ഒരു വർഷം കൊണ്ട് 500 ശതമാനത്തിന്റെ മുന്നേറ്റം കാഴ്ചവച്ച് ട്രെെഡന്റ് ഓഹരി, കാരണം അറിയാം

Home
editorial
trident-to-the-moon
undefined

ഓഹരിയിൽ നിക്ഷേപിക്കുമ്പോൾ നൂറിരട്ടി ലാഭം ലഭിക്കണമെന്ന് ആഗ്രഹിച്ചാണ് ഓരോ നിക്ഷേപകനും നിക്ഷേപം നടത്തുന്നത്. വിപണിയിൽ അരങ്ങേറുന്ന കാളയോട്ടത്തിൽ മിക്ക ഓഹരികളും ശക്തമായ മുന്നേറ്റം നടത്തിയതായി കാണാം. ഇന്ത്യ ഒരു ആഗോള ഉൽപ്പാദന, കയറ്റുമതി ഹബ്ബ് ആയി ഉയരുമ്പോൾ അതിൽ നിന്നും പ്രയോജനം നേടുന്ന ഒരു കമ്പനിയായ ട്രൈഡന്റ് ഗ്രൂപ്പിനെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് വിശകലനം ചെയ്യുന്നത്. ഒരു വർഷം കൊണ്ട് 500 ശതമാനത്തിന്റെ റിട്ടേണാണ് ഓഹരി നിക്ഷേപകർക്ക് നൽകിയത്. 

Trident 

പഞ്ചാബിലെ ലുധിയാന ആസ്ഥാനമാക്കി 1990-ൽ പ്രവർത്തനം ആരംഭിച്ച കമ്പനിയാണ് ട്രൈഡന്റ് ലിമിറ്റഡ്. കമ്പനിക്ക് പ്രധാനമായും മൂന്ന് ബിസിനസ് വെർട്ടിക്കളാണുള്ളത്.

  1. Home Textiles: വീട്ടിൽ ഉപയോഗിക്കുന്ന തുണിത്തരങ്ങൾ, കർട്ടനുകൾ, ബെഡ് & ബാത്ത് ലിനൻസ്, തലയിണ കവറുകൾ, അപ്ഹോൾസ്റ്ററി മുതലായവ ഹോം ടെക്സ്റ്റൈലുകളുടെ കീഴിൽ ഇവ  വരുന്നു. ഒരു വെർട്ടിക്കൽ ഇൻറർഗ്രേറ്റഡ് ഹോം ടെക്സ്റ്റൈൽ കമ്പനിയാണ് ട്രൈഡന്റ്. അസംസ്‌കൃത വസ്തുക്കൾ മുതൽ പൂർത്തിയായ ഉൽപ്പന്നങ്ങൾ വരെയുള്ള നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും കമ്പനി നേരിട്ട്  നടത്തി വരുന്നു. ഇത് ചെലവ് കുറയ്ക്കാനും വിപണിയിൽ പിടിച്ചു നിൽക്കാനും കമ്പനിയെ സഹായിക്കും. ടെറി ടവൽ, ബാത്ത്, ബെഡ് ലിനൻ എന്നിവയാണ് കമ്പനിയുടെ പ്രധാന ഉൽപ്പന്നങ്ങൾ. വരുമാനത്തിന്റെ 55 ശതമാനവും വരുന്നത്  ഈ വിഭാഗത്തിൽ നിന്നുമാണ്.

  2. Cotton yarn: ഹോം ടെക്‌സ്‌റ്റൈൽ വിഭാഗത്തിനും റീട്ടെയിൽ സ്‌പേസിനും ആവശ്യമായ കോട്ടൺ നൂലാണ് കമ്പനി നിർമ്മിക്കുന്നത്. കമ്പനിയുടെ വരുമാനത്തിന്റെ 27 ശതമാനവും ഈ മേഖലയിൽ നിന്നും ലഭിക്കുന്നു.

  3. Paper & Chemical: സെല്ലുലോസിൽ നിന്നുള്ള പേപ്പർ നിർമ്മാണത്തിന്റെ പരമ്പരാഗത രീതിക്ക് പുറമേ, ട്രൈഡന്റ് അസംസ്കൃത വസ്തുവായി ഗോതമ്പ് വൈക്കോൽ എന്നിവ ഉപയോഗിക്കുന്നു. കോപ്പിയറുകളുടെ നിർമ്മാണം, എഴുത്ത്, പ്രിന്റിംഗ് പേപ്പറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സൾഫ്യൂറിക് ആസിഡിന്റെ നിർമ്മാണത്തിലൂടെ ട്രൈഡന്റ് രാസ വ്യവസായത്തിലേക്കും പ്രവേശിച്ചു.

സാമ്പത്തിക സ്ഥിതി

2021 സാമ്പത്തിക വർഷത്തിൽ ട്രൈഡന്റ് വരുമാനത്തിൽ 4.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 4546 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. 5 വർഷത്തെ കമ്പനിയുടെ വരുമാനത്തിന്റെ പുറത്തുള്ള സിഎജിആർ വളർച്ച എന്നത് -1.27 ശതമാനം മാത്രമാണ്. ഇത്രയും വർഷമായി കമ്പനിയുടെ വിൽപ്പന വർദ്ധിക്കുന്നില്ലെന്നാണ് സിഎജിആർ സൂചിപ്പിക്കുന്നത്.

കമ്പനിയുടെ നികുതിക്ക് ശേഷമുള്ള പ്രതിവർഷ ലാഭവും 10.4 ശതമാനം ഇടിഞ്ഞ് 304 കോടി രൂപയായി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലാഭം വർദ്ധിപ്പിക്കാനും കമ്പനിക്ക് സാധിച്ചില്ല.

ട്രൈഡന്റ് ഒരു കയറ്റുമതി അധിഷ്ഠിത കമ്പനിയാണ്.  മൊത്തം വിൽപ്പനയുടെ 68 ശതമാനവും ഇന്ത്യക്ക് പുറത്തുള്ള ഉപഭോക്താക്കളിൽ നിന്നുമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്ക് കമ്പനി സേവനം നൽകുന്നു.

കമ്പനിയുടെ ആർഒഇ, ആർഒസിഇ എന്നിവ പ്രോഫിറ്റബിളിറ്റി അനുപാതത്തെ സൂചിപ്പിക്കുന്നു. ഇതിലൂടെ  നിക്ഷേപകരുടെ ഇക്യുറ്റിക്ക് അനുസൃതമായി ലാഭം ഉണ്ടാക്കാൻ കമ്പനിക്ക് സാധിക്കുന്നുണ്ടോ എന്ന് മനസിലാക്കാം. 

മുകളിലേ ഗ്രാഫിൽ നിന്നും കമ്പനി ലാഭത്തിലല്ലെന്ന് മനസിലാക്കാവുന്നതാണ്. ആർഒഇ 9 എന്നാൽ ഓരോ 100 രൂപ നിക്ഷേപത്തിൽ നിന്നും നിക്ഷേപകർക്ക് 9 രൂപ അറ്റാദായമായി ലഭിക്കുമെന്നാണ്. ആർഒസിഇയിൽ മൊത്തം ക്യാപ്പിറ്റലിനെ പരിഗണിക്കും.

2025 ഓടെ 12 ശതമാനം ലാഭവിഹിതത്തോടെ 25,000 കോടി രൂപയുടെ മൊത്തം വരുമാനം കൈവരിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഈ വരുമാന ലക്ഷ്യം കൈവരിക്കുക എന്നത് കമ്പനിക്ക് വലിയ വെല്ലുവിളിയായിരിക്കും.

എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ

കമ്പനിക്ക് മൂന്ന് വെർട്ടിക്കിൾ ബിസിനസുകളാണുള്ളത്. ഇതിൽ നിർമാണ മേഖല നിരവധി കമ്പനികളിൽ നിന്നും ശക്തമായ മത്സരം നേരിടുന്നു. പരുത്തി നൂൽ വ്യവസായത്തിൽ വർധമാൻ ടെക്സ്റ്റൈൽസും കെപിആർ മിൽസുമാണ് പ്രധാന എതിരാളികൾ.

ശക്തനായ എതിരാളിയായ വെൽസ്പൺ ഇന്ത്യ ലിമിറ്റഡ് ഉള്ള ഹോം ടെക്സ്റ്റൈൽ ഡിപ്പാർട്ട്മെന്റിന്റെ ലാഭവിഹിതം നമുക്ക് നോക്കാം.

മുകളിൽ നൽകിയിട്ടുള്ള ഗ്രാഫിൽ നിന്നും ഇരു കമ്പനികൾക്കും സമാനമായ രീതിയിൽ ലാഭം ഉണ്ടാക്കാൻ സാധിക്കുന്നതായി മനസിലാക്കാം. ട്രെെഡന്റിന്  11 ശതമാനത്തിന്റെ പ്രോഫിറ്റ് മാർജിനും, അതായിത്  ചെലവ് കഴിഞ്ഞ് വരുമാനമായി ലഭിക്കുന്ന നൂറ് രൂപയിൽ 11 രൂപ  കമ്പനിക്ക് അറ്റാദായമായി ലഭിക്കും.

മുന്നേറ്റത്തിന്റെ കാരണം

ഒരു ഓഹരി മുകളിലേക്ക് കയറണമെങ്കിൽ അതിന് പ്രധനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് ഫണ്ടമെന്റൽ, മറ്റൊന്ന് ടെക്നിക്കൽ. ടെക്നിക്കൽ ഉപയോഗിച്ച് കൊണ്ട് ഒരു ഓഹരിയുടെ ആവശ്യകതയും വിതരണവും മനസിലാക്കി ബ്രേക്ക് ഔട്ട് ബ്രേക്ക് ഡൌൺ എന്നിവ കണ്ടെത്താൻ സാധിക്കും. ഇതിലൂടെ പ്രതിരോധം, സപ്പോർട്ട് എന്നിവ സരളമായി മനസിലാക്കാം. 

ഓഹരിയുടെ വീക്കിലി ചാർട്ടിൽ 11 രൂപയിൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടതായി കാണാം. വളരെ വലിയ വോള്യത്തിൽ ഇത് മറികടന്ന് കൊണ്ട് ഓഹരി മുന്നേറിയത് പെട്ടന്ന് ആവശ്യകത വർദ്ധിച്ചുവെന്നതിന്റെ സൂചനയാണ്. ഇതോടെ വിപണിയിൽ ഓഹരിയുടെ സപ്ലെ കുറയുകയും വില വർദ്ധിക്കുകയും ചെയ്തു.

ഇപ്പോൾ നിങ്ങളുടെ മനസിൽ ഉയരുന്ന ചോദ്യം എന്താണ് ഈ ഡിമാന്റ് വർദ്ധിക്കാനുള്ള കാരണം എന്നല്ലേ? കമ്പനിയുടെ മൂന്നാം പാദ ഫലങ്ങൾ ജനുവരി 18ന് പുറത്തുവരേണ്ടതായിരുന്നു, ജനുവരി രണ്ടാം വാരം തന്നെ  വോളിയത്തിൽ ശക്തമായ വർദ്ധനവ് കാണാനായി.  എന്നാൽ ഫലങ്ങൾ സാധാരണമായിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 11 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. എന്നാൽ ഹോം ടെക്സ്റ്റൈൽ വിഭാഗത്തിന്റെ ലാഭവിഹിതം കൊവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ഉയർന്നുവരുന്നു. പകർച്ചവ്യാധിക്ക് മുമ്പുള്ള നിലയേക്കാൾ മികച്ചതായാണ് ഇത് കാണപ്പെട്ടത്. 


നിഗമനം

ശുചിത്വ ബോധമുള്ള പുതിയ  ജീവിതശൈലി, വീട്ടിൽ താമസിക്കാനുള്ള സംസ്കാരത്തിന്റെ വർദ്ധനവ്, ഉത്സവ സീസണിന്റെ വരവ് എന്നിവയാണ് ഹോം ടെക്സ്റ്റൈൽ മേഖലയെ മുന്നിലേക്ക് നയിക്കുന്നത്.  ലോകമെമ്പാടും, ഈ ഉൽപ്പന്നങ്ങൾക്കായി “ചൈന പ്ലസ് വൺ” സോഴ്‌സിംഗ് തന്ത്രങ്ങൾ സ്വീകരിക്കുന്ന കമ്പനികൾ ട്രൈഡന്റ് പോലുള്ള ഇന്ത്യൻ കയറ്റുമതിക്കാർക്ക് പുതിയ അവസരങ്ങൾ നൽകുന്നു. ആഗോള ടെക്സ്റ്റൈൽ വ്യവസായത്തിൽ ഇന്ത്യൻ കമ്പനികളുടെ വിപണി വിഹിതം വർധിച്ചതായി ഇതിൽ നിന്നും വ്യക്തമാകും.

ഐസിആർഎ, ക്രിസൽ എന്നീ റേറ്റിംഗ് ഏജൻസികൾ 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ എക്സ്പോർട്ടേഴ്സിന്റെ വിൽപ്പന 25 ശതമാനം വർദ്ധിക്കുമെന്നും കൊവിഡിന് മുമ്പത്തേക്കാൾ മികച്ച പ്രോഫിറ്റ് മാർജിൻ ലഭിക്കുമെന്നും പറയപപ്പെടുന്നു.

ഉൽപ്പന്നങ്ങളുടെ വരാനിരിക്കുന്ന ആവശ്യകതയും, വളരെക്കാലമായി ഒരു വിലയിൽ ഏകീകരിക്കപ്പെട്ടതിന് ശേഷം ഓഹരിയിൽ ഉണ്ടായ ഒരു സാങ്കേതിക ബ്രേക്കൗട്ടുമാണ് വില വർദ്ധനവിന് കാരണമായത്.

ട്രെെഡന്റ് ഓഹരിയുടെ മുന്നേറ്റത്തെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രയാം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023