അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 ലക്ഷം ടണ്ണിൽ നിന്ന് (എൽടിപിഎ) 12.53 എൽടിപിഎയായി വികസിപ്പിക്കുന്നതിനായി 965 കോടി രൂപയുടെ മൂലധനച്ചെലവിന് കമ്പനി അംഗീകാരം നൽകിയിട്ടുണ്ട്.

ഉത്തർപ്രദേശിൽ 100 ​​മെഗാവാട്ട് സോളാർ പദ്ധതികൾ കമ്മീഷൻ ചെയ്ത് ടാറ്റ പവർ റിന്യൂവബിൾ എനർജി

ഉത്തർപ്രദേശിൽ 50 മെഗാവാട്ട് വീതമുള്ള രണ്ട് സൗരോർജ്ജ പദ്ധതികൾ കമ്മീഷൻ ചെയ്ത് ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ് (ടിപിആർഇഎൽ). പ്രതിവർഷം 221.26 ദശലക്ഷം യൂണിറ്റാണ് പ്ലാന്റുകളുട ഉൽപ്പാദനശേഷിയായി കണക്കാക്കുന്നത്. രണ്ട് പദ്ധതികൾക്കായി ടിപിആർഇഎല്ലും ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡും (യുപിപിസിഎൽ) പവർ പർച്ചേസ് കരാറിൽ (പിപിഎ) ഒപ്പുവച്ചിട്ടുണ്ട്. പ്രയാഗ്‌രാജിലെയും ബന്ദയിലെയും പ്ലാന്റുകൾ പ്രതിവർഷം 1,77,037 ലക്ഷം ടൺ കാർബൺ ഉദ്‌വമനം കുറയ്ക്കും.

കരാർ ഡെലിവറി തീയതിക്ക് മുമ്പേ ഡീസൽ റിയാക്ടറുകൾ അയച്ച് എൽ ആൻഡ് ടി

ഡയമണ്ട് ഗ്രീൻ ഡീസൽ (ഡിജിഡി) ലേക്കുള്ള അഞ്ച് പുനരുപയോഗ ഡീസൽ റിയാക്ടറുകൾ കരാർ ഡെലിവറി തീയതിക്ക് രണ്ടാഴ്ച മുമ്പേ അയച്ച് ലാർസൻ ആൻഡ് ടൂബ്രോയുടെ (എൽ ആൻഡ് ടി) ഹെവി എൻജിനീയറിങ് വിഭാഗം. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പുനരുപയോഗ ഡീസൽ നിർമ്മാതാവാണ് ഡിജിഡി. ഗുജറാത്തിലെ ഹാസിറയിൽ സ്ഥിതി ചെയ്യുന്ന ഹെവി എൻജിനീയറിങ് കോംപ്ലക്സിൽ യുഎസ്, യൂറോപ്യൻ ക്ലയന്റുകൾക്കായി ഇത്തരത്തിലുള്ള മൂന്ന് ഗ്രീൻ ഡീസൽ പ്രോജക്ടുകൾ എൽ ആൻഡ് ടി നടപ്പിലാക്കുന്നുണ്ട്.

എച്ച്എഫ്സിഎൽ ക്യു 3 ഫലങ്ങൾ: അറ്റാദായം 5% ഇടിഞ്ഞ് 78 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്എഫ്സിഎൽ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 5% ഇടിഞ്ഞ് 81 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 4% കുറഞ്ഞു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 5% ഇടിഞ്ഞ് 1,215 കോടി രൂപയായി. ഇബി‌ഐ‌ടി‌ടി‌എ 4% വർധിച്ച് 174 കോടി രൂപയായിട്ടുണ്ട്. അതേസമയം ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (ക്യുഐപി) വഴി കമ്പനി 600 കോടി രൂപ സമാഹരിക്കുകയും ചെയ്തു. ടെലികോം, പ്രതിരോധ മേഖലകളിൽ വരാനിരിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി നെറ്റ്‌വർക്ക് സൊല്യൂഷനുകളുടെ കഴിവുകൾ വികസിപ്പിക്കാൻ കമ്പനി തുക വിനിയോഗിക്കും.

യൂറോപ്യൻ കമ്പനിയായ സിടിസിയെ ഏറ്റെടുത്ത് ടെക് മഹീന്ദ്ര

യൂറോപ്പ് ആസ്ഥാനമായുള്ള കോം ടെക് കോ ഐടിയുടെ (സിടിസി) 100% ഓഹരികൾ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് ടെക് മഹീന്ദ്ര. 310 ദശലക്ഷം യൂറോയ്ക്കാണ് ( ഏകദേശം 2,628 കോടി രൂപ) കമ്പനി സിടിസിയെ ഏറ്റെടുത്തിരിക്കുന്നത്. സിടിസിയുടെ രണ്ട് ഐടി പ്ലാറ്റ്‌ഫോമുകളിൽ 25% ഉടമസ്ഥാവകാശം നേടുന്നതിനായി 20 ദശലക്ഷം യൂറോയും കമ്പനി നിക്ഷേപിക്കും. ഈ ഏറ്റെടുക്കലുകൾ തങ്ങളുടെ ഡിജിറ്റൽ എഞ്ചിനീയറിംഗ്, ഇൻഷുറൻസ് ടെക്‌നോളജി ബിസിനസുകളെ ശക്തിപ്പെടുത്തുമെന്ന് ടെക് മഹീന്ദ്ര പറഞ്ഞു.

മുംബൈയിൽ റെസിഡൻഷ്യൽ പ്രോജക്ട് വികസിപ്പിക്കുന്നതിന് 900 കോടി രൂപ നിക്ഷേപിക്കാൻ അജ്മേര റിയൽറ്റി

മുംബൈയിലെ വഡാലയിലെ 100 ഏക്കർ മാസ്റ്റർ ലേഔട്ടിന്റെ ഭാഗമായി റെസിഡൻഷ്യൽ പ്രോജക്ട് വികസിപ്പിക്കുന്നതിന് 900 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിട്ട് അജ്മേര റിയൽറ്റി ആൻഡ് ഇൻഫ്രാ ഇന്ത്യ ലിമിറ്റഡ്. ഇന്റേണൽ അക്യുറലുകൾ, എച്ച്ഡിഎഫ്‌സിയിൽ നിന്നുള്ള കൺസ്ട്രക്ഷൻ ഫിനാൻസ് ലോൺ, സെയിൽസ് അഡ്വാൻസുകൾ എന്നിവയിലൂടെയായിരിക്കും തുക കണ്ടെത്തുക. 1,500 കോടി രൂപയുടെ വിൽപന മൂല്യമാണ് പ്രോജക്ടിന് പ്രതീക്ഷിക്കുന്നത്. 540 റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകൾ ഇതിൽ ഉൾപ്പെടുന്നു.

ഔറംഗബാദിൽ മൂന്നാമത്തെ ഇവി പ്ലാന്റ് സ്ഥാപിക്കാൻ ബജാജ് ഓട്ടോ

മഹാരാഷ്ട്രയിലെ ഔറംഗബാദിൽ തങ്ങളുടെ മൂന്നാമത്തെ ഇലക്ട്രിക് വാഹന (ഇവി) പ്ലാന്റ് സ്ഥാപിക്കാൻ ബജാജ് ഓട്ടോ ലിമിറ്റഡ്. പുതിയ ഇലക്ട്രിക് സ്കൂട്ടർ ചേതക് നിർമ്മിക്കാൻ വേണ്ടി 300 കോടി രൂപ ചെലവഴിച്ച് പൂനെയിലെ പുതിയ ഇവി ഇരുചക്ര വാഹന പ്ലാന്റ് നിർമിക്കുന്നത് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഔറംഗബാദിലെ പുതിയ സൗകര്യം ഇലക്ട്രിക് ത്രീ-വീലറുകളായിരിക്കും നിർമ്മിക്കുക.

ബൻസാലി എഞ്ചിനീയറിംഗ് ക്യു 3 ഫലങ്ങൾ: അറ്റാദായം 44% ഇടിഞ്ഞ് 75 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ബൻസാലി എഞ്ചിനീയറിംഗ് പോളിമേഴ്സ് ലിമിറ്റഡിന്റെ (ബിഇപിഎൽ) ഏകീകൃത അറ്റാദായം 44.4 ശതമാനം ഇടിഞ്ഞ് 75.71 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 4% കുറഞ്ഞു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 17 ശതമാനം ഇടിഞ്ഞ് 341.52 കോടി രൂപയായി. കൂടാതെ മൂന്നാം പാദത്തിൽ കമ്പനിയുടെ മൊത്തം ചെലവുകൾ 7% ഉയർന്ന് 246.34 കോടി രൂപയായിട്ടുണ്ട്. ഓഹരി ഒന്നിന് ഒരു രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

1,112 കോടി രൂപയുടെ ഓർഡറുകൾ സ്വന്തമാക്കി കെഇസി ഇന്റർനാഷണൽ

വിവിധ ബിസിനസ്സുകളിലായി 1,112 കോടി രൂപയുടെ പുതിയ ഓർഡറുകൾ നേടി കെക് ഇന്റർനാഷണൽ ലിമിറ്റഡ്. കമ്പനിയുടെ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ (ടി ആൻഡ് ഡി) ബിസിനസ്സ് മിഡിൽ ഈസ്റ്റിലും അമേരിക്കയിലുമായി ടി ആൻഡ് ഡി പ്രോജക്ടുകൾക്കായി ഓർഡറുകൾ നേടിയിട്ടുണ്ട്. ഇന്ത്യയിലെ വാട്ടർ പൈപ്പ് ലൈനിലും നഗരത്തിലെ ഇൻഫ്രാ സെഗ്‌മെന്റുകളിലും ഇൻഫ്രാസ്ട്രക്ചർ ജോലികൾക്കായി കമ്പനിയുടെ സിവിൽ ബിസിനസ്സ് വിഭാഗത്തിന് ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ കെഇസി ഇന്റർനാഷണലിന്റെ കേബിൾ ബിസിനസ്സിന് ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും ഓർഡറുകൾ ലഭിച്ചിട്ടുണ്ട്.

സൊണാറ്റ സോഫ്റ്റ്‌വെയർ ക്യു 3 ഫലങ്ങൾ: അറ്റാദായം 81% വർധിച്ച് 97 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ സൊണാറ്റ സോഫ്റ്റ്‌വെയർ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 81.5% വർഷം വർധിച്ച് 97.67 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 7% ഉയർന്നു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 33% വർഷം ഉയർന്ന് 1,858.02 കോടി രൂപയായി. ഇബിഐടിഡിഎ 29 ശതമാനം വർധിച്ച് 146.9 കോടി രൂപയായിട്ടുണ്ട്.

പ്രധാനതലക്കെട്ടുകൾ Grasim Industries:  മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 55.56 ശതമാനം വർദ്ധിച്ച് 4070.46 കോടി രൂപയായി. Bayer CropScience: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ഇരട്ടി  വർദ്ധിച്ച് 152.7 കോടി രൂപയായി. Muthoot Finance: കടപത്ര വിതരണത്തിലൂടെ 300 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി അറിയിച്ചു.Metropolis Healthcare: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 34 ശതമാനം ഇടിഞ്ഞ് 40 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 61 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. Dollar Industries: […]
ഇന്നത്തെ വിപണി വിശകലനം തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി. ഇന്ന് 16230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. വീണ്ടെടുക്കൽ നടത്താനുള്ള സാധ്യത നിലനിന്നിട്ടും വിപണിക്ക് മുന്നേറ്റം നടത്താൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 89 പോയിന്റുകൾ/0.55 ശതമാനം താഴെയായി 16125 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34250 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും ആദ്യത്തെ മുന്നേറ്റത്തിന് ശേഷം സൂചിക വശങ്ങളിലേക്ക് മാത്രമാണ് നീങ്ങിയത്. […]
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ Aether Industries Ltd തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 24ന് ആരംഭിക്കുന്ന ഐപിഒയെ പറ്റിയുള്ള വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Aether Industries Ltd 2013ൽ പ്രവർത്തനം ആരംഭിച്ച ഏഥർ ഇൻഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ വളർന്ന് കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനികളിൽ ഒന്നാണ്. സങ്കീർണ്ണവും വ്യത്യസ്‌തവുമായ രസതന്ത്രം, സാങ്കേതിക കോർ കഴിവുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഇന്റർമീഡിയറ്റുകളും രാസവസ്തുക്കളും കമ്പനി ഉത്പാദിപ്പിക്കുന്നു.സ്വന്തമായി ആർ ആൻഡ് […]

Advertisement