ആരോഗ്യമേഖലയ്ക്കായി  64,180 കോടി രൂപയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ച്  ധനമന്ത്രി നിർമല സീതാരമാൻ. ആരോഗ്യമേഖലയിലേക്ക്  കൂടുതൽ നിക്ഷേപം നടത്തുമെന്നും ധനമന്ത്രി പറഞ്ഞു. കൂടുതൽ വാക്സീനുകൾ ഉത്പാദിപ്പിക്കുമെന്നും  രാജ്യത്തെ ലാബുകൾ തമ്മിൽ ബന്ധിപ്പിക്കുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. 2021-22 യൂണിയൻ ബഡ്‌ജറ്റ്  ലോക സഭയിൽ അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ഇതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക ഉത്തേജനത്തിന് സഹായകമാകുന്നതിനായി 27.1 ലക്ഷം കോടി രൂപയുടെ ആത്മ നിർഭർ പാക്കേജും ധനമന്ത്രി പ്രഖ്യാപിച്ചു.

ബജറ്റ് പ്രഖ്യാപനങ്ങൾ

കർഷകർക്കായി  75,060 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു.

കർഷകർക്കായി 16.5 ലക്ഷം കോടിയുടെ വായ്‌പ പദ്ധതി പ്രഖ്യാപിച്ചു.

കാർഷിക ഉതപ്പനങ്ങളുടെ  താങ്ങുവിലയ്‌ക്കായി  1.72 ലക്ഷം കോടി പ്രഖ്യാപിച്ചു.  മിനിമം താങ്ങുവില നൽകി കാർഷിക സംഭരണം തുടരുമെന്നും ധനമന്ത്രി പറഞ്ഞു. 

കമ്പനി നിർവചനങ്ങളിൽ മാറ്റം വരുത്തി. രണ്ടുകോടി രൂപവരെ മുതൽ മുടക്കുളളവ ഇനി ചെറുകമ്പനികൾ.

രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസിനായി  3758 കോടി രൂപ അനുവദിച്ചു.

എയർഇന്ത്യ, ബി.പി.സി.ൽ, ഷിപ്പിംഗ് കോർപ്പറേഷൻ, കണ്ടെയ്നർ കോർപ്പറേഷൻ തുടങ്ങി പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കൽ 2021-22 സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കും.

എയർ ഇന്ത്യയുടെ സ്വകാര്യവത്ക്കരണം 2022ഓടെ  പൂർത്തിയാക്കും.

കൊവിഡ് വാക്സിൻ നിർമ്മാണത്തിനും വിതരണത്തിനുമായി
35000 കോടി രൂപ പ്രഖ്യാപിച്ചു.

ചെറുകിട-ഇടത്തരം വ്യാപാര മേഖലയ്‌ക്കായി  15,700 കോടി രൂപ പ്രഖ്യാപിച്ചു. 

1100 കിലോമീറ്റർ ദേശീയപാത നിർമ്മിക്കുന്നതിനായി കേരളത്തിന്
65000 കോടി രൂപ അനുവദിച്ചു. 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിര്‍മ്മാണവും ഇതിൽ ഉള്‍പ്പെടുന്നു.

3500 കി.മി ദേശീയപാത നിര്‍മ്മക്കുന്നതിനായി തമിഴ്നാടിന് 1.03 ലക്ഷം കോടി രൂപ അനുവദിച്ചു. മധുര-കൊല്ലം ഇടനാഴി ഇതില്‍ ഉള്‍പ്പെടുന്നു.

11.5 കിലോമീറ്റർ വരുന്ന  കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിക്കായി  1967.05 കോടി രൂപ  അനുവദിച്ചു.

റെയിൽവേയ്‌ക്ക് 1.10 ലക്ഷം കോടി രൂപ അനുവദിച്ചു. റെയില്‍വേയ്ക്കായി ദേശീയ റെയില്‍ പദ്ധതി 2030 തയ്യാറാക്കിയിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റവതരണത്തിനിടെ വ്യക്തമാക്കി.

സ്ക്രാപ്പേജ് പോളിസി പ്രഖ്യാപിച്ചു. സ്വകാര്യ വാഹനങ്ങൾക്ക് ഇരുപത് വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവും അനുമതി.

ഓട്ടോമൊബൈൽ പാർട്സുകളുടെ നികുതി 15 ശതമാനമായി ഉയർത്തി.

പൊതുമേഖല ബാങ്കുകൾക്കായി 20,000 കോടി രൂപ പ്രഖ്യാപിച്ചു.

1,75,000 കോടിയുടെ ഓഹരി മൂലധന സമാഹരണത്തിനായി വിറ്റഴിക്കും.

കള്ളക്കടത്ത് തടയുന്നതിനായി  സ്വർണം, വെള്ളി എന്നിവയുടെ  ഇറക്കുമതി നികുതി  കുറച്ചു.

പ്രവാസികളുടെ ഇരട്ടനികുതി ഒഴിവാക്കും.

ശുദ്ധജല പദ്ധതിക്കായി 2,87,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു.

ഇൻഷുറൻസ് മേഖലയിലുള്ള  വിദേശ നിക്ഷേപ പരിധി 49 ശതമാനത്തിൽ  നിന്ന് 74  ശതമാനമായി  ഉയർത്തി.

രാജ്യത്തെ  നൂറ് ജില്ലകളിലേക്ക് കൂടി പാചക വാതക വിതരണ പദ്ധതി വ്യാപിപ്പിക്കും. ജമ്മു കശ്മീനായി പ്രത്യേക  വാതക പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കും. 

പെൻഷൻ, പലിശ വരുമാനം എന്നിവ മാത്രമുള്ള 75ന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാരെ ആദായനികുതിയിയിൽ നിന്നും ഒഴിവാക്കി.മോശം ബാങ്കുകൾക്കുള്ള 30,600 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടിക്ക് മന്ത്രിസഭ അംഗീകാരം മോശം വായ്പകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് (ബാഡ് ബാങ്ക്) നൽകുന്ന സുരക്ഷാ രസീതുകൾക്ക് 30,600 കോടി മൂല്യമുള്ള സർക്കാർ ഗ്യാരണ്ടി നൽകാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. എൻഎആർസിഎൽ ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളിൽ നിന്ന് നിഷ്ക്രിയ ആസ്തികൾ കൂട്ടിച്ചേർക്കുകയും വിനിയോഗിക്കുകയും ഒഴിവാക്കുകയും  ചെയ്യും. മോശം വായ്പകൾക്കായി മൂല്യത്തിന്റെ 15 ശതമാനം വരെ ബാഡ് ബാങ്ക് പണമായി നൽകും. 85 […]
ഇന്നത്തെ വിപണി വിശകലനം കാളകൾക്കൊപ്പം മുന്നേറ്റം തുടർന്ന് നിഫ്റ്റി, സൂചിക എക്കാലത്തെയും പുതിയ ഉയർന്ന നില കെെവരിച്ചു. 17552 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി 17500ൽ സപ്പോർട്ട് രേഖപ്പെടുത്തി. ഇന്നലെ പ്രതിരോധ രേഖയായി നിന്നിരുന്ന 17500 ഇന്ന് സപ്പോർട്ട് ആയി നിലകൊണ്ടു.  ഇവിടെ നിന്നും സാവധാനം തിരികെ കയറിയ സൂചിക ദിവസത്തെ ഉയർന്ന നില മറികടന്നു. അവസാന നിമിഷം ശക്തി കെെവരിച്ച സൂചിക 17600 മറികടന്ന് മുന്നേറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 110 […]
സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്  (ZEEL) ഓഹരി ചൊവ്വാഴ്ച 40 ശതമാനം കത്തിക്കയറി 261.55 എന്ന ഉയർന്ന നില രേഖപ്പെടുത്തിയിരുന്നു. അതേ ദിവസം കമ്പനിയുടെ സഹോദര സ്ഥാപനങ്ങളായ Dish TV (+9.8%), Zee Media (+4.5%), Zee Learn (+19.6%) എന്നിവയും നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. സീൽ ഓഹരിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി അരങ്ങേറുന്ന നടകീയ രംഗങ്ങളും അതിന് പിന്നാലെ കാരണങ്ങളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  ഐഐഎഎസ് ഉയർത്തിയ ആശങ്ക സെപ്റ്റംബർ 10ന്  പ്രോക്സി […]

Advertisement