പ്രധാനതലക്കെട്ടുകൾ

Power Finance: കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനങ്ങളായ കരൂർ ട്രാൻസ്മിഷൻ, ഖവ്ദ-ഭുജ് ട്രാൻസ്മിഷൻ എന്നിവ അദാനി ട്രാൻസ്മിഷനിലേക്ക് മാറ്റി.

IFCI: ജനുവരി 25-ന് സർക്കാരിന് മുൻഗണനാ ഓഹരി വിതരണം ചെയ്യുന്നത് കമ്പനി പരിഗണിക്കും.

TVS Motor: കമ്പനിയുടെ മോട്ടോർസൈക്കിൾ ടിവിഎസ് സ്റ്റാർ എച്ച്എൽഎക്സ് 150 ഡിസ്ക് വേരിയന്റ് ഈജിപ്തിൽ ലോഞ്ച് ചെയ്തു.

Tata Communications: മൂന്നാം പാദത്തിൽ കമ്പനിയുടെ വരുമാനം 1657.7 കോടി രൂപയായി രേഖപ്പെടുത്തി. പോയ പാദത്തിൽ ഇത് 1628.17 കോടി രൂപയായിരുന്നു.

Bajaj Auto: മൂന്നാം പാദത്തിൽ കമ്പനിയുടെ വരുമാനം 3 ശതമാനം വർദ്ധിച്ച് 9021 കോടി രൂപയായി. പോയ പാദത്തിൽ വരുമാനം 8762
കോടി രൂപയായിരുന്നു.

ഇന്നത്തെ പ്രധാന ക്യു 3 ഫലങ്ങൾ

Hindustan Unilever
Asian Paints

Bajaj Finserv

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 18120 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ബെയറിഷ് ട്രെൻഡ് തുടർന്നു. ജനുവരി ഏഴാം തീയതിയിലെ ഉയർന്ന നിലയിൽ സപ്പോർട്ട് എടുത്ത സൂചിക അസ്ഥിരമായി നിന്നു. തുടർന്ന് 175 പോയിന്റുകൾ/ 0.96 ശതമാനം താഴെയായി 17938 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 38104 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ രൂഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. 38300 മറികടക്കാൻ സാധിക്കാതെയിരുന്ന സൂചിക 38000ന് താഴേക്ക് നീങ്ങി. അവസാന നിമിഷം അരങ്ങേറിയ ബെെയിംഗിനെ തുടർന്ന് 169 പോയിന്റുകൾ/ 0.44 ശതമാനം താഴെയായി 38041 എന്ന നിലയിൽ ബാങ്ക് നിഫറ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി(-2.13%) നഷ്ടത്തിൽ അടച്ചു. നിഫ്റ്റി ഓട്ടോ(+0.71%) നേട്ടത്തിൽ അടച്ചു.

യൂഎസ് വിപണികൾ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചെങ്കിലും താഴേക്ക് വീണ് നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും ശക്തമായി താഴേക്ക് വീണ് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും തിരികെ കയറി ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ
കയറിയിറങ്ങി പോസിറ്റീവായാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY
17,914-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. 

17,885, 17,820, 17,725, 17,700 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,975, 18,000, 18,080, 18,110, 18,160 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  38,000, 37,750, 37,500, 37,350 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,100, 38,300, 38,500, 38,750, 38,850 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18300, 18100 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17500, 17900 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. പുട്ട് റെെറ്റിംഗ് വലിയ രീതിയിൽ കുറഞ്ഞതായി കാണാം. അതിനൊപ്പം കോൾ റെെറ്റിംഗ് വർദ്ധിച്ചതായും കാണാം.

ബാങ്ക് നിഫ്റ്റിയിൽ 38,500 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 38000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് 17.8 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2,705 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 195 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

ആഗോള ഐടി ഓഹരികളുടെ പതനത്തെ തുടർന്ന് നാസ്ഡാക് ഉയർന്ന നിലയിൽ നിന്നും 10 ശതമാനമാണ് താഴേക്ക് വീണത്. യൂറോപ്യൻ വിപണി ആദ്യ അര മണിക്കൂറിൽ ഇന്ന് എങ്ങനെ വ്യാപാരം നടത്തും എന്നതാണ് പ്രധാനം.

