ആഗസ്റ്റ് മാസം എന്നത് തികച്ചും ആവേശം നിറഞ്ഞതായിരുന്നു. നിഫ്റ്റി 17000 മറികടന്ന് നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകി. വിവിധ മേഖലകളിൽ നിന്നായി എട്ടോളം കമ്പനികളാണ് കഴിഞ്ഞ മാസം വിപണിയിൽ ലിസ്റ്റ് ചെയ്തിരുന്നത്. സെപ്റ്റംബറിലെ ആദ്യ ദിവസം തന്നെ ഐപിഒയുമായി എത്തിയിരിക്കുകയാണ് വിജയ ഡയഗ്നോസ്റ്റിക് സെന്റർ. കൃസ്ണ ഡയഗ്നോസ്റ്റിക് ലിമിറ്റഡിന് ശേഷമുള്ള ഈ വർഷത്തെ രണ്ടാമത്തെ ഡയഗ്നോസ്റ്റിക് കമ്പനിയുടെ ഐപിഒയാണിത്. ഈ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

Vijaya Diagnostic Centre Limited

1981ൽ പ്രവർത്തനം ആരംഭിച്ച വിജയ ഡയഗ്നോസ്റ്റിക് സെന്റർ പാത്തോളജി, റേഡിയോളജി ടെസ്റ്റിംഗ് സേവനങ്ങൾ നൽകി വരുന്നു. തെലങ്കാന, ആന്ധ്രപ്രദേശ്, നാഷണൽ ക്യാപിറ്റൽ റീജിയൻ, കൊൽക്കത്ത എന്നിവിടങ്ങളിലെ 13 നഗരങ്ങളിലും പട്ടണങ്ങളിലുമായി 81 ഡയഗ്നോസ്റ്റിക് സെന്ററുകളും 11 റഫറൻസ് ലബോറട്ടറികളും കമ്പനി പ്രവർത്തിപ്പിച്ച് വരുന്നു. ഇത്തരം കേന്ദ്രങ്ങളിൽ അത്യാധുനിക ഡയഗ്നോസ്റ്റിക് ടെസ്റ്റിംഗ് സേവനങ്ങളും ശക്തമായ ഐടി ഇൻഫ്രാസ്ട്രക്ചറും കാണപ്പെടുന്നു. വിജയ ഡയഗ്നോസ്റ്റിക് സെന്റർ 1,610 പാത്തോളജി ടെസ്റ്റുകളുടെ ഒരു സമഗ്ര ശ്രേണി വാഗ്ദാനം ചെയ്യുന്നു. ഒപ്പം 740 പതിവ്, 870 സ്പെഷ്യലൈസ്ഡ് ടെസ്റ്റുകൾ നൽകുന്നു. വൈവിധ്യമാർന്ന പ്രത്യേകതകളും വിഷയങ്ങളും ഉൾക്കൊള്ളുന്ന 220 അടിസ്ഥാന, 320 നൂതന റേഡിയോളജി ടെസ്റ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ടെസ്റ്റ് മെനുവിൽ എക്സ്-റേ, അൾട്രാസൗണ്ട്, കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രഫി സ്കാൻ, എക്കോകാർഡിയോഗ്രാം, എംആർഐ സ്കാൻ, മറ്റ് നൂതന ടെസ്റ്റുകൾ എന്നിവ ഉൾപ്പെടുന്നു. ആരോഗ്യസ്ഥിതി നിരീക്ഷിക്കാനും ചികിത്സിക്കാനും കമ്പനി പ്രത്യക പ്രതിരോധ, ആരോഗ്യ പാക്കേജുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.

ഉപഭോക്താക്കളുടെ വീടുകളിൽ നിന്നുള്ള മാതൃകകളുടെ ശേഖരണം, അതുപോലെ തന്നെ ടെസ്റ്റ് റിപ്പോർട്ടുകളുടെ ഡെലിവറി തുടങ്ങിയ മൂല്യവർദ്ധിത സേവനങ്ങളും കമ്പനി നൽകി വരുന്നു. കമ്പനിയുടെ വ്യക്തിഗത ഉപഭോക്തൃ ബിസിനസ്സ് 2021 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനത്തിന്റെ 92 ശതമാനവും സംഭാവന ചെയ്തിരുന്നു.

2021 മാർച്ച് 31ന് എല്ലാ വിജയ ഡയഗ്നോസ്റ്റിക് സെന്റർ ലബോറട്ടറികൾക്കും നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസിന്റെ അംഗീകാരം ലഭിച്ചു. നിലവിൽ പ്രവർത്തന വരുമാനത്തിന്റെ കാര്യത്തിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഡയഗ്നോസ്റ്റിക് ശൃംഖലയാണ് വിഡിസിഎൽ.

ഐപിഒ എങ്ങനെ

സെപ്റ്റംബർ 1ന് ആരംഭിക്കുന്ന വിജയ ഡയഗ്നോസ്റ്റിക് സെന്റർ ലബോറട്ടറീസിന്റെ ഐപിഒ സെപ്റ്റംബർ 3ന് അവസാനിക്കും. 522-531 രൂപയാണ് ഐപിഒയുടെ പ്രെെസ് ബാൻഡായി നിശ്ചയിച്ചിരിക്കുന്നത്.

നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നും 1895.04 കോടി രൂപ വിലമതിക്കുന്ന 3.56 കോടി ഇക്യുറ്റി ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 28 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,868 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 364 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.

കമ്പനിയുടെ ഓഹരി ഉടമകൾക്കും ആദ്യകാല നിക്ഷേപകർക്കും ഒരു എക്സിറ്റ് സ്ട്രാറ്റർജി എന്നതിന്റെ ഭാഗമായാണ്  ഐപിഒ നടത്തുന്നത്. ഓഹരി വിതരണത്തിലൂടെ കമ്പനി ഒരുതരത്തിലുമുള്ള ധനസമാഹരണം നടത്തുന്നില്ല.  ഐപിഒയ്ക്ക് ശേഷം മാെത്തം പ്രൊമോട്ടർ വിഹിതം 59.78 ശതമാനത്തിൽ നിന്നും 54.68 ശതമാനമായി കുറയും.

സാമ്പത്തിക സ്ഥിതി

കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ശ്രദ്ധേയമായ സാമ്പത്തിക പ്രകടനമാണ് കമ്പനി കാഴ്ചവച്ചത്. 2017-2020 വരെയുള്ള സാമ്പത്തിക വർഷം കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 15 ശതമാനത്തിന്റെ സി.എ.ജി.ആർ വളർച്ചയാണ് കെെവരിച്ചത്.  റിട്ടേൺ ഓൺ നെറ്റ് വർത്ത്  23.6 ശതമാനമായി രേഖപ്പെടുത്തി. ഇത് കമ്പനിയുടെ എതിരാളികളായ ഡോക്ടർ ലാൽ പാത്ത് ലാബ്സ്, മെട്രോപോളിസ് ഹെൽത്ത് കെയർ എന്നിവയ്ക്ക് തുല്യമാണ്. കട രഹിതമായ കമ്പനിയാണ്  വിജയ ഡയഗ്നോസ്റ്റിക് സെന്റർ.

അപകട സാധ്യതകൾ

  • വിജയ ഡയഗ്നോസ്റ്റിക് സെന്ററിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും വാക്ക്-ഇൻ ഉപഭോക്താക്കളിൽ നിന്നാണ് ലഭിക്കുന്നത് ഇതിനാൽ തന്നെ ബിസിനസ്സിന്റെ വിജയത്തിന്  ബ്രാൻഡും പ്രശസ്തിയും നിർണായക പങ്കുവഹിക്കുന്നു. കമ്പനിയുടെ ബ്രാൻഡും പേരും വളർത്താൻ സാധിച്ചില്ലെങ്കിൽ ബിസിനസിനെ അത് പ്രതികൂലമായി ബാധിച്ചേക്കാം.

  • കൊവിഡ് മൂലം നിലനിൽക്കുന്ന ആഘാതവും അനിശ്ചിതത്വവും കമ്പനിയുടെ മൊത്തത്തിലുള്ള സാമ്പത്തിക പ്രകടനത്തെ സാരമായി ബാധിക്കും.

  • കമ്പനിയുടെ കേന്ദ്രത്തിലും ഡയഗ്നോസ്റ്റിക് സെന്ററുകളിലും ഉണ്ടാകുന്ന സാങ്കേതിക തടസ്സങ്ങൾ ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ പ്രോസസ്സ് ചെയ്യാനുള്ള കഴിവിനെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത്  ബിസിനസ്സ് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും.

  • കമ്പനിയുടെ സിഇഒ ഉൾപ്പെടെയുള്ള ആളുകൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹൈദരാബാദിലെ പാർക്ക് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ഇവർക്ക് എതിരെ സംസ്ഥാനം ആരോപണം ഉയർത്തിയിരുന്നു. അപകടത്തിൽ അനേകം പേരുടെ ജീവൻ നഷ്ടമായിരുന്നു.

  • വിഡിസിഎല്ലിന്റെ പ്രവർത്തനങ്ങൾ  ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് പ്രധാനമായും നടന്ന് വരുന്നത്.  മേഖലയിലെ ബിസിനസ് നഷ്ടം സാമ്പത്തിക പ്രകടനത്തെയും പണമൊഴുക്കിനെയും ദോഷകരമായി ബാധിക്കും.

  • ടെസ്റ്റിംഗ് ഉപകരണങ്ങൾക്കും റിയാക്ടറുകൾക്കും കമ്പനി മറ്റു സ്ഥാപനങ്ങളെ ആശ്രയിക്കുന്നു. കൃത്യമായി ഇവ ലഭിച്ചില്ലെങ്കിൽ കമ്പനിയുടെ മൊത്തം  പ്രവർത്തനത്തെയും അത് ബാധിക്കും. 

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

എഡൽവീസ് ഫിനാൻഷ്യൽ സർവീസസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ  എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. ഐപിഒയുടെ റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് വായിക്കാൻ ലിങ്ക് സന്ദർശിക്കുക.

നിഗമനം

2021 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം  71,000-73,000 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വിപണി മൂല്യം. 2023 ആകുമ്പോഴേക്കും കമ്പനി 12-13 ശതമാനത്തിന്റെ സി.എ.ജി.ആർ വളർച്ച കെെവരിച്ച് 92000-98000 കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹെൽത്ത് അവയർനെസ് ഡിസ്പോസിബിൾ വരുമാനം എന്നിവയുടെ ഉയർച്ച, മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾക്കുള്ള ആവശ്യകത വർദ്ധനവ്, പ്രിവന്റീവ് ഹെൽത്ത് കെയറിനുള്ള ചെലവ് വർദ്ധിക്കുന്നത് ഇവയെല്ലാം തന്നെ വിപണിയുടെ വളർച്ചയ്ക്ക് കാരണമായേക്കും. ഉയർന്ന ബ്രാൻഡ്, ഉയർന്ന നിലവാരമുള്ള ഡയഗ്നോസ്റ്റിക് സേവനങ്ങൾ, മൂല്യവർദ്ധിത സേവനങ്ങൾ എന്നിവ ഉപഭോക്താക്കളെ നിലനിർത്താൻ കമ്പനിയെ സഹായിച്ചു.

ഡോ.ലാൽ പാത്ത്ലാബ്സ്, മെട്രോപോളിസ് ഹെൽത്ത് കെയർ, അടുത്തിടെ ലിസ്റ്റ് ചെയ്ത കൃസ്ണ ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ കമ്പനികളുമായി വിഡിസിഎൽ നേരിട്ട് മത്സരിക്കും. കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ തന്നെ പരിശോധനകൾ വർദ്ധിക്കുകയും ഇത് മേഖലയിൽ കൂടുതൽ സാധ്യത ഒരുക്കുകയും ചെയ്യും.

ഐപിഒയ്ക്കായി അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർ സബ്‌സ്‌ക്രൈബിഡ് ആകുന്നുണ്ടോ എന്ന് പരിശോധിക്കുക. വിപണി ഇത്രയും കുതിച്ച് കയറിയിട്ട് പോലും അടുത്തിടെ നടന്ന ഐപിഒകൾ ഒന്നും തന്നെ ലിസ്റ്റിംഗ് ഗെയിൻ നൽകിയിരുന്നില്ല. കമ്പനിയുടെ അപകട സാധ്യതകൾ പരിഗണിച്ച് കൊണ്ട് സ്വയം നിഗമനത്തിലെത്തുക.

സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും 16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ […]
ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]

Advertisement