ഇന്നത്തെ വിപണി വിശകലനം

ഒരാഴ്ചയായി കരടികളുടെ മുന്നിൽ പകച്ചു നിന്നിരുന്ന  ഇന്ത്യൻ ഓഹരി വിപണിയെ കെെപിടിച്ചുയർത്തി കേന്ദ്രത്തിന്റെ ബജറ്റ്  പ്രഖ്യാപനം. 1997 ന് ശേഷം വിപണിയിൽ ഏറ്റവും ഉയർന്ന  നേട്ടം കെെവരിച്ച ബജറ്റായിരുന്നു ഇത്. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നിഫ്റ്റി 6 ശതമാനം ഉയർന്നതോടെ വീണ്ടും ഒരു നിർമല സീതാരാമൻ ക്യൻഡിലിനാണ് വിപണി സാക്ഷ്യം വഹിച്ചത്.

നേരിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ബജറ്റ് പ്രഖ്യാപനം ആരംഭിക്കുന്നത് വരെ അസ്ഥിരമായി തന്നെ തുടർന്നു. പാർലമെന്റിൽ  ബജറ്റ് പ്രഖ്യാപനം ആരംഭിച്ചതിന് പിന്നാലെ  വിപണിയിൽ  കളകളുടെ മത്സര  ഓട്ടത്തിനും ആരംഭംകുറിച്ചു.

വിപണി അവസാനിക്കുന്നത് വരെ ശക്തമായ കുതിച്ചുകയറ്റമാണ് സൂചിക കാഴ്ചവച്ചത്. 14000 ഉൾപ്പെടെയുള്ള നിരവധി പ്രതിരോധങ്ങൾ തട്ടിതെറിപ്പിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 646 പോയിന്റ് മുകളിലായി 14,281 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബജറ്റിൽ ബാങ്കിംഗ് മേഖലകൾക്ക് അനുകൂലമായ പ്രഖ്യാപനങ്ങൾ വന്നതിന് പിന്നാലെ ബാങ്ക് നിഫ്റ്റിയും  മികച്ച പ്രകടനം കാഴ്ചവച്ചു. 30,984ൽ നിന്നും 33,300 വരെ ബാങ്ക് നിഫ്റ്റി കുതിച്ചുകയറി. കഴിഞ്ഞ ദിവസത്തേക്കാൾ 2523 പോയിന്റ് മുകളിലായി 33,089 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

ബാങ്കിംഗ് മേഖലകൾ തന്നെയാണ് ഇന്ന് വിപണിയിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. മെറ്റൽ ഓഹരികൾ 4.8 ശതമാനം നേട്ടം കെെവരിച്ചപ്പോൾ ഓട്ടോ  ഓഹരികൾ 4.2 ശതമാനം നേട്ടം കെെവരിച്ചു. അതേസമയം ഫാർമ ഓഹരികളിൽ 0.55 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഇന്ന് ചുവന്ന നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ മാർക്കറ്റുകളും ഇന്ന് ലാഭത്തിലാണ് കാണപ്പെടുന്നത്. ഇന്ത്യൻ വിപണിയിലെ ഈ നേട്ടം ആഗോള വിപണിയെ പിടിച്ചുയർത്താൻ കാരണമാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ?

നിർണായക വാർത്തകൾ

IndusInd Bank ന്റെ ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ  top gainer പട്ടികയിൽ ഇടം നേടി. ബാങ്കിന്റെ കുതിച്ചുകയറ്റം ബാങ്ക് നിഫ്റ്റിക്കൊപ്പം മുറ്റു ബാങ്കിംഗ് സ്റ്റോക്കുകളെ കൂടി കെെപിടിച്ചുയർത്തി. ICICI Bank ഓഹരികൾ ഇന്ന് 12.44 ശതമാനം നേട്ടം കെെവരിച്ചു.

പി.എസ്.യു ബാങ്കുകൾ ഇന്ന് വൻ നേട്ടം കെെവരിച്ചു. ഓഹരി വിഭജനം സംബന്ധിച്ച പ്രഖ്യാപനം വന്നതിന് പിന്നാലെ  SBIയുടെ ഓഹരി വില 10.44 ശതമാനം  ഉയർന്നു. Bank of Baroda  8.60 ശതമാനവും PNB  
7.2 ശതമാനവും ഉയർന്നു.

വെഹിക്കിൾ  സ്ക്രാപ്പേജ്  പോളിസി പ്രഖ്യാപിച്ചതിന് പിന്നാലെ ഓട്ടോ ഓഹരികൾ വൻ മുന്നേറ്റം കാഴ്ചവച്ചു. അശോക് ലെയ്‌ലാൻഡ്  10 ശതമാനം ഉയർന്നപ്പോൾ ടാറ്റ മോട്ടോർസ് 6.43 ശതമാനവും  M&M  6 ശതമാനവും ഉയർന്നു.

ബജറ്റിൽ  റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് അനുകൂല പ്രഖ്യാപനങ്ങൾ വന്നതിന് പിന്നാലെ റിയൽറ്റി സൂചികയും കുതിച്ചു പാഞ്ഞു. DLF 10 ശതമാനവും Indiabulls Real Estate 8 ശതമാനവും നേട്ടം കെെവരിച്ചു.

ബജറ്റിൽ അനുകൂല പ്രഖ്യാപനങ്ങൾ ഉണ്ടാകാതിരുന്നതിനെ  തുടർന്ന് Cipla, Dr Reddy എന്നി കമ്പനികൾ താഴേക്ക് വീണു. ഇത് സെക്ടറിൽ ഇടിവ് രേഖപ്പെടുത്തി.

വിദേശത്ത് നിന്നും കൊണ്ടുവരുന്ന  സ്വർണം വെള്ളി എന്നിവയ്ക്ക് നികുതി ഇളവ് നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ  Titan, Manappuram, MuthootFin എന്നീ ഓഹരികൾ നേട്ടം കെെവരിച്ചു. 

വിപണി മുന്നിലേക്ക് 

എക്കാലത്തെയും റിക്കാഡ് നിലയിലാണ് ബാങ്ക് നിഫ്റ്റി ഇപ്പോൾ എത്തിനിൽക്കുന്നത്.  നിഫ്റ്റി ഇപ്പോഴും അതിന്റെ പോസ്റ്റ്-കൊവിഡ്  ഉയരങ്ങളിൽ  നിന്ന് 500 പോയിന്റ്  അകലെയാണ്. ബാങ്ക് നിഫ്റ്റി ഫ്യൂച്ചറുകൾക്ക് അതിന്റെ Upper Circuit ലെത്താൻ  ഇനി വെറും 300-400 പോയിന്റുകൾ  മാത്രമാണ് അവശേഷിക്കുന്നത്. വെള്ളിയാഴ്ച എല്ലാ ഓഹരികളും ശക്തമായ ഒരു സപ്പോർട്ടിലാണ് നിലകൊണ്ടിരുന്നത്. ഇതിനാൽ സാങ്കേതികപരമായ ഒരു തിരിച്ചുവരവാണ് ഇന്ന് കാണാനായത്.

നിഫ്റ്റി 14000ന് മുകളിൽ റാലി തുടരുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. എന്നാൽ ഇന്നത്തെ കുതിച്ചുകയറ്റത്തിന് ശേഷം വിപണിയിൽ ഒരു തിരുത്തൽ സംഭവിച്ചേക്കമെന്നും ഞാൻ കരതുന്നു. 

സ്റ്റോപ്പ് ലോസ് വച്ചിരുന്നവർ എല്ലാം തന്നെ ഇന്ന് കെണിയിൽ പെട്ടുകാണുമെന്ന് കരുതുന്നു.അത്രയും വലിയ ചാഞ്ചാട്ടമാണ് ഇന്ന് വിപണിയിൽ സംഭവിച്ചത്. എന്നിരുന്നാലും ഇത് നിങ്ങളുടെ ട്രെയിഡിംഗ് ജീവിതത്തിൽ  ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദിവസമായിരിക്കും എന്നത് തീർച്ചയാണ്.

അതേ ഇന്ന് ഓപ്പ്ഷൻ വാങ്ങിയവരുടെ ദിവസം തന്നെയായിരുന്നു. ഓപ്ഷൻ സെൽ ചെയ്തിരുന്നവർക്ക്  ഇന്ന് വലിയ നഷ്ടം തന്നെ സംഭവിച്ചിരിക്കം. എന്നാൽ ബുദ്ധിമാൻമാരായ ഓപ്പ്ഷൻ സെല്ലേഴ്സ് ഇന്ന് വ്യാപാരം നടത്തിയിട്ടുണ്ടാകില്ല. കൃത്യമായ സമയത്ത് ലഭമെടുത്ത് ഇറങ്ങിയില്ലെങ്കിൽ വിപണി നിങ്ങളെ കെണിയിൽപെടുത്തിയേക്കാം.

കൊവിഡിന് ശേഷം നിലംപതിച്ച നിഫ്റ്റി ഇത് ആദ്യമായാണ് ഒരു ദിവസം  ഇത്രയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. വീണ്ടും ഒരു നിർമല സീതാരാമൻ ക്യാൻഡിലാണ് ഇന്ന് വിപണിയിൽ കണ്ടതെന്ന് പറയാതിരിക്കാൻ കഴിയില്ല. ബജറ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്. കാത്തിരിക്കുക.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും 16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ […]
ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]

Advertisement