വളത്തിന് 14755 കോടി രൂപ അധിക സബ്സിഡി അനുവദിച്ച് കേന്ദ്രം 

വളത്തിന് 14755 കോടി രൂപ അധിക സബ്സിഡി അനുവദിച്ച് കേന്ദ്ര മന്ത്രിസഭായോഗം. ഡി-അമോണിയം ഫോസ്ഫേറ്റ് രാസവളങ്ങളുടെ സബ്സിഡി നിരക്ക് ബാഗിന് 700 രൂപ വീതം ഉയർത്തി. രാജ്യാന്തര വിപണിയിലെ വിലക്കയറ്റം കർഷകരിൽ ചെലുത്തുന്ന ആഘാതം കുറയ്ക്കുന്നതിനാണ് സർക്കാർ നടപടി.

RITES ക്യു 4 ഫലം, അറ്റാദായം 1.6 ശതമാനം ഇടിഞ്ഞ് 141 കോടി രൂപയായി 

മാർച്ചിലെ നാലാം പാദത്തിൽ RITES-ന്റെ പ്രതിവർഷ അറ്റാദായം 1.6 ശതമാനം ഇടിഞ്ഞ് 141 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 11.4 ശതമാനം വർദ്ധിച്ച് 635.87 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 4 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഇന്ത്യയിലെ പ്രമുഖ ട്രാൻസ്പോർട്ട് കൺസൾട്ടൻസി സ്ഥാപനമാണിത്. 

ക്യൂലോജിക് ടെക്നോളജീസ് ഏറ്റെടുത്ത് എൽ.ടി.ഐ

പൂനെ ആസ്ഥാനമായുള്ള ക്യൂലോജിക് ടെക്നോളജീസ് ഏറ്റെടുക്കുന്നതിന്  കരാർ ഒപ്പിട്ട് ലാർസൻ ആന്റ് ട്യൂബ്രോ ഇൻഫോടെക്  ലിമിറ്റഡ്. 8.4 മില്യൺ ഡോളറിനാണ് കമ്പനി  ഇത് ഏറ്റെടുത്തത്. ക്ലൗഡ്-നേറ്റീവ്  വെബ്, മൊബൈൽ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിൽ  ക്യൂലോജിക് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സി.ഇ.എസ്.സി ക്യു 4 ഫലം, അറ്റാദായം 15.5 ശതമാനം വർദ്ധിച്ച് 423 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ കൊൽക്കത്ത ഇലക്ട്രിക് സപ്ലൈ കോർപ്പറേഷന്റെ പ്രതിവർഷ അറ്റാദായം 15.57 ശതമാനം വർദ്ധിച്ച് 423 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 28.9 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ മൊത്തം പ്രതിവർഷ വരുമാനം 10 ശതമാനം വർദ്ധിച്ച് 3003 കോടി രൂപയായി.

5ജി സാങ്കേതിക വിദ്യ വിപുലീകരിക്കുന്നതിനായി എക്‌സാവെയറുമായി  കെെകോർത്ത് വിപ്രോ

ഇസ്രായേൽ ആസ്ഥാനമായ ഓപ്പൺ നെറ്റ്‌വർക്ക് റൂട്ടിംഗ് കമ്പനിയായ
എക്‌സാവെയറുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് വിപ്രോ ലിമിറ്റഡ്. ഈ പങ്കാളിത്തത്തിലൂടെ ഇരു കമ്പനികളും 5 ജി ടെക്നോളജി നവീകരണം കാര്യക്ഷമമാക്കുകയും 6 ജിക്ക് വേണ്ടിയുള്ള നൂതന എഞ്ചിനീയറിംഗ് പരിഹാരങ്ങൾ വികസിപ്പിക്കുകയും ചെയ്യും.

അലംബിക് ഫാർമയുടെ ടെസ്റ്റോസ്റ്റിറോൺ ടോപ്പിക്കൽ മരുന്നിന് യു.എസ്.എഫ്.ഡി.എയുടെ അനുമതി ലഭിച്ചു

ടെസ്റ്റോസ്റ്റിറോൺ ടോപ്പിക്കൽ മരുന്നിനായി  അലംബിക് ഫാർമസ്യൂട്ടിക്കൽസിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു. ടെസ്റ്റോസ്റ്റിറോൺ പ്രശ്നങ്ങൾക്കുള്ള ചികിത്സയ്ക്കായാണ്
മരുന്ന് ഉപയോഗിക്കുക.

