കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്രിപ്പ്റ്റോകറൻസികൾ ഏറെ ജനശ്രദ്ധനേടി വരികയാണ്. ക്രിപ്റ്റോയിൽ നിക്ഷേപിക്കാനും വ്യാപാരം നടത്തുവാനും അനുവദിക്കുന്ന നിരവധി എക്സ്ചേഞ്ചുകളാണുള്ളത്. നിക്ഷേപം നടത്തുന്നതിന് മുമ്പായി തന്നെ ക്രിപ്റ്റോ ലാേകത്തെ പറ്റി വശദമായി മനസിലാക്കേണ്ടതുണ്ട്. വിവിധ തരം ക്രിപ്പ്റ്റോകറൻസികളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

Bitcoin

സുരക്ഷിതമായ ആഗോള ഇടപാടുകൾ വേഗത്തിലും മൂന്നാം കക്ഷിയുടെ പിന്തുണയില്ലാതെ ലഭിക്കുന്ന ഒരു ഡിജിറ്റൽ കറൻസിയാണ് ബിറ്റ്കോയിൻ.  ആഗോള സാമ്പത്തിക സംവിധാനങ്ങളിലെ അപാകതകൾ പരിഹരിക്കുന്നതിനാണ് ഇത് സൃഷ്ടിച്ചത്. സാധാരണ പണത്തെ പോലെ ഇവ സർക്കാരുകൾ നൽകുന്നതല്ല.  കൂടാതെ ബാങ്കുകൾ അക്കൗണ്ടുകൾ നിയന്ത്രിക്കുകയോ ഇടപാടുകൾ സാധൂകരിക്കുകയോ ചെയ്യുന്നില്ല. വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ചില കോഡുകളും നമ്പറുകളും ഉപയോഗിക്കുന്ന ഒരു ക്രിപ്റ്റോഗ്രാഫിക് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്.

ബ്ലോക്ക്ചെയിൻ എന്നറിയപ്പെടുന്ന  ലെഡ്ജർ സിസ്റ്റം ഉപയോഗിച്ചാണ് ബിറ്റ്കോയിൻ സൃഷ്ടിക്കുന്നതും വിതരണം ചെയ്യുന്നതും വ്യാപാരം ചെയ്യുന്നതും സംഭരിക്കുന്നതും. സുരക്ഷിതമായ കമ്പ്യൂട്ടർ ശൃംഖലയിൽ സൂക്ഷിച്ചിരിക്കുന്ന ഇടപാടുകളുടെ രേഖകളായി ഇതിനെ കണക്കാക്കാം.

വിൽക്കുന്ന ഉൽപ്പന്നങ്ങൾക്കോ ​​നൽകുന്ന സേവനങ്ങൾക്കോ ​​ഉള്ള പേയ്‌മെന്റ് മാർഗമായും ചിലർ ബിറ്റ്‌കോയിനുകളെ സ്വീകരിക്കുന്നുണ്ട്. മറ്റു ഓൺലെെൻ സംവിധാനങ്ങളെ അപേക്ഷിച്ച് ബിറ്റ്കോയിന് ട്രാൻസാക്ഷൻ ചാർജുകൾ വളരെ കുറവാണ്. എന്നിരുന്നാലും ബിറ്റ്കോയിന്റെ വിലയിൽ വളരെ വലിയ ചാഞ്ചാട്ടങ്ങളാണ് ഇപ്പോൾ കാണാനാകുന്നത്.

Altcoin

ബിറ്റ്‌കോയിൻ ഒഴികെയുള്ള എല്ലാ ക്രിപ്‌റ്റോകറൻസികളെയും വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് Altcoins അല്ലെങ്കിൽ Alternative Coins. സുരക്ഷിതമായ പിയർ-ടു-പിയർ ഇടപാടുകൾ അനുവദിക്കുന്ന ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിലാണ് ഇവയും പ്രവർത്തിക്കുന്നത്. ബിറ്റ്‌കോയിന്റെ വിജയത്തിന് പിന്നാലെ  ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി നിയമങ്ങൾ ചെറുതായി മാറ്റി കൊണ്ടാണ്  അൽറ്റ്കോയിൻ നിർമിച്ചിരിക്കുന്നത്. ഇത് പ്രധാനമായും ബിറ്റ്കോയിന്റെ കാര്യക്ഷമതയില്ലായ്മ പരിഹരിക്കുന്നു. ഉദാഹരണത്തിന് സ്കേലബിലിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് Litecoin എന്നറിയപ്പെടുന്ന ഒരു altcoin സൃഷ്ടിച്ചത്. ഉയർന്ന ഇടപാട് സമയവും നിരക്കുകളും, ബിറ്റ്കോയിന്റെ മേലുള്ള ആശങ്കകളും ഇത് പരിഹരിക്കുന്നു. 

ഒരു ആൾട്ട്കോയിന്റെ മറ്റൊരു ഉദാഹരണമാണ് ഈഥർ. ഒരു ഡിജിറ്റൽ കറൻസി പ്രവർത്തനക്ഷമമാക്കുന്നതിലും അപ്പുറമുള്ള ആപ്ലിക്കേഷനുകൾ സൃഷ്ടിക്കാൻ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് Ethereum സൃഷ്ടിച്ചത്.

10000ൽ അധിതം അൽറ്റ്കോയിനാണ് നിലവിലുള്ളത്. സാങ്കേതിക പുരോഗതിയുടെയും ഫലമായി പുതിയ ആൾട്ട്കോയിനുകൾ ഉണ്ടായികൊണ്ടേയിരിക്കും. 

ക്രിപ്റ്റോകറൻസിയെ ഒരു കറൻസിയായി പരിഗണിക്കുമ്പോൾ

ഒരു കറൻസിയായി മാത്രം ഉപയോഗിക്കുന്ന ക്രിപ്‌റ്റോകൾ ഈ വിഭാഗത്തിന് കീഴിലാണ്. ഉദാഹരണങ്ങളിൽ ബിറ്റ്‌കോയിൻ, ലിറ്റ്‌കോയിൻ, ഷിബ ഇനു, ഡോഗ്‌കോയിൻ എന്നിവ ഉൾപ്പെടുന്നു. വിവിധ കമ്പനികളും ലോകമെമ്പാടുമുള്ള രാജ്യങ്ങളും പോലും ഇടപാടുകൾ നടത്തുന്നതിന് ഈ ഡിജിറ്റൽ കറൻസികളിൽ ചിലത് സ്വീകരിക്കുന്നു. എന്നിരുന്നാലും, ബിറ്റ്‌കോയിന്റെയും മറ്റ് ജനപ്രിയ ക്രിപ്‌റ്റോകറൻസികളുടെയും ഉയർന്ന ചാഞ്ചാട്ടം പൊതുജനങ്ങളുടെ ദൈനംദിന ഉപയോഗത്തിന് അനുയോജ്യമല്ലാതാക്കുന്നു.

Stablecoins

റിസർവ് അസറ്റുകൾ പിന്തുണയ്ക്കുന്ന ക്രിപ്‌റ്റോകറൻസികളുടെ ഒരു വിഭാഗമാണ് സ്റ്റേബിൾകോയിനുകൾ. ക്രിപ്‌റ്റോകറൻസികളുടെ എല്ലാ അടിസ്ഥാന സവിശേഷതകളും ആനുകൂല്യങ്ങളും ഉറപ്പാക്കിക്കൊണ്ട് വില സ്ഥിരമാക്കി നൽകാൻ ഇത് ശ്രമിക്കുന്നു. പേയ്‌മെന്റുകളുടെ തൽക്ഷണ പ്രോസസ്സിംഗും സുരക്ഷയും സ്റ്റേബിൾ കോയിൻസ് ഉറപ്പു  നൽകുന്നു.  ഉദാഹരണത്തിന്, ഓരോ ടെതറും (USDT) 1 യുഎസ് ഡോളറുമായി ഉറപ്പിച്ചിരിക്കുന്നു. നിങ്ങൾ ടെതർ കൈവശം വച്ചാൽ, യുഎസ് ഡോളറിന്റെ തത്തുല്യമായ തുക കരുതൽ ശേഖരത്തിൽ സംഭരിച്ചിരിക്കുന്നു എന്നതാണ് അർത്ഥം.

ഫിയറ്റ് കറൻസികൾ സ്വർണ്ണം അല്ലെങ്കിൽ വിദേശനാണ്യ കരുതൽ ശേഖരം പോലുള്ള ഒരു അടിസ്ഥാന ആസ്തിയുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, അവയുടെ മൂല്യനിർണ്ണയം ചാഞ്ചാട്ടങ്ങളിൽ നിന്ന് മുക്തമായി തുടരുന്നു.

PAX Gold ഒരു സ്റ്റേബിൾ കോയിന്റ് ഉദാഹരണമാണ്. ഫിസിക്കൽ ഗോൾഡ് പിന്തുണയുള്ള ഒരു ഡിജിറ്റൽ ടോക്കണാണിത്. ഒരു PAXG എന്നത് 30 ഗ്രാമാണ്.

Utility Tokens

യൂട്ടിലിറ്റി ടോക്കണുകൾ ഒരു പ്രത്യേക ആവശ്യത്തിനോ ഉപയോഗത്തിനോ ഉപയോഗിക്കുന്നവയാണ്. സാധാരണയായി ഒരു പ്രത്യേക ബ്ലോക്ക്ചെയിൻ ഇക്കോസിസ്റ്റത്തിനുള്ളിൽ ചെലവഴിക്കുന്നതിനാണ് ഇത് ഉപയോഗിക്കുക. ഒരു കമ്പനിയുടെ ഉൽപ്പന്നമോ സേവനമോ ആക്‌സസ് ചെയ്യാൻ ഈ ടോക്കണുകൾ അവരുടെ ഉടമകളെ അനുവദിക്കുന്നു.

ഉദാഹരണത്തിന്, ബേസിക് അറ്റൻഷൻ ടോക്കൺ (BAT) എന്നത് Brave Software, Inc വികസിപ്പിച്ച ഒരു സ്വതന്ത്ര ഓപ്പൺ സോഴ്‌സ് വെബ് ബ്രൗസറായ ബ്രേവിന്റെ ഒരു യൂട്ടിലിറ്റി ടോക്കണാണ്. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിലൂടെ ഡിജിറ്റൽ പരസ്യങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനാണ് BAT സൃഷ്ടിച്ചത്. ബ്രേവ് ബ്രൗസർ ഉപയോഗിച്ച് വെബ്‌സൈറ്റുകളിലെ മീഡിയ ഉപഭോക്താക്കളുടെ സമയവും ശ്രദ്ധയും ഇത് ട്രാക്ക് ചെയ്യുന്നു. പരസ്യദാതാക്കൾ, പ്രസാധകർ, ഓൺലൈൻ മാർക്കറ്റിംഗ് ഉള്ളടക്കത്തിന്റെയും പരസ്യങ്ങളുടെയും വായനക്കാർ എന്നിവർക്കിടയിൽ പരസ്യ പണം കാര്യക്ഷമമായി വിതരണം ചെയ്യാൻ BAT ലക്ഷ്യമിടുന്നു.

Ethereum-ന്റെ ബ്ലോക്ക്ചെയിൻ നെറ്റ്‌വർക്കിന് കീഴിലുള്ള ഇടപാടുകൾ സുഗമമാക്കാൻ ഉപയോഗിക്കുന്ന മറ്റൊരു യൂട്ടിലിറ്റി ടോക്കണാണ് ഈഥർ.

Security/Equity Tokens

ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിലോ പ്രോജക്ടുകളിലോ പ്രവർത്തിക്കുന്ന ഏതൊരു കമ്പനിക്കും ഒരു ഇനീഷ്യൽ കോയിൻ ഓഫറിംഗ് (ഐസിഒ) വഴി ഫണ്ട് ശേഖരിക്കാനാകും. ഇത് ഐപിഒയ്ക്ക് സമാനമാണ്. ഒരു ബ്ലോക്ക്‌ചെയിൻ അധിഷ്‌ഠിത കമ്പനിക്ക് അതിന്റെ പ്രോജക്‌റ്റുകളുടെ വിശദാംശങ്ങൾ, ഭാവി പദ്ധതികൾ, ഇഷ്യൂ വലുപ്പം എന്നിവയെക്കുറിച്ചുള്ള ഒരു വൈറ്റ്‌പേപ്പർ ഇഷ്യൂ ചെയ്യാൻ കഴിയും. താൽപ്പര്യമുള്ള നിക്ഷേപകർക്ക് ഒരു ഐസിഒയിലേക്ക് അപേക്ഷിക്കാനും കമ്പനി നൽകുന്ന പുതിയ ക്രിപ്‌റ്റോകറൻസി ടോക്കൺ സ്വീകരിക്കാനും സാധിക്കും. കമ്പനി വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നമോ സേവനമോ ഉപയോഗിക്കുന്നതിന് ഈ ടോക്കൺ പ്രയോജനപ്പെടുത്താവുന്നതാണ്. അല്ലെങ്കിൽ, ഇത് കമ്പനിയിലോ പ്രോജക്റ്റിലോ ഉള്ള ഒരു ഓഹരിയെ പ്രതിനിധീകരിക്കാം.

Asset Tokens?

ഒരു യഥാർത്ഥ അസറ്റിന്റെ പിന്തുണയുള്ള ഒരു തരം ക്രിപ്‌റ്റോകറൻസിയാണ് അസറ്റ് ടോക്കണുകൾ എന്ന് പറയപ്പെടുന്നത്. കക്ഷികൾ തമ്മിലുള്ള ഏതൊരു അസറ്റ്  കരാറും ക്രിപ്‌റ്റോ ഉപയോഗിച്ച് തീർപ്പാക്കാം. നോൺ-ഫംഗബിൾ ടോക്കണുകളോ എൻ.എഫ്.ടികളോ ഒരു അസറ്റ് ടോക്കണിന്റെ ഉദാഹരണങ്ങളാണ്. ഇവ ഒരു ബ്ലോക്ക്‌ചെയിനിൽ നിലനിൽക്കുന്ന ടോക്കണുകളാണ്.  കല, ചിത്രങ്ങൾ, വീഡിയോകൾ, ശേഖരണങ്ങൾ, റിയൽ എസ്റ്റേറ്റ് എന്നിവയുൾപ്പെടെയുള്ള ഇനങ്ങളുടെ ഉടമസ്ഥാവകാശത്തെ പ്രതിനിധീകരിക്കാൻ എൻ.എഫ്.ടികൾ ഉപയോഗിക്കാം. എന്നിരുന്നാലും, ഒരു ചിത്രത്തിന്റെയോ ആർട്ടിന്റെയോ എൻടിഎഫ് വാങ്ങുന്നത് വാങ്ങുന്നയാൾക്ക് അടിസ്ഥാന ഇനത്തിന്റെ പകർപ്പവകാശം ലഭിക്കുമെന്ന് അർത്ഥമാക്കുന്നില്ല. അനന്തമായി പുനർനിർമ്മിക്കാൻ കഴിയുന്ന മിക്ക ഡിജിറ്റൽ ഇനങ്ങളിൽ നിന്നും വ്യത്യസ്തമായി, ഓരോ  എൻ.എഫ്.ടിക്കും  ഒരു യുണിക്ക് ഡിജിറ്റൽ സിഗ്നേച്ചർ ഉണ്ട്.

കമ്പനികൾ അവരുടെ സ്വന്തം പ്ലാറ്റ്‌ഫോമുകളും കറൻസികളും സമാരംഭിക്കുന്നതിനായി നിർമ്മിച്ച ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുകയും നവീകരിക്കുകയും ചെയ്യുന്നതിനാൽ പുതിയ തരം ക്രിപ്‌റ്റോകറൻസികൾ ഉയർന്നുവരുന്നത് തുടർന്നേക്കാം. വിവിധ തരത്തിലുള്ള ക്രിപ്‌റ്റോകറൻസികളുടെ സമഗ്രമായ ലിസ്റ്റ് കാണുന്നതിനായി നിങ്ങൾക്ക്  CoinMarketCap സന്ദർശിക്കാവുന്നതാണ്.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement