ഗ്യാപ്-ഡൗണിൽ നിന്ന് തിരിച്ചെത്തി ഓഹരികൾ ; ബോണ്ട് യീൽഡുകൾ തിരികെ ഉയരുന്നു

ഗ്യാപ്-ഡൗണോടെ തുറന്ന് യുഎസ് മാർക്കറ്റിലെ ഓഹരികൾ. ആദ്യ മണിക്കൂറുകളിൽ ഉയരാൻ ശ്രമിച്ചതിന് പിന്നാലെ ഓഹരികൾ തിരികെയെത്തി. രാവിലെ കുറഞ്ഞതിൽ നിന്നും 0.64% ൽ കൂടുതൽ ഉയർന്ന് എസ് & പി 500 പതിയെ പച്ചയിലെത്തി. അതേസമയം ക്രൂഡ് ഓയിൽ വിലയും ബോണ്ട് ആദായവും തിങ്കളാഴ്ച വിടവോടെ തുറന്ന ശേഷം കുറഞ്ഞു. ഊർജ ക്ഷാമം ബാധിച്ച വിപണിയെ മുകളിലേക്ക് നയിക്കുന്നത് ശക്തമായ കോർപ്പറേറ്റ് വരുമാനവും സാമ്പത്തിക സംഖ്യകളുമാണ്.

സ്റ്റോക്സ് എക്സ് യൂറോപ്പ് 0.49% കുറഞ്ഞു
നാസ്ഡാക്ക് 0.45% ഉയർന്നു

പൂർണ്ണ ഉടമസ്ഥതയ്ക്കുള്ള ഗോൾഡ്മാൻ സാക്സിന്റെ അപേക്ഷ അംഗീകരിച്ച് ചൈന

2004 മുതൽ സഹ ഉടമസ്ഥതയിലുള്ള പ്രധാന പ്രാദേശിക യൂണിറ്റിന്റെ പൂർണ്ണ ഉടമസ്ഥതയ്ക്കുള്ള ഗോൾഡ്മാൻ സാക്സ് ഗ്രൂപ്പ് ഐഎൻസിയുടെ അപേക്ഷ അംഗീകരിച്ച് ചൈന. ഇതോടെ യുഎസിൽ നിന്നുള്ള ഭീമൻമാർക്ക് സാമ്പത്തിക സംവിധാനങ്ങൾ തുറന്നു നൽകുമെന്നാണ് ചൈന സൂചിപ്പിക്കുന്നത്. ഈ അനുബന്ധ സ്ഥാപനം നിക്ഷേപ ബാങ്കിംഗ് പ്രവർത്തനങ്ങൾ, വ്യാപാരം, വെൽത്ത് മാനേജ്മെന്റ് തുടങ്ങിയ പ്രധാന ബാങ്കിംഗ് പ്രവർത്തനങ്ങൾ നടപ്പാക്കും.

ഡെൽറ്റ പ്ലസ് കോവിഡ് വകഭേദത്തിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് യുഎസ്എഫ്ഡിഎ കമ്മീഷണർ

ഡെൽറ്റ വകഭേദത്തിന്റെ പുതിയ മ്യൂട്ടന്റ് ആയ ഡെൽറ്റ പ്ലസിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുൻ യുഎസ് എഫ്ഡിഎ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) കമ്മീഷണർ സ്കോട്ട് ഗോട്ട്‌ലിബ്. യുകെയിൽ കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചത്. ജൂലൈക്കു ശേഷമുള്ള കോവിഡ് കേസുകളിലെ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണ് ഞായറാഴ്ച യുകെയിൽ റിപ്പോർട്ട് ചെയ്തത്.

150,000 സീസണൽ യുഎസ് തൊഴിലാളികളെ നിയമിക്കാൻ ആമസോൺ

അവധിക്കാലം അടുത്തെത്തിയതോടെ 150,000 സീസണൽ തൊഴിലാളികളെ നിയമിക്കാൻ ആമസോൺ. യുഎസിലെ തൊഴിലില്ലായ്മ പ്രതിസന്ധിക്കിടയിലാണ് ആമസോണിന്റെ പുതിയ തീരുമാനം. വാൾമാർട്ട് ടാർഗെറ്റ് കോർപ്പ് തുടങ്ങിയ കമ്പനികളും ഇത്തരത്തിൽ നിയമനം നടത്തുമെന്ന സൂചനകൾ പുറത്തുവിട്ടിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ തൊഴിലാളി നിയമനം ബുദ്ധിമുട്ടേറിയ ഒന്നാണ്. മഹാമാരിക്ക് മുൻപുള്ള കാലവുമായി താരതമ്യം ചെയ്യുമ്പോൾ മഹാമാരിക്കാലത്ത് തൊഴിലാളികളുടെ എണ്ണം 4.3 ദശലക്ഷത്തിലേക്ക് ചുരുങ്ങിയിരുന്നു.

സമുദ്രവുമായി ബന്ധപ്പെട്ട വ്യവസായങ്ങളെ ശുദ്ധീകരിക്കാൻ ഗ്രീൻ ഇൻവെസ്റ്റിംഗ്

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ പാട്ടക്കാരനായ സീസ്പാൻ കോർപ് സൂചിപ്പിച്ചത് പ്രകാരം മാരിടൈം ഇൻഡസ്ട്രിയിലെ സുസ്ഥിരമായ നിക്ഷേപം വർദ്ധിച്ചുവരികയാണ്. കമ്പനി ഏകദേശം ഒരു ബില്യൺ ഡോളറിന്റെ നീല ബോണ്ടുകൾ വിൽക്കുന്നുണ്ട്. സമുദ്ര മലിനീകരണവും കുറയ്ക്കുന്നതും പരിസ്ഥിതിക്ക് അനുയോജ്യവുമായ സംരംഭങ്ങളായിരുക്കും എന്ന വാ​ഗ്ദാനങ്ങളുടെ പുറത്താണ് നീല ബോണ്ടുകൾ നൽകുന്നത്. ഹരിത ബോണ്ടുകളുടെ ആശയത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ നീല ബോണ്ടുകൾ. സീഷെൽസിന്റെയും ലോക ബാങ്കിന്റെയും നേതൃത്വത്തിൽ 15 മില്യൺ ഡോളർ സമാഹരിച്ചാണ് ആദ്യ നീല ബോണ്ട് വിതരണം ചെയ്യുന്നത്. പരിസ്ഥിതി സൗഹാർദ്ദമായതു കൊണ്ടു തന്നെ നിക്ഷേപകരുടെ വർദ്ധനവുണ്ടാകും. അതിനാൽ കമ്പനികളുടെ വായ്പയെടുക്കൽ ചെലവ് അതിനനുസരിച്ച് കുറയണം. എന്നാൽ വാഗ്ദാനം ചെയ്ത പ്രോജക്ടുകളിലേക്ക് ഫണ്ട് എത്തുമെന്നതിന് യാതൊരു ഉറപ്പുമില്ല.

മൂന്നാം പാദത്തിൽ 4.9% മാത്രം വളർച്ച രേഖപ്പെടുത്തി ചൈനയുടെ ജിഡിപി

നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം 4.9% മാത്രം വളർച്ച രേഖപ്പെടുത്തി ചൈനയുടെ മൂന്നാം പാദത്തിലെ ജിഡിപി. 5.2 ശതമാനവുമായിരുന്നു ഇത് പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നത്. വ്യാവസായിക ഉത്പാദനം സെപ്റ്റംബറിൽ പ്രതീക്ഷിച്ച 4.5 ശതമാനത്തിലെത്തുകയും ചെയ്തില്ല. സെപ്റ്റംബറിൽ 3.1% മാത്രമാണ് വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്. വൈദ്യുതിയും ക്ഷാമവും കൽക്കരി വില വർദ്ധനവും പല ഫാക്ടറികളുടെയും ഉത്പാദനം നിർത്തിവയ്ക്കുന്നതിന് കാരണമായി. ഇത് വളർച്ചയെ ബാധിച്ചതായി കരുതുന്നു. ഭാവി പ്രോജക്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള താല്പര്യക്കുറവും റിപ്പോർട്ടിൽ വ്യക്തമാണ്. അതേസമയം റീട്ടെയിൽ വിൽപ്പന പ്രതീക്ഷിച്ച 3.3% വളർച്ചയെ മറികടന്ന് 4.4% വർദ്ധിച്ചു.

ലിസ്റ്റിംഗിന് തയ്യാറായി ഗീലിയുടെ വോൾവോ കാറുകൾ

ഗീലിയുടെ ഉടമസ്ഥതയിലുള്ള വോൾവോ കാറുകളുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) വില ഒരു ഓഹരിക്ക് 53 – 68 സ്വീഡിഷ് ക്രൗൺസിനിടയിലാണ് (461-591 രൂപ). ഈ വർഷത്തെ യൂറോപ്പിലെ ഏറ്റവും വലിയ ലിസ്റ്റിംഗുകളിൽ ഒന്നായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ​ഗീലി ലിസ്റ്റിംഗിലൂടെ 2.9 ബില്യൺ ഡോളർ (21,800 കോടി രൂപ) സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement