2021-22 കേന്ദ്ര ബജറ്റ്, പ്രയോജനപ്പെടുന്ന ഓഹരികൾ ഇവയൊക്കെ

Home
editorial
union-budget-2021-22-main-highlights-and-stocks-to-benefit
undefined

ഇന്ത്യയുടെ 2021-22 സാമ്പത്തിക പാക്കേജ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് നിർണായക പങ്കുവഹിക്കുന്നതാണ് ഇത്തവണത്തെ  കേന്ദ്ര ബജറ്റ്. കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി  27.1 ലക്ഷം കോടി രൂപയുടെ മൂന്ന് ആത്മനിര്‍ഭര്‍ ഭാരത് പാക്കേജുകളാണ് ധനമന്ത്രി പ്രഖ്യാപിച്ചത് ( ഇത് ജി.ഡി.പിയുടെ 30 ശതമാനം വരും). ഇതിനൊപ്പം സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളെ  ലക്ഷ്യംവച്ചുകൊണ്ട്  മറ്റു ചില  പ്രധാനപ്പെട്ട പ്രദ്ധതികളും ബജറ്റിന്റെ ഭാഗമായി  ധനമന്ത്രി അവതരിപ്പിച്ചു. ഇത് ഏതൊക്കെയെന്ന് നോക്കാം.

ആരോഗ്യമേഖല

രാജ്യത്തിന്റെ ആരോഗ്യമേഖലയെ ഉത്തേജിപ്പിക്കുന്നതിനായി 64,180 കോടി രൂപയുടെ പാക്കേജാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. അടുത്ത ആറ് വർഷത്തേക്കാണ് പദ്ധതി. പ്രധാനമന്ത്രി ആത്മനിർഭർ സ്വാർത്ഥ ഭാരത യോജനയുടെ കീഴിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ 17,000ത്തിലേറെ  ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളും നഗരത്തിൽ 11,000ത്തിലേറെ  ആരോഗ്യ കേന്ദ്രങ്ങളും സ്ഥാപിക്കും. രാജ്യത്തെ ഓരോ ജില്ലകളിലും  ലാബുകൾ ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ഇതിനൊപ്പം കൂടുതൽ കൊവിഡ് വാക്സിനുകൾ നിർമ്മിക്കുമെന്നും ഓരോ ലാബിലൂടെയും ഇത് രാജ്യം മുഴുവൻ വിതരണം ചെയ്യുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. വാക്സിൻ നിമ്മാണത്തിനും വിതരണത്തിനുമായി 35000 കോടി രൂപ അനുവദിച്ചു.  ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾക്കായി 2.23 ലക്ഷം കോടി രൂപയാണ് ബജറ്റിൽ  അനുവദിച്ചത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 137 ശതമാനം കൂടുതലാണ്. Aster DM, Apollo Healthcare തുടങ്ങിയ ആശുപത്രി ഓഹരികൾ ഇതിലൂടെ നേട്ടമുണ്ടാക്കിയേക്കും. 

വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി

ബജറ്റ് അവതരണത്തിന്റെ ഭാഗമായി വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം സ്വകാര്യ വാഹനങ്ങൾക്ക് ഇരുപത് വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവും മാത്രമാകും  അനുമതി. ഇതിന് ശേഷം ഫിറ്റ്നസ് ടെസ്റ്റ് നടത്തണം.രാജ്യത്തിന്റെ മലിനീകരണം കുറയ്ക്കാൻ പദ്ധതി സഹായകരമാകും. ഒപ്പം പുതിയ വാഹനങ്ങളുടെ ആവശ്യകത വർദ്ധിപ്പിക്കുകയും ചെയ്യും.

ഫിറ്റ്നസ് ടെസ്റ്റ് ഓട്ടോമേറ്റഡ് ഫിറ്റ്നസ് സെന്ററുകളിലാകും  നടത്തുക. ഇതിലൂടെ വാഹനം ഉപയോഗപ്രദമാണോ അതോ സ്ക്രാപ്പേജിനായി  നൽകണമൊയെന്ന് നിർണയിക്കും. ഓരോ ഫിറ്റ്നസ് പരീക്ഷയ്ക്കും 40000 രൂപയാകും ചിലവ് വരിക. ഇത് റോഡ് ടാക്സിനും ഗ്രീൻ ടാക്സിനും പുറമെയാകുമെന്നതാണ് ശ്രദ്ധേയം.  ഈ പദ്ധതി നടപ്പായാൽ ഉപയോക്താക്കൾ പഴയ വാഹനം ഉപേക്ഷിച്ച് പുതിയ വാഹനങ്ങൾ വാങ്ങാൻ തുടങ്ങും.  Ashok Leyland, Tata Motors, Eicher Motors എന്നീ കമ്പനികൾ ഇതിലൂടെ മികച്ച നേട്ടം കെെവരിക്കും.

ഇൻഫ്രാസ്ട്രക്ചർ മേഖല

ഇൻഫ്രാസ്ട്രക്ചർ മേഖലയ്ക്കായി 5.54 ലക്ഷം കോടി രൂപയാണ്  ബജറ്റിൽ അനുവദിച്ചത്. ഒരു വികസന ധനകാര്യ സ്ഥാപനം (DFI) ആരംഭിക്കുന്നതിനായും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനായി 27000 കോടി രൂപ അനുവദിച്ചു. 3 വർഷത്തിനുള്ളി 5 ലക്ഷം കോടി വായ്പനൽകുകയെന്നതാണ് ഡി.ഐ.എഫ് ലക്ഷ്യമിടുന്നത്. ദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈനിറെ കീഴിലുള്ള പദ്ധതികൾക്ക് ധനസഹായം നൽകാൻ ഡി.ഐ.എഫ് ഉപയോഗിക്കും. GMR Infra പോലെയുള്ള കമ്പനികൾക്ക് ഇത് ഏറെ ഗുണകരമായേക്കും.

ദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈനിറെ  ഭാഗമായുള്ള
പ്രോജക്ടുകൾ.

  • 5,000 കോടി രൂപയുടെ എന്റർപ്രൈസ് മൂല്യമുള്ള 5 പ്രവർത്തന റോഡുകൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഇൻഫ്രാസ്ട്രക്ചർ ഇൻ‌വെസ്റ്റ്മെൻറ് ട്രസ്റ്റ്  ലേക്ക്  മാറ്റും.
  • 7,000 കോടി രൂപയുടെ ട്രാൻസ്മിഷൻ ആസ്തികൾ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന് കൈമാറും.
  • കേന്ദ്ര ഗതാഗത മന്ത്രാലയത്തിനായി 1.18 ലക്ഷം കോടി രൂപ അനുവദിക്കും. ഇത് ഹെെവേ നിർമാണ പദ്ധതികൾക്ക് ഏറെ ഉപകാരപ്രദമാകും. ഇതിൽ 8500 കി.മി ഹെെവേ പദ്ധതിയും ഉൾപ്പെടും. ഈ പദ്ധതികൾ നടപ്പാക്കുന്നതിനായി ഹെെവേ അതോറിറ്റി   ലിസ്റ്റഡായിട്ടുള്ള നിരവധി നിർമാണ കമ്പനികളെ സമീപിക്കുമെന്നത് തീർച്ചയാണ്. Dilip Buildcon, L&T എന്നീ കമ്പനികൾക്ക് ഇതിലൂടെ നേട്ടമുണ്ടായേക്കാം.


നിലവിലുള്ള ഹെെവേ നിർമ്മാണ പദ്ധതികൾ

  • തമിഴ്നാട്ടിൽ  35000 കി.മി ദേശീയപാത 
  • കേരളത്തിൽ 1100 കിലോമീറ്റർ ദേശീയപാത നിർമ്മിക്കുന്നതിനായി 65000 കോടി.
  • പഞ്ചിമ ബംഗാളിൽ 675 കി.മി ഹെെവേ നിർമ്മാണത്തിന് 95000 കോടി.
  • ആസാമിൽ 1300 കി.മി ഹെെവേ നിർമ്മാണം.
  • റെയിൽവേയ്ക്കായി അനുവദിച്ച 1.10 ലക്ഷം മൂലധനത്തിൽ നിന്ന് അടിസ്ഥാന ചിലവുകൾക്കായി 1.07 ലക്ഷം കോടി വകയിരുത്തി. കൂടുതൽ ട്രാക്കുകൾ വരുന്നതോടെ JSPL ന് ഇത് ഏറെ ഗുണകരമാകും. 
  • റെയില്‍വേയ്ക്കായി ദേശീയ റെയില്‍ പദ്ധതി 2030 തയ്യാറാക്കിയിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റവതരണത്തിനിടെ വ്യക്തമാക്കി.

ഊർജ്ജ മേഖല

ഇന്ത്യയിലെ ഊർജ്ജ മേഖലയ്ക്കായി 3.06 ലക്ഷം കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ഇതിലൂടെ  GAIL,Indian Oil Corp(IOC), HPCL എന്നീ കമ്പനികൾ ധനസമാഹരണം നടത്തും. ബി.പി.എൽ കുടുംമ്പങ്ങളിലേക്ക് പാചകവാതകം  എത്തിക്കുന്ന  ഉജ്വാല പദ്ധതി ഒരു കോടി ആളുകളിലേക്ക്  കൂടിയെത്തിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

  • മൂന്ന് വർഷത്തിനുള്ളിൽ  നൂറിലേറെ ജില്ലകളിൽ കൂടി  ഉജ്വാല പദ്ധതി വ്യാപിപ്പിക്കും.
  • എല്ലാ പൗരന്മാർക്കും തുല്യ പ്രവേശനം ഉറപ്പാക്കുന്നതിന്  ഒരു സ്വതന്ത്ര ഗ്യാസ് ട്രാൻസ്പോർട്ട് ഓപ്പറേറ്റിംഗ് സംവിധാനം നടപ്പാക്കും.
  • ജമ്മു കശ്മീരിനായി പ്രത്യേക  വാതക പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി.

സോളാർ എനർജി കോർപ്പറേഷന് 1000 കോടി രൂപയും
പുനർനിർമ്മാണ ഊർജ്ജ വികസന ഏജൻസിക്ക് 1500 കോടി രൂപയും ബജറ്റിൽ അനുവദിച്ചു.

PLI പദ്ധതികൾ 

അടുത്ത അഞ്ച് വർഷത്തേക്കായി 1.97 ലക്ഷം കോടി രൂപയാണ് വിവധ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതികൾക്കായി ബജറ്റിൽ അനുവദിച്ചത്. ഇലക്ട്രോണിക് നിർമാണ പദ്ധതികൾക്കായി പ്രഖ്യാപിച്ച 40,951 കോടി രൂപയ്ക്ക് പുറമെയാണിത്.

2020 നവംബറിൽ 10 മേഖലകളിലേക്കായി മെഗാ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്  പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇതിൽ നൂതന കെമിസ്ട്രി സെൽ ബാറ്ററികൾ, ഇലക്ട്രോണിക്ക് ഉത്പന്നങ്ങൾ, ഓട്ടോ മൊബെെൽ ഉത്പന്നങ്ങൾ, ഫാർമ,ടെലികോം നെറ്റുവർക്കിംഗ്, ടെക്സ്റ്റയിൽ, ഭക്ഷണ ഉത്പന്നങ്ങൾ, സ്റ്റീൽ എന്നിവ ഉൾപ്പെടും. ഇത് വിദേശ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിന് ഏറെ പ്രചോദനം നൽക്കും. ഇത് രാജ്യത്ത് തൊഴിൽ അവസരങ്ങളും വർദ്ധിപ്പിക്കും.

ഓഹരി വിറ്റഴിക്കൽ

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 1.75 ലക്ഷം കോടി രൂപയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

  • ഒഹരി വിറ്റഴിക്കലിലൂടെ  ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.1 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷ. എന്നാൽ ഇതിന് സാധിച്ചിരുന്നില്ല.
  • എല്‍.ഐ.സി ഓഹരികൾ ഈ വർഷം തന്നെ വിറ്റഴിക്കും. 22 സാമ്പത്തിക വർഷം ഐ.പി.ഒ ചെയ്യും.
  • എയർഇന്ത്യ, ബി.പി.സി.ൽ, ഷിപ്പിംഗ് കോർപ്പറേഷൻ, കണ്ടെയ്നർ കോർപ്പറേഷൻ തുടങ്ങി പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കൽ 2021-22 സാമ്പത്തിക വർഷം  പൂർത്തിയാക്കും.
  • കൂടുതൽ വിമാനത്താവളങ്ങൾ സ്വകാര്യവത്ക്കരിക്കും. നമ്മുക്ക് അറിയുന്നത് പോലെ അദാനി ഗ്രൂപ്പ് രാജ്യത്തെ നിരവധി വിമാനത്താവളങ്ങൾ ഇതിനോട് അകം ഏറ്റെടുത്തിട്ടുണ്ട്. Adani Enterprises,GMR Infra  ഓഹരികൾ നേട്ടം കെെവരിച്ചേക്കാം.

ബാങ്കിംഗ് മേഖല

പൊതു മേഖല ബാങ്കുകൾക്കായി സർക്കാർ 20,000 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. ആസ്തി പുനർനിർമാണത്തിനായും  ആസ്തി  മാനേജുമെന്റിനായും  കമ്പനി ആരംഭംച്ചതാണ്  മറ്റൊരു പ്രധാന സംഭവം. ബാങ്കുകളുടെ നിലവിലുള്ള തിരിച്ചടയ്ക്കാത്ത ലോണുകൾ എന്നിവ ഒരു നിശ്ചിത വിലയ്ക്ക്  ഈ സ്ഥാപനം ഏറ്റെടുക്കും. ഇതിനായുള്ള പണം  ഗവൺമെന്റിൽ നിന്നും മറ്റ് ബാങ്കുകളിൽ നിന്നും ഇതര നിക്ഷേപ ഫണ്ടുകളിൽ നിന്നും ലഭ്യമാക്കും. ഇത് പൊതുമേഖല ബാങ്കുകൾക്ക് കൂടുതൽ പ്രയോചനമാകും.

ഇൻഷുറൻസ് മേഖലയിലുള്ള  വിദേശ നിക്ഷേപ പരിധി 49 ശതമാനത്തിൽ  നിന്ന് 74  ശതമാനമായി  ഉയർത്തി. ഇത് ഇൻഷുറൻസ് കമ്പനികളിലെ മൂലധന ഒഴുക്ക് വർദ്ധിപ്പിക്കാനും വിപുലീകരണം വളർച്ചയെന്നിവ കെെവരിക്കാനും സഹായകരമാകും. ഇതിവൂടെ ഇൻഷ്യുഫൻസ് ഓഹരികൾ കൂടുതൽ നേട്ടം കൊയ്യും.

കാർഷിക മേഖല

കർഷകർക്കായി 16.5 ലക്ഷം കോടിയുടെ വായ്‌പ പദ്ധതിയാണ് ധനകാര്യമന്ത്രി നിർമല സീതാരാൻ  പ്രഖ്യാപിച്ചത്. കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാണെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിക്കവെ  പറഞ്ഞു.

  • മൈക്രോ ഇറിഗേഷൻ പ്രവർത്തനങ്ങൾക്കായുള്ള തുക ഇരട്ടിപ്പിച്ച്  10,000 കോടി രൂപയായി ഉയർത്തി.
  • കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ട് കാർഷിക ഉൽ‌പാദന വിപണന സമിതികൾക്കായി (APMCs)  ലഭ്യമാക്കും.
  • പെട്രോളിന് ലിറ്ററിന് 2.5 രൂപയും ഡീസലിന് 4 രൂപയും ഫാം സെസ്  ഏർപ്പെടുത്തി. ഇന്ധവിലയിൽ ഇനിയും വർദ്ധനവ് രേഖപ്പെടുത്തിയേക്കാം.

ഗ്രാമീണ അടിസ്ഥാന വികസന ഫണ്ട് നിലവിലുള്ള 30,000 കോടിയിൽ നിന്ന് 40,000 കോടി രൂപയായി ഉയർത്തി. ഇൻഫ്രാ, റോഡ് നിർമ്മാണ കമ്പനികൾ, സിമന്റ് എന്നിവ നേട്ടം കെെവരിച്ചേക്കും. 

റിയൽ എസ്റ്റേറ്റ് മേഖല

എല്ലാവർക്കും വീടെന്ന ആശയത്തിന് മുൻഗണന നൽകിയാണ് കേന്ദ്ര സർക്കാർ ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചത്. ഇതിനായി 54,581 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. 2019ലെ ബജറ്റിൽ ഭവന നിർമ്മാണത്തിനായി എടുത്ത വായ്പ്പകൾക്കുള്ള പലിശയിൽ 1.5 ലക്ഷം വരെ ഇളവ് നൽകിയിരുന്നു. ഇത് 2022 മാർച്ച് 31 വരെ നീട്ടാനും തീരുമാനിച്ചു. ഓപ്പം നികുതി ഇളവുകളും പ്രഖ്യാപിച്ചു. ഇതിലൂടെ റിയൽറ്റി ഓഹരികൾക്ക് നേട്ടമുണ്ടായേക്കും.  ACC, UltraTech Cement
തുടങ്ങിയ സിമന്റ് ഓഹരികളും മികച്ച നേട്ടം കെെവരിച്ചേക്കും. 

നികുതി ഇളവ്

ബജറ്റിന്റെ ഭാഗമായി കൊവിഡ് സെസ് പ്രഖ്യാപിക്കുകയോ കോർപ്പറേറ്റ് നികുതി വർദ്ധിപ്പിക്കുകയോ ചെയ്തില്ലെന്നതാണ് ഏറെ ശ്രദ്ധേയം. പെൻഷൻ, പലിശ വരുമാനം എന്നിവ മാത്രമുള്ള 75ന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാരെ ആദായനികുതിയിയിൽ നിന്നും  ഒഴിവാക്കി. ഇനിനൊപ്പം സ്റ്റാർട്ടപ്പുകൾക്കളെ ഒരു വർഷത്തേക്ക്  നികുതിയിൽ  നിന്നും ഒഴിവാക്കി. 

നികുതി സംബന്ധിച്ച മറ്റു പ്രഖ്യാപനങ്ങൾ

  • റിയൽ എസ്റ്റേറ്റ് ഇൻ‌വെസ്റ്റ്മെൻറ് ട്രസ്റ്റുകൾ‌കളെയും (REIT) ഇൻ‌ഫ്രാസ്ട്രക്ചർ‌ ഇൻ‌വെസ്റ്റ്മെൻറ് ട്രസ്റ്റുകൾ‌കളെയും  (InvITs) ലാഭവിഹിതം നികുതിയിൽ‌  നിന്നും ഒഴിവാക്കും. REIT സ്റ്റോക്കുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുക.
  • ടാക്സ്  ഓഡിറ്റിന്റെ പരിധി 5 കോടിയിൽ നിന്ന് 10 കോടി രൂപയായി ഉയർത്താൻ സർക്കാർ നിർദ്ദേശിച്ചു.
  • ഡിവിഡന്റുകളുടെ അഡ്വാൻസ് ടാക്സ് ബാധ്യത
    ലാഭവിഹിതം പ്രഖ്യാപിച്ചതിനുശേഷം മാത്രമാകും.
  • വിദേശ പോര്ട്ട്ഫോളിയൊ നിക്ഷേപകര്ക്ക് (FPIs) ലാഭവിഹിതത്തിന് നികുതിയിളവ് ഏർപ്പെടുത്തി. ഇതിനാൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ പണം നിക്ഷേപിച്ചേക്കാം.

പ്രവാസികളുടെ ഇരട്ടനികുതി ഒഴിവാക്കും.

കസ്റ്റംസ് തീരുവ

  • അയൺ,സ്റ്റീൽ എന്നീവയുടെ വില വർദ്ധിച്ചത് ഈ മേഖലയെ സാരമായി ബാധിച്ചിരുന്നു. ഇതിന് പിന്നാലെ സ്റ്റീൽ ഉത്പന്നങ്ങളുടെ ഇറക്കുമതി നികുതി 7.5 ശതമാനമായി വെട്ടിക്കുറച്ചു.
  • കോപ്പർ സ്ക്രാപ്പിന്റെ  ഇറക്കുമതി നികുതി 2.5 ശതമാനമായി കുറച്ചു. നേരത്തെ ഇത് 5 ശതമാനമായിരുന്നു.
  • നഫ്തയുടെ കസ്റ്റംസ് തീരുവ 2.5 ശതമാനമായി കുറച്ചു.
  • കർഷകരുടെ നേട്ടത്തിനായി കോട്ടനു മേലുള്ള കസ്റ്റംസ് തീരുവ 10% വർദ്ധിപ്പിച്ചു. സിൽക്കിന്റെ തീരുവ 15% ഉയർത്തി.
  • മൊബെെൽ ഉത്പന്നങ്ങൾക്കുള കസ്റ്റംസ് തീരുവ 2.5 ശതമാനം വർദ്ധിപ്പിച്ചു.  Amber, Dixon എന്നിവ നേട്ടം കെെവരിച്ചേക്കും.

മറ്റുപ്രധാന പ്രഖ്യാപനങ്ങൾ

  1. ആത്മനിർഭർ ഭാരതത്തിന്റെ ഭാഗമായി അടുത്ത 3 വർഷത്തിനുള്ളിൽ 7 മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കുമെന്ന് നിർമല സീതാരമാൻ പറഞ്ഞു.
  2. സ്വർണ്ണം കെെമാറ്റത്തിന്റെ മേൽനോട്ടത്തിനായി
    സെബിയെ ചുമതലപ്പെടുത്തുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
  3. ഇന്ത്യയിലെ വ്യാപാര കപ്പലുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി  ആഗോള ടെൻഡറുകളിൽ ഇന്ത്യൻ ഷിപ്പിംഗ് കമ്പനികൾക്ക്
    സബ്സിഡി നൽകും. ഇതിനായി 5 വർഷത്തേക്ക്
    1,624 കോടി രൂപ വകയിരുത്തി.
  4. രാജ്യത്ത്  ഡിജിറ്റൽ ഇടപാടുകൾക്ക് പ്രോത്സാഹനം നൽക്കുന്നതിനായി 1500 കോടി രൂപ അനുവദിച്ചു.
  5. 2020-21 സാമ്പത്തിക വർഷം ഇന്ത്യയുടെ  ജി.ഡി.പി 9.5 ശതമാനമായി രേഖപ്പെടുത്തി.

ലോക്സഭയിലെ  15-ാമത് ധനകാര്യ കമ്മീഷൻ റിപ്പോർട്ടാണ്  കേന്ദ്രമന്ത്രി നിർമ്മല  സീതാരാമൻ അവതരിപ്പിച്ചത്.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023