ന്യൂസ് ഷോട്ടുകൾ

വിപണികൾക്ക് കരുത്ത് നൽകും എന്ന് കരുതുന്ന സാമ്പത്തിക പാക്കേജ് യുഎസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഡൊണാൾഡ് ട്രംപ്-നു COVID സ്ഥിതീകരിച്ചതിനാൽ കാര്യങ്ങൾ ഗൗരവമായിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ഒരു പ്രത്യേക സൈനിക കേന്ദ്രത്തിൽ നിരീക്ഷണത്തിൽ ആണ്.

പലിശയുടെ പുറത്തു പലിശ ഈടാക്കുന്ന കേസിൽ ഇന്ന് സുപ്രീം കോടതിയിൽ വിധി വരാൻ സാധ്യതയുണ്ട്. 2 കോടിയിൽ താഴെ വായ്പ ഉള്ളവർക്ക് ഇളവ് കൊടുക്കാൻ ആണ് തീരുമാനം. അങ്ങനെ ഉള്ള സാഹചര്യത്തിൽ ആ തുക സർക്കാർ വഹിക്കും. ബാങ്കുകൾക്ക് യാതൊരു വിധ ദോഷവും ഇല്ല.

ഒന്നിലധികം അന്താരാഷ്ട്ര നിക്ഷേപകരിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസിന് പിന്നെയും നിക്ഷേപം ലഭിച്ചു. റീട്ടെയിൽ യൂണിറ്റിലെ 7.28 ശതമാനം ഓഹരികൾ 32,297.50 കോടി രൂപയ്ക്ക് ആണ് കഴിഞ്ഞ ഒരു മാസത്തിൽ വിറ്റത്.

ടാറ്റാ സ്റ്റീലിന്റെ UK പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ചൈനീസ് സ്റ്റീൽ നിർമാതാക്കളായ ജിംഗ്യെ താൽപര്യം പ്രകടിപ്പിച്ചു.

ഹീറോ മോട്ടോകോർപ്പ് ഒക്ടോബർ 1 മുതൽ മോട്ടോർസൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും ex-‌ഷോറൂം വില 2 ശതമാനം വരെ ഉയർത്തി.

ഒക്ടോബർ 7 ന് നടക്കുന്ന ത്രൈമാസ ഫല(Quarterly Result) യോഗത്തിൽ TCS ഓഹരി തിരിച്ചുവാങ്ങൽ പരിഗണിക്കും.

409 കോടി രൂപയ്ക്ക് 10 ലക്ഷം മൾട്ടി മോഡ് ഹാൻഡ് ഗ്രനേഡുകൾ വിതരണം ചെയ്യുന്നതിനായി സോളാർ ഇൻഡസ്ട്രീസ് സർക്കാരുമായി കരാർ ഒപ്പിട്ടു. രണ്ടുവർഷത്തിനുള്ളിൽ ഗ്രനേഡുകൾ തയ്യാറാക്കണം.

ആർമി സ്റ്റാറ്റിക് സ്വിച്ച്ഡ് കമ്മ്യൂണിക്കേഷൻ ശൃംഖല സ്ഥാപിക്കുന്നതിനായി ITI പ്രതിരോധ മന്ത്രാലയവുമായി കരാർ ഒപ്പിട്ടു. കരാറിന്റെ മൊത്തം മൂല്യം 7,796 കോടി രൂപയാണ്, അതേസമയം നടപ്പാക്കാനുള്ള സമയപരിധി മൂന്ന് വർഷമാണ്.

NMDC – Iron ore വിൽ‌പന സെപ്റ്റംബറിൽ 10.5 ശതമാനം ഉയർന്ന് 2.11 മെട്രിക് ടണ്ണായി. ഉൽ‌പാദനം 12 ശതമാനം ഉയർന്ന് 1.83 മെട്രിക് ടണ്ണായി

ധൻലക്ഷ്മി ബാങ്കിൽ പുതിയ MD, CEO എന്നിവർ ചുമതലയേൽക്കുന്നതുവരെ ബാങ്കിന്റെ മേൽനോട്ടം വഹിക്കാൻ ഡയറക്ടർ കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള ഇടക്കാല ക്രമീകരണത്തിന് റിസർവ് ബാങ്ക് അംഗീകാരം നൽകി. ഇടക്കാല ക്രമീകരണം നാല് മാസത്തിനപ്പുറം തുടരില്ല.

കിൽ‌പെസ്റ്റ് ഇന്ത്യ സെപ്റ്റംബർ മാസത്തിൽ 8.68 ലക്ഷം കോവിഡ് -19 ടെസ്റ്റുകൾ ശരാശരി 230 രൂപയ്ക്ക് വിറ്റു. (മാർച്ച് -20 മുതൽ അതിന്റെ പ്രൈസ് ചാർട്ട് നോക്കുക)

എന്റർപ്രൈസ് മിഷൻ-ക്രിട്ടിക്കൽ വർക്ക്ലോഡുകൾ IBM പബ്ലിക് ക്‌ളൗഡിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിലൂടെ ക്ലയന്റുകളെ അവരുടെ ഡിജിറ്റൽ പരിവർത്തനത്തിനു സഹായിക്കാനാകും എന്നതിനായി HCL Tech IBMഉമായി ഒരു പുതിയ പാർട്ണർഷിപ് പ്രഖ്യാപിച്ചു.

അപ്പോളോ പൈപ്പ്സിന്റെ മൊത്ത വിൽപ്പന 19 ശതമാനം ഉയർന്ന് 12,268 മെട്രിക് ടണ്ണായി.

ഫെഡറൽ ബാങ്കിൽ നിന്നും വളരെ നല്ല ഡാറ്റകൾ ആണ് അറിയാൻ സാധിക്കുന്നത്. ഇത് ബിസിനസ്സ് സാധാരണ നിലയിലേക്ക് തിരിച്ച എത്തുന്നതിനെ സൂചിപ്പിക്കുന്നു. മൊത്തം നിക്ഷേപം 12% കൂടി 1.56 ലക്ഷം കോടി വരെ എത്തി. മൊത്തം വായ്പകൾ 6% കൂടി 1.25 ലക്ഷം കോടി ആയി. CASA അനുപാതം 31.55% ൽ നിന്ന് 33.69% വരെ കൂടി. ലിക്വിഡിറ്റി കവറേജ് അനുപാതം 159.69 ശതമാനത്തിൽ നിന്ന് 257.44 ശതമാനമായി.

ഏഞ്ചൽ ബ്രോക്കിംഗിന്റെ ഓഹരികൾ ഇന്ന് എക്സ്ചേഞ്ചുകളിൽ പട്ടികപ്പെടുത്തും. 600 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫർ (IPO) 3.94 തവണ സബ്‌സ്‌ക്രൈബു ചെയ്‌തു, പക്ഷേ പ്രതികരണം വിപണിയിലെത്തിയ മറ്റ് മിക്ക ഐ‌പി‌ഒകളെയും പോലെ ശക്തമായിരുന്നില്ല. കൂടാതെ, grey മാർക്കറ്റിൽ ഇതിനു വലിയ ഡിമാൻഡ് കാണുന്നില്ല. അരങ്ങേറ്റ സമയത്ത് വില ഇഷ്യു വിലയ്ക്ക് താഴെയായിരിക്കുമെന്ന് സൂചന നൽകുന്നു. (ലിസ്റ്റിംഗ് നേട്ടമൊന്നുമില്ല)

വ്യാഴാഴ്ച അരങ്ങേറ്റം കുറിച്ച CAMSഇൽ വിദേശ നിക്ഷേപകരായ ഗോൾഡ്മാൻ സാച്ച്സ്, നോമുറ, ഫിഡിലിറ്റി എന്നിവ ഓഹരികൾ നേടി.

സൈഡസ് ഹെൽത്ത്കെയർ ‘ഡപാഗ്ലിൻ’ എന്ന ബ്രാൻഡ് നാമത്തിൽ രാജ്യത്തുടനീളം ജനറിക് ആന്റി-ഡയബറ്റിക് ഡപാഗ്ലിഫ്ലോസിൻ ഗുളികകൾ പുറത്തിറക്കി.

170 കോടിയിലധികം തട്ടിപ്പ് നടത്തിയെന്നാരോപിച്ച് കോട്ടക് മഹീന്ദ്ര ബാങ്ക് ഇപ്പോൾ പാപ്പരായ കോക്സ് ആൻഡ് കിംഗ്സ് ലിമിറ്റഡിനെതിരെ കേസെടുത്തു.

ഇന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?

ആഗോള സൂചനകൾ കാരണം വ്യാഴാഴ്ച 11,200-11,300 ശ്രേണിയിൽ നിന്ന് നിഫ്റ്റി മുകളിലേക്ക് കുതിച്ചു. വ്യാഴാഴ്ച ശക്തമായി 11,422 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി നിഫ്റ്റിയേക്കാൾ നന്നായി പെർഫോം ചെയ്തു, ഇത് വളരെ നല്ല അടയാളമാണ്.

ബാങ്ക് മോറട്ടോറിയം കേസിലെ ഗുണപരമായ സംഭവവികാസങ്ങൾ തീർച്ചയായും ബാങ്ക് നിഫ്റ്റിയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും. നിഫ്റ്റിയെയും കൂടുതൽ ഉയരത്തിൽ എത്താൻ ഇത് സഹായിക്കും.

11,200 ഒരു ശക്തമായ support ആയി നിഫ്റ്റി സ്ഥാപിച്ചു. അതിനാൽ, ആ നില തകർക്കാത്തതുവരെ bears മാർക്കറ്റ് ഏറ്റെടുക്കില്ല. മുകളിലേക്ക് പോയാൽ 11,550-11,600 നിഫ്റ്റിയുടെ ശക്തമായ resistance ആയി പ്രവർത്തിക്കും.

ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ച് കൃത്യമായ സ്ഥിരീകരണത്തിന് കൂടുതൽ സമയം ആവശ്യമാണെങ്കിലും, അദ്ദേഹം സുഖം പ്രാപിക്കുന്ന വാർത്തയുണ്ട്. Dow ഫ്യൂച്ചറുകൾ ഉയർന്ന നിലയിൽ വ്യാപാരം നടത്തുന്നു. ഏഷ്യൻ വിപണികൾ ഉയർന്നു തന്നെ ആണ് ട്രേഡിങ്ങ് ആരംഭിച്ചത്.

ട്രംപിന്റെ സാഹചര്യം കാരണം വെള്ളിയാഴ്ച യുഎസ് മാർക്കറ്റുകൾ ഇടിഞ്ഞു. ഏഷ്യൻ വിപണികൾ കൂടുതലും ഉയർന്നു ആണ് ട്രേഡിങ്ങ് നടക്കുന്നത്. എസ്‌ജി‌എക്സ് നിഫ്റ്റി 11,428 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നു, ഇത് 97 പോയിന്റ് കൂടുതലാണ്. ഇത് എല്ലാം നോക്കുമ്പോൾ ഇന്ത്യൻ വിപണി ഇന്ന് ഉയരെ ഓപ്പൺ ചെയ്യാൻ ആണ് സാധ്യത.

നിഫ്റ്റി ഇന്ന് 11,350 നും 11,550 നും ഇടയിൽ വ്യാപാരം നടത്തും. 11,390, 11,350 എന്നിടത്തു support ഉണ്ട്. 11,430, 11,500 എന്നിടത്തു resistance ഉണ്ട്.

ഏറ്റവും ഉയർന്ന call open interest 12,000യിലും പിന്നെ 11,500ലും. ഏറ്റവും ഉയർന്ന put open interest 10,500ലും, തുടർന്ന് 11,000ലും.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) 1,632.25 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡി ഐഐ) ഒക്ടോബർ ഒന്നിന് ഇന്ത്യൻ ഇക്വിറ്റി വിപണിയിൽ 259.46 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

നല്ല വിൽപ്പന ഡാറ്റ പ്രഖ്യാപിച്ചതു കൊണ്ട്, ഓട്ടോ മേഖലയിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. കൂടാതെ, റിലയൻസ്, ടിസിഎസ്, ബാങ്കിംഗ് ഓഹരികൾ ശ്രദ്ധിക്കുക.

പോസിറ്റീവായ ഒരു ആഴ്ചയിലേക്ക് പ്രവേശിക്കുന്നു എന്നത് ആണ് കൂടുതൽ വാർത്തകളും സൂചിപ്പിക്കുന്നത്. എന്നാൽ ട്രംപിന്റെ സ്ഥിതിഗതികളിൽ ഒരു തീരുമാനം ആകുന്നത് വരെ ജാഗ്രത പാലിക്കുന്നതാണ് നല്ലത്. പുതിയ ആഴ്ചയിലേക്ക് എല്ലാ ആശംസകളും!

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement