വോഡഫോൺ ഐഡിയ ക്യു 3 ഫലം: 4,532 കോടി രൂപ നഷ്ടം രേഖപ്പെടുത്തി
ഡിസംബറിലെ മൂന്നാം പാദത്തിൽ വോഡഫോൺ ഐഡിയ 4,532 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 7218.5 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. അതേസമയം കമ്പനിയുടെ പ്രതിവർഷ വരുമാനം 1 ശതമാനം ഉയർന്ന് 10894 കോടി രൂപയായി. ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) 121 രൂപയായി ഉയർന്ന്. കഴിഞ്ഞ പാദത്തിൽ ഇത് 119 രൂപയായിരുന്നു.
ഒഎൻജിസി ക്യു 3 ഫലം: അറ്റാദായം 67 ശതമാനം ഇടിഞ്ഞ് 1,378 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ ഒഎൻജിസിയുടെ പ്രതിവർഷ അറ്റാദായം 67.4 ശതമാനം ഇടിഞ്ഞ് 1378 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 28 ശതമാനം ഉയർന്ന് 17024 കോടി രൂപയായി. അതേസമയം ഓഹരിക്ക് 1.75 രൂപ വീതം ഇടക്കാല ലാഭവിഹതവും കമ്പനി പ്രഖ്യാപിച്ചു.
ജയപ്രകാശ് പവറിന്റെ 74 ശതമാനം ഓഹരി ഏറ്റെടുക്കാൻ പവർ ഗ്രിഡ് പദ്ധതിയിടുന്നു
ജയപ്രകാശ് പവറിന്റെ 74 ശതമാനം ഓഹരി ഏറ്റെടുക്കാൻ പവർ ഗ്രിഡ് പദ്ധതിയിടുന്നു. ഏറ്റെടുക്കൽ നടപടി ഈ വർഷം തന്നെ പൂർത്തീകരിക്കുമെന്നും കമ്പനി അറിയിച്ചു.
അമര രാജ ബാറ്ററീസ് ക്യു 3 ഫലം: അറ്റാദായം 18 ശതമാനം ഉയർന്ന് 194 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ അമര രാജ ബാറ്ററീസിന്റെ പ്രതിവർഷ അറ്റാദായം 18 ശതമാനം ഉയർന്ന് 194 കോടി രൂപയായി.
ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 12.18 ശതമാനം ഉയർന്ന് 1960.43 കോടി രൂപയായി.
ഒരു ലക്ഷം ടൺ ശേഷിയുള്ള ഗ്രീൻഫീൽഡ് ലീഡ് റീസൈക്ലിംഗ് യൂണിറ്റ് സ്ഥാപിക്കാൻ പദ്ധതിയിടുന്നതായും കമ്പനി അറിയിച്ചു.
ഓഹരിക്ക് 5 രൂപ വീതം ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.
ഇർകോൺ ഇന്റർനാഷണൽ ക്യു 3 ഫലം: അറ്റാദായം 35 ശതമാനം ഉയർന്ന് 103 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ ഇർകോൺ ഇന്റർനാഷണലിന്റെ അറ്റാദായം 35 ശതമാനം ഉയർന്ന് 103 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 29 ശതമാനം ഉയർന്ന് 1244 കോടി രൂപയായി.
ഹൌസിംഗ് ഫിനാൻസ് കമ്പനിയായി പ്രവർത്തിക്കാൻ ഒരുങ്ങി ഗോദ്റെജ് ഇൻഡസ്ട്രീസ്
ഗോദ്റെജ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് ഹൌസിംഗ് ഫിനാൻസ് കമ്പനിയായി പ്രവർത്തിക്കാൻ ലൈസൻസ് ലഭിച്ചതായി കമ്പനി അറിയിച്ചു. ഇതിനൊപ്പം ആനമുടി റിയൽ എസ്റ്റേറ്റിന്റെ ഓഹരികൾ ഏറ്റെടുക്കാനും കമ്പനി ബോർഡ് അനുമതി നൽകി.
പ്രഭാത് ഡയറി ക്യു 3 ഫലം: അറ്റാദായം 14% കുറഞ്ഞ് 8 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ പ്രഭാത് ഡയറിയുടെ അറ്റാദായം 14 ശതമാനം കുറഞ്ഞ് 8 കോടി രൂപയായി .ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 53 ശതമാനം ഉയർന്ന് 102.89 കോടി രൂപയായി. മഹാരാഷ്ട്ര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മിൽക്ക്, ഡയറി ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയാണ് പ്രഭാത് ഡയറി.
ഐ.ആർ.എഫ്.സി ക്യു 3 ഫലം: അറ്റാദായം 15 ശതമാനം ഉയർന്ന് 1,046 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ ഇന്ത്യൻ റെയിൽവേ ഫിനാൻഷ്യൽ കോർപ്പറേഷന്റെ പ്രതിവർഷ അറ്റാദായം 15.4 ശതമാനം ഉയർന്ന് 1046.74 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 8.01 ശതമാനം ഉയർന്ന് 3932 കോടി രൂപയായി.
സദ്ഭവ് എഞ്ചിനീയറിംഗ് ക്യു 3 ഫലം: അറ്റാദായം 24.32 കോടി രൂപയായി
ഡിസംബറിലെ മൂന്നാം പാദത്തിൽ സദ്ഭവ് എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ അറ്റാദായം 24.32 കോടി രൂപയായി കുറഞ്ഞു.
പോയവർഷം ഇതേകാലയളവിൽ കമ്പനി 69.79 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. അതേസമയം കമ്പനിയുടെ പ്രതിവർഷ വരുമാനം 2.12 ശതമാനം ഉയർന്ന് 695.76 കോടി രൂപയായി.