നിഫ്റ്റിയിൽ  ഇന്നലെ ഒരു ടെക്സ്റ്റ്ബുക്ക് ഡൌൺട്രെൻഡ് പ്രൈസ് ആക്ഷൻ ആയിരുന്നു കാണപ്പെട്ടിരുന്നത്. ചൊവ്വാഴ്ച ബെയറിഷ് എൻഗൽഫിംഗ് കാൻഡിൽ കണ്ടപ്പോൾ തന്നെ നമ്മൾ ഇത് പ്രതീക്ഷിച്ചതാണ്. എന്നിരുന്നാലും ബാങ്ക് നിഫ്റ്റിക്ക് 38000ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ സാധിച്ചു.

18300ൽ ഉയർന്ന കോൾ ഒഐ ഉള്ളപ്പോഴും 18000 ബിൽഡ് അപ്പുമായി വളരെ കുറഞ്ഞ വ്യത്യാസം മാത്രമാണുള്ളത്. ഇത് ഷോർട്ട് സെല്ലേഴ്സിന്റെ ആത്മവിശ്വസത്തെ സൂചിപ്പിക്കുന്നു. പി.സി.ആർ 0.5 ആയി കാണപ്പെടുന്നു. ഇത് ബെയറിഷ് സൂചന നൽകുന്നു.

റിലയൻസിന്റെ ഫലങ്ങൾ നാളെ പുറത്തുവരും. അതിനാൽ തന്നെ ഓഹരിയിൽ ശ്രദ്ധിക്കാവുന്നതാണ്.  Hindustan Unilever, Asian Paints എന്നീ കമ്പനികളും തങ്ങളുടെ ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കും. ഇരു ഓഹരിക്കും നിഫ്റ്റിയിൽ വെയിറ്റേജ് ഉള്ളതായി കാണാം.

നിഫ്റ്റിക്ക്  മുകളിലേക്ക് 18000, താഴേക്ക് 17885 ഉം ശ്രദ്ധിക്കാവുന്നതാണ്. വിപണി ബെയറിഷാണെങ്കിൽ 17800 ശ്രദ്ധിക്കാവുന്നതാണ്. ചില എക്സ്പെയറി ദിവസങ്ങളിൽ വിപണിയിൽ വി ആകൃതിയിലുള്ള വീണ്ടെടുക്കൽ നടന്നതായി നമ്മൾ കണ്ടിട്ടുണ്ട്. നിഫ്റ്റിക്ക് 18000 മറി കടന്ന് മുന്നേറാൻ സാധിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

പ്രധാനതലക്കെട്ടുകൾ Grasim Industries:  മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 55.56 ശതമാനം വർദ്ധിച്ച് 4070.46 കോടി രൂപയായി. Bayer CropScience: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ഇരട്ടി  വർദ്ധിച്ച് 152.7 കോടി രൂപയായി. Muthoot Finance: കടപത്ര വിതരണത്തിലൂടെ 300 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി അറിയിച്ചു.Metropolis Healthcare: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 34 ശതമാനം ഇടിഞ്ഞ് 40 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 61 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. Dollar Industries: […]
ഇന്നത്തെ വിപണി വിശകലനം തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി. ഇന്ന് 16230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. വീണ്ടെടുക്കൽ നടത്താനുള്ള സാധ്യത നിലനിന്നിട്ടും വിപണിക്ക് മുന്നേറ്റം നടത്താൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 89 പോയിന്റുകൾ/0.55 ശതമാനം താഴെയായി 16125 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34250 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും ആദ്യത്തെ മുന്നേറ്റത്തിന് ശേഷം സൂചിക വശങ്ങളിലേക്ക് മാത്രമാണ് നീങ്ങിയത്. […]
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ Aether Industries Ltd തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 24ന് ആരംഭിക്കുന്ന ഐപിഒയെ പറ്റിയുള്ള വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Aether Industries Ltd 2013ൽ പ്രവർത്തനം ആരംഭിച്ച ഏഥർ ഇൻഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ വളർന്ന് കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനികളിൽ ഒന്നാണ്. സങ്കീർണ്ണവും വ്യത്യസ്‌തവുമായ രസതന്ത്രം, സാങ്കേതിക കോർ കഴിവുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഇന്റർമീഡിയറ്റുകളും രാസവസ്തുക്കളും കമ്പനി ഉത്പാദിപ്പിക്കുന്നു.സ്വന്തമായി ആർ ആൻഡ് […]

Advertisement