പ്രധാനതലക്കെട്ടുകൾ
Power Grid Corporation: 22.50 കോടി രൂപയ്ക്ക് ഖേത്രി-നരേല ട്രാൻസ്മിഷൻ ലിമിറ്റഡിന്റെ 100 ശതമാനം ഇക്വിറ്റി ഓഹരികൾ കമ്പനി ഏറ്റെടുത്തു.
Punjab National: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 66 ശതമാനം ഇടിഞ്ഞ് 202 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ ബാങ്ക് 586 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.
Relaxo Footwears: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 38 ശതമാനം ഇടിഞ്ഞ് 62.93 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 102.17 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.
Birla Corporation: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം ഇടിഞ്ഞ് 111.08 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 249.33 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.
Indian Bank: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 42 ശതമാനം ഇടിഞ്ഞ് 984 കോടി രൂപയായി.
BSE: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം രണ്ട് ഇരട്ടി വർദ്ധിച്ച് 71.52 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 16227 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 16310ൽ സമ്മർദ്ദം രേഖപ്പെടുത്തി. ഇവിടെ നിന്നും താഴേക്ക് വീണ സൂചിക 16000ൽ സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് 73 പോയിന്റുകൾക്ക് താഴെയായി 16167 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 34692 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ കുത്തനെ താഴേക്ക് വീണു. 34200ൽ സപ്പോർട്ട് എടുത്ത സൂചിക അവിടെ നിന്നും തിരികെ കയറി ദിവസത്തെ ഉയർന്ന നിലമറികടന്നു. തുടർന്ന് 210 പോയിന്റുകൾ/ 0.61 ശതമാനം മുകളിലായി 34693 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി വീണ്ടും 1 ശതമാനം ഇടിഞ്ഞു.
യൂഎസ് വിപണികൾ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഉയർന്ന നിലയിലാണുള്ളത്.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 15,979-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,150, 16,080, 16,000, 15,850 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,250, 16,310, 16,370, 16,400 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 34,500, 34,150, 34,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,800, 35,000, 35,250 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
16500,16400 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്.15,500, 16000 എന്നിവിടെയാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.
ബാങ്ക് നിഫ്റ്റിയിൽ 36000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 34000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 22.8 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3600 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 4,200 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ആഗോള വിപണികൾ മുകളിലേക്ക് കയറുമ്പോൾ നിഫ്റ്റി പ്രധാന നിലകൾ മറികടന്ന് താഴേക്ക് പോകുന്നത് കാണാം. എന്നാൽ അവസാന നിമിഷം ബാങ്ക് നിഫ്റ്റി വീണ്ടെടുക്കൽ നടത്തുന്നതിന്റെ സൂചന നൽകി. ദിവസത്തെ ചാർട്ടിൽ വ്യക്തമായ ഒരു പാറ്റേൺ രൂപീകൃതമായതായി കാണാം. ഇതിൽ ഒരു ബ്രേക്ക് ഔട്ട് വൈകാതെ ഉണ്ടാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?
യുഎസ് സിപഐ 8.3 ശതമാനമാണ്. ഇത് വിപണിയിൽ ചാഞ്ചാട്ടത്തിന് കാരണമായേക്കും. മാർച്ചിലെ സിപിഐ 8.5 ശതമാനം ആയിരുന്നു. പണപ്പെരുപ്പം അതിന്റെ ഏറ്റവും ഉയരങ്ങളിൽ ആണെന്നാണ് വിദഗ്ധർ പറയുന്നത്. ഏപ്രിലിലെ സിപിഐ അവർ പ്രതീക്ഷിച്ചിരുന്നത് 8.1 ശതമാനം ആയിരുന്നു. എന്നാൽ ഇത് 8.3 ശതമാനം ആണ്. ഇതിന് അർത്ഥം പണപ്പെരുപ്പം നേരിയ തോതിൽ കുറഞ്ഞെങ്കിലും പ്രതീക്ഷിച്ച അത്ര വന്നിട്ടില്ല എന്നതാണ്. സിപഐ കോർ 0.6 ശതമാനമാണ്. ഇത് പ്രതീക്ഷിച്ചിരുന്നത് 0.4 ശതമാനം ആകുമെന്നാണ്. മാർച്ചിൽ ഇത് 0.3 ശതമാനം മാത്രമായിരുന്നു. ഇത് വിപണി പെട്ടന്ന് ഇടിയാൻ കാരണമായി.
ഇന്ത്യയുടെ സിപിഐ കണക്കുകൾ ഇന്ന് വൈകിട്ട് 5 മണിക്ക് ശേഷം പുറത്തുവരും. 7.5 ശതമാനം ആണ് പ്രതീക്ഷിക്കുന്നത്.
16200ൽ മികച്ച സ്ട്രാഡിൽ രൂപീകൃതമായതായി കാണാം. 16,030-16,370 എന്ന റേഞ്ച് ഒരു പ്രോഫിറ്റബിൾ സോൺ ആണെന്ന് കാണാം. ഈ ആഴ്ച വിക്സ് കൂടുതലായതിനാൽ ഇത് സാധാരണയേക്കാൾ വിശാലമാണ്.
16000 തകർന്നാൽ നിഫ്റ്റിയിൽ താഴേക്ക് 15850 ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.