ന്യൂറേക്ക ക്യു 4 ഫലം, അറ്റാദായം 63.45 ശതമാനം വർദ്ധിച്ച് 3.89 കോടി രൂപയായി 

മാർച്ചിലെ നാലാം പാദത്തിൽ ന്യൂറേക്കയുടെ പ്രതിവർഷ അറ്റാദായം 63.45 ശതമാനം വർദ്ധിച്ച് 3.89 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 38.25 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 3.40 ശതമാനം ഇടിഞ്ഞ്  31.84 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 2 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

കമ്പനി ലയിപ്പിക്കുന്നതിന് കെപിഐടി ടെക്കിന്  അംഗീകാരം നൽകി എൻ.സി.എൽ.ടി

ഇംപാക്റ്റ് ഓട്ടോമോട്ടീവ് സൊല്യൂഷൻസ് കെപിഐടി ടെക്നോളജീസ് ലിമിറ്റഡുമായി ലയിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകി എൻ‌സി‌എൽ‌ടി. കെപിഐടി ടെക്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായിരുന്നു ഇംപാക്റ്റ് ഓട്ടോമോട്ടീവ്. ഓട്ടോമോട്ടീവ് കമ്പനികൾ‌ക്കായി സോഫ്റ്റ്വെയർ‌ പരിഹാരങ്ങൾ‌ നൽ‌കുന്ന കമ്പനിയാണ് പൂനെ ആസ്ഥാനമായുള്ള കെ‌പി‌ഐടി ടെക്നോളജീസ്.

IPO Updates: 

Shyam Metalics 

909 കോടി രൂപ സമാഹരിക്കുവാനായി ശ്യാം മെറ്റാലിക്സ് നടത്തിയ ഐപിഒ അവസാന ദിനം 121.43  തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു.  റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 11.64  തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. ഐപിഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

Dodla Dairy

520 കോടി രൂപ സമാഹരിക്കുവാനായി ഡോഡ്‌ല ഡയറി നടത്തിയ ഐപിഒ ആദ്യ ദിനം 1.4  തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു.  റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 2.73  തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. 

KIMS 

2144 കോടി രൂപ സമാഹരിക്കുവാനായി കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ലിമിറ്റഡ് നടത്തിയ ഐപിഒ ആദ്യ ദിനം 27 ശതമാനം സബ്സ്ക്രെെബ് ചെയ്യപ്പെട്ടു.  റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 100 ശതമാനം സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. 

ടെക് മഹീന്ദ്ര ക്യു 1 ഫലം, അറ്റാദായം 39 ശതമാനം വർദ്ധിച്ച് 1353 കോടി രൂപയായി ജൂണിലെ ഒന്നാം പാദത്തിൽ ടെക് മഹീന്ദ്രയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 39.17 ശതമാനം വർദ്ധിച്ച് 1353 കോടി രൂപയായി. അറ്റാദായം മുൻപാദത്തെ അപേക്ഷിച്ച് 25.13 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 11.98 ശതമാനം വർദ്ധിച്ച് 10197 കോടി രൂപയായി. ഹരിത ഹൈഡ്രജൻ ഉത്പാദനത്തിനായി ജെഎസ്ഡബ്ല്യു എനർജിയുമായി കരാർ ഒപ്പിട്ട് ഓസ്‌ട്രേലിയൻ കമ്പനി ഹരിത ഹൈഡ്രജൻ […]
ഇന്നത്തെ വിപണി വിശകലനം അസ്ഥിരമായി ചാഞ്ചാടി നിന്ന വിപണി ജൂണിലെ അതെ നിലയിൽ ജൂലെെയിലും വ്യാപാരം അവസാനിപ്പിച്ചു. നേരിയ ഗ്യാപ്പ് അപ്പിൽ 15,770 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് അസ്ഥിരമായി ലാഭത്തിൽ തന്നെ നിലകൊണ്ടു. എന്നിരുന്നാലും സൂചികയ്ക്ക് 15800 മുകളിൽ ശക്തമായി നിലയുറപ്പിക്കാൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 70 പോയിന്റുകൾ/ 0.44 ശതമാനം മുകളിലായി 15,778 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34741 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച […]

Advertisement