പ്രധാനതലക്കെട്ടുകൾ

Zomato’s: ജൂൺ പാദത്തിൽ കമ്പനി 356 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പോയവർഷം ഇത് 99.8 കോടി രൂപയായിരുന്നു. അതേസമയം കമ്പനിയുടെ മൊത്തം വരുമാനം 916 കോടി രൂപയായി വർദ്ധിച്ചു. മുൻ വർഷം വരുമാനം 283.5 കോടി രൂപയായിരുന്നു.

SBI Life Insurance Company: ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരം കമ്പനി സൂപ്പർസുരക്ഷാ ലൈഫ് ഇൻഷുറൻസ് പോളിസിക്ക് 84 കോടി രൂപയും 27 കോടി രൂപ പലിശയിനത്തിലും തിരികെ നൽകാൻ ബാധ്യസ്ഥമാണ്.

Rattanindia Enterprises: യുഎസ് ആസ്ഥാനമായ മാറ്റ്നെർനെറ്റിൽ നിക്ഷേപം നടത്താൻ ഒരുങ്ങി കമ്പനി. 

GMR Infrastructure: ക്യുഐപി വഴി 6000 കോടി രൂപ സമാഹരിക്കാനുള്ള
നിർദ്ദേശം പരിഗണിക്കുന്നതിനായി ആഗസ്റ്റ് 13ന് കമ്പനി ബോർഡ് യോഗം ചേരും.

Power Grid Corporation of India: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം മൂന്നിരട്ടി വർദ്ധിച്ച് 5998.28 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യു 1 ഫലങ്ങൾ

 • Bata India
 • Pidilite Industries
 • Cadila Healthcare
 • Bajaj Electricals
 • Cummins India
 • Aster DM Healthcare
 • CESC
 • CreditAccess Grameen
 • Endurance Technologies
 • IDFC
 • Equitas Holdings
 • Gujarat State Fertilizers & Chemicals
 • HEG
 • India Cements

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ വളരെ വലിയ നീക്കം നടത്തിയ നിഫ്റ്റി അവസാന നിമിഷം അസ്ഥിരമായി കാണപ്പെട്ടു. 16320ലേക്ക് കയറിയ നിഫ്റ്റി പിന്നീട് 16200ലേക്ക് വീഴുകയും ഇവിടെ നിന്ന് തിരികെ കയറി 16280 രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി 0.01 ശതമാനത്തിന്റെ നീക്കം മാത്രമാണ് കാഴ്ചവച്ചത്. HDFCBANK, KOTAKBANK എന്നിവയുടെ പിന്തുണയോടെ 36200 മറികടന്ന സൂചിക പിന്നീട് 36000ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.

ഏറെയും മേഖലാ സൂചികൾ ഇന്നലെ താഴേക്ക് വീണു. മറ്റുള്ളവ അസ്ഥിരമായി കാണപ്പെട്ടു. മെറ്റൽ ഓഹരികൾ ശക്തമായി താഴേക്ക് കൂപ്പുകുത്തി.

യൂറോപ്യൻ,  യുഎസ് വിപണികൾ അസ്ഥിരമായാണ് കാണപ്പെട്ടത്.  FTSE, DOWJONES എന്നിവ നേരിയ ഉയരത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ
കയറിയിറങ്ങിയാണ് കാണപ്പെടുന്നതെങ്കിലും വലിയ നീക്കങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകൾ അസ്ഥിരമായാണ് കാണപ്പെടുന്നത്.

SGX NIFTY നേരിയ നേട്ടത്തിൽ 16,310-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന  നൽകുന്നു.

16,190, 16,150, 16,000 എന്നിവ നിഫ്റ്റിയുടെ സപ്പോർട്ടായി കാണാം.

16,350-16,360 എന്നിവിടെ സൂചികയിൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

35,800 എന്നത് ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന സപ്പോർട്ടാണ്. 36,200-36,300 എന്നിവ  ബാങ്ക് നിഫ്റ്റിയുടെ  പ്രതിരോധ മേഖലകളാണ്. 36,500-600 എന്നിവയും പ്രതിരോധമായി പരിഗണിക്കാം.വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 178 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 687 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

നിഫ്റ്റിയിൽ 16300, 16400 എന്നിവിടെയാണ് ഏറ്റവും  അധികം കോൾ ഒഐ കാണപ്പെടുന്നത്. 16200, 16000 എന്നിവിടായി ഏറ്റവും അധികം പുട്ട് ഒഐയും കാണപ്പെടുന്നു. സൂചിക ആഴ്ചയിൽ  16000-16400 എന്ന റേഞ്ചിനുള്ളിൽ തന്നെ അസ്ഥിരമായി നിൽക്കുമെന്ന സൂചനയാണിത്.

36000ലാണ് ബാങ്ക് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐയും
അനേകം പുട്ട് ഒഐയും ഉള്ളത്. സൂചിക ആഴ്ചയിൽ ഇവിടെ തന്നെ അസ്ഥിരമായി നിൽക്കുമെന്ന സൂചനയാണിത് ഇത് നൽകുന്നത്.

താഴേക്ക്  നോക്കിയാൽ നിഫ്റ്റിയിൽ 16200-16170  ഒരു ഇൻട്രാഡേ സപ്പോർട്ട് ആയി പരിഗണിക്കാവുന്നതാണ്. സമാനമായി മുകളിലേക്ക് 16360 ശക്തമായ പ്രതിരോധമാണ്. ഇതിൽ എത് തകർക്കപ്പെടുന്നുവെന്ന് നോക്കി മാത്രം വ്യാപാരം നടത്തുക.

ബാങ്ക് നിഫ്റ്റി 35800-35700 എന്നിവ തകർത്ത് താഴേക്ക് നീങ്ങിയാൽ ബെയറിഷാണെന്ന് കരുതാം. 36300 തകർത്ത് മുകളിലേക്ക് നീങ്ങിയാൽ സൂചിക ബുള്ളിഷായേക്കും.

HDFCBANK-ന് 1520 റേഞ്ചും  KOTAKBANK-ന് 1824 റേഞ്ചും ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement