ഇന്നത്തെ വിപണി വിശകലനം

വി ആകൃതിയിൽ വീണ്ടെടുക്കൽ നടത്തി ലാഭത്തിൽ അടച്ച് വിപണി.

ഇന്ന് ഗ്യാപ്പ് അപ്പിൽ 16111 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. കഴിഞ്ഞ ദിവസത്തെ താഴ്ന്നനില തകർത്ത് താഴേക്ക് വീണ സൂചിക 16000 എന്ന സപ്പോർട്ടും നഷ്ടപ്പെടുത്തി. എന്നാൽ ഉച്ചയോടെ ശക്തമായ മുന്നേറ്റം നടത്തിയ സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 300 പോയിന്റുകളുടെ നേട്ടമാണ് കൈവരിച്ചത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 144 പോയിന്റുകൾ/0.90 ശതമാനം മുകളിലായി 16170 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

34689 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 200 പോയിന്റുകൾ താഴേക്ക് നീങ്ങി. നിഫ്റ്റിക്ക് സമാനമായി ഉച്ചയോടെ മുന്നേറ്റം നടത്തിയ സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 800 പോയിന്റുകളുടെ നേട്ടം കൈവരിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 755 പോയിന്റുകൾ/ 2.20 ശതമാനം മുകളിലായി 35094 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി പിഎസ്.യു ബാങ്ക്(+3.1%), നിഫ്റ്റി മെറ്റൽ (+2.6%),  നിഫ്റ്റി ബാങ്ക് (+2.2%),  നിഫ്റ്റി ഫിൻസർവ്(+1.9%)  എന്നിവ ഇന്ന് മിന്നുപ്രകടനം കാഴ്ചവച്ചു. ഫാർമ (+0.11%), എഫ്.എം.സി.ജി (-0.22%), ഓട്ടോ (+0.78%) എന്നിവ ശക്തമായി ശക്തമായി നിലകൊണ്ടു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെട്ടു. യൂറോപ്യൻ വിപണികൾ  ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

മൂന്ന് ദിവസം തുടർച്ചയായി താഴേക്ക് വീണതിന് പിന്നാലെ Tata Steel (+5.2%), JSW Steel (+4.4%), Hindalco (+2.7%) എന്നീ ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

SBI (+3.2%) ഓഹരി പൊതു മേഖലാ ബാങ്കിൽ നിന്നും കൂടുതൽ നേട്ടത്തിൽ അടച്ചു. Bank of Baroda (+4.7%), Central Bank (+5.9%), IOB (+6.5%) എന്നീ ഓഹരികളും ലാഭത്തിൽ അടച്ചു.

ഓഹരി ഒന്നിന് 6.25 രൂപ വീതം ഇടക്കാല ലാഭവിഹിതം നൽകിയതിന് പിന്നാലെ ITC (-2.2%) ഓഹരി നഷ്ടത്തിൽ അടച്ചു.

നാലാം പാദത്തിൽ ഉയർന്ന അറ്റനഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെ Indigo (+10.3%) ഓഹരി നേട്ടത്തിൽ അടച്ചു. വില ഉയർത്തുമെന്ന് എയർലൈൻ കമ്പനി പറഞ്ഞു.

1:1 അനുപാതത്തിൽ ബോണസ് വിതരണം നൽകിയതിന് പിന്നാലെ Torrent Pharma (+10.1%) നേട്ടത്തിൽ അടച്ചു. നാലാം പാദത്തിൽ കമ്പനി 118 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.

വിപണി മുന്നിലേക്ക് 

ഫെഡറൽ റിസർവിന് പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞേക്കില്ലെന്ന് ഫെഡറൽ മിനിറ്റിൽ ജെറോം പവൽ പറഞ്ഞു. പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ വിപണികൾ ശക്തമായ മുന്നേറ്റമാണ് നടത്തിയത്.

ബൈ ഓൺ റൂമർ സെൽ ഓൺ ന്യൂസ് എന്ന വാക്യത്തെ സാധൂകരിക്കുന്നതാണ് ഈ സംഭവം. അതേസമയം ഷോർട്ട് കവറിംഗ് റാലി വിപണിക്ക് നൽകുന്ന ശക്തി താത്ക്കാലികം മാത്രമായേക്കാം.

മെയ് ആദ്യം ഉണ്ടാക്കിയ ഗ്യാപ്പ് ബാങ്ക് നിഫ്റ്റി നികത്തി കഴിഞ്ഞു. എന്നിരുന്നാലും നിഫ്റ്റിക്ക് 16400 എന്ന റേഞ്ച് ഇനിയും മറികടക്കാൻ സാധിച്ചിട്ടില്ല.

വിപണി ഇവിടെ നിന്നും ശക്തമായ മുന്നേറ്റം നടത്തുമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement