വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി, അറിയേണ്ടതെല്ലാം

Home
editorial
vehicle-scrappage-policy-all-you-need-to-know
undefined

ഓഗസ്റ്റിൽ ഗുജറാത്തിൽ നടന്ന നിക്ഷേപക ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാഹന സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ചത്. രാജ്യത്ത് അനേകം പഴയ വാഹനങ്ങളുണ്ട്. ഇവ അപകടങ്ങൾക്കും മലിനീകരണത്തിനും കാരണമാകുന്നു. റോഡുകളിൽ പ്രവർത്തിക്കാൻ അനുയോജ്യമല്ലാത്ത പഴയ വാഹനങ്ങൾ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ പുതിയ നയം അവതരിപ്പിച്ചത്. ഇതിനാെപ്പം പുതിയ വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രഹത്സാഹിപ്പിച്ച് കൊണ്ട് ഓട്ടോമൊബൈൽ വ്യവസായത്തിന് ഉത്തേജനം നൽകുക കൂടിയാണ് സർക്കാരിന്റെ പദ്ധതി.

എന്താണ് വാഹന സ്ക്രാപ്പേജ് നയം?

ഫിറ്റ്നസ് ടെസ്റ്റ്

സ്ക്രാപ്പേജ്  നിയമ പ്രകാരം 15 വർഷത്തിലധികം പഴക്കമുളള വാണിജ്യ വാഹനങ്ങളും ഇരുപത് വർഷത്തിലധികം പഴക്കമുളള യാത്രാ വാഹനങ്ങളും ഫിറ്റ്നസ്, എമിഷൻ ടെസ്റ്റുകളിൽ പങ്കെടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി വാഹനത്തിന്റെ വിവിധ സംവിധാനങ്ങൾ പരിശോധിക്കപ്പെടും. പരിശോധന വിജയിച്ചാൽ  ഉടമയ്ക്ക് ഭീമമായ ഫീസ് നൽകി കൊണ്ട്  വാഹനം വീണ്ടും രജിസ്റ്റർ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അഥവ ടെസ്റ്റിൽ വിജയിച്ചില്ലെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാകും. ഇതോടെ ഉടമസ്ഥന് വാഹനം ഉപേക്ഷിക്കേണ്ടി വരും. ഇത്തരം വാഹനം ഇഎൽവി വിഭാഗത്തിലേക്ക് മാറ്റപ്പെടും. പിന്നീട് ഇവ അംഗീകൃത വെഹിക്കിൾ സ്ക്രാപ്പിംഗ് ഫെസിലിറ്റിയിലേക്ക് മാറ്റപ്പെടും. പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിലാകും ഇവ നടപ്പിലാക്കുക. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സ്ക്രാപ്പിംഗ് സൗകര്യങ്ങൾ, രജിസ്ട്രേഷൻ, പിന്തുടരേണ്ട സ്ക്രാപ്പിംഗ് രീതികൾ എന്നിവ സംബന്ധിച്ച നിയമങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇൻസെറ്റീവ്സ്,ഡിസ്ഇൻസെറ്റീവ്
  • ഒരു ഉടമ സ്ക്രാപ്പേജിനായി വാഹനങ്ങൾ നൽകിയാൽ വാഹനത്തിന്റെ എക്സ്-ഷോറൂം വിലയുടെ 4-6 ശതമാനം സ്ക്രാപ്പേജ് മൂല്യം ലഭിക്കും.
  • പാസഞ്ചർ വാഹനങ്ങൾക്ക് 25 ശതമാനം വരെയും വാണിജ്യ വാഹനങ്ങൾക്ക് 15 ശതമാനം വരെയും റോഡ് നികുതിയിൽ ഇളവ് ലഭിക്കും.

  • ഓട്ടോ-നിർമ്മാതാവ് ഒരു പുതിയ വാഹനത്തിന്റെ എക്സ്-ഷോറൂം വിലയിൽ 5 ശതമാനത്തിന്റെ കിഴിവ് നൽകും.

  • പുതിയ വാഹനത്തിന് രജിസ്ട്രേഷൻ ഫീസ് ഈടാക്കില്ല.

വാഹന സ്ക്രാപ്പേജ് പോളിസിയുടെ പ്രാധാന്യം എന്ത്?

പുതിയ നയത്തിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നത്:

  • പഴയ വാഹനങ്ങൾ ഉപേക്ഷിച്ച് പുതിയ വാഹനങ്ങൾ വാങ്ങാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക.

  • റോഡിലൂടെ പോകുന്ന വാഹനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക, അതുവഴി റോഡപകടങ്ങൾ കുറയ്ക്കുക.

  • പഴയ വാഹനങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ആളുകളിൽ നിന്ന് പണം ഈടാക്കിക്കൊണ്ട്  വരുമാനം വർദ്ധിപ്പിക്കുക.

  • പഴയ ലോഹങ്ങളും സ്പെയറുകളും ഉപേക്ഷിക്കുന്നത് വിലകുറഞ്ഞ അസംസ്കൃത വസ്തുക്കൾ നൽകുന്നു. ഇതിലൂടെ ഓട്ടോ നിർമ്മാതാക്കൾക്ക് ഉത്പാദനച്ചെലവ് കുറയ്ക്കാൻ സാധിക്കും.

  • പഴയ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കുക.

റോഡിലൂടെ ഓടാൻ അനുയോജ്യമല്ലാത്ത വാഹനങ്ങൾ അപകടസാധ്യതയും മലിനീകരണവും വർദ്ധിക്കാൻ പ്രധാന കാരണമാകും. 20 വർഷത്തിന് മുകളിൽ പഴക്കമുളള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ എണ്ണം 51 ലക്ഷത്തിൽ കൂടുതലാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 34 ലക്ഷം വാഹനങ്ങൾ രാജ്യത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്ക്രാപ്പേജ് നയം 10,000 കോടി രൂപയുടെ നിക്ഷേപം നേടുമെന്നും  മേഖലയിൽ 35,000ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

പഴയ കാറുകൾ റീസൈക്കിൾ ചെയ്യുന്നതിലൂടെ രാജ്യത്തെ അലൂമിനിയം, ചെമ്പ്, സ്റ്റീൽ, ഇരുമ്പ് എന്നിവയുടെ ഇറക്കുമതി കുറയ്ക്കാൻ സഹായിക്കും. സ്പെയർ പാർട്ട്സ് എളുപ്പത്തിൽ ലഭിക്കുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത വർദ്ധിക്കും. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023