്ടത്തിൽ അടച്ചു. അതേസമയം എച്ച്.ഡി.എഫ്.സി നിഫ്റ്റിക്ക് ശക്തി പകർന്നു. 

യൂറോപ്യൻ വിപണികൾ എല്ലാം 0.5 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണിയും ഇന്നലെ ദുർബലമായി 0.3 മുതൽ 0.7 ശതമാനം നഷ്ടത്തിൽ അടച്ചു.  NASDAQ മാത്രമാണ് ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.ഏഷ്യൻ വിപണികൾ
ഏറെയും നഷ്ടത്തിലാണ് കാണപ്പെടുന്നത്. ജപ്പാൻ, ഹോങ്കോംഗ് എന്നിവ ലാഭത്തിലാണുള്ളത്. യൂറോപ്യൻ , യുഎസ് ഫ്യൂച്ചേഴ്സും നേരിയ ലാഭത്തിലാണുള്ളത്.

SGX NIFTY ഉയർന്ന നിലയിൽ 17415-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,340, 17,300, 17,250, 17200 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,580-ലാണ് അടുത്ത പിവറ്റ് പോയിന്റുള്ളത്. 17500ൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 36,200, 36,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,000, 37,200, 37,500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

17500, 17400 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 17300, 17000 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു. നിഫ്റ്റി പിസിആർ 0.9 ആണ്. ഇത് സൂചികയുടെ മുകളിലേക്കുള്ള നീക്കം പരിമിതമാണെന്ന സൂചന നൽകുന്നു. അതിനാൽ സൂചിക അസ്ഥിരമാവുകയോ നേരിയ തോതിൽ തിരുത്തലിന് വിധേയമാവുകയോ ചെയ്തേക്കാം.37000ലാണ് ബാങ്ക് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. പിസിആർ 0.6 ആയി തുടരുകയാണ്. 36500ൽ വളരെ അധികം സ്ട്രാഡിൽ രൂപപ്പെട്ടിട്ടുള്ളതായി കാണാം. 35000-ലാണ് ഏറ്റവും അധികം പുട്ട് ഒഐ ഉള്ളത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 145 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും  136 കോടി രൂപയുടെ ഓഹരികൾ കൂടി വിറ്റഴിച്ചു.

ഇന്നലെ എച്ച്.ഡി.എഫ്.സിയുടെ പിന്തുണ ലഭിച്ചില്ലായിരുന്നെങ്കിൽ നിഫ്റ്റി ശക്തമായി താഴേക്ക് വീഴുമായിരുന്നു. പാശ്ചാത്യ വിപണികൾ താഴേക്ക് വീണിട്ടും എസ്.ജി.എക്സ് നിഫ്റ്റി ഇപ്പോൾ ലാഭത്തിലാണ് കാണപ്പെടുന്നത്. ചെെനീസ് വിപണികൾ ലാഭത്തിലായതാണ് ഇതിന് കാരണം.

എന്നാൽ കഴിഞ്ഞ ദിവസത്തതിന് സമാനമായി വിപണിയിൽ ഇന്ന് ചാഞ്ചാട്ടം രൂക്ഷമായേക്കാം. പതനത്തിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.നിഫ്റ്റി ഇന്ന് 17340 തകർത്ത് താഴേക്ക് നീങ്ങിയാൽ ബെയറിഷാണെന്ന് കരുതാം. 17300 ശക്തമായി തന്നെ തകർന്നാൽ ഇത് ഉറപ്പിച്ചു കൊണ്ട് കോൾ ഓപ്ഷൻ വിൽക്കാവുന്നതാണ്. ബാങ്ക് നിഫ്റ്റിയിൽ 36150 സമാനമായ സപ്പോർട്ടായി നോക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement