പ്രധാനതലക്കെട്ടുകൾ

Tata Consumer Products: കോട്ടാരം അഗ്രോ ഫുഡ്സിന്റെ 100%  ഓഹരി  155.8 കോടി രൂപയ്ക്ക് വാങ്ങുന്നതിനായി കമ്പനി കരാറിൽ ഒപ്പുവച്ചു.

Amazon-Future Retail തകർക്കം വീണ്ടും രൂക്ഷമാകുന്നു. കേസിൽ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ  status quo തുടരണമെന്ന് ഡൽഹി ഹെെക്കോടതി ഉത്തരവിട്ടു.

Adani Enterprises: അസിയൂർ മുതൽ വെംഗളം വരെയുള്ള NH-17 റോഡ് നിർമാണ പദ്ധതികളുടെ ചുമതല വഹിക്കുവാനായി അസിയൂർ വെങ്ങലം റോഡ് എന്ന പേരിൽ കമ്പനി ഒരു സഹസ്ഥാപനം ആരംഭിച്ചു.

V-Mart Retail: നിക്ഷേപ സ്ഥാപനങ്ങൾ(QIP)ക്കായി  ഓഹരിക്ക് 2450 രൂപ വീതം  നൽകി.

Endurance Technologies : തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന   കമ്പനിയുടെ  പുതിയ പ്ലാന്റ് വാണിജ്യ ഉത്പാദനം ആരംഭിച്ചു. അലുമിനിയം ഡൈ-കാസ്റ്റിംഗുകളും കൺട്രോൾ ബ്രേക്ക് മോഡുലേറ്ററുകളായ  ഡിസ്ക് ബ്രേക്ക് ഘടകങ്ങളുമാണ് പ്ലാന്റിൽ നിർമ്മിക്കുക.

PNC Infratech
: കമ്പനിയുടെ സഹസ്ഥാപനമായ   PNC Unnao Highwayസിന് ഉത്തർപ്രദേശിലെ ഉനാവോ-ലാൽഗഞ്ച് ഹൈവേ പദ്ധതിക്കായുള്ള തുക നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കെെമാറി.  

ഇന്നത്തെ പ്രധാന ക്യൂ 3 ഫലങ്ങൾ

Bharti Airtel
Adani Green
Adani Enterprises
Jubilant FoodWorks
Ramco Cement
Apollo Tyre
VGuard

ഇന്നത്തെ വിപണി സാധ്യത

ഓട്ടോ,ബാങ്കിംഗ്, റിയൽറ്റി സ്റ്റോക്കുകളുടെ സഹായത്തോടെ  കഴിഞ്ഞ ദിവസം  നിഫ്റ്റി 250ൽ ഏറെ പോയിന്റുകൾ നേടി. തുടർന്ന്
14647 എന്ന നിലയിൽ  വ്യാപാരം അവസാനിപ്പിച്ചു. ഇന്നലത്തെ വിപണിയെ പറ്റി അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റിയിലും ശക്തമായ കുതിച്ചുകയറ്റമാണ് കാണാനായത്. 1000 പോയിന്റ് മറികടന്ന സൂചിക 34000ന് മുകളിൽ നേട്ടം കെെവരിച്ചു. വിപണി അവസാനിച്ചപ്പോൾ 34,267 എന്ന നിലയിൽ അടയ്ക്കപ്പെട്ടു.

രണ്ട് ദിവസം കൊണ്ട് നിഫ്റ്റി 1000 പോയിന്റുകളാണ് നേട്ടം കെെവരിച്ചത്. സൂചികയിൽ ഒരു ചാഞ്ചാട്ടമോ, തിരുത്തലോ പ്രതീക്ഷിക്കാൻ സമയമായി. എന്നാൽ ആഗോള വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. ഇത് നമ്മുടെ വിപണിയെ ഏങ്ങനെ ബാധിക്കുമെന്ന് കണ്ടറിയാം. 

യൂറോപ്യൻ, യുഎസ്  വിപണികൾ എല്ലാം തന്നെ പച്ച  നിറത്തിലാണ്
കാണപ്പെടുന്നത്. ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിൽ  തന്നെ. SGX NIFTY 100 പോയിന്റ് മുകളിലായി 14783 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ  ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.

ആഗോള വിപണികൾ 1-2 ശതമാനം മാത്രമാണ് നേട്ടം കെെവരിച്ചത്. എന്നാൽ നിഫ്റ്റി രണ്ട് ദിവസം കൊണ്ട്  6-8 ശതമാനം വരെ ഉയർച്ച നേടി കഴിഞ്ഞു. നേരത്തെ തന്നെ നേട്ടം കെെവരിച്ചതിനാൽ സൂചിക താഴേക്ക് തിരിയാനും സാധ്യതയുണ്ട്.

നിഫ്റ്റി എക്കാലത്തേഴും ഉയർന്ന റിക്കാഡ് നിലയി(14750)ലാണ് ഉള്ളത്. ഇത് ശക്തമായ ഒരു റെസിസ്റ്റന്റ് ആണ്. ഇത് തകർക്കപ്പെട്ടാൽ മറ്റൊരു കുതിച്ചുകയറ്റത്തിന് വിപണി സാക്ഷ്യം വഹിച്ചേക്കാം. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വീണ്ടും ഓഹരികൾ വാങ്ങി കൂട്ടാൻ ആരംഭിച്ചു എന്നത് സൂചികയെ വീണ്ടും ഉയരങ്ങളിലേക്ക് എത്തിച്ചേക്കാം.

കഴിഞ്ഞ ദിവസത്തെ പോലെ ഇന്നും  ലാഭമെടുപ്പ് സംഭവിക്കാൻ സാധ്യതയുണ്ട്. താഴേക്ക് പോയാൽ നിഫ്റ്റിക്ക്  14,500,14,550 എന്നത് വളരെ വലിയ രണ്ട് സപ്പോർട്ടുകളാണ്. 

റിലയൻസ് ഇന്നലെ ശക്തമായ തിരിച്ചുവരന് ആരംഭം കുറിച്ചു കൊണ്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത് തുടർന്നാൽ ഒരുപക്ഷേ റിലയൻസ് നിഫ്റ്റിയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചേക്കും.

15000,16000 എന്നിവിടെയാണ് ഇന്നത്തെ ഏറ്റവും ഉയർന്ന കാൾ  ഓപ്പൺ ഇൻറെറസ്റ്റ് കാണപ്പെടുന്നത്. 13500,14000 എന്നിവിടെ  ഉയർന്ന പുട്ട്  ഓപ്പൺ  ഇൻറെറസ്റ്റും കാണപ്പെടുന്നു. 

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs) 6,181 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടിയപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ  വിപണിയിൽ  2,035 കോടി രൂപയുടെ ഓഹരികൾ
വിറ്റഴിച്ചു.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement