ന്യൂസ് ഷോട്ടുകൾ

യുഎസ് നിക്ഷേപ സ്ഥാപനമായ മോർഗൻ സ്റ്റാൻലി വോഡഫോൺ ഐഡിയയിൽ 1.10 ശതമാനം ഓഹരി വാങ്ങി.

ചെന്നൈയിൽ വരാനിരിക്കുന്ന പുതിയ DLF Downtown പ്രോജക്ടിനായി സ്റ്റാൻഡേർഡ് ചാർട്ടേഡ് ജിബിഎസുമായി ഡിഎൽഎഫ് ഒരു ആങ്കർ കരാർ ഒപ്പിട്ടു.

സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ഒരു പുതിയ ഓർഗനൈസേഷണൽ ഘടന പുറത്തിറക്കി, ഉള്ളടക്കം, സാങ്കേതികവിദ്യ, വരുമാനം, ധനസമ്പാദനം എന്നിവയ്ക്കായി ബിസിനസ്സുകളെ വെർട്ടിക്കൽസ് ആയി വിഭജിക്കുന്നു. മുൻ ബിസിസിഐ സിഇഒ രാഹുൽ ജോഹ്രിയെ ദക്ഷിണേഷ്യയിലെ പുതിയ ബിസിനസ്സ് പ്രസിഡന്റായി കമ്പനി നിയമിച്ചിട്ടുണ്ട്. ZEE- ലെ സംയോജിത വരുമാന, ധനസമ്പാദന ടീമിനെ നയിക്കുന്നതിനുള്ള ചുമതല ജോഹ്രിക്കായിരിക്കും.

റിലയൻസ് ജിയോ പുതിയതും പുതുക്കിയതുമായ ‘JioPages’ പുറത്തിറക്കി. ഇത് ഒരു മെയ്ഡ് ഇൻ ഇന്ത്യ മൊബൈൽ ബ്രൌസർ ആണ്. എട്ട് ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്. കൂടാതെ ഡാറ്റാ സ്വകാര്യതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മെച്ചപ്പെട്ട ബ്രൗസിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു. ബ്രൗസറിന്റെ പുതിയ പതിപ്പ് ചൊവ്വാഴ്ച ഗൂഗിൾ പ്ലേസ്റ്റോറിൽ അരങ്ങേറി.

സെക്യൂരിറ്റി നിയമങ്ങൾ ലംഘിച്ചതിനും insider trading നടത്തിയതിനും കിർലോസ്‌കർ ഇൻഡസ്ട്രീസ്, കിർലോസ്‌കർ ഗ്രൂപ്പിന്റെ ചില പ്രൊമോട്ടർമാർ, അതുൽ കിർലോസ്‌കർ, രാഹുൽ കിർലോസ്‌കർ തുടങ്ങി അഞ്ച് പേർക്ക് സെബി കനത്ത പിഴ ചുമത്തി.

HDFC ഇപ്പോൾ നിക്ഷേപ നിരക്ക് 10-20 ബേസിസ് പോയിൻറ് കുറച്ചു. ഇപ്പോ നിരക്ക് 43 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

ബജാജ് ഫിൻ‌സെർവിന്റെ Q2 ലാഭം 986 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,204 കോടി രൂപയായിരുന്നു. അതേസമയം, വരുമാനം 15,052 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 14,224 കോടി രൂപയായിരുന്നു.

അൾട്രാടെക് സിമൻറ് Q2 ലാഭം 113 ശതമാനം വർധിച്ച് 1234 കോടി രൂപയിലെത്തി.

വിൻഡ്-ടർബൈൻ നിർമാതാക്കളായ സുസ്‌ലോൺ എനർജി കടങ്ങൾ restructure ചെയ്തു. ഒരു ദശാബ്ദത്തിനുള്ളിൽ ഇത് രണ്ടാമതാണ് ഇങ്ങനെ ചെയ്യുന്നത്. കമ്പനി ഉടനെ ലാഭകരമായി മാറാൻ ഒരുങ്ങുകയാണ്.

ചില പ്രധാന Q2 ഫല പ്രഖ്യാപനങ്ങൾ ഇന്ന്:
ഏഷ്യൻ പെയിന്റ്സ്
ബജാജ് ഓട്ടോ
ഭാരതി ഇൻഫ്രാടെൽ
എച്ച്ഡിഎഫ്സി അസറ്റ് മാനേജുമെന്റ് കമ്പനി
SBI Cards & Payments Services
ഹെക്സവെയർ ടെക്നോളജീസ്
ഇന്ത്യൻ ബാങ്ക്
ബയോകോൺ

ഇന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?

ഇന്നലെ വിപണി വളരെ volatile ആയിരുന്നു. നിഫ്റ്റി 240 പോയിന്റുകൾ നീങ്ങി. 12,000 ലെ റെസിസ്റ്റൻസ് രാവിലെ തന്നെ പരീക്ഷിച്ചു. തുടർന്ന് ഉച്ച ആയപ്പോൾ യൂറോപ്യൻ വിപണികൾ ചുവപ്പിൽ തുറന്ന് വീഴാൻ ആരംഭിച്ചു. അത് കണ്ടു നിഫ്റ്റി ശക്തമായി ഇടിഞ്ഞു. ഇന്നലത്തെ വിപണിയുടെയും സ്റ്റോക്ക് ചലനങ്ങളുടെയും വിശദമായ വിശകലനത്തിനായി ഇവിടെ ക്ലിക്കുചെയ്യുക.

ബാങ്ക് നിഫ്റ്റി 24,800 എന്ന നിലയിൽ റെസിസ്റ്റൻസ് എടുത്തു. ഓർക്കുക, ബാങ്ക് നിഫ്റ്റിയുടെ പോസ്റ്റ് COVID ഉയർന്ന ലെവൽ 25,200 ആണ്. വളരെ വേഗം അത് തകരുന്നത് നമ്മൾ കാണും.

ശക്തമായ റെസിസ്റ്റൻസ് ആയി 12,000 ഉം ശക്തമായ സപ്പോർട്ട് ആയി 11,800 ഉം നിഫ്റ്റി സ്ഥാപിച്ചു. വരും ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ട ലെവലുകൾ ഇവയാണ്.

ഇന്നലെയും റിലയൻസ് ഇടിഞ്ഞു. റിലയൻസ് നിരീക്ഷിക്കുന്നത് തുടരുക. ഒരു ഷോർട് കവറിംഗ് റാലി എപ്പോൾ വേണമെങ്കിലും സംഭവിച്ചേക്കാം.

യു‌എസിൽ‌ സാമ്പത്തിക ഉത്തേജനത്തെക്കുറിച്ച് അപ്‌ഡേറ്റുകളൊന്നുമില്ല. ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ടെന്ന് തോന്നുന്നു. തിരഞ്ഞെടുപിന് വെറും 2 ആഴ്ച മാത്രം. ആഗോള വിപണികൾ ഇത് ക്രിയാത്മകമായി എടുക്കുന്നില്ല.

യുഎസ് മാർക്കറ്റുകൾ ഇടിഞ്ഞു. യൂറോപ്പ് കടും ചുവപ്പിലാണ്. ഏഷ്യൻ വിപണികളും കൂടുതലും ഇടിഞ്ഞു. എസ്‌ജി‌എക്സ് നിഫ്റ്റി 11,891 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്, ഇത് 25.5 പോയിന്റ് താഴെയാണ്. ഇത് എല്ലാം കാരണം ഇന്ത്യൻ വിപണിയിൽ ഒരു ഗാപ് ഡൌൺ ഓപ്പണിങ് പ്രതീക്ഷിക്കാം.

നിഫ്റ്റി 11,800 നും 12,000 നും ഇടയിൽ വ്യാപാരം നടത്താൻ സാധ്യതയുണ്ട്. 11,880, 11,850 എന്നിടത്ത് സപ്പോർട്ട് ഉണ്ട്. 11,950, 12,000 എന്നിങ്ങനെ പ്രതിരോധമുണ്ട്.

ഏറ്റവും ഉയർന്ന കോൾ ഓപ്പൺ ഇന്ററസ്റ്റ് 12,500, തുടർന്ന് 12,000. ഏറ്റവും ഉയർന്ന പുട്ട് ഓപ്പൺ ഇന്ററസ്റ്റ് 11,000, തുടർന്ന് 11,500.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) നെറ്റ് 2,108.48 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) നെറ്റ് 1,633.53 കോടി രൂപയുടെ ഓഹരികൾ വിറ്റു. എഫ്ഐഐകൾ വൻതോതിൽ വാങ്ങി വിപണികളെ പിന്തുണയ്ക്കുന്നു.

യുഎസ് സാമ്പത്തിക ഉത്തേജകനത്തിൽ അനിശ്ചിതത്വം ഉണ്ട്. ഇന്ന് weekly expiry കൂടി ആണ്. Volatility പ്രതീക്ഷിക്കുക. ദിവസത്തിന് എല്ലാ ആശംസകളും!

ഇന്നത്തെ വിപണി വിശകലനം വിൽപ്പനാ സമ്മർദ്ദത്തിനൊപ്പം രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായ എക്സ്പെയറി ദിനം. ഫ്ലാറ്റായി 17943 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അനേകം തവണ തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും ശക്തമായ വിൽപ്പന സമ്മർദ്ദം മൂലം താഴേക്ക് വീണു. അവസാന മണിക്കൂറിൽ 100 പോയിന്റിലേറെ മുന്നേറ്റമാണ് സൂചിക കാഴ്ചവച്ചത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 181 പോയിന്റുകൾ/ 1.01 ശതമാനം താഴെയായി 17757 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38153 എന്ന നിലയിൽ […]
പ്രധാനതലക്കെട്ടുകൾ Power Finance: കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനങ്ങളായ കരൂർ ട്രാൻസ്മിഷൻ, ഖവ്ദ-ഭുജ് ട്രാൻസ്മിഷൻ എന്നിവ അദാനി ട്രാൻസ്മിഷനിലേക്ക് മാറ്റി. IFCI: ജനുവരി 25-ന് സർക്കാരിന് മുൻഗണനാ ഓഹരി വിതരണം ചെയ്യുന്നത് കമ്പനി പരിഗണിക്കും. TVS Motor: കമ്പനിയുടെ മോട്ടോർസൈക്കിൾ ടിവിഎസ് സ്റ്റാർ എച്ച്എൽഎക്സ് 150 ഡിസ്ക് വേരിയന്റ് ഈജിപ്തിൽ ലോഞ്ച് ചെയ്തു. Tata Communications: മൂന്നാം പാദത്തിൽ കമ്പനിയുടെ വരുമാനം 1657.7 കോടി രൂപയായി രേഖപ്പെടുത്തി. പോയ പാദത്തിൽ ഇത് 1628.17 കോടി രൂപയായിരുന്നു. […]
മൈക്രോസോഫ്റ്റിന്റെ ആക്ടിവിഷൻ ഡീലിന് ശേഷം 13 ബില്യൺ ഡോളർ വിപണി മൂല്യം തുടച്ചു നീക്കി സോണി ആക്ടിവിഷൻ ഏറ്റെടുക്കുന്നതായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചതിന് ശേഷം ലോകമെമ്പാടും സോണിയുടെ ഓഹരികൾ തകർന്നു. ജപ്പാനിൽ 13% ഇടിവാണ് ഉണ്ടായത്. കോൾ ഓഫ് ഡ്യൂട്ടി ഉൾപ്പെടെയുള്ളവയെ ഏറ്റെടുത്തേക്കാം. ഹാർഡ്‌വെയർ വിൽപ്പനയെയും എക്‌സ്‌ക്ലൂസീവ് ഗെയിമുകളെയും ആശ്രയിച്ചുള്ള സോണിയുടെ പരമ്പരാഗത ഗെയിമിംഗ് കൺസോൾ ബിസിനസിനെ ഇത് വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. എന്നാൽ മൈക്രോസോഫ്റ്റിനോട് മത്സരിക്കാനുള്ള സാമ്പത്തിക ശേഷി സോണിക്ക് ഇല്ല. യു.എസ് വിപണികൾ താഴേക്ക്; നാസ്ഡാക്ക് വീണ്ടും […]

Advertisement