പുതിയ കൊറോണ വകഭേദത്തിൽ നിന്നും നേട്ടമുണ്ടാക്കി വാക്സിനുകൾ

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊറോണ വകഭേദത്തിനെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കേ നേട്ടമുണ്ടാക്കി കോവിഡ് വാക്സിനുകളും മറ്റ് ആരോഗ്യ ഓഹരികളും. വിർ ബയോടെക്നോളജി (+17%,നാസ്ഡാക്ക്), ഫൈസർ (+7%, എൻവൈഎസ്ഇ), ബയോ എൻ ടെക് എസ്ഇ (+20%, നാസ്ഡാക്ക്), മെഡേണ (+27%, നാസ്ഡാക്ക്), ഇനോവിയോ ഫാർമസ്യൂട്ടിക്കൽ (+6.7%, നാസ്ഡാക്ക്) എന്നിങ്ങനെ ഉയർന്നു. അതേസമയം യുഎസ് വിപണികൾ 2 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്.

(ഐഎസ്‌ടി സമയം 9:45 pm-ന് ലഭ്യമായ ഡാറ്റ അനുസരിച്ചാണിത്. യു.എസ് വിപണികൾ അടച്ചിട്ടില്ലാത്തതിനാൽ, ഇവയിൽ മാറ്റങ്ങളുണ്ടാകും.)

യു‌എസ് വിപണികൾ തകരുന്നു

താങ്ക്സ് ഗിവിംഗ് അവധിക്ക് ശേഷം തുറന്ന യു എസ് ഓഹരികൾ തകർന്നു. ദക്ഷിണാഫ്രിക്കയിൽ പുതിയ കൊറോണ വകഭേദം കണ്ടെത്തിയതോടെ സാമ്പത്തിക വീണ്ടെടുക്കൽ താൽക്കാലികമായി നിർത്തുമെന്ന ആശങ്കയോടെയാണ് ആഗോള വിപണികളിൽ നിന്ന് വിൽപ്പന വ്യാപിച്ചത്. അതേസമയം ഹേവൻ ആസ്തികളും സ്വർണവും ഉയർന്നു. ഡോളർ ദുർബലമായതിനാൽ ജാപ്പനീസ് യെൻ ഉയർന്നു.

സ്റ്റോക്സ് യൂറോപ്പ് 2.94 ശതമാനം ഇടിഞ്ഞു
ഡൗ ജോൺസ് 2.45 ശതമാനം ഇടിഞ്ഞു.
നാസ്ഡാക്ക് 1.45 കുറഞ്ഞു

ഏഴ് ആഫ്രിക്കൻ രാജ്യങ്ങൾക്ക് യാത്ര നിയന്ത്രണം നിയന്ത്രണം ഏർപ്പെടുത്തി സിംഗപ്പൂർ

ഏഴ് ആഫ്രിക്കൻ രാജ്യങ്ങൾക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സിംഗപ്പൂർ സർക്കാർ. കഴിഞ്ഞ 14 ദിവസങ്ങളിലായി ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഈശ്വതിനി, ലെസോത്തോ, മൊസാംബിക്, നമീബിയ, സിംബാബ്‌വെ എന്നിവിടങ്ങൾ സന്ദർശിച്ചവർക്ക് നവംബർ 27 മുതൽ സിംഗപ്പൂരിലൂടെ പ്രവേശിക്കാനോ യാത്ര ചെയ്യാനോ അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്ഥിര താമസക്കാർക്കും സിംഗപ്പൂർ പൗരത്വമുള്ളവർക്കും പ്രവേശനം അനുവദിക്കുമെങ്കിലും 10 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്.

കമ്പനികളോട് വേതനം 3 ശതമാനം വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് ജപ്പാൻ പ്രധാനമന്ത്രി

മഹാമാരിയുണ്ടാക്കിയ തകർച്ചയിൽ നിന്നും മഹാമാരി കാലത്തിന് മുൻപുള്ള നിലയിലേക്ക് തിരിച്ചത്തിയ കമ്പനികൾ വേതനം 3 ശതമാനമോ അതിൽ കൂടുതലോ ഉയർത്തണമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ജപ്പാൻ പ്രധാന മേഖലകൾക്കിടയിൽ അസമമായ വീണ്ടെടുക്കലിലാണ്. പുതിയ ഘട്ടം അസംസ്‌കൃത വസ്തുക്കൾ, ഊർജ്ജം, തൊഴിൽ ചെലവുകൾ എന്നീ മേഖലകളിൽ ചെറുകിട ബിസിനസുകളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹോങ്കോങ്ങിലെയും സിംഗപ്പൂരിലെയും ജീവനക്കാർക്ക് ക്വാറന്റൈനിൽ പണം തിരികെ നൽകാൻ ബ്ലാക്ക് റോക്ക്

ജീവനക്കാർക്ക് ഹോട്ടൽ ക്വാറന്റൈൻ ചെലവിന്റെ 50 ശതമാനം തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബ്ലാക്ക് റോക്ക്. 2000 ഡോളർ വരെ തിരികെ നൽകും. ഹോങ്കോങ്ങിലെയും സിംഗപ്പൂരിലെയും വൈസ് പ്രസിഡന്റുമാർക്കും അതിനു താഴെയുള്ളവരും 12 മാസത്തിലധികം തുടർച്ചയായി സേവനം അനുഷ്ഠിച്ച സ്ഥിരം ജീവനക്കാർക്കും റീഇംബേഴ്സ്മെന്റ് ബാധകമാണ്.

യുഎസ് മാർക്കറ്റിൽ നിന്ന് ഡി ലിസ്റ്റ് ചെയ്യാൻ ദീദിയോട് ആവശ്യപ്പെട്ട് ചൈന

ദിദി ഗ്ലോബലിന്റെ ബോർഡിനോട് യുഎസിലെ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് ഡിലിസ്റ്റ് ചെയ്യാൻ ചൈനീസ് റെഗുലേറ്റർമാർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. സെൻസിറ്റീവ് ഡാറ്റ ചോർച്ചയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതിന് കാരണം. നടപടി സ്ഥാപനത്തെ ഗുരുതരമായി ബാധിക്കും. നേരിട്ടുള്ള സ്വകാര്യവൽക്കരണമോ ഹോങ്കോങ്ങിലെ സെക്കൻഡറി ലിസ്റ്റിംഗോ ആണ് പരിഗണനയിലുള്ള നിർദ്ദേശങ്ങൾ.

യു.എസിൽ വൻ ഹിറ്റായി അൺലോക്ക്-തീം സ്റ്റോക്കുകൾ

ഇന്ത്യൻ വിപണിയെ പോലെ പുതിയ കോവിഡ് വകഭേദത്തിന്റെ ആശങ്കയിൽ തകർന്ന് യുഎസ് ഓഹരികൾ. അമേരിക്കൻ സിനിമാ തിയേറ്റർ ശൃംഖല- എഎംസി എന്റർടൈൻമെന്റ് (-6%), എയർലൈൻ ഓഹരികൾ- ഡെൽറ്റ എയർലൈൻസ് (-12%), യുണൈറ്റഡ് എയർലൈൻസ് (-13%), അമേരിക്കൻ എയർലൈൻസ് (-12.5%), ക്രൂയിസ് ഓപ്പറേറ്റർ- കാർണിവൽ കോർപ്പറേഷൻ (-13%) , റോയൽ കരീബിയൻ (-12%), ഹോട്ടൽ ഓഹരികൾ- ഹയാത്ത് (-9%), മാരിയറ്റ് (-10%), ഹിൽട്ടൺ (-10.5%) എന്നിവ താഴേക്ക് നീങ്ങി. അതേസമയം വീഡിയോഗെയിം പ്രസാധകരായ ടേക്ക്-ടു(+4%), സൂം വീഡിയോ കമ്മ്യൂണിക്കേഷൻസ്(+7.5%), ഫിറ്റ്‌നസ് കമ്പനിയായ പെലോട്ടൺ(+5%) എന്നിവ മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തു.

"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. […]

Advertisement