ഇവിയിലും ഭാവി സാങ്കേതിക വിദ്യകളിലും 1,200 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ടിവിഎസ്

അടുത്ത നാല് വർഷത്തിനുള്ളിൽ ഭാവി സാങ്കേതികവിദ്യകളിലും ഇലക്ട്രിക് വാഹനങ്ങളിലുമായി (ഇവി) 1,200 കോടി രൂപ നിക്ഷേപിക്കുന്നതിനായി തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം (എംഒയു) ഒപ്പുവെച്ച് ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡ്. പുതിയ ഉൽപ്പന്നങ്ങളുടെ രൂപകൽപന, നിർമ്മാണം, ഇവി സ്‌പെയ്‌സിന്റെ ശേഷി വർദ്ധിപ്പിക്കൽ എന്നിവയ്ക്കായാണ് നിക്ഷേപം. സംസ്ഥാനത്തിന്റെ മനുഷ്യവിഭവശേഷി, അടിസ്ഥാന സൗകര്യങ്ങൾ മൊത്തത്തിലുള്ള ബിസിനസ് അന്തരീക്ഷം എന്നിവയിലുള്ള വിശ്വാസത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന് ടിവിഎസ് മോട്ടോർ പറഞ്ഞു.

വൈദ്യുതി ബിൽ പേയ്‌മെന്റുകൾ സുഗമമാക്കുന്നതിന് ടാറ്റ പവറിനെ ഓൺബോർഡ് ചെയ്തു എൻപിസിഐ ഭാരത് ബിൽ പേ

എൻപിസിഐ ഭാരത് ബിൽപേ അതിന്റെ പ്ലാറ്റ്‌ഫോമായ ക്ലിക്ക് പേയിൽ ടാറ്റ പവറിനെയും ഉൾപ്പെടുത്തുന്നു. പുതുതായി ആരംഭിച്ച പ്ലാറ്റ്ഫോമിൽ ലൈവാകുന്ന ആദ്യത്തെ പവർ കമ്പനിയാണിത്. ടാറ്റ പവർ, ക്ലിക്ക് പേ ലിങ്ക് ജനറേറ്റ് ചെയ്യുകയും ഉപഭോക്താക്കളുമായി പങ്കിടുകയും ചെയ്യും. ഇത് ഉപഭോക്താക്കള പേയ്‌മെന്റ് പേജിലേക്ക് റീഡയറക്‌ട് ചെയ്യും. ടാറ്റ പവറിന്റെ ഏഴ് ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് അവരുടെ വൈദ്യുതി ബില്ലുകൾ സുഗമമായി അടയ്ക്കാൻ ഇത് സഹായിക്കും.

ഹീറ്റ് റിക്കവറി കോക്ക് ഓവൻ പ്ലാന്റ് സ്ഥാപിക്കാൻ ട്രൂമാൻ എഞ്ചിനീയറിംഗുമായി കരാർ ഒപ്പിട്ട് കെഐഒസിഎൽ

ഹീറ്റ് റിക്കവറി കോക്ക് ഓവൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 185 കോടി രൂപയ്ക്ക് ടൗമാൻ എഞ്ചിനീയറിംഗ് ലിമിറ്റഡുമായി കരാറിൽ ഏർപ്പെട്ട് കെഐഒസിഎൽ ലിമിറ്റഡ്. പ്രതിവർഷം 1,80,000 ടൺ (ടിപിഎ) ഉൽപ്പാദന ശേഷിയുണ്ടാകും പ്ലാന്റിന്. പ്ലാന്റിനെ സംബന്ധിച്ചുള്ള സാങ്കേതികവിദ്യ കൈമാറുന്നതിനായി എഞ്ചിനീയറിംഗ്, സിഎസ്ഐആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് ആൻഡ് ഫ്യൂവൽ റിസർച്ച് എന്നിവയുമായി കമ്പനി ഒരു ത്രികക്ഷി കരാറിൽ ഒപ്പിട്ടിട്ടുണ്ട്.

ഫോർമോട്ടെറോൾ ഫ്യൂമറേറ്റ് ഇൻഹാലേഷൻ സൊല്യൂഷനായി അലംബിക് ഫാർമയ്ക്ക് യുഎസ്എഫ്ഡിഎ അംഗീകാരം ലഭിച്ചു

ഫോർമോട്ടെറോൾ ഫ്യൂമറേറ്റ് ഇൻഹാലേഷൻ സൊല്യൂഷന്റെ ജനറിക് പതിപ്പിനായി അലെംബിക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്നും(യുഎസ്എഫ്ഡിഎ) അന്തിമ അനുമതി ലഭിച്ചു. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ള രോഗികളിൽ ശ്വാസനാളത്തിന്റെ ചികിത്സയ്ക്കായാണ് മരുന്ന് ഉപയോഗിക്കുന്നത്.

ക്ലൗഡ് അധിഷ്‌ഠിത ഡിജിറ്റൽ വർക്ക്‌പ്ലെയ്‌സ് നിർമ്മിക്കുന്നതിനായി റീയുമായുള്ള പങ്കാളിത്തം വിപുലീകരിച്ച് ടിസിഎസ് സ്വിസ്

സാമൂഹികവും ഓപ്പണുമായ ഡിജിറ്റൽ വർക്ക്‌സ്‌പേസ് കെട്ടിപ്പടുക്കാൻ സ്വിസ് റീയുമായുള്ള പങ്കാളിത്തം വിപുലീകരിച്ച് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ഇതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ക്ലൗഡ് അധിഷ്‌ഠിതവുമായ ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിന് റീഇൻഷുറൻസ് കമ്പനിയെ ടിസിഎസ് സഹായിക്കും.

ആമസോൺ തർക്കം; ആസ്തി വിൽപ്പന ക്ലിയർ ചെയ്യണമെന്ന് സുപ്രീം കോടതിയോട് അഭ്യർത്ഥിച്ച് ഫ്യൂച്ചർ റീട്ടെയിൽ ജീവനക്കാർ

റിലയൻസുമായുള്ള 2019-ലെ കരാറുമായി ബന്ധപ്പെട്ട് ആമസോണുമായുള്ള കമ്പനിയുടെ തർക്കത്തിലെ നടപടികളിൽ ഇടപെടണമെന്ന് സുപ്രീം കോടതിയോട് അഭ്യർത്ഥിച്ച് ഫ്യൂച്ചർ റീട്ടെയിൽ എംപ്ലോയി വെൽഫെയർ അസോസിയേഷൻ. ഇതിനായി സുപ്രീം കോടതിയിൽ പ്രത്യേക ലീവ് പെറ്റീഷൻ ഫയൽ ചെയ്തിട്ടുണ്ട്. ഫ്യൂച്ചർ റീട്ടെയിലിലെ 27,000 ജീവനക്കാരുടെ താൽപ്പര്യങ്ങളെ മധ്യസ്ഥ നടപടികളിൽ പാസാക്കിയ ഉത്തരവുകൾ ബാധിച്ചതായി അസോസിയേഷൻ വ്യക്തമാക്കി. കരാർ ലംഘിച്ചുവെന്നാരോപിച്ച് ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, മൊത്തവ്യാപാരം, ലോജിസ്റ്റിക് ബിസിനസ്സ് 24,713 കോടിക്ക് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് (ആർഐഎൽ) വിൽക്കുന്നത് തടയാൻ ആമസോൺ ശ്രമിക്കുന്നു. ആമസോണും ഫ്യൂച്ചർ ഗ്രൂപ്പും തമ്മിലുള്ള പ്രശ്നത്തിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി ഡിസംബർ 8 ലേക്ക് മാറ്റി.

ചെന്നൈയിൽ പുതിയ ഹൈപ്പർസ്‌കെയിൽ ഡാറ്റാ സെന്റർ പാർക്ക് ആരംഭിച്ച് എയർടെൽ എൻഎക്‌സ്‌ട്രാ

പുതിയ 38 മെഗാവാട്ട് ഹൈപ്പർസ്‌കെയിൽ ഡാറ്റാ സെന്റർ പാർക്ക് ചൊവ്വാഴ്ച ചെന്നൈയിൽ ആരംഭിച്ച് ഭാരതി എയർടെൽ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ എൻഎക്‌സ്‌ട്രാ. ഇത് എയർടെല്ലിന്റെ കടലിനടിയിലെ കേബിൾ ശൃംഖലയുമായി പൂർണ്ണമായി സംയോജിപ്പിച്ചിട്ടുണ്ട് ഇത് ഹൈപ്പർ സ്കെയിലറുകൾക്ക് എൻഡ്-ടു-എൻഡ് സുരക്ഷിത കണക്റ്റിവിറ്റി പരിഹാരം നൽകുന്നു. 2025-ഓടെ 5,000 കോടി രൂപ നിക്ഷേപിച്ച് ഡാറ്റാ സെന്റർ ശേഷി 400 മെഗാവാട്ടായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി അതിന്റെ ഏറ്റവും വലിയ ഇവി ഉൽപ്പാദന കേന്ദ്രം തമിഴ്‌നാട്ടിൽ ഉദ്ഘാടനം ചെയ്തു

തമിഴ്‌നാട്ടിലെ റാണിപേട്ടിൽ അതിന്റെ ഏറ്റവും വലിയ ഇവി ഉൽപ്പാദന കേന്ദ്രം തുറക്കുന്നതായി പ്രഖ്യാപിച്ച് ഗ്രീവ്സ് കോട്ടൺ ലിമിറ്റഡിന്റെ ഇ-മൊബിലിറ്റി വിഭാഗമായ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി. 35 ഏക്കറിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. കയറ്റുമതി വിപണികളുടെ ഇ-മൊബിലിറ്റി ഹബ്ബായി ഇത് പ്രവർത്തിക്കും. നിർമ്മാണ കേന്ദ്രം പ്രതിവർഷം 10 ലക്ഷം വാഹനങ്ങൾ വരെ നിർമ്മിക്കുകയും ചെയ്യും.

കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നതിനായി എച്ച്ഡിഎഫ്സി ബാങ്കുമായി പങ്കാളികളായി ഇക്വിറ്റാസ് എസ്എഫ്ബി

ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് (എസ്എഫ്ബി) എച്ച്ഡിഎഫ്‌സി ബാങ്കുമായി സഹകരിച്ച് പുതിയ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിക്കുന്നു. രണ്ട് വിഭാഗങ്ങളിൽ ക്രെഡിറ്റ് കാർഡുകൾ ലഭ്യമാണ്. ഇതിൽ എക്സൈറ്റ് ക്രെഡിറ്റ് കാർഡ് 25,000 മുതൽ 2 ലക്ഷം രൂപയുടെ ക്രെഡിറ്റ് പരിധി വാഗ്ദാനം ചെയ്യുന്നു, അതേസമയാ എലഗൻസ് ക്രെഡിറ്റ് കാർഡ് രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ ക്രെഡിറ്റ് നൽകുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement