പ്രധാനതലക്കെട്ടുകൾ

ഉത്തരാഖണ്ഡിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പ്രധാന കാമ്പസിലെ അടിസ്ഥാന  സൗകര്യങ്ങളുടെ നിർമാണത്തിനും വികസനത്തിനുമായി NBCC -ക്ക് 597 കോടി രൂപയുടെ കരാർ ലഭിച്ചു.

വിപണിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് Biocon-ന് 14 ലക്ഷം രൂപ പിഴ ചുമത്തി സെബി.

IDBI Bank: പൂർണമായും ഡിജിറ്റൈസ് ചെയ്ത വായ്പാ സംവിധാനം ആരംഭിക്കുന്നതായി ഐ‌ഡി‌ബി‌ഐ ബാങ്ക് പ്രഖ്യാപിച്ചു.Infosys:
കമ്പനിയുടെ  സഹസ്ഥാപകൻ എസ് ഡി ഷിബുലാൽ ഓപ്പൺ മാർക്കറ്റ് വഴി ഇൻഫോസിസിന്റെ 100 കോടി രൂപ മൂല്യമുള്ള ഓഹരികൾ വാങ്ങി.

Indiabulls Housing Finance: കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം രണ്ട് ഇരട്ടി വർദ്ധിച്ച് 276 കോടി രൂപയായി.

JK Tyre and Industries: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 194.96 കോടി രൂപയായി.

TCI Express: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 123.9 ശതമാനം വർദ്ധിച്ച് 42.57 കോടി രൂപയായി.

Indian Oil Corporation: മാർച്ചിലെ നാലാം പാദത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ അറ്റാദായം പ്രതീക്ഷിച്ചതിലും ഉയർന്ന്
8781 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • Havells India
  • Bosch
  • HPCL
  • Relaxo Footwears
  • Torrent Power
  • ZEE Entertainment
  • KNR Constructions
  • JK Lakshmi Cement
  • Meghmani Organics
  • Usha Martin

ഇന്നത്തെ വിപണി സാധ്യത


ഇന്നലെ  ഗ്യാപ്പ് ഡൗണിൽ  15,050ന്  അടുത്തായി  വ്യാപാരം ആരംഭിച്ച് നിഫ്റ്റി ശക്തമായി മുകളിലേക്ക് കയറുകയും കഴിഞ്ഞ ദിവസത്തെ ഏറ്റവും ഉയർന്ന നിലയായ 15140 വരെയെത്തി അസ്ഥിരമായി നിന്നു. ഇവിടെ ശക്തമായ പ്രതിരോധമാണ് സൂചികയിൽ അനുഭവപ്പെട്ടത്. തുടർന്ന് ഉച്ചയോടെ ആഗോള വിപണികൾ ദുർബലമായതിനെ തുടർന്ന് താഴേക്ക് വീണ  നിഫ്റ്റി 15000ന് അടുത്തായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഗ്യാപ്പ്  ഡൗണിൽ  വ്യാപാരം ആരംഭിച്ച ബാങ്ക്  നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും  34,000ൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടു. തുടർന്ന്  താഴേക്ക് വന്ന സൂചിക 33600ന് അടുത്തായി വ്യാപാരം അവസാനിപ്പിച്ചു.

മെറ്റൽ ഓഹരികളിൽ വളരെ വലിയ ചാഞ്ചാട്ടം അനുഭവപ്പെട്ടു. സൂചിക താഴേക്ക് വീഴുന്നതാണ് കാണാനായത്. പി.എസ്.യു  ബാങ്ക്സ്, ഫിനാൻഷ്യൽ ഓഹരികൾ എന്നിവയും ഏറെ ദുർബലമായി കാണപ്പെട്ടു.ആഗോള വിപണികൾ എല്ലാം തന്നെ ഇന്നലെ കൂപ്പുകുത്തി. യുഎസ് വിപണി തുടർച്ചയായ മൂന്ന് ദിവസമായി വീഴുകയാണ്. ക്രിപ്പ്റ്റോ വിപണി വളരെ വിലയ ഒരു പതനത്തിന് സാക്ഷ്യം വഹിച്ചു. പ്രധാനപ്പെട്ട കോയിനുകൾ എല്ലാം തന്നെ ഒരു ദിവസം കൊണ്ട്  20 ശതമാനം ഇടിഞ്ഞു. ഇതിന് പിന്നാലെ ആഗോള കമ്മോഡിറ്റി, ഇക്യുറ്റി വിപണിയും കൂപ്പുകുത്തി.

യൂറോപ്യൻ വിപണികൾ ഒരു ശതമാനം താഴെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണിയും  വലിയ ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ചെങ്കിലും പിന്നീട് തിരിക കയറി. എന്നിരുന്നാലും വിപണി നഷ്ടത്തിലാണ് അടയ്ക്കപെട്ടത്.

യുഎസ് ഫെഡ് യോഗത്തിന്റെ മിനിറ്റുസിൽ സാമ്പത്തിക സ്ഥിതിയുടെ ശക്തിയെ പറ്റിയും പണപ്പെരുപ്പം സംബന്ധിച്ച ആശങ്കയും പങ്കുവയ്ക്കുന്നു. പലിശ നിരക്കിൽ ഉടൻ  മാറ്റമുണ്ടാകില്ല. എന്നിരുന്നാലും വെെകാതെ  തന്നെ അത് ഉണ്ടായേക്കാം. അതേസമയം 10 വർഷത്തെ ബോണ്ട് വരുമാനം ഇന്നലെ കത്തിക്കയറി.

ഏഷ്യൻ വിപണികൾ ഏറെയും താഴെയാണ് കാണപ്പെടുന്നത്. യൂറോപ്യൻ ഫ്യൂച്ചേഴ്സ് പോസിറ്റീവായും യുഎസ് ഫ്യൂച്ചേഴ്സ് നെഗറ്റീവ് ആയും കാണപ്പെടുന്നു. SGX NIFTY  15,038 -ലാണ്  വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. 


15,000, 14,950, 14,900 എന്നിവിടെ  നിഫ്റ്റിക്ക്   ശക്തമായ സപ്പോർട്ട് ഉള്ളതായും  കാണാം.  ഇന്ന് 14900 ശക്തമായി തകർക്കപെട്ടാൽ വിപണി വീണ്ടും ദുർബലമായയെന്ന് വേണം മനസിലാക്കാൻ.

15,100, 15,140,15,200,15,270  എന്നിവ  നിഫ്റ്റിയിൽ  ശക്തമായ പ്രതിരോധം സൃഷ്ടിക്കും.

34,000,  34,400  എന്നിവിടെ ബാങ്ക് നിഫ്റ്റിയിലും ശക്തമായ പ്രതിരോധം കാണപ്പെടുന്നു. 34400 തകർക്കപെട്ടാൽ സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചേക്കാം. ശ്രദ്ധിക്കുക.

33,600, 33,500, 33,300 എന്നത് ബാങ്ക് നിഫ്റ്റിക്കും  ശക്തമായ സപ്പോർട്ടായി പരിഗണിക്കാം.

15300, 15100 എന്നിവിടെ  അനേകം കോൾ ബിൾഡ് അപ്പുകൾ ഉള്ളതായി കാണാം. 14700, 14900 എന്നിവിടെയാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണുന്നത്. നിഫ്റ്റി പി.സി.ആർ 0.9 ആയി കുറഞ്ഞു.വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs) 697  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും  852  കോടി രൂപയുടെ ഓഹരികൾ കൂടി വിറ്റഴിച്ചു.

VIX ഇന്ന് വളരെ കുറവായതിനാൽ തന്നെ വിപണി ശാന്തമായി നിൽക്കുന്നത് കാണാം. എന്നാൽ എക്സ്പെയറി ദിനമായതിനാൽ ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കുമോയെന്ന് കാത്തിരുന്നു തന്നെ കാണാം.

വ്യാപാരം ആരംഭിച്ചത്തിന് ശേഷം വിപണി താഴേക്ക് നീങ്ങിയാൽ 15000ലെ സപ്പോർട്ടിലേക്ക് ശ്രദ്ധിക്കാവുന്നതാണ്.  ഇത് ശക്തമായി തകർക്കപെട്ടാൽ സൂചിക  ഇന്ന്  15000- 15050 എന്നിവയ്ക്ക് താഴെയായി  വ്യാപാരം അവസാനിപ്പിക്കാൻ ഉള്ള സാധ്യതയേറെയാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement