റെക്കോർഡ് ഇടിവിൽ ടർക്കിഷ് കറൻസി

പ്രസിഡന്റ് റെസെപ് എർദോഗൻ കുറഞ്ഞ പലിശയിൽ വായ്പകൾ ആവശ്യപ്പെട്ടതോടെ തുടർച്ചയായ മൂന്നാം മാസവും പലിശ നിരക്ക് വെട്ടിക്കുറയ്ക്കുന്നത് തുടർന്ന് തുർക്കി സെൻട്രൽ ബാങ്ക്. ഇത് രാജ്യത്തിന്റെ കറൻസിയെ നശിപ്പിക്കുകയും പണപ്പെരുപ്പത്തിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്.

യുഎസ് ഓഹരികൾ വീണ്ടും താഴേക്ക് നീങ്ങുന്നു

പ്രമുഖ കോർപ്പറേഷനുകളിൽ നിന്നുള്ള വരുമാന റിപ്പോർട്ടുകൾക്ക് ശേഷം വ്യാപാരികൾ ലാഭം ബുക്ക് ചെയ്യുന്നത് തുടർന്നതിനാൽ രണ്ടാം ദിവസവും ഓഹരികൾ താഴേക്ക് നീങ്ങി. വെള്ളിയാഴ്ച ഓപ്‌ഷനുകളുടെ കാലാവധി അവസാനിക്കാൻ ഇരിക്കെ വിപണിയിൽ ചാഞ്ചാട്ടം തുടരുകയാണ്.

മോശം വിൽപ്പനയെ തുടർന്ന് ഡൗ ജോൺസിൽ താഴേക്കെത്തി കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ് ഉപകരണങ്ങളുടെ ഏറ്റവും വലിയ നിർമ്മാതാക്കളായ സിസ്കോ സിസ്റ്റംസ്. ചൈനയിലെ ഉപഭോക്തൃ ചെലവ് കുറഞ്ഞതോടെ 2022 ലെ വരുമാന പ്രവചനങ്ങളും ആലിബാബ ഗ്രൂപ്പ് വെട്ടിക്കുറച്ചു.

സ്‌റ്റോക്‌സ് യൂറോപ്പ് 0.47 ശതമാനം ഇടിഞ്ഞു.
ഡൗ ജോൺസ് 0.51 ശതമാനം ഇടിഞ്ഞു.
നാസ്ഡാക്ക് 0.10 ശതമാനം കുറഞ്ഞു

ചൈനീസ് ഡിജിറ്റൽ സ്റ്റോക്കുകൾ ദീർഘകാലത്തേക്ക് വീണ്ടെടുക്കുമെന്ന് ടെമ്പിൾടൺ

കഴിഞ്ഞ മാസങ്ങളിൽ ചൈനയുടെ ഡിജിറ്റൽ, ഇന്റർനെറ്റ് സംബന്ധിയായ സ്റ്റോക്കുകൾ വലിയ നേട്ടമുണ്ടാക്കിയെങ്കിലും അവ വീണ്ടെടുക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ വളരുകയും ചെയ്യുമെന്ന് ഫ്രാങ്ക്ലിൻ ടെമ്പിൾടൺ ഇൻവെസ്റ്റ്‌മെന്റ് വ്യാഴാഴ്ച പറഞ്ഞു. ആലിബാബ ഗ്രൂപ്പും ടെൻസെന്റ് ഹോൾഡിംഗ്‌സും പോലുള്ള ഇന്റർനെറ്റ് സ്റ്റോക്കുകൾ ഉൾപ്പെടുന്ന ഹാംഗ് സെങ് ടെക് സൂചിക അടുത്ത ആഴ്ചകളിൽ വീണ്ടെടുത്തിരുന്നു. എന്നാൽ ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന നിലയേക്കാൾ 40 ശതമാനം താഴെയാണ്. ചൈനയുടെ കർശന നിയന്ത്രണങ്ങളും ചൈന-യു.എസ് തമ്മിലുള്ള സാങ്കേതിക യുദ്ധവും ഓഹരികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

400 മില്യൺ ഡോളർ സ്വരൂപിക്കാൻ ജെമിനി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച്

400 മില്യൺ ഡോളർ സമാഹരിക്കാനും മൊത്തം മൂല്യം 7 ബില്യൺ ഡോളറാക്കാനും ശ്രമിച്ച് ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ജെമിനി ട്രസ്റ്റ്. ഇതേ കുറിച്ച് അന്തിമ തീരുമാനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പല ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളും മാർക്കറ്റ് അനുകൂലമാണെന്ന് കരുതി തങ്ങളുടെ ബിസിനസ്സ് വർദ്ധിപ്പിക്കുകയാണ്. ടൈലറും കാമറൂൺ വിങ്ക്ലെവോസും ചേർന്ന് സ്ഥാപിച്ച എക്‌സ്‌ചേഞ്ചിന്റെ പ്രതിദിന സ്‌പോട്ട് വോളിയം 30.2 ബില്യൺ ഡോളറുള്ള ബിനാൻസുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 268.3 മില്യൺ ഡോളറായിരുന്നു.

2022 ലെ സാമ്പത്തിക പ്രവചനം വെട്ടിക്കുറച്ച് ആലിബാബ

സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ആലിബാബ ഗ്രൂപ്പിന്റെ പ്രതിവർഷ വരുമാനം 29 ശതമാനം വർദ്ധിച്ച് 200.7 ബില്യൺ യുവാൻ (233171 കോടി രൂപ) ആയി. 2022 സാമ്പത്തിക വർഷത്തിൽ 20 ശതമാനം മുതൽ 23 ശതമാനം വരെ വരുമാന വളർച്ച ഗ്രൂപ്പ് പ്രതീക്ഷിക്കുന്നുണ്ട്. 27 ശതമാനം എന്ന അനലിസ്റ്റ് പ്രവചനത്തിന് താഴെയാണിത്. ഡാറ്റ സംരക്ഷണ നിയമങ്ങളുടെ ഭാഗമായി ടെക് വിപണിയിൽ ചൈന ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളാണ് ഇതിന് കാരണം. കുത്തക വിരുദ്ധ അന്വേഷണത്തിന്റെ ഭാഗമായി ആലിബാബയ്ക്കു മേൽ ഏപ്രിലിൽ 2.8 ബില്യൺ ഡോളർ (20794 കോടി രൂപ) പിഴ ചുമത്തിയിരുന്നു.

2022ഓടെ കോവിഡ് മരണനിരക്ക് കുറയുമെന്ന് ബിൽ ഗേറ്റ്സ്

അടുത്ത വർഷം പകുതിയോടെ കോവിഡ് മരണങ്ങളും അണുബാധ നിരക്കുകളും സീസണൽ ഫ്ലൂ ലെവലിന് താഴെയാകുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും മനുഷ്യസ്‌നേഹിയുമായ ബിൽ ഗേറ്റ്‌സ്. വൈറസിന്റെ പുതിയ വകഭേദങ്ങൾ ഉയർന്നുവരില്ലെന്നാണ് കരുതുന്നത്. സിംഗപ്പൂരിൽ ബ്ലൂംബെർഗ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിനുകളും സ്വാഭാവിക പ്രതിരോധശേഷിയും മരുന്നുകളും രോഗം പടരുന്നതിനെ പിടിച്ചു നിർത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ബജാജ് ഓട്ടോ ക്യു 3 ഫലങ്ങൾ: അറ്റാദായം 17% കുറഞ്ഞ് 1,430 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 17% ഇടിഞ്ഞ് 1,429.68 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 30% കുറഞ്ഞു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 1% വർഷം വർധിച്ച് 9,021.65 കോടി രൂപയായി. ഇബിഐടിഡിഎ 25% കുറഞ്ഞ് 1,154 കോടി രൂപയായി. കൂടാതെ മൂന്നാം പാദത്തിൽ കമ്പനിയുടെ ആകെ നിർമാണം […]
ഇന്നത്തെ വിപണി വിശകലനം തുടർച്ചയായ രണ്ടാം ദിവസവും കുത്തനെ വീണ് വിപണി. ഫ്ലാറ്റായി 18120 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17950ൽ രണ്ട് തവണ സപ്പോർട്ട് എടുക്കുകയും തിരികെ കയറുകയും ചെയ്തു. ഒരിക്കൽ ഇത് തകർത്ത് താഴേക്ക് വീണ സൂചിക ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 230 പോയിന്റുകളും നഷ്ടം രേഖപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 174 പോയിന്റുകൾ/ 0.96 ശതമാനം താഴെയായി 18938 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38104 […]
എജിഎസ് ട്രാൻസാക്റ്റ് ടെക്നോളജീസ് ലിമിറ്റഡ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ന് ആരംഭിച്ച ഐപിഒ ജനുവരി 22ന് അവസാനിക്കും. കമ്പനിയുടെ ബിസിനസ് രീതിയും മറ്റു ഐപിഒ വിശേഷങ്ങളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്. ബിസിനസ് മോഡൽ കമ്പനിയുടെ റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (RHP) അനുസരിച്ച്, എജിഎസ് ട്രാൻസാക്റ്റ് ഇപ്പറയുന്ന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു: Payment Solutions – എടിഎം, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് (CRM) ഔട്ട്‌സോഴ്‌സിംഗ്, മാനേജ്‌ഡ് സേവനങ്ങൾ, ക്യാഷ് മാനേജ്‌മെന്റ് സേവനങ്ങൾ, ട്രാൻസാക്ഷൻ സ്വിച്ചിംഗ് […]

Advertisement