പ്രധാനതലക്കെട്ടുകൾ
Apollo Tyres: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 60.5 ശതമാനം ഇടിഞ്ഞ് 113.5 കോടി രൂപയായി. വരുമാനം 11 ശതമാനം ഉയർന്ന് 5578.3 കോടി രൂപയായി.
Siemens: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 2.6 ശതമാനം ഉയർന്ന് 340 കോടി രൂപയായി. വരുമാനം 13.5 ശതമാനം ഉയർന്ന് 3954.7 കോടി രൂപയായി.
Matrimony.com: ഓഹരി ഒന്നിന് 1150 രൂപ വീതം 75 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങാൻ കമ്പനി ബോർഡ് അംഗീകാരം നൽകി.
Ujjivan Small Finance Bank: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 7 ശതമാനം ഇടിഞ്ഞ് 127 കോടി രൂപയായി. പലിശ ഇനത്തിലുള്ള വരുമാനം 48 ശതമാനം ഉയർന്ന് 544 കോടി രൂപയായി.
Larsen & Toubro: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 10 ശതമാനം ഉയർന്ന് 3621 കോടി രൂപയായി. വരുമാനം 10 ശതമാനം ഉയർന്ന് 52851 കോടി രൂപയായി.
Tata Motors: മാർച്ചിലെ നാലാം പാദത്തിൽ കമ്പനി 1032 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ 7605 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. അതേസമയം വരുമാനം 11.5 ശതമാനം ഇടിഞ്ഞ് 78439 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 16038 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. പലപ്പോഴായി തിരികെ കയറാൻ സൂചിക ശ്രമിച്ചെങ്കിലും അമ്പേ പരാജയമായി. ശേഷം 15800ലേക്ക് വീണ സൂചിക തുടർന്ന് 359 പോയിന്റുകൾക്ക് താഴെയായി 15808 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 34329 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ കുത്തനെ താഴേക്ക് വീണു. 33900 മറികടന്ന സൂചിക പിന്നെയും താഴേക്ക് വീണു. തുടർന്ന് 1161 പോയിന്റുകൾ/ 3.35 ശതമാനം താഴെയായി 33532 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
മെറ്റൽ 3.7 ശതമാനം ഇടിഞ്ഞു..
യൂഎസ് വിപണികൾ, യൂറോപ്യൻ വിപണികൾ എന്നിവ നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 15,985-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
15,740, 15,670, 15,600 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,860, 15,920, 16,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 33,300, 33,000, 32,900 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 33,600, 33,900, 34,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
16500,16400 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 15,500, 16000 എന്നിവിടെയാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.
ബാങ്ക് നിഫ്റ്റിയിൽ 36000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 34000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 24.3 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 5,300 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 5,000 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ഇന്ത്യൻ വിപണിക്ക് വീണ്ടെടുക്കൽ നടത്താൻ സാധിച്ചില്ല. ഉക്രൈൻ യുദ്ധത്തിന്റെ ആദ്യ നാളുകളിൽ വിപണി ഉണ്ടാക്കിയ താഴ്ന്ന നിലയ്ക്ക് അടുത്താണ് ഇത് ഇപ്പോഴുള്ളത്. യുഎസിൽ നിന്നും ഉയർന്ന പണപ്പെരുപ്പ കണക്കുകളും ഉയർന്ന ഇന്ത്യൻ സിപിഐയും നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നു.
ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം ഏപ്രിലിൽ 7.9 ശതമാനമായി രേഖപ്പെടുത്തി. 7.5 ശതമാനം മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. വിപണി ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് നോക്കാം.
ഫിൻലൻഡ് പാർലമെന്റ് നാറ്റോ പ്രവേശനത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇത് റഷ്യയ്ക്ക് ഭീഷണിയാണെന്ന് ക്രെംലിൻ പ്രതികരിച്ചു.
എസ്ബിഐ ഇന്ന് തങ്ങളുടെ ഫലങ്ങൾ പുറത്തുവിടും. ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കാം.
താഴേക്ക് നിഫ്റ്റിയിൽ 15670, മുകളിലേക്ക് 15900 എന്നിവ ശ്രദ്ധിക്കാവുന്നതാണ്. വിപണിയിൽ ഇപ്പോൾ ഓരോ ദിവസവും ഗ്യാപ്പുകൾ വർദ്ധിച്ചു വരുന്നതായി കാണാം. ഇത് യുഎസ് വിക്സ് ഉയരാനും യുഎസ് മാർക്കറ്റിൽ ചാഞ്ചാട്ടം രൂക്ഷമാകാനും കാരണമായി.